കോട്ടയം: അർധരാത്രിയിൽ പുതുപ്പള്ളി പയ്യാപ്പാടിയിൽ കാർ യാത്രക്കാരെ ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പിന്നിൽ പശുവിനെ വിറ്റതിനെ ചൊല്ലിയുള്ള തർക്കം. അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്ന പയ്യപ്പാടി അടുന്പുംകാട് എ.എൻ.റെജി (53), സഹായി പയ്യപ്പാടി മഴുവനാക്കുഴിയിൽ സുമേഷ് (35), സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി പയ്യപ്പാടി പുത്തൻപറന്പിൽ സുഭാഷ് പി.വർഗീസ്(50) എന്നിവർക്കാണ് പരിക്കേറ്റത്. റെജിയും സുമേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.അക്രമികളിൽ നിന്നും രക്ഷപ്പെടുന്നതിനു ഇവർ വാഹനം സുഭാഷിന്റെ വീട്ടിലേക്കു ഓടിച്ചു കയറ്റുകയായിരുന്നു. ഇതിനിടയിലാണ് സുഭാഷിനും പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോടിമത പള്ളിപ്പുറത്ത് കാവ് അനന്തുവിനെ(25) കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നാളുകൾക്കു മുന്‍പ് റെജിയുടെ ഉടമസ്ഥതയിലുള്ള ഒരു പശുവിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. രണ്ടു ദിവസം…
Read MoreCategory: Kottayam
ചതിച്ചത് കൊറിയര്‍ കവര്‍! മാലിന്യം തള്ളുന്നവരെ കുടുക്കാനിറങ്ങി; അന്യജില്ലക്കാർക്കൊപ്പം നാട്ടുകാരിയും പിടിയിൽ
പരുത്തുംപാറ: മാലിന്യം തള്ളലിൽ പൊറുതിമുട്ടിയവരെ സംരക്ഷിക്കാൻ വലിച്ചെറിയുന്നവരെ കണ്ടെത്താൻ ചീഞ്ഞുനാറിയ മാലിന്യശേഖരത്തിൽ തപ്പിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു കിട്ടിയത് മറ്റു ജില്ലക്കാർക്കൊപ്പം ഒരു നാട്ടുകാരിയെയും. വാർഡിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന സദനം കവലയ്ക്കു സമീപത്തെ ഷെഡിനു ചുറ്റുമാണ് മാലിന്യം വലിച്ചെറിയുന്നത്. ഇതു പതിവായതോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങളെയും കൂട്ടി പരിശോധന നടത്തിയത്. ആലപ്പുഴ ജില്ലയിലെ കല്ലിശേരി നിവാസികളായ ഒരു വീട്ടിലെ മൂന്നുപേരുടെയും ചാന്നാനിക്കാട് നിവാസിയുടെയും പേരിൽ കൊറിയർ വന്ന മേൽവിലാസമുള്ള കവറുകളാണ് മറ്റ് മാലിന്യങ്ങളോടൊപ്പം ലഭിച്ചത്. കവറിലെ ഫോണ്‍ നന്പരിൽ വിളിച്ചപ്പോൾ യാത്രക്കിടെ വലിച്ചെറിഞ്ഞതാണെന്നു കല്ലിശേരിക്കാർ സമ്മതിക്കുകയും ചെയ്തു. ഇതിനു മുന്‍പു മൂന്നുതവണ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മാലിന്യം കുഴിച്ചുമൂടിയതായും പതിനായിരം രൂപ വീതം എല്ലാവരിൽനിന്നും പിഴയീടാക്കുവാൻ നോട്ടീസ് നൽകുമെന്നും റോയി മാത്യു പറഞ്ഞു.
Read Moreസോറി… ഉന്നം തെറ്റി! കാട്ടുപന്നിക്കു വച്ച വെടി കൊണ്ടത് കാഴ്ചക്കാരന്റെ കാലിൽ
കോഴഞ്ചേരി: കുഴിയിൽ വീണ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ശ്രമത്തിനിടെ കാണാനെത്തിയ യുവാവിന്റെ കാലിൽ വെടിയുണ്ട തറച്ചു. കാട്ടൂർ പാറാടിയിൽ സുനിലിനാണ് (45) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സുനിലിന്റെ വീടിനു സമീപമുള്ള കുഴിയിൽ വീണുകിടന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ നാട്ടുകാർ അറിയിച്ചതനുസരിച്ച് റാന്നിയിൽ നിന്നു വനപാലകസംഘം എത്തിയിരുന്നു. പന്നിയെ വെടിവച്ചപ്പോൾ ഉന്നം തെറ്റി ചീള് തെറിച്ച് കുഴിയുടെ കരയിൽ നിന്ന സുനിലിന്റെ കാലിൽ തുളച്ചു കയറി. സുനിലിനെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. മെഡിക്കൽ കോളജിൽ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ചീള് പുറത്തെടുത്തു.
