പിറവം: കുടുംബ വഴക്കിനെത്തുടർന്നു ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോർത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു(60)വിന്റെ ഭാര്യ ശാന്ത (55) ആണ് മരിച്ചത്. ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർധരാത്രി 12-ഓടെ വീടിനുള്ളിൽവച്ചാണ് കഴുത്തിൽ ശാന്തയ്ക്ക് വെട്ടേറ്റത്. മൂന്ന് തവണ വെട്ടേറ്റിട്ടുണ്ട്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം ബാബു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ ഫോൺ നമ്പർ അറിയില്ലാത്തതിനാൽ അയൽവാസിയെ വിളിച്ചെഴുന്നേൽപ്പിച്ച്, നമ്പർ ചോദിക്കുകയായിരുന്നു. ഈ വീട്ടിൽ നിന്നും ഫോൺ വിളിച്ച് പോലീസിനെ അറിയിച്ചപ്പോഴാണ്, അയൽവാസികൾ കൊലപാതക വിവരമറിയുന്നത്. ഉടനെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാൾ നേരത്തെ ചെത്തുതൊഴിലാളിയായിരുന്നു. മൂന്ന് മക്കളാണ് ദമ്പതികൾക്ക്. രണ്ടുപേർ ദുബായിയിലാണ്.
Read MoreCategory: Kottayam
തള്ള് മാത്രമേയുള്ളൂ, കോട്ടയത്ത് കെഎസ്ആർടിസിയുടെ കാര്യങ്ങളെല്ലാം പഴയപടി തന്നെ…
കോട്ടയം: പൊതുഗതാഗതം സാധാരണ നിലയിലേക്ക് എത്തിയെങ്കിലും കോട്ടയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നത് ഇപ്പോഴും കോവിഡ് കാല ഷെഡ്യുളിൽ തന്നെ. കോവിഡ് കാല നിയന്ത്രണങ്ങൾ വിവിധ ഡിപ്പോകളിൽ ഇപ്പോഴും തുടരുകയാണ്. അശാസ്ത്രീയമായി ഏർപ്പെടുത്തിയ ഡ്യൂട്ടി പരിഷ്കാരവും ജീവനക്കാരുടെ ക്ഷാമവും ഷെഡ്യൂളുകൾ നിർത്തലാക്കിയതും ജില്ലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി എന്നിവയ്ക്കു പകരം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന സ്പ്രെഡ് ഓവർ ഡ്യൂട്ടിയാണു പ്രതിസന്ധിയെന്നു ജീവനക്കാർ പറയുന്നു. ഇതോടെ വൈകുന്നേരത്തെ പല സർവീസുകൾക്കും ജീവനക്കാരില്ല. ദിവസേന ശരാശരി 65 സർവീസുകൾ നടത്തിയിരുന്ന കോട്ടയം ഡിപ്പോയിൽ ഇപ്പോൾ 53 സർവീസുകൾ മാത്രമാണ് നടത്തുന്നത്. 75 സർവീസുകളുണ്ടായിരുന്ന പാലായിൽ ഇപ്പോൾ 50 സർവീസുകൾ മാത്രമാണുള്ളത്. പാലാ-തൊടുപുഴ ചെയിൻ മുറിഞ്ഞിരിക്കുകയാണ്. 17 സർവീസുകളുള്ളതിൽ 10 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ഈരാറ്റുപേട്ട ഡിപ്പോയിൽ 45 സർവീസുകളിൽ 10 എണ്ണം ഇപ്പോഴില്ല.…
