ചതിച്ചത് കൊറിയര്‍ കവര്‍! മാലിന്യം തള്ളുന്നവരെ കുടുക്കാനിറങ്ങി; അന്യജില്ലക്കാർക്കൊപ്പം നാട്ടുകാരിയും പിടിയിൽ

പ​​രു​​ത്തും​​പാ​​റ: മാ​​ലി​​ന്യം ത​ള്ള​ലി​ൽ പൊ​​റു​​തി​​മു​​ട്ടി​യ​വ​രെ സം​ര​ക്ഷി​ക്കാ​ൻ വ​​ലി​​ച്ചെ​​റി​​യു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ ചീ​​ഞ്ഞു​​നാ​​റി​​യ മാ​​ലി​​ന്യ​​ശേ​​ഖ​​ര​​ത്തി​​ൽ ത​​പ്പി​​യ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റി​​നു കി​​ട്ടി​​യ​​ത് മ​​റ്റു ജി​​ല്ല​​ക്കാർക്കൊപ്പം ഒ​​രു നാ​​ട്ടു​​കാ​​രി​​യെയും.

വാ​​ർ​​ഡി​​ലെ വീ​​ടു​​ക​​ളി​​ൽ​നി​​ന്ന് ശേ​​ഖ​​രി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ സൂ​​ക്ഷി​​ക്കു​​ന്ന സ​​ദ​​നം ക​​വ​​ല​​യ്ക്കു സ​​മീ​​പ​ത്തെ ഷെ​​ഡി​​നു ചു​​റ്റു​​മാ​​ണ് മാ​ലി​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​ത്.

ഇ​​തു പ​​തി​​വാ​​യ​​തോ​​ടെ​​യാ​​ണ് പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റോ​​യി മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹ​​രി​​ത ക​​ർ​​മ സേ​​നാം​​ഗ​​ങ്ങ​​ളെ​​യും കൂ​​ട്ടി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ ക​​ല്ലി​​ശേ​​രി നി​​വാ​​സി​​ക​​ളാ​​യ ഒ​​രു വീ​​ട്ടി​​ലെ മൂ​​ന്നു​​പേ​​രു​​ടെ​​യും ചാ​​ന്നാ​​നി​​ക്കാ​​ട് നി​​വാ​​സി​​യു​​ടെ​​യും പേ​​രി​​ൽ കൊ​​റി​​യ​​ർ വ​ന്ന മേ​​ൽ​വി​​ലാ​​സ​​മു​​ള്ള ക​​വ​​റു​​ക​​ളാ​​ണ് മ​​റ്റ് മാ​​ലി​​ന്യ​​ങ്ങ​​ളോ​​ടൊ​​പ്പം ല​​ഭി​​ച്ച​​ത്.

ക​​വ​​റി​​ലെ ഫോ​​ണ്‍ ന​​ന്പ​​രി​​ൽ വി​​ളി​​ച്ച​​പ്പോ​​ൾ യാ​​ത്ര​​ക്കി​ടെ വ​​ലി​​ച്ചെ​​റി​​ഞ്ഞ​​താ​​ണെ​​ന്നു ക​​ല്ലി​​ശേ​​രി​​ക്കാ​​ർ സ​​മ്മ​​തി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​തി​​നു മു​ന്പു മൂ​​ന്നു​​ത​​വ​​ണ മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​മു​​പ​​യോ​​ഗി​​ച്ച് മാ​​ലി​​ന്യം കു​​ഴി​​ച്ചു​​മൂ​​ടി​​യ​​താ​​യും പ​​തി​​നാ​​യി​​രം രൂ​​പ വീ​​തം എ​​ല്ലാ​​വ​​രി​​ൽ​നി​​ന്നും പി​​ഴ​​യീ​ടാ​​ക്കു​​വാ​​ൻ നോ​​ട്ടീ​​സ് ന​​ൽ​​കു​​മെ​​ന്നും റോ​​യി മാ​​ത്യു പ​​റ​​ഞ്ഞു.

Related posts

Leave a Comment