മ​ഴ തു​ട​രു​ന്നു, ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ്; പടിഞ്ഞാറൻമേഖലയിൽ വെള്ളം കയറി തുടങ്ങി

കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ക​ള​ക്്ട്രേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് ന​ൽ​കും. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ ജി​ല്ല​യി​ൽ സാ​മാ​ന്യം ന​ല്ല രീ​തി​യി​ൽ മ​ഴ പെ​യ്തു. രാ​ത്രി​യി​ലും മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ മു​ത​ൽ പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മീ​ന​ച്ചി​ൽ, മ​ണി​മ​ല, മൂ​വാ​റ്റു​പു​ഴ​യാ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി. മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് വൈ​ക്ക​ത്താ​ണ് 104.4 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. പൂ​ഞ്ഞാ​ർ 70.5, കോ​ട്ട​യം 58.6, കു​മ​ര​കം 56.8, കോ​ഴ 37.2, കാ​ഞ്ഞി​ര​പ്പ​ള്ളി 33.2…

Read More

കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് ബൈക്ക് നോട്ടമിട്ട് കുറേ കള്ളൻമാർ! ബൈ​ക്ക് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ത്ത​ല എ​ര​മ​ല്ലൂ​ർ ക​ള​ത്തി​ൽ അ​ഖി​ൽ രാ​ജി (28)ന്‍റെ പ​ൾ​സ​ർ ബൈ​ക്കാ​ണ് (കെഎ​ൽ 32 എം 9849) ​മോ​ഷ​ണം പോ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നാം വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​ണ്. ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി അ​ഖി​ൽ രാ​ജി​ന്‍റെ ഭാ​ര്യ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തേ തു​ട​ർ​ന്ന് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തു തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സും മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ മു​ന്പും നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഉ​പേ​ക്ഷിച്ച നി​ല​യി​ൽ റോ​ഡ​രി​കി​ൽ നി​ന്നും ല​ഭി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഗാ​ന്ധി​ന​ഗ​റും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ സം​ഘ​ങ്ങ​ളും ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ യു​വാ​ക്ക​ളുമാ​ണ്…

Read More

ആ മൃതദേഹം താഴത്തങ്ങാടി ദന്പതികളുടെ ഭർത്താവിന്‍റേതോ ? സം​ശ​യം മു​റു​കു​ന്നു…. അ​ന്വേ​ഷ​ണം പ​ത്തു വ​ർ​ഷം മു​ന്പു കാ​ണാ​താ​യ ടി​വി പു​രം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നി​ലേക്കും…

വൈ​ക്കം: ടി​വി പു​രം ചെ​മ്മ​ന​ത്തു​ക​ര​യി​ൽ ക​രി​യാ​റി​ന്‍റെ തീ​ര​ത്തെ മ​ട​ൽ​ക്കു​ഴി​യി​ൽ​നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹം കാ​ണാ​താ​യ താ​ഴ​ത്ത​ങ്ങാ​ടി ദ​ന്പ​തി​ക​ളി​ലെ ഭ​ർ​ത്താ​വി​ന്‍റേ​തോ? സം​ശ​യം മു​റു​കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പു​ല്ലും പാ​യ​ലും വ​ള​ർ​ന്നു തി​ങ്ങി നി​റ​ഞ്ഞ മ​ട​ൽ​ക്കു​ഴി​യി​ൽ അ​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ൽ നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം പു​രു​ഷന്‍റേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് താ​ഴ്ത്തി​യ​താ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീസ്. 2017 ഏ​പ്രി​ൽ ആ​റി​ന് താ​ഴ​ത്ത​ങ്ങാ​ടി അ​റു​പു​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ പു​തി​യ കാ​റു​മാ​യി കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ദ​ന്പ​തി​ക​ളെ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പോ​ലി​സി​ന്‍റെ നി​ഗ​മ​ന​മെ​ങ്കി​ലും മൃ​ത​ദേ​ഹ​ങ്ങ​ളോ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ചെ​മ്മ​ന​ത്തു​ക​ര​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം 40 നും 50 ​നും ഇ​ട​യ്ക്കു പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റേ​താ​ണെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്…

