വൈക്കം: വേന്പനാട്ടു കായലിലും ബന്ധപ്പെട്ട ഉൾനാടൻ ജലാശയങ്ങളിലും മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. തണ്ണീർമുക്കം ബണ്ട് തുറന്നു മഴക്കാലമെത്തുന്നതോടെ വേന്പനാട്ടുകായലിൽനിന്നു സുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാതെ വന്നതാണ് ഉൾനാടൻ മത്സ്യമേഖലയെ വറുതിയിലേയ്ക്കു തള്ളിവിടുന്നത്. വേന്പനാട്ടു കായലിൽ വൻതോതിൽ ലഭിച്ചിരുന്ന തെള്ളി ചെമ്മീൻ ഈ സീസണിൽ ലഭിച്ചില്ല. വൻ തുക ചെലവഴിച്ചു മത്സ്യത്തൊഴിലാളികൾ ഒരുക്കിയ ഉൗന്നിവലകൾ ഉപയോഗിച്ചു മൂന്നു ദിവസം മാത്രമാണ് മൽസ്യ ബന്ധനം നടത്താനായത്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായതോടെ ഭൂരിഭാഗം തൊഴിലാളികളും മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. മികച്ച വില ലഭിച്ചിരുന്ന കൊഞ്ച്, കരിമീൻ, നാരൻ ചെമ്മീൻ തുടങ്ങിയവ കുറഞ്ഞ അളവിൽ പോലും ലഭിക്കാത്തത് തിരിച്ചടിയായി. ഫിഷറീസ് നിക്ഷേപിച്ച വളർത്തുമീനുകൾ ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ കൂടുതലായി കിട്ടിയിരുന്ന കട്ല, വട്ടേരി തുടങ്ങിയ മത്സ്യങ്ങൾ നാമമാത്രമായി പോലും ലഭിക്കാതെയായി. മുൻകാലങ്ങളിലൊന്നും ഉണ്ടാകാത്ത…
Read MoreCategory: Kottayam
ആറുപേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന്റെ 16-ാം വാർഷിക ദിനത്തിൽ അപായ മുന്നറിയിപ്പ്! മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
മൂന്നാർ: ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയുവാനുള്ള സംവിധാനങ്ങളിൽനിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ മൂന്നാറിലെ അന്തോണിയാർ കോളനിയിലുള്ള മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2005 ജൂലൈ 24-ന് രാത്രി ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ മണ്ണുവീണ് അന്തോണിയാർ കോളനി നിവാസികളായ ആറുപേർ മരിച്ച വാർഷിക ദിനത്തിൽ തന്നെയാണ് വീണ്ടും അപായ സൂചന ലഭിച്ചത്. വിവരം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ അറിയിച്ചതിനെതുടർന്ന് സർക്കാറിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടെനിന്നും കുടുംബങ്ങളെ ഒഴിപ്പിച്ചു. മൂന്നാർ വില്ലേജ് ഓഫീസർ കെ.വി. ജോണ്സന്റെ നേതൃത്വത്തിൽ മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചു. ഒഴിപ്പിച്ചവരെ മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലേക്കാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. അഗ്നിശമന സേനാ, പോലീസ്, തദ്ദേശ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. 2005-ലെ ദുരന്തത്തിനുശേഷം അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു ഏർലി വാർണിംഗ് സിസ്റ്റം എന്ന ദുരന്തസൂചനാ മാപിനി സ്ഥാപിച്ചത്. വിദേശ…
Read Moreലോട്ടറി നന്പർ തിരുത്തി തട്ടിപ്പ് ! ബുള്ളറ്റിൽ ഹെൽമറ്റും ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്നു ലോട്ടറി വ്യാപാരികൾ
കുമരകം: ബുള്ളറ്റിൽ കറങ്ങി ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സജീവം. മാസങ്ങൾക്കു മുന്പ് മണർകാട് ഭാഗത്തുനിന്നും ലോട്ടറി തൊഴിലാളിയെ കബളിപ്പിച്ചതിനു ശേഷം കഴിഞ്ഞ ദിവസം കുമരകത്തുള്ള ലോട്ടറി ജീവനക്കാരനേയും തട്ടിപ്പിനിരയാക്കി. മണർകാട്ടും കുമരകത്തും ബുള്ളറ്റിൽ ഹെൽമറ്റും ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്നു ലോട്ടറി വ്യാപാരികൾ പറയുന്നു. കുമരകം എട്ടങ്ങാടി ഭാഗത്ത് പുറമത്തറ ജയമോനെയാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി ടിക്കറ്റിലെ അവസാന നന്പർ തിരുത്തിയാണ് 5000 രൂപ കബളിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11 ന് കീരിക്കുഴി ഷാപ്പിന്റെ സമീപത്തായിരുന്നു സംഭവം. സമ്മാനാർഹമായ എഎ 268688 ടിക്കറ്റിനു പകരം എഎ 268683 നന്പർ ടിക്കറ്റിന്റെ അവസാന നന്പരായ മൂന്ന് തിരുത്തി എട്ടാക്കിയാണ് പണം തട്ടിയത്. അവസാന നാലക്കത്തിനുള്ള 5000 രൂപയുടെ സമ്മാനമെന്ന വ്യാജേന എട്ടു ടിക്കറ്റുകൾ നൽകി 40000 രൂപ അപഹരിക്കാനായിരുന്നു…
Read Moreഓപ്പറേഷൻ ക്ലീൻ ഏറ്റുമാനൂർ; ഒരാഴ്ചയ്ക്കുള്ളിൽ അകത്തായത് 14 ക്രിമിനലുകൾ
ഏറ്റുമാനൂർ: ഓപ്പറേഷൻ ക്ലീൻ ഏറ്റുമാനൂർ. ഒരാഴ്ചയ്ക്കുള്ളിൽ അകത്തായത് 14 ക്രിമിനലുകൾ. അഭിമാനത്തോടെ ഏറ്റുമാനൂർ പോലീസ് പോലീസ്.മാഫിയ സംഘങ്ങളെ തുരത്തുന്നതിനായി ക്ലീൻ ഏറ്റുമാനൂർ പദ്ധതി നടപ്പാക്കി വിജയിപ്പിച്ച് ഏറ്റുമാനൂരിൽ സമാധനം തിരികെ എത്തിച്ചു ഏറ്റുമാനൂർ പോലീസ്. ദിവസങ്ങൾക്കുള്ളിൽ നാലു കേസുകളിലായി 14 ക്രിമിനലുകളെ പോലീസിനു പിടികൂടാനായി. രണ്ടാഴ്ച മുന്പ് വെട്ടിമുകൾ കോളനി ഭാഗത്ത് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളെ ഗുണ്ടാസംഘം ആക്രമിച്ച കേസിൽ പ്രതികളായ ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ പള്ളിവാതുക്കൾ മർക്കോസ് ജോസഫ് (ബാബു-56), വലിയപറന്പിൽ ജിത്തു ജോസഫ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. അതിരന്പുഴയിൽ കഞ്ചാവുമായി എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പേരെ ചിങ്ങവനത്തുനിന്നു പോലീസ് പിടികൂടി. അതിരന്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ ബെന്നി (20), പാറോലിക്കൽ കൊച്ചുപറന്പിൽ ആൽബിൻ…
Read Moreപ്ലേഗ് പുഴു പന്തളത്ത് ! ഇവ വീടുകൾക്കുള്ളിൽ കയറുന്നത് രാപകൽ ഭേദമില്ലാതെ; കാർഷിക മേഖലയിലുള്ളവർ പറയുന്നത് ഇങ്ങനെ…
പന്തളം: കാർഷിക വിളകളെ ആക്രമിച്ച് പ്ലേഗ് പുഴു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്താണ് പുഴുവിന്റെ ആക്രമണം. മുന്പ് എറണാകുളം ജില്ലയിൽ പ്ലേഗ് പുഴുവിന്റെ ശല്യം കണ്ടെത്തിയിരുന്നൈങ്കിലും പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് ഇവയുടെ സാന്നിധ്യം കാണുന്നത്. റബറിന്റെ ആവരണവിളയായ തോട്ടപ്പയറിലാണ് ഇവ ഉണ്ടാകുന്നത്. വാഴ, മരച്ചീനി, ചേന, ചേന്പ് പച്ചക്കറി, പയർ വർഗങ്ങൾ, കറിവേപ്പ്, പേര, ഓർക്കിഡുൾപ്പെടെയുള്ള അലങ്കാര ചെടികളെയും ആക്രമിക്കും. ചെടികളുടെ ഇല, പൂവ്, കായ്കൾ എന്നിവയെല്ലാം തിന്നു വിളകളെ പൂർണമായും ഇവ നശിപ്പിക്കും. പ്ലേഗ് പുഴു മനുഷ്യനെയോ മൃഗങ്ങളെയോ നേരിട്ടു ബാധിക്കില്ലെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു. എന്നാൽ, ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന ഇവ രാപകൽ ഭേദമില്ലാതെയാണു വീടുകൾക്കുള്ളിൽ കയറുന്നത്. വസ്ത്രങ്ങളിലും പാത്രങ്ങളിലും പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണത്തിലും കയറി പുഴു ഏറെ ശല്യമാണുണ്ടാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലുമെല്ലാം കയറുന്നതുമൂലവും അപകട സാധ്യതയുണ്ട്. ട്രയാക്കോള പ്ലേഗ്യാറ്റ എന്ന ശാസ്ത്ര…
