കോട്ടയം: കോട്ടയത്ത് എത്തിയ വ്യാജ ഡീസലിന്റെ ഉറവിടം തേടി അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുന്‍പാണ് കോട്ടയം നാഗന്പടത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ നിന്നും വ്യാജ ഡീസൽ കോട്ടയം ഈസ്റ്റ് പോലീസ് പിടിച്ചെടുത്തത്. ലിറ്ററിനു 60 രൂപയ്ക്കാണ് വ്യാജ ഡീസൽ വില്പന നടത്തുന്നത്. നല്ല ഡീസലിനൊപ്പമാണ് വ്യാജ ഡീസൽ ഉപയോഗിക്കുന്നത്. വ്യാജ ഡീസൽ ഉപയോഗിക്കുന്നതു വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കും. കോട്ടയത്ത് നിന്നും പിടിച്ചെടുത്ത ഡീസലിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി വ്യാജ ഡീസലിന്റെ സാംപിൾ പോലീസ് കൊച്ചിൻ റീഫൈനറിയിൽ നല്‍കിയിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ ഈ ഡീസലിൽ ചേർത്തിരിക്കുന്ന പദാർഥങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഇതിനു പുറമേ ഇത്തരത്തിലുള്ള ഡീസൽ കോട്ടയത്ത് വിതരണം ചെയ്യുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കന്പനിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ഇതിന്റെ ഉടമകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണെന്ന്…
Read MoreCategory: Kottayam
പഠനത്തോട് വിമുഖത; കൗൺസിലിംഗിന് വിധേയമാക്കിയ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡന വിവരം; കടുത്തുരുത്തി സ്വദേശി പിടിയിൽ
വൈക്കം: ഉറങ്ങിക്കിടന്ന ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബാലികയെ ഒരു വർഷം മുന്‍പ് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കടുത്തുരുത്തി മധുരവേലി സ്വദേശിയായ സുരേഷ് കുമാറി (38) നെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷം മുന്‍പ് ബാലികയുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. നന്നായി പഠിച്ചിരുന്ന ബാലിക പഠനത്തോട് വിമുഖത കാട്ടിത്തുടങ്ങിയതോടെ അധ്യാപകർ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് ബന്ധുവിൽ നിന്നുണ്ടായ ദുരനുഭവം ബാലിക പറഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreജീപ്പ് യാത്രക്കാരെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; കോട്ടയം നഗരത്തിൽ രാത്രിയിൽ നടന്ന ആക്രമണവും രക്ഷപ്പെടലും സിനിമ സ്റ്റൈലിൽ; രക്ഷപ്പെട്ട് ഓടിക്കയറിയത്….
കോട്ടയം: രാത്രിയിൽ വഴിയിൽ സിനിമ സ്റ്റെലിൽ വാഹനം തടഞ്ഞു നിർത്തി പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടതും സിനിമാ സ്റ്റെലിൽ. കവർച്ച സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ അഴിക്കുള്ളിലാക്കുകയും ചെയ്തു കോട്ടയം ഈസ്റ്റ് പോലീസ്. കടുവാക്കുളം സ്വദേശികളായ ഹീരാലാൽ (32), വിനീത് (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ കോട്ടയം നഗരത്തിൽ മുട്ടന്പലം വില്ലേജ് ഓഫീസിനു സമീപം ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കട്ടപ്പന സ്വദേശികളായ ജീപ്പ് യാത്രക്കാരെയാണ് സംഘം വഴിയിൽ തടഞ്ഞു നിർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കോട്ടയം താഴത്തങ്ങാടയിൽ നിന്നും കട്ടപ്പനയ്ക്കു പോവുകയായിരുന്ന സംഘത്തെ ഇവർ വഴിയ്ക്കു കുറുകെ സിനിമാ സ്റ്റെലിൽ കാറിട്ടാണു തടഞ്ഞത്. ലൈറ്റിട്ടു കിടന്ന കാർ തിരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതി ജീപ്പിൽ എത്തിയ കട്ടപ്പന സ്വദേശികൾ വാഹനം നിർത്തി. ഹോണ്‍ മുഴക്കിയിട്ടും കാർ മാറ്റാതെ കിടന്നതോടെ ഇവർ ജീപ്പ് തിരിക്കാൻ…
Read Moreഒന്നിനു പുറകെ ഒന്നായി…! വണ്ടിപ്പെരിയാർ മേഖലയിൽ പീഡനക്കേസുകൾ വർധിക്കുന്നു; പുതിയ സംഭവങ്ങള്‍ ഇങ്ങനെ…
വണ്ടിപ്പെരിയാർ: ക്രൂരമായ പീഡനങ്ങൾക്കുശേഷം ആറുവയസുകാരിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിനുമുന്പേ ഒന്നിനു പുറകെ ഒന്നായി മേഖലയിൽ പീഡനക്കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. മൂന്നുവർഷമായി പ്രണയം നടിച്ചു 17-കാരിയെ പീഡിപ്പിച്ച കേസിൽ ഡൈമുക്ക് സ്വദേശി ശരണ്‍ രാജ് (28) നെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പീഡനത്തിനിരയായ 17-കാരി പരാതി നൽകിയത്. ജെസിബി ഓപ്പറേറ്ററായ പ്രതി ചെങ്കര സ്വദേശിയായ പെണ്‍കുട്ടിയുമായി ഫോണിലൂടെ പരിചയപ്പെട്ടത്തിനെത്തുടർന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് അണക്കര എട്ടാംമൈലിൽ വീട് വാടകയ്ക്കെടുത്തു ഭാര്യാഭർത്താക്കൻമാരായി കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്ക് വിവരം അറിയാമായിരുന്നെങ്കിലും പെണ്‍കുട്ടിക്കു പ്രായപൂർത്തിയായശേഷം വിവാഹം നടത്താമെന്ന തീരുമാനത്തിലായിരുന്നു. ഇതിനിടെയാണ് ഡൈമുക്ക് സ്വദേശിയായ 20-കാരിയുമായി യുവാവിന്റെ വിവാഹം നടന്നത്. ഈ കേസ് വണ്ടൻമേട് പോലീസ് സ്റ്റേഷനു കൈമാറി. ഇതിന്റെ പിന്നാലെയാണ് പ്രണയം നടിച്ച് മറ്റൊരു 16-കാരിയെ പീഡിപ്പിച്ച കേസും പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read Moreഎസ്എഫ്ഐ നേതാക്കൾ കടന്നുപിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു..! പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്
ഏറ്റുമാനൂർ: എസ്എഫ്ഐ നേതാക്കൾ കടന്നുപിടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് എസ്എഫ്ഐ നേതാക്കൾക്കെതിരേ ഇന്നലെ രാത്രിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. എംജി യൂണിവേഴ്സിറ്റി സെനറ്റ് വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. ഷിജോയെ സഹായിക്കുന്നതിനു മറ്റ് സംഘടനാ നേതാക്കളോടൊപ്പം എത്തിയതായിരുന്നു നിമിഷ. വോട്ടെടുപ്പിനുശേഷം മടങ്ങുന്പോൾ എഐഎസ്എഫ് നേതാവ് എ.എ. സഹദിനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാൻ എത്തിയ തന്നെ ക്രൂരമായി മർദിച്ചതായും നിമിഷ പരാതിയിൽ പറയുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, സെക്രട്ടറി അമൽ, പ്രജിത് കെ. ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പരാതിയിലുണ്ട്. തലയ്ക്കടിക്കുകയും…
Read Moreഅവര്‍ വീട്ടിലും ഹോട്ടലിലുമെത്തി ഭീഷണിപ്പെടുത്തി..! സരിൻ ജീവനൊടുക്കാനുള്ള കാരണത്തെക്കുറിച്ച് ഭാര്യ രാധു പറയുന്നതിങ്ങനെ…
ചങ്ങനാശേരി: സ്വകാര്യ ബാങ്കുകളുടെയും ബ്ലേഡ് പലിശക്കാരുടെയും ഭീഷണി മൂലമാണ് കുറിച്ചി കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹൻ (42) ജീവനൊടുക്കിയതെന്നു ഭാര്യ രാധു സരിൻ ആരോപിച്ചു. ഇവർ വീട്ടിലും ഹോട്ടലിലുമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും രാധു മാധ്യമങ്ങളോടു പറഞ്ഞു. സർക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് സരിൻ മോഹൻ ചൊവ്വാഴ്ച പുലർച്ചെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. സംഭവത്തെക്കുറിച്ച് സരിന്റെ ഭാര്യ രാധു പറയുന്നതിങ്ങനെ: വിദേശത്തായിരുന്ന സരിൻ രണ്ടു വർഷം മുൻപാണ് കുറിച്ചിയിൽ വിനായക എന്ന ഹോട്ടൽ തുടങ്ങിയത്. തൊട്ടുപിന്നിലെ വീടും വാടകയ്ക്കെടുത്തു. ഹോട്ടൽ നടത്തിപ്പ് ലാഭത്തിലായതോടെ അതേ കെട്ടിടത്തിൽ ഒരു തുണിക്കടയും സ്പെയർ പാർട്സ് കടയും തുടങ്ങി. കോവിഡ് കാലമെത്തിയതോടെ ബുദ്ധിമുട്ടുകൾ നേരിട്ടു. കച്ചവടം നിലച്ചതോടെ ബാധ്യതയും വർധിച്ചു. സ്വകാര്യ ബാങ്കിലടയ്ക്കേണ്ട തുകയുടെ തവണ മുടങ്ങിയതോടെ ഇടയ്ക്ക് തർക്കമുണ്ടാകുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു.…
Read Moreപ്രളയം എല്ലാം കവർന്നു..! രോഗിയായ മകനെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ തോമസും കുടുംബവും
മുണ്ടക്കയം: നിമിഷാർധംകൊണ്ട് പ്രളയം എല്ലാം കവർന്നപ്പോൾ രോഗിയായ മകനെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് ചിറ്റടി സ്വദേശി കണ്ടത്തിൽപറമ്പിൽ തോമസ്. കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ തോമസിന്റെ വീടും വീട്ടുപകരണങ്ങളുമെല്ലാം പൂർണമായും നശിച്ചു. ചെളിയിൽ കുതിർന്ന ഒരു ചാക്ക് തുണിക്കഷണങ്ങൾ അല്ലാതെ മറ്റൊന്നും പ്രളയം അവശേഷിപ്പിച്ചില്ല. മുണ്ടക്കയം 35ാം മൈലിലെ ഓട്ടോ ഡ്രൈവറാണ് തോമസ്. ഭാര്യ ഷൈബി. പ്ലസ്ടു വിദ്യാർഥിനിയായ അന്ന (17), ഷാരോൺ (15), അലക്സ (രണ്ട്), എട്ടു മാസം പ്രായമായ അയാൻ എന്നിവരാണ് മക്കൾ. ഭിന്നശേഷിക്കാരനായ ഷാരോണിന്റെ ചികിത്സയ്ക്കായി ഉള്ള കിടപ്പാടം വിറ്റു. തമിഴ്നാട്ടിലും കേരളത്തിലുമായി കുട്ടിയുടെ ഓപ്പറേഷൻ അടക്കമുള്ള ചികിത്സയ്ക്ക് ഭാരിച്ച ചെലവ് വേണ്ടിവന്നു. ഇപ്പോഴും കുട്ടിയുടെ ചികിത്സയ്ക്കായി നല്ലൊരു തുക തോമസിന് കണ്ടെത്തേണ്ടതുണ്ട്. പിന്നീട് കൂലിപ്പണി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും കിട്ടിയ സമ്പാദ്യംകൊണ്ട് ചിറ്റടിയിൽ ഒരു ചെറിയ വീടും പുരയിടവും വാങ്ങി. ഇതിന്റെ ബാധ്യത…
Read Moreഹേമാവതി തീരെ അവശയായിരുന്നു..! അതിഥി തൊഴിലാളി യുവതിക്ക് സുഖപ്രസവം ഒരുക്കി ആഷ്ലിയും മോൻസനും
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിനു ജൻമം നൽകി. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറയിലെ താമസക്കാരനുമായ ടികാമിന്റെ ഭാര്യ ഹേമാവതി (31) ആണ് 108 ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിന് ജൻമംനൽകിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. ഹേമാവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെട്ടു. തുടർന്ന് ഇവർ 108 ആംബുലൻസിന്റെ സേവനം തേടി. കണ്ട്രോൾ റൂമിൽനിന്നുള്ള നിർദേശാനുസരണം ഉടൻ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാഹനം എത്തി. എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്ലി ജോസഫ് നടത്തിയ പരിശോധനയിൽ ഹേമാവതി തീരെ അവശയാണെന്നും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടർന്ന് ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ഹേമാവതിയെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. അടിമാലി താലൂക്ക്…
Read Moreപായിപ്പാട് മോഷണം! നാട്ടുകാരിൽ ചിലരെ സംശയമുണ്ട്; ഇതര സംസ്ഥാന മോഷ്ടാക്കളെക്കുറിച്ചും അന്വേഷണം
ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം. വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെൽഫിലും ബാഗുകളിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്. മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ജോസഫും ഭാര്യയും രണ്ടു മക്കളും വീട്ടിൽ കിടന്ന് ഉറങ്ങിയ നേരത്താണ് മോഷണം നടന്നത്. വിവാഹാവശ്യത്തിനായി വാങ്ങി അലമാരയിൽ സൂക്ഷിച്ചിരുന്ന തുണത്തരങ്ങളും മോഷ്ടാവ് മുറ്റത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്തി. സമാന രീതിൽ മോഷണം നടത്തുന്ന സംഘങ്ങളെയും ഇതര സംസ്ഥാന മോഷ്ടാക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നാട്ടുകാരായ ചിലരെക്കുറിച്ചും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി…
Read Moreഭക്ഷണം കഴിക്കാനായി എത്തിയ മൂന്നു യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി പാട്ടും നൃത്തവും നടത്തി; ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു; പിന്നെ നടന്നത്…
കോട്ടയം: കഞ്ചാവ് ലഹരിയിൽ ഹോട്ടലിൽ അക്രമം നടത്തിയ യൂവാക്കളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ നോക്കി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈസ്റ്റ് പോലീസ് രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇന്നലെ രാത്രി കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകത്തേക്കുള്ള റോഡിൽ ദേവിന ഹോട്ടലിലാണ് ആക്രമണം നടന്നത്. ഭക്ഷണം കഴിക്കാനായി എത്തിയ മൂന്നു യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി നടത്തിയ പാട്ടും നൃത്തവും ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. സമീപ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലെയിറ്റ് എടുത്തെറിഞ്ഞു. അതിഥി തൊഴിലാളിയെ കൈയേറ്റം ചെയ്യുകയും ചെയ്തു. യൂവാക്കൾ കസേര ഉയർത്തി അക്രമിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്്ടിച്ച ശേഷം രക്ഷപ്പെട്ട യുവാക്കൾ പിന്നീട് ഓട്ടോയിലെത്തി കടയിലേക്ക് ഹെൽമെറ്റ് വലിച്ചെറിഞ്ഞു. ഹെൽമറ്റ് വലിച്ചെറിഞ്ഞപ്പോൾ ഹോട്ടലിന്റെ മുൻവശത്തെ…
Read More