Read More

ഓൺലൈൻ തട്ടിപ്പുകാർ മലയോര മേഖലകളിലേക്ക് ! ലക്ഷ്യം, വീട്ടമ്മമാരും സാധാരണക്കാരും; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

എ​രു​മേ​ലി: സാ​ധാ​ര​ണ​ക്കാ​രെ​യും വീ​ട്ട​മ്മ​മാ​രെ​യും ല​ക്ഷ്യ​മി​ട്ട് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ഒ​രു സം​ഘം വീ​ട്ട​മ്മ​മാ​ർ​ക്ക് ത​ട്ടി​പ്പി​ലൂ​ടെ വ​ൻ തു​ക ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടും വീ​ണ്ടും ത​ട്ടി​പ്പ് വ്യാ​പ​ക​മാ​വു​ക​യാ​ണ്. പ​ന്പാ​വാ​ലി സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ൾ വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യ മെ​സേ​ജാ​ണ് എ​ത്തി​യ​ത്. പി​ന്നാ​ലെ ഫോ​ണ്‍ കോ​ൾ എ​ത്തി. ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച ആ​ൾ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും മെ​സേ​ജി​ൽ കി​ട്ടി​യ വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ ല​ഭി​ക്കാ​ൻ മെ​സേ​ജി​ൽ അ​റി​യി​ച്ച പ്ര​കാ​ര​മു​ള്ള തു​ക മെ​സേ​ജി​ലു​ള്ള അ​ക്കൗ​ണ്ട് ന​ന്പ​റി​ലേ​ക്ക് ന​ൽ​കി. ര​ണ്ടു ല​ക്ഷ​ത്തി​നു പ​ക​രം ര​ണ്ട​ര ല​ക്ഷ​മാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​തെ​ന്നും അ​ധി​ക​മാ​യി അ​യ​ച്ച അ​ര ല​ക്ഷം മു​ൻ​കൂ​ർ ആ​യി അ​ട​ച്ചാ​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ര​ണ്ടു ല​ക്ഷം നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തു​മെ​ന്നും അ​ടു​ത്ത ദി​വ​സം മെ​സേ​ജ് എ​ത്തി. ഇ​ക്കാ​ര്യം വ്യാ​പാ​രി കൂ​ടി​യാ​യ…

Read More

ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​! ഒടുവില്‍ ​ ക​ള്ള​ത്തോ​ക്ക് വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ പി​ടിയിൽ

മു​ണ്ട​ക്ക​യം: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ ക​ള്ള​ത്തോ​ക്ക് വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ പി​ടി​കൂ​ടി. കൊ​ന്പു​കു​ത്തി, പ​ന്നി​വെ​ട്ടും​കു​ഴി ഭാ​ഗ​ത്ത് ഇ​ളം​പു​ര​യി​ട​ത്തി​ൽ, സു​രേ​ഷ് (46)നെ​യാ​ണ് മു​ണ്ട​ക്ക​യം സി.​ഐ.​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മൂ​ന്നാ​റി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് വ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​നെ​തു​ട​ർ​ന്ന് സു​രേ​ഷി​നെ വീ​ട്ടി​ൽ​നി​ന്നും നി​റ തോ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സു​രേ​ഷ് വ​ന​ത്തി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ സു​രേ​ഷി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള​ളി ഡി​വൈ​എ​സ്പി സ​ജി​മോ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു മൂ​ന്നാ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും പ​രോ​ളി​ലി​റ​ങ്ങി​യ മ​റ്റു​പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി സു​രേ​ഷ് മൂ​ന്നാ​ർ ഭാ​ഗ​ത്ത്…

Read More

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും ഇങ്ങോട്ട് വരേണ്ട..! കോ​വി​ഡ് പി​ടി​വി​ട്ടു; മ​ല​രി​ക്ക​ലി​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് ക​ള​ക്ട​ർ നി​രോ​ധി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​രി​ക്ക​ലി​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് ക​ള​ക്ട​ർ നി​രോ​ധി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നം. പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 13–ാം വാ​ർ​ഡി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യാ​ണ് ആ​മ്പ​ല്‍ പൂ​വി​ടു​ന്ന​ത്. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ നെ​ല്‍​കൃ​ഷി​യു​ടെ ഇ​ട​വേ​ള​യി​ലാ​ണ് ആ​മ്പ​ല്‍ ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ​മ്പ​ല്‍ ഫെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നി​ല്ല.