Read Moreമകനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വന്നപ്പോൾ ആത്മഹത്യാ ഭീഷണിയുമായി അമ്മയും മുത്തശിയും! എരുമേലിയില്‍ നടന്ന സംഭവം ഇങ്ങനെ…
എരുമേലി: മോഷണ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ വിരലടയാളം ശേഖരിക്കുന്നതിന് കസ്റ്റഡിയിലെടുക്കാൻ പോലീസ് വീട്ടിൽ എത്തിയപ്പോൾ മണ്ണെണ്ണ ദേഹത്തൊഴിച്ച് അമ്മയും മകളും. തീപ്പെട്ടി ഉരച്ച് ഇരുവരുംആത്മഹത്യക്ക് തുനിഞ്ഞതോടെ പോലീസ് സംഘം മടങ്ങി. എരുമേലി ചരള സ്വദേശിനികളായ സീനത്ത്, മകൾ സൗജ എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്ലസ് വൺ വിദ്യാർഥിയായ സൗജയുടെ മകനെ കസ്റ്റഡിയിൽ എടുക്കാൻ വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം എസ്ഐ എം.എസ്. അനീഷിന്റെ നേതൃത്വത്തിൽ എത്തിയപ്പോഴാണ് സംഭവം. കഴിഞ്ഞയിടെ സമീപത്തെ വാവർ ഹൈസ്കൂളിൽ നടന്ന മോഷണ സംഭവത്തിൽ ഈ വിദ്യാർഥി ഉൾപ്പെടെ കുറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും സംശയം തോന്നി വിരലടയാളം ശേഖരിക്കാൻ എത്തിയപ്പോഴാണ് വിദ്യാർഥിയുടെ അമ്മയും ഇവരുടെ മാതാവും ചേർന്ന് തടഞ്ഞത്. മോഷണ സംഭവത്തിൽ സ്കൂളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾക്ക് വിദ്യാർഥിയുടെ വിരലടയാളവുമായി സാമ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ്…
Read Moreലൈംഗിക ചുവയോടെയുള്ള സംസാരം, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുക, ലാബില്‍വച്ച് പീഡിപ്പിക്കാനും ശ്രമം! അധ്യാപിക പരാതിയില്‍ അധ്യാപകന് കുടുങ്ങി
നെടുങ്കണ്ടം: സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള സംഭവത്തിൽ അധ്യാപകൻ കുറ്റക്കാരനെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പുതല നടപടിയുടെ ഭാഗമായി അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ. ഷാജി (45) യെ നെടുങ്കണ്ടത്തുനിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ മാർച്ചിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. നാളുകളായി ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായും ലാബിൽവച്ച് കടന്നുപിടിക്കാൻ ശ്രമിച്ചതായും കാട്ടി അധ്യാപിക നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. നാളുകളായി ഇത്തരം പെരുമാറ്റം അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ മേലധികാരികളോട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് പോലീസിൽ പരാതി നൽകുന്നതെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ മറ്റ് ഇടപെടലുകൾ ഉണ്ടായതിനെത്തുടർന്ന് ഇവർ പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയും വകുപ്പുതലത്തിൽ പ്രിൻസിപ്പലിനും മേലധികാരികൾക്കും പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനു ശേഷമാണ് ഇപ്പോൾ…
Read Moreഒന്നു പുഞ്ചിരിച്ചാൽ മുഖവും തെളിയും ഹാജരും റെഡി …! സ്മാർട്ട് ഗാർഡുമായി കാപ്പ് സ്കൂൾ; ഈ സംവിധാനത്തിന്റെ പ്രവർത്തനരീതി ഇങ്ങനെ…
തൊടുപുഴ: ഒന്നു പുഞ്ചിരിച്ചാൽ കുട്ടികളുടെ മുഖവും തെളിയും ഹാജരും റെഡി. അതിലുപരി ശരീരോഷ്മാവ് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയല്ലിത്. തൊടുപുഴയ്ക്കു സമീപമുള്ള കാപ്പ് ഗ്രാമത്തിലെ എൻഎസ്എസ് എൽപി സ്കൂളിലാണ് ആരെയും അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ രൂപകൽപന ചെയ്തിരിക്കുന്നത്. ബയോബബിൾ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് ഈ സംവിധാനം ജില്ലയിൽ ആദ്യമായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനത്തിന്റെ പ്രവർത്തനരീതി ഇങ്ങനെയാണ്. ഓരോ വിദ്യാർഥിയും സ്കൂളിൽ വരുന്പോൾ സ്മാർട്ട് ഗാർഡിനു മുന്നിൽ ചിരിക്കണം. ഇങ്ങനെ ചെയ്യുന്പോൾ ആ വിദ്യാർഥിയുടെ മുഖം അതിൽ പതിയും. ഹാജർ മാർക്ക് ചെയ്യുന്നതോടൊപ്പം സമയവും ശരീരോഷ്മാവും കണ്ടെത്താൻ ഇതിലൂടെ കഴിയും. വിദ്യാർഥി സ്കൂളിൽ നിന്നു പോകുന്പോഴും ഈ പ്രക്രിയ ആവർത്തിക്കും. അധ്യാപകർക്കും ഈ സംവിധാനം ബാധകമാണ്. സ്മാർട്ട് ഗാർഡിനു മുന്നിൽ കടന്നുവന്ന അധ്യാപകൻ പുറത്തുപോയാൽ ലീവ് മാർക്ക് ചെയ്യും. ഉടൻതന്നെ ഹെഡ്മാസ്റ്റർക്ക് ഇതിന്റെ…
Read Moreചില സംശയങ്ങള്‍..! മംഗളയെ ഉടൻ കാട്ടിൽ വിടില്ല; വിദഗ്ധ പരിശോധന അനിവാര്യമാണെന്ന് ഡോക്ടർമാരുടെ പ്രത്യേക സംഘം
തൊടുപുഴ: പെരിയാർ കടുവാ സങ്കേതത്തിൽ തള്ളക്കടുവ ഉപേക്ഷിച്ച കടുവാക്കുട്ടി മംഗളയെ കാട്ടിൽ തുറന്നുവിടുന്നതു വൈകും. മംഗളയ്ക്ക് തിമിരം ബാധിച്ച് കാഴ്ചക്കുറവുണ്ടെന്ന സംശയത്തെ തുടർന്നാണിത്.വിദഗ്ധ ചികി ത്സ വേണമെന്നും കാഴ്ചത്തകരാറിന്റെ പ്രശ്നം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. മംഗളയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇരതേടൽ പരിശീലനത്തിനായി പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽതന്നെയാണ് ഒരു വയസ് പ്രായമുള്ള മംഗള കഴിയുന്നത്. തിമിരത്തിന്റെ ലക്ഷണങ്ങളാണു കാണിക്കുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാ, കണ്ണിനുള്ളിലുണ്ടായ മുറിവാണോ കാഴ്ചക്കുറവിനു കാരണമെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനു വിദഗ്ധ പരിശോധന അനിവാര്യമാണ്. ഡോക്ടർമാരുടെ പ്രത്യേക സംഘം പരിശോധനയ്ക്കായി കഴിഞ്ഞ മാസം എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, മോശം കാലാവസ്ഥയെത്തുടർന്ന് എത്താനായില്ല. കേരള-തമിഴ്നാട് അതിർത്തിയിലുള്ള മംഗളാദേവി ക്ഷേത്രത്തിനു സമീപത്തു നിന്നുമാണ് കഴിഞ്ഞ നവംബറിൽ…
Read Moreആളൊഴിഞ്ഞ സ്ഥലത്തുവച്ചു വായിൽ മുണ്ട് തിരുകിക്കയറ്റി..! പ്ലസ്ടുക്കാരിയായ ദളിത് പെണ്‍കുട്ടിയെ സ്കൂൾവിട്ടു മടങ്ങുന്പോൾ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി
മങ്കൊന്പ്: പ്രവേശനോത്സവദിനത്തിൽ സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങിയ ദളിത് വിഭാഗത്തിൽപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചതായി പരാതി. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു വായിൽ മുണ്ട് തിരുകിക്കയറ്റി കൈകാലുകൾ ബന്ധിച്ച് അഞ്ചംഗസംഘം പീഡിപ്പിച്ചതായാണ് പരാതി. കിടങ്ങറ-ചക്കുളത്തുകാവ് റോഡിൽ ശ്മശാനം ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സംഭവത്തക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്കൂളിൽനിന്നു രണ്ടുകിലോമീറ്റർ അകലെയാണ് വിദ്യാർഥിനിയുടെ വീട്. പാടശേഖരത്തിനു നടുവിലൂടെയാണ് റോഡ്. സംഭവം നടന്നുവെന്നു പറയുന്ന ഭാഗത്തു താമസക്കാരാരും ഇല്ല. പ്രളയത്തിൽ റോഡ് പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇരുചക്രവാഹനം അല്ലാതെ മറ്റുവാഹനങ്ങളും ഇതുവഴി ഇപ്പോൾ കടന്നുപോകാറില്ല. വിദ്യാർഥിനി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോകുന്പോൾ പറന്പിലുണ്ടായിരുന്ന അഞ്ചുപേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തി. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഉടുത്തിരുന്ന കൈലിമുണ്ടു കീറി കുട്ടിയുടെ കൈകളും മുഖവും കെട്ടിയശേഷം എടുത്തുകൊണ്ടുപോയി വായിൽ കൈലിമുണ്ട് തിരുകിക്കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഇവരിൽനിന്നു രക്ഷപ്പെട്ട വിദ്യാർഥിനി വീട്ടിൽ എത്തി രക്ഷാകർത്താക്കളോടു വിവരം പറഞ്ഞു.…
Read Moreവൈക്കം പോലീസിനെതിരേ പരാതിയുമായി ദമ്പതികൾ; നഷ്ടപരിഹാരം 50ലക്ഷം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത് ഡിജിപിക്ക്
വൈക്കം: വൈക്കം പോലീസിനെ കുറ്റാരോപിതരാക്കി ഡിജിപിക്കു മുന്‍പാകെ പരാതിയുമായി ദന്പതികൾ.2018ൽ നടന്ന സംഭവത്തിനെ ചുറ്റിപ്പറ്റിയാണ് അന്നത്തെ വൈക്കം പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. തലയാഴം പുല്ലുകാട്ട് പി.എൽ. രാജനും ഭാര്യ ഗിരിജയുമാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ പൊതുവഴി നിർമാണത്തിനാവശ്യമായ മെറ്റൽ വാരിയെടുത്തുകൊണ്ടുപോയതിലും പൊതുവഴി കയ്യേറ്റം ചെയ്തതിലും സ്വകാര്യ വ്യക്തികൾക്കെതിരെ ഇവർ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആരോപണ വിധേയർ ദന്പതികളുടെ വീട്ടിലെത്തി അസഭ്യം പറയുകയും വധ ഭീഷണി മുഴക്കിയെന്നും കാണിച്ച് വൈക്കം പോലീസ് സ്റ്റേഷനിൽ 2018 നവംബർ ആറിന് ഇവർ പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ ആരോപണ വിധേയവരായവരുടെ പക്ഷം ചേർന്ന പോലീസ് തങ്ങളുടെ നീതി നിഷേധിച്ചെന്നു കാട്ടിയാണ് ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സംഘം ചേർന്നെത്തി വീട് തല്ലി തകർക്കുകയും ശാരീരികമായി തങ്ങളെ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ നൽകിയ…
Read Moreഇരുപത്തിയഞ്ചടി ആഴമുള്ള കിണറ്റില്‍ വീണ അമ്പതുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്
തൊടുപുഴ: കാല് വഴുതി കിണറില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. കരിങ്കുന്നം മറ്റത്തിപ്പാറ കടവുങ്കല്‍ ടി.പി.സണ്ണിയുടെ ഭാര്യ ലൗലി (50 )യെ ആണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. പൈനാപ്പിള്‍ കൃഷിത്തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ലൗലി വീണത്. റോഡില്‍ നിന്നും 300 മീറ്ററോളം അകലെയുള്ള കിണറിനടുത്തേക്ക് അഗ്നി രക്ഷാ സേനയുടെ വാഹനം എത്തിക്കാന്‍ സാധിച്ചില്ല. 25 അടിയോളം ആഴത്തിലുള്ള കിണറ്റില്‍ എട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു. ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ് ഇറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് ലൗലിയെ പുറത്തെത്തിക്കുകയായിരുന്നു. അവശ നിലയിലായിരുന്ന ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി.രാജന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി.കെ.ജയറാം ഫയര്‍ ഓഫീസര്‍മാരായ കെ.ബി.ജിനേഷ് കുമാര്‍ പി.എന്‍.അനൂപ് , സി.എസ്.എബി, ഹോംഗാര്‍ഡ്മാരായ മാത്യു ജോസഫ് സണ്ണി ജോസഫ്…
Read More