Read Moreമോൻസണ് മാവുങ്കലിന്റെ തട്ടിപ്പ്; കോട്ടയത്തെ ഒരു പോലീസുദ്യോഗസ്ഥനും പങ്കെന്നു സൂചന
കോട്ടയം: മോൻസണ് മാവുങ്കലിന്റെ തട്ടിപ്പിനു കോട്ടയത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനും കൂട്ടുനിന്നെന്ന ആരോപണം ശക്തമാണ്. മോൻസണ് പണം തട്ടിയെന്നു പറഞ്ഞു പരാതി നൽകിയ നഗരത്തിലെ ഒരു വ്യാപാരിയെ പീഡനക്കേസിൽ കുടുക്കി അകത്താക്കിയത് ഒരു ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നാണ് ആരോപണം. മോൻസണ് മാവുങ്കലിന്റെ തട്ടിപ്പ് കോട്ടയത്തും സജീവമായിരുന്നെങ്കിലും പരാതിക്കാരില്ലാത്തതിനാൽ അന്വേഷണം നടന്നേക്കില്ല. നിരവധി പേരെ കോട്ടയത്തു തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായാണ് സൂചന. കോട്ടയത്തെ ഒരു വ്യാപാരിയിൽനിന്നും 35 ലക്ഷം തട്ടിയ കേസിൽ മാത്രമാണ് പരാതിയുള്ളത്. മറ്റു പല പ്രമുഖരുടെയും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പരാതി നൽകാൻ ആരും തയാറായിട്ടില്ല. നഗരത്തിലെ ഒരു വ്യാപാരിയിൽനിന്നാണ് 35 ലക്ഷം രൂപ തട്ടിയത്. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽനിന്നും പിൻവലിക്കാൻ ചില നിയമ തടസങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ ഒരു കോടി തിരികെ തരാമെന്നും പറഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. തട്ടിയെടുത്ത…
Read More320രൂപയ്ക്ക് പോത്തിറച്ചി കിട്ടും? 380 രൂപയ്ക്ക് വിറ്റിട്ടും നഷ്ടമാണെന്നുള്ള പോത്തിറച്ചി വിൽപനക്കാരുടെ ആക്ഷേപം അടിസ്ഥാന രഹിതം
കോട്ടയം: പോത്തിറച്ചിയുടെ വില ജില്ലയിൽ 320 രൂപയായി ഏകീകരിക്കണമെന്ന പ്രമേയം ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകി ജില്ലാ പഞ്ചായത്ത്. ഇതിൻ പ്രകാരമുള്ള ചർച്ചകളും തീരുമാനങ്ങളും ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ആവശ്യപ്പെട്ടു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പലയിടത്തും പോത്തിറച്ചിക്ക് കിലോയ്ക്ക് 300 രൂപ മുതൽ 320 രൂപ വരെ യുള്ളു. ജില്ലയിൽ 380 രൂപയ്ക്കു വരെ പോത്തിറച്ചി വിൽക്കുന്നുണ്ട്. ഇതു കൊള്ളയാണ്. 380 രൂപയ്ക്ക് വിറ്റിട്ടും നഷ്ടമാണെന്നുള്ള പോത്തിറച്ചി വിൽപനക്കാരുടെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും നിർമല ജിമ്മി പറഞ്ഞു.
Read Moreരണ്ടു പക്ഷങ്ങൾ ഒപ്പംചേർന്നപ്പോൾ… നോബിൾ മാത്യുവിന് സ്ഥാനചലനം, പുതിയ സ്ഥാനമില്ല; കോട്ടയം ഔദ്യോഗിക പക്ഷത്തിന്
കോട്ടയം: കെ. സുരേന്ദ്രനെ അനുകൂലിക്കുന്ന ജി. ലിജിൻ ലാൽ ബിജെപി ജില്ലാ പ്രസിഡന്റായതോടെ ജില്ലയുടെ നിയന്ത്രണം ഇനി ഒൗദ്യോഗിക പക്ഷത്തിന്. ആർക്കും കീഴ്പ്പെടാതെ നിലകൊണ്ട നോബിൾ മാത്യുവിനെതിരെ സുരേന്ദ്രൻ, കൃഷ്ണദാസ് പക്ഷങ്ങൾ ഒപ്പംചേർന്നപ്പോൾ കോട്ടയം ജില്ലാ പ്രസിഡന്റിന്റെ സ്ഥാനചലനം വേഗത്തിലാക്കി. മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ സംസ്ഥാന മധ്യമേഖല പ്രസിഡന്റായി നിയമിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളെച്ചൊല്ലിയുണ്ടായ തർക്കവും ഇരുഗ്രൂപ്പിനതീതനായി പ്രവർത്തിച്ചതും നോബിൾ മാത്യുവിനെ സ്ഥാനം നഷ്ടപ്പെടാൻ വേഗം കൂടി. ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ സംബന്ധിച്ച് തർക്കം ബിജെപി സ്ഥാനാർഥി നിർണയത്തിൽ വരെ പ്രതിസന്ധി സൃഷ്്ടിച്ചു. ഏറെ വൈകിയാണു ഇരുസ്ഥലങ്ങളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായത്. മുൻവർഷം മികച്ച പ്രകടനം കാഴ്ച വച്ച ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം തീരെ ദുർബലമായി. പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങളുമായി അടുത്തബന്ധം പുലർത്താതിരുന്ന കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെ മാറ്റിയെങ്കിലും…
Read Moreഇന്റര്നെറ്റിന്റെ സഹായത്തോടെ കൊലപാതകം ചെയ്യേണ്ട വിധം മനസിലാക്കിയിരുന്നു! രണ്ടാം ദിവസവും തെളിവെടുപ്പിനായി അഭിഷേകിനെ കൂത്താട്ടുകുളത്ത് എത്തിച്ചു
കൂത്താട്ടുകുളം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയായ വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടാം ദിവസവും തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചു. തലയോലപ്പറന്പ് സ്വദേശിനി നിതിനമോളെ (22) കൊലപ്പെടുത്തിയ കേസിലാണു കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു (20) വിനെ പോലീസ് തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാലാ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ കോഴിപ്പിള്ളിയിലുള്ള വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് കൂത്താട്ടുകുളം പോലീസിന്റെ സഹായത്തോടെ അഭിഷേകിന്റെ പിതാവ് ബൈജുവിനെ വിളിച്ചുവരുത്തിയാണു വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ ആദ്യം കിടന്നിരുന്ന ബ്ലേഡ് പ്രതിയുടെ കിടപ്പുമുറിയിലെ അലമാരിയിൽനിന്നു പോലീസ് കണ്ടെടുത്തു. അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ ബ്ലേഡ് പ്രതിതന്നെയാണു പോലീസിന് എടുത്തു നൽകിയത്. ഇന്റർനെറ്റിന്റെ സഹായത്തോടെ കൊലപാതകം ചെയ്യേണ്ട വിധവും പ്രതി മനസിലാക്കിയിരുന്നു. തെളിവെടുപ്പിനുശേഷം പോലീസ്…
Read Moreക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; അന്തർ സംസ്ഥാന മോഷ്ടാവ് ഏറ്റുമാനൂരിൽ പിടിയിൽ; ഒരു മാസത്തിനിടെ പിടിയിലാകുന്നത് മൂന്നാമത്തെ മോഷ്ടാവ്
ഏറ്റുമാനൂർ: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പോലീസ്. ഒരു വർഷം മുന്പ് അതിരന്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്നാട് തിരുന്നൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ തെരുവിൽ ലക്ഷ്മി ഭവനിൽ വീട്ടിൽ വസന്തകുമാറിനെ (പേച്ചിമുത്ത് -49)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരന്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് 18000 രൂപയും, ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്ന ഏഴു സ്വർണ്ണത്താലിയും കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു പോലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതി പേച്ചിമുത്തുവാണ് എന്നു കണ്ടെത്തിയിരുന്നു. തുടർന്നു ഒരു വർഷത്തോളമായി ഇയാൾക്കായി പോലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.തുടർന്നു, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് ചീഫ് ഡി.ശില്പയുടെ നിർദേശാനുസരണം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ…
Read Moreമുണ്ടക്കയവും പെരുവന്താനവും വിറപ്പിച്ച് അതി തീവ്രമഴ പെയ്തിറങ്ങി; ദേശീയപാതയിൽ ആറിടത്ത് കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു
മുണ്ടക്കയം ഈസ്റ്റ്: കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ മുണ്ടക്കയം, പെരുവന്താനം, കൊടികുത്തി, മുറിഞ്ഞപുഴ പ്രദേശങ്ങളെ വിറപ്പിച്ച് അതിതീവ്ര മഴ. തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വ്യാപക നാശനഷ്്ടമാണുണ്ടായിരിക്കുന്നത്. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ ഗതാഗതം മണിക്കൂറുകളോളമാണ് തടസപ്പെട്ടത്. ഇന്നു രാവിലെയാണ് ഗതാഗതം സാധാരണ നിലയിലായത്. കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മണ്ണും, മരങ്ങളും ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. കുട്ടിക്കാനത്തിനും 35-ാംമൈലിനുമിടയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ ആറിടങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. പീരുമേട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സും പെരുവന്താനം പോലീസുമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡിലെ മരങ്ങൾ വെട്ടിമാറ്റിയതും ഗതാഗതം പുനഃസ്ഥാപിച്ചതും. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മഴ രാത്രി എട്ടിനു ശേഷമാണ് അല്പം ശമിച്ചത്. കനത്ത കാറ്റിലും മഴയിലും പ്രദേശത്തെ…
Read Moreകരടിക്കുഴിയിൽ ജീവനൊടുക്കിയ 17-കാരി പീഡനത്തിനിരയായിരുന്നെന്ന്..! സമീപവാസിയായ ആനന്ദിനെ പോലീസ് പൊക്കി
പീരുമേട്: കരടിക്കുഴിയിൽ പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ പെണ്കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ കരടിക്കുഴി സ്വദേശി ആനന്ദ് (23) നെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് അയൽവാസിയുടെ കുളത്തിൽ കരടിക്കുഴി സ്വദേശിനിയായ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയിൽ പെണ്കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പീരുമേട് പോലീസ് സമീപത്തുള്ള മൂന്നു യുവാക്കളെ ചോദ്യംചെയ്യുകയും ഡിഎൻഎ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് സമീപവാസിയായ ആനന്ദിനെ പോലീസ് അറസ്റ്റുചെയ്തത്. പ്രതി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി ആനന്ദ് പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
Read Moreവൈക്കത്തെ ഹണിട്രാപ്പ്! കൂടുതൽ പേർ പെട്ടതായി സൂചന; യുവതിയടക്കമുള്ളവരുടെ ഫോണ് രേഖകൾ പരിശോധിച്ചപ്പോള് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്…
വൈക്കം: ഹണിട്രാപ്പിൽ വൈക്കത്തെ ഗൃഹനാഥനു പുറമെ മറ്റു ചിലരെയും കെണിയിൽപ്പെടുത്തി യുവതി പണം തട്ടിയെടുത്തതായി സൂചന. പോലീസ് പ്രതികളെന്ന് സംശയിക്കുന്ന യുവതിയടക്കമുള്ളവരുടെ ഫോണ് രേഖകൾ പരിശോധിച്ചതിനെത്തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പണം നഷ്ടമായ പലരും മാനക്കേട് ഭയന്നാണ് പരാതിയുമായി മുന്നോട്ടു വരാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനകം പോലീസ് ചിലരിൽനിന്നു വിവരങ്ങൾ തേടിയതോടെ കെണിയിലകപ്പെട്ട പലരും ഭീതിയിലാണ്. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡു രൂപീകരിച്ചാണ് അന്വേഷണം. ഇതിനിടെ കേസുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട ചിലരുടെ ചിത്രങ്ങൾ അബദ്ധത്തിൽ നൽകപ്പെട്ടതാണെന്നും അവർ നിരപരാധികളാണെന്നും പോലീസ് അധികൃതർ അറിയിച്ചു.
Read More