Read More

കോ​ൺ​ഗ്ര​സ് പ​ട്ടി​ക; പി​രി​മു​റു​ക്കം, അ​സ്വ​സ്ഥ​ത, ആ​ശ​ങ്ക; അ​ന്തി​മ നി​മി​ഷം വ​രെ പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​വ​ർ പു​റ​ത്ത്

കോ​ട്ട​യം: കോ​ൺ​ഗ്ര​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക കെ​പി​സി​സി നേ​തൃ​ത്വം ഹൈ​ക്ക​മാ​ൻ​ഡി​നു കൈ​മാ​റി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത ആ​കാം​ക്ഷ​യും പി​രി​മു​റു​ക്ക​വും. ആ​രൊ​ക്കെ​യാ​കും ജി​ല്ലാ ത​ല​പ്പ​ത്ത് എ​ത്തു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ സ്ഥാ​ന​മോ​ഹി​ക​ളാ​യി നി​ന്ന പ​ല​രും അ​സ്വ​സ്ഥ​രാ​ണ്. അ​ന്തി​മ നി​മി​ഷം വ​രെ പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​വ​ർ വ​രെ പു​റ​ത്താ​യ​താ​ണ് പ​ല​രെ​യും അ​സ്വ​സ്ഥ​രാ​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ട്ടി​ക​യ്ക്കു അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്. ഗ്രൂപ്പിൽ കുടുങ്ങിപാ​ർ​ട്ടി​യി​ൽ ഗ്രൂ​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഇ​രു​വ​രും പ​ല​വ​ട്ടം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ​ട്ടി​ക കീ​റാ​മു​ട്ടി​യാ​യി മാ​റി​യ​ത് ഗ്രൂ​പ്പു​ക​ളി​യി​ൽ കു​ടു​ങ്ങി​ത്ത​ന്നെ​യാ​ണ്. ഗ്രു​പ്പു​ക​ളു​ടെ സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഒാ​ണ​ത്തി​നു മു​ന്പ് ത​ന്നെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്നു ക​രു​തി​യ പ​ട്ടി​ക വീ​ണ്ടും നീ​ണ്ട​ത്. ഗ്രു​പ്പു​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യി സ​ന്ധി​സം​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തേ​ണ്ടി വ​ന്നു. ഗ്രൂ​പ്പു താ​ത്പ​ര്യ​ങ്ങ​ൾ​ക്കൂ​ടി പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു പി​ന്നാ​ലെ ചി​ല അ​സ്വ​സ്ഥ​ക​ളും…

Read More

ഈഅപകട വളവുകൾ എന്നു നിവരും? ത​ല​യോ​ല​പ്പറ​മ്പി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ടയിൽ ഭീഷണിയായി 42 വ​ള​വു​ക​ൾ

ക​ടു​ത്തു​രു​ത്തി: ഏ​റ്റു​മാ​നൂ​ര്‍-​ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന വ​ള​വു​ക​ള്‍ നി​വ​രു​ന്ന​തി​നാ​യു​ള​ള യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കാ​ത്തി​രി​പ്പ് നീ​ളും. വ​ള​വു​ക​ള്‍ നി​വ​ര​ണ​മെ​ങ്കി​ല്‍ ഇ​നി​യും കാ​ല​ങ്ങ​ളേ​റേ​യെ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കാ​രി​ക​ളും പ​റ​യു​ന്ന​ത്. കാ​ണ​ക്കാ​രി മു​ത​ല്‍ ത​ല​യോ​ല​പ​റ​മ്പ് വ​രെ​യു​ള്ള കൊ​ടും​വ​ള​വു​ക​ള്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യി​ട്ട് കാ​ല​ങ്ങ​ളേ​റേ​യാ​യി​ട്ടും ഇ​വ നി​വ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ക​ട​ലാ​സി​ലു​റ​ങ്ങു​ക​യാ​ണ്. 42 വ​ള​വു​ക​ളാ​ണ് ത​ല​യോ​ല​പ​റ​മ്പി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ടയി​ലു​ള്ള​ത്. കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വി​ലും ത​ല​യോ​ല​പ​റ​മ്പ് സി​ലോ​ണ്‍ ക​വ​ല​യ്ക്കു സ​മീ​പം കു​റി​ച്ചി വ​ള​വി​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എത്രയെത്ര അപകടങ്ങൾന​മ്പ്യാ​കു​ളം, ക​ള​ത്തൂ​ര്‍, പു​ളി​ന്ത​റ, കു​റു​പ്പ​ന്ത​റ ആ​റാം​മൈ​ല്‍, പ​ട്ടാ​ള​മു​ക്ക്, മു​ട്ടു​ചി​റ, ക​ടു​ത്തു​രു​ത്തി ഇ​ട​ക്ക​ര, ആ​പ്പാ​ഞ്ചി​റ, സി​ലോ​ണ്‍ ജം​ഗ്ഷ​ന്‍, കു​റി​ച്ചി വ​ള​വ് തു​ട​ങ്ങി​യ വ​ള​വു​ക​ളി​ലു​മാ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ എ​ണ്ണി​യാ​ല്‍ തീ​രി​ല്ല. കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വി​ല്‍ മാ​ത്ര​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ 41 വ​ള​വു​ക​ളി​ലാ​യി ശ​രാ​ശ​രി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ മൂ​ന്നി​ലൊ​ന്ന് വ​രു​മെ​ന്ന് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ പു​ളി​ന്ത​റ വ​ള​വി​ല്‍ ഉ​ണ്ടാ​യ…

Read More

കാപ്പാ ചുമത്തി  കോട്ടയത്തുനിന്ന് നാടുകടത്തുന്നത് 22 വയസുള്ള യുവാവിനെ; ആറുമാസത്തേക്ക് പ്രവേശനമില്ല

  കോ​ട്ട​യം: ജി​ല്ല​യി​ൽ നി​ന്നും ഒ​രാ​ളെ​കു​ടി കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​തി​ര​ന്പു​ഴ കാ​ട്ടാ​ത്തി മാ​വേ​ലി ന​ഗ​ർ വ​ലി​യ​ത​ട​ത്തി​ൽ ഡെ​ൽ​വി​ൻ ജോ​സ​ഫി(22)​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി​ഐ​ജി ആ​റു മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്നും നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്. ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട് എ​ന്നി പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കു​റ​വി​ല​ങ്ങാ​ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ കേ​സി​ലും അ​തി​ര​ന്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

Read More

സ​തീ​ശ​നെ​തി​രാ​യ പോ​സ്റ്റ​ര്‍, ല​ക്ഷ്യം മു​ഹ​മ്മ​ദ് ഷി​യാ​സ്; പരസ്യമായ രഹസ്യത്തിന് പിന്നിലെ പോസ്റ്റർ കഥയിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ‘യ​ഥാ​ര്‍​ഥ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍’ എ​ന്ന പേ​രി​ല്‍ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ച​തി​നു പി​ന്നി​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പു​ള്ള​വ​ര്‍. നി​ല​വി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഷി​യാ​സ് പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​തീ​ശ​നെ​തി​രേ പു​തി​യ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് ഷി​യാ​സി​ന്‍റെ പേ​ര് മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​ദേ​ഹ​ത്തി​നു​വേ​ണ്ടി ശ​ക്ത​മാ​യി വാ​ദി​ച്ച​താ​ണ് സ​തീ​ശ​നോ​ടു​ള്ള എ​തി​ര്‍​പ്പി​നു കാ​ര​ണം. പരസ്യമായ രഹസ്യംര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റി, സ​തീ​ശ​നെ പ്ര​തി​പ​ക്ഷ​നേ​താ​വാ​ക്കി​യ​പ്പോ​ള്‍ പോ​ലും ജി​ല്ല​യി​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന എ​തി​ര്‍​പ്പ് ഇ​പ്പോ​ൾ ഉ​യ​ര്‍​ന്ന​തി​നു പി​ന്നി​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്കു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. അ​തു തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു പോ​സ്റ്റ​ര്‍ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്തൊ​ക്കെ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ണ്ടാ​യാ​ലും പാ​ര്‍​ട്ടി പു​ന​സം​ഘ​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ​മാ​യ ഒ​രു സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കും വ​ഴി​ങ്ങി​ല്ലെ​ന്നാ​ണ് അ​ദേ​ഹം…

Read More