Read Moreപെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല; മകൾ എന്തിനിത് ചെയ്തതെന്ന് അറിയില്ലെന്ന് വീട്ടുകാർ; ഏതാനും മാസങ്ങളിൽ ഇടുക്കിയിൽ മരിച്ചത് നാലോളം കുട്ടികൾ
ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൊബൈൽ കസ്റ്റഡിയിലെടുത്ത പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തും. കുന്തളംപാറ പരിക്കാനിവിള സുരേഷിന്റെ മകൾ ശാലു (14) വിനെയാണ് ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന മാർക്കറ്റിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്. ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിന്റെ അമ്മ കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ പോയി തിരികെയെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. അയൽവാസികളെ കൂട്ടി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുട്ടിയെ വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുളിയൻമല കാർമൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശാലു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അധ്യാപകരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ…
Read Moreലോക്ക്ഡൗണിൽ ബിനോയിയുടെ സ്നേഹ സ്പർശം! ആരും വിശന്നിരിക്കാതിരിക്കാനായി ലൈവ് പാഴ്സൽ വണ്ടി
കോട്ടയം: കോവിഡ് ലോക്ക്ഡൗണ് കാലത്തു സ്നേഹസ്പർശമായി മാറുകയാണ് ബിനോയി മണി എന്ന ചെറുപ്പക്കാരനും നവജ്യോതി ട്രസ്റ്റും.കോട്ടയം പൂവന്തുരുത്ത് പുതുപ്പറന്പിൽ ബിനോയി മണിയുടെ നേതൃത്വത്തിലുള്ള നവജ്യോതി ട്രസ്റ്റ് കോവിഡ് കാലത്തു വിസ്മയകരമായ സേവനപ്രവർത്തനങ്ങളാണ് നൽകുന്നത്. ഭക്ഷണം, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എല്ലാ ദിവസവും പ്രഭാത ഭക്ഷണം. നിർധനരായ കുട്ടികൾക്ക് ഓണ്ലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണുകൾ, മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് വാക്കർ തുടങ്ങി നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞു. സ്നേഹപന്തൽആർപ്പൂക്കര സൂര്യകവലയ്ക്കു സമീപം റോഡിൽ സ്നേഹപന്തൽ ഒരുക്കിയാണ് നിർധനരായ കുടുംബങ്ങളെ കോവിഡ് കാലത്തു സഹായിച്ചത്. കവലയിൽ പന്തൽ കെട്ടി ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ട്രസ്റ്റ് ശേഖരിച്ചു. ആവശ്യക്കാർക്ക് ആവശ്യാനുസരണം പന്തലിൽനിന്ന് ഭക്ഷ്യവസ്തുക്കൾ എടുക്കാമായിരുന്നു. നിരവധി കുടുംബങ്ങൾക്കാണ് സ്നേഹപന്തൽ സഹായമായത്. ജനമൈത്രി പോലീസിന്റെ പിന്തുണയും മിക്ക പരിപാടികൾക്കുമുണ്ടായിരുന്നു.…
Read Moreഎന്ന് തീരും ഈ ദുരിതം..! വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിഞ്ഞ് തലയാഴം നിവാസികൾ; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ..
തലയാഴം: തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ പനച്ചിംതുരുത്ത് നിവാസികൾ വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിയുന്നു. പെയ്ത്തു വെളളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ 80 വീടുകൾ വെള്ളക്കെട്ടിലമരുകയാണ്. വീടും പരിസരവും വെള്ളത്തിലായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. 40 ഏക്കർ വിസ്തൃതിയുള്ള പനച്ചിംതുരുത്ത് മാന്നാത്തുശേരി പാടശേഖരത്തിൽ കൃഷി മുടങ്ങിയതാണ് