ലൈംഗിക ചുവയോടെയുള്ള സംസാരം, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുക, ലാബില്‍വച്ച് പീഡിപ്പിക്കാനും ശ്രമം! അധ്യാപിക പരാതിയില്‍ അധ്യാപകന്‍ കുടുങ്ങി

നെ​ടു​ങ്ക​ണ്ടം: സ്കൂ​ൾ അ​ധ്യാ​പി​ക​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ധ്യാ​പ​ക​ൻ പീ​ഡിപ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​ള്ള സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെത്തി.

വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​നാ​യ കൊ​ല്ലം സ്വ​ദേ​ശി കെ.​കെ. ഷാ​ജി (45) യെ ​നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് സ്ഥ​ലം മാ​റ്റി.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

നാ​ളു​ക​ളാ​യി ഇ​യാ​ൾ ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​നു​വാ​ദ​മി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും ലാ​ബി​ൽ​വ​ച്ച് ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചതായും കാ​ട്ടി അ​ധ്യാ​പി​ക നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

നാ​ളു​ക​ളാ​യി ഇ​ത്ത​രം പെ​രു​മാ​റ്റം അ​ധ്യാ​പ​ക​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​പ്പോ​ൾ മേ​ല​ധി​കാ​രി​ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മ​റ്റ് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​തി​നെ​ത്തുട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യും വ​കു​പ്പു​ത​ല​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നും മേ​ല​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കു​ക​യുമായി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി​യി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment