കോട്ടയം: കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സചേഞ്ച് ഓഫീസിനു മുന്നിൽ തമ്മിൽ തല്ലിയശേഷം കത്തിവീശിയ വിദ്യാർഥികൾ പോലീസ് താക്കീത് നല്കി വിട്ടയച്ചു. കോട്ടയം ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് വിദ്യാർഥികളെ പോലീസ് താക്കീത് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ജില്ലാ കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയ വിദ്യാർഥികൾ ക്യൂ നിൽക്കുന്നതിനിടെ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലും കത്തിവീശലിലും കലാശിച്ചത്. ക്യൂ നിൽക്കുന്നതിനിടെ ചെങ്ങളം സ്വദേശിയായ വിദ്യാർഥിയുടെ കാലിൽ വടവാതൂർ സ്വദേശിയായ വിദ്യാർഥി ചവിട്ടി. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വടവാതൂർ സ്വദേശിയെ ചെങ്ങളം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ക്ഷുഭിതനായ വടവാതൂർ സ്വദേശി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഡിവൈഎസ്പി ഓഫിസിനു സമീപത്തെ ഇടനാഴിയിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിദ്യാർഥി കത്തി വീശുകയായിരുന്നു. സംഘർഷമറിഞ്ഞ് ഡിവൈഎസ്പി ഓഫിസിൽ…
Read MoreCategory: Kottayam
ഇതും ഒരു റോഡായിരുന്നു, ഇപ്പോള് തോടായി..! റോഡിലെ ‘കുളത്തില്’ മത്സ്യബന്ധനത്തിനെന്ന പേരില് വള്ളമിറക്കി നാട്ടുകാര്
വൈക്കം: കുണ്ടും കുഴികളുമായി തകർന്ന് ഗതാഗതം ദു:സഹമായ വൈക്കം – വെച്ചൂർ കൈപ്പുഴ മുട്ട് റോഡിലെ ഇടയാഴം ജംഗ്ഷനിൽ രൂപപ്പെട്ടവൻ ഗർത്തത്തിൽ പ്രദേശവാസികൾ വള്ളമിറക്കി. ഇന്നു രാവിലെ 10 ഓടെയാണ് നാട്ടുകാർ പ്രതിേക്ഷേധ സൂചകമായി മൽസ്യ ബന്ധനത്തിനെന്ന പേരിൽ വള്ളമിറക്കിയത്. തകർന്ന് റോഡിലെ വൻ ഗർത്തങ്ങൾ അപകടങ്ങൾക്ക് കാരണമാകുകയാണ്. ഇതിനകം നിരവധി പേർക്കാണ് പരിക്കേറ്റത്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും വർധിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കാത്തതിൽ പ്രതിേക്ഷേധിച്ചാണ് വള്ളമിറക്കി ഇന്ന് വേറിട്ട പ്രതിേക്ഷേധം നാട്ടുകാർ പ്രകടിപ്പിച്ചത്.
Read More‘കോവിഡ് പോയിട്ടൊന്നും ഇല്ല കേട്ടോ’; കോട്ടയം മെഡിക്കൽ കോളജിലെ പൊടിപാറ ബ്ലോക്കിൽ ‘പൊടി പാറും’ തിരക്ക്
ഗാന്ധിനഗർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിൽ വൻ തിരക്ക്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരുമില്ല. പൊടിപാറ ബ്ലോക്കിലെ പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം നാലുവരെ നൂറോളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും വകവയ്ക്കാതെ ഇവിടെ തടിച്ചുകൂടിയത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കാൻ ഇവിടെയാണ് നിർദേശിക്കാറുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണത്തിലെ പരിമിതിയാണ് തിരക്കിനു കാരണമെന്നും പറയപ്പെടുന്നു. പരിശോധനയ്ക്കുള്ള വസ്തുക്കൾ സ്വീകരിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും പരിശോധനാ റിപ്പോർട്ടുകൾ വാങ്ങുന്നതിനും ഓരോ കൗണ്ടറുകൾ മാത്രമാണുളളത്. കൂടുതൽ കൗണ്ടറുകൾ തുറക്കുകയും പരിശോധനാ ഫലം തിരികെ നൽകുന്നതിനു സമയം ക്രമീകരിക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാൻ കഴിയും. അധികൃതർ അടിയന്തരമായി ഇക്കാര്യം നടപ്പിലാക്കണമെന്നു രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read More‘ഒരു കാർ വരുത്തിയ പ്രശ്നങ്ങൾ’ തീരുന്നില്ല;വൈക്കത്തെ കാർ തട്ടിയെടുത്ത സംഭവത്തിലെ രണ്ട് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു
വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു കിട്ടാൻ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദ്ദിക്കുകയും ഇയാൾ എത്തിയ ബിഎംഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പിടികിട്ടാനുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. ഒളിവിൽ പോയ കാസർഗോഡ് ജില്ലക്കാരായ പ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് വൈക്കം വല്ലകം, ഉദയനാപുരം, ഇരുന്പൂഴിക്കര, തലയോലപറന്പ് സ്വദേശികളായ നാലുപേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പണയമായി നൽകിയ എക്സ് യുവി 500, ബിഎംഡബ്ല്യു എന്നീ കാറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65,000 രൂപ വാങ്ങി കാസർഗോഡ് സ്വദേശികൾക്ക് നൽകി. അവരിൽനിന്ന് എക്സ് യുവി 500 കാർ പണയമായി വാങ്ങി വല്ലകം സ്വദേശിക്ക് നൽകി. എന്നാൽ കാർ ഉപയോഗ്യശൂന്യമാണെന്നും പണം തിരിച്ചു നല്കി കാർ തിരിച്ചു…
Read Moreസ്വർണ്ണപ്പണ തട്ടിപ്പ്; വികാസ് ഒന്നും സംശയിക്കാതെ അവരോടൊപ്പം നടന്നു, പക്ഷേ… ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഒളിവിൽ
കുറവിലങ്ങാട്: പണയ സ്വർണം എടുക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മാഞ്ഞൂർ ഞാറപ്പറന്പിൽ ജോബിൻ(23), കോതനല്ലൂർ ഇടച്ചാലിയിൽ സജി പൈലി (36) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രധാന പ്രതി മോനിപ്പിള്ളി സ്വദേശി ജെയ്സിനു വേണ്ടിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിയെടുത്ത പണം ജെയ്സിന്റെ പക്കലാണുള്ളത്. തൃശൂരിൽ പ്രവർത്തിക്കുന്ന ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ കൂട്ടുങ്കൽ വികാസി (41)ന്റെ കൈയിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തത്. സജിയുടെയും ജെയ്സിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. മൂവരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒളിവിൽ പോയ ജെയ്സിനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം പണമടച്ച് എടുത്തുനൽകുമെന്ന പരസ്യം കണ്ടാണ് മൂന്നംഗസംഘം തട്ടിപ്പിന് പദ്ധതിയിട്ടത്. ഇത്തരത്തിലുള്ള പരസ്യത്തിലെ ഫോണ്നന്പറിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വികാസിനെ…
Read Moreലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽ പ്രസവവേദന! ഒടുവില് യുവതിയ്ക്ക് വിമാനത്തില് സുഖപ്രസവം; തുണയേകിയത് കുമരകം സ്വദേശിനി പ്രതിഭ
കുമരകം: ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ നടന്ന പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിനു തുണയേകിയവരിൽ മുഖ്യ പങ്കുവഹിച്ചത് കുമരകം സ്വദേശിനിയായ നഴ്സ്. ബെഡ് റെസ്റ്റ് പറഞ്ഞിരുന്ന യാത്രക്കാരിയുടെ മാസം തികയാതെയുള്ള പ്രസവം വിജയകരമായി നടത്താനായതിൽ ഏറെ അഭിമാനിക്കുന്നതായി കുമരകം കദളിക്കാട്ടുമാലിയിൽ കെ. കേശവന്റെ മകൾ പ്രതിഭ പറഞ്ഞു. ലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽത്തന്നെ യാത്രക്കാരിയായ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാർഥിയും നാലു നഴ്സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരിൽ ഒബ്സ്ട്രറ്റിക് തിയറ്റർ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടർന്നു യാത്രക്കാരിയുടെ പ്രസവസഹായത്തിനു പ്രതിഭ നേതൃത്വം നൽകി. വിമാനത്തിൽ താൽക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആണ്കുഞ്ഞിനും അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനാൽ വിമാനം…
Read Moreഅമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞ 16 വയസുള്ള പെൺകുട്ടിയെ…! ജോജോയ്ക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ സ്പെഷൽ കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 16 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കുടുംബ വീട്ടിൽ നിന്നും 2016 ഒക്ടോബറിൽ പ്രതി തട്ടിക്കൊണ്ടു പോവുകയായി രുന്നു. തുടർന്ന് പെൺകുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂർ വെൺമണിയിലുള്ള വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച് പീഡിപ്പിച്ചതായി പന്തളം പോലീസ് ചാർജ് ചെയ്ത കേസിൽ പറയുന്നു. പെൺകുട്ടിയെ കാണാതായവിവരം രക്ഷാകർത്താവായ അമ്മൂമ്മ പെൺകുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് പെൺകുട്ടിയെ പന്തളം പോലീസിൽ…
Read Moreസ്മൃതി കേരം..! ഇടുക്കിയിലെ തേൻമധുരം നുണഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
തൊടുപുഴ: ഇടുക്കിയിൽ ഉത്പാദിപ്പിച്ച തേൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി. പ്രധാനമന്ത്രിയുടെ മേജർ ഹണി മിഷൻ പദ്ധതി പ്രകാരം നിർമിച്ച തേനാണ് കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചത്. “സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ സുരേഷ് ഗോപിക്ക് ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള തുണ്ടിവയലിൽ ടി.കെ. രാജുവാണ് തേൻ നൽകിയത്. കേരളത്തിൽ നടപ്പിലാക്കിയ മേജർ ഹണിമിഷന്റെ ഭാഗമായി 6,000 തേനീച്ചപ്പെട്ടികൾ നിർമിച്ചു നൽകിയത് ഇദ്ദേഹമായിരുന്നു. ഇടുക്കിയിൽ നടന്ന ചടങ്ങിൽ സ്റ്റേജിലെത്തി തേനും മൂല്യവർധിത ഉത്പന്നങ്ങളുമടങ്ങിയ പായ്ക്കറ്റ് കൈമാറുകയായിരുന്നു. ഇതു കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറുമെന്ന് എംപി ഉറപ്പുനൽകിയിരുന്നു. 2017-ലാണ് തേൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ പ്രഥമ മേജർ ഹണി മിഷൻ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ആറന്മുളയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ ചെലവഴിച്ച് ആദിവാസികളടക്കം 600-ഓളം…
Read Moreസർക്കാരിന്റെ ഹോർട്ടികോർപ്പിൽ സവോള വില 48.50 രൂപ; കോട്ടയം മാർക്കറ്റിൽ 30 ! സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം
കോട്ടയം: ഹോർട്ടികോർപ്പിൽ സവോളയ്ക്കു വില കുതിച്ചുയർന്നു. ഒരു കിലോ സവോള കോട്ടയം മാർക്കറ്റിൽ 30 രൂപയ്ക്കു ലഭിക്കുന്പോൾ സർക്കാരിന്റെ ഹോർട്ടികോർപ്പിൽ 48.50 രൂപയാണ് ഈടാക്കുന്നത്. കോട്ടയം മാർക്കറ്റിൽ മികച്ചയിനം സവോള കിലോയ്ക്കു 30 രൂപയ്ക്ക് ഇന്നലെ ലഭ്യമാ യിരുന്നു. രണ്ടാം ഗ്രേഡ് സവോള രണ്ടു കിലോ 50 രൂപയ്ക്കാണ് ലഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നു മഹാരാഷ്ട്രയിൽ ഇന്നലെയാണ് സവോളയ്ക്കു വില വർധിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെത്തന്നെ ഹോർട്ടി കോർപ്പിൽ വില വൻതോതിൽ വർധിപ്പിച്ചതു സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ വില വർധിച്ച സവോള ദിവസങ്ങൾക്കു ശേഷം മാത്രമേ കേരളത്തിൽ എത്തുകയുള്ളു.
Read Moreജോയ്സിന്റെ ഓരോ തന്ത്രങ്ങളേ..! പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞ് തട്ടിപ്പ്; റിട്ട. ഹെഡ്മിസ്ട്രസിന് നഷ്ടമായതു നാലു പവന്റെ മാല; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞ് റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ സ്വർണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കട്ടപ്പന ചെന്പകപ്പാറ മുണ്ടത്താനത്ത് ജോയ്സി (29) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഗാന്ധിനഗർ സ്വദേശിയായ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നിരന്തരമായി പ്രേതസ്വപ്നങ്ങൾ കാണുന്നതു പതിവായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെക്കൊണ്ട് പൂജ നടത്താൻ തീരുമാനിച്ചു. പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഇയാൾ കുപ്പികളും കുടവും മറ്റ് പൂജാദ്രവ്യങ്ങളുമായി റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി. പൂജ നടക്കുന്നതിനിടെ ശക്തമായ പ്രേതബാധയാണെന്നും അതിനാൽ സ്വർണംകൂടി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞതനുസരിച്ച് നാലു പവൻ സ്വർണമാല ഇവർ കുടത്തിലിട്ടു. ഇതോടെ കണ്ണടച്ച് പ്രാർഥിക്കുവാനും താൻ പറയാതെ കണ്ണു തുറക്കരുതെന്നും പറഞ്ഞു. റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കണ്ണടച്ചതോടെ ഇയാൾ മാല കൈവശപ്പെടുത്തിയശേഷം കുടം അച്ചുകെട്ടി ഇവർക്കു നൽകുകയുമായിരുന്നു.…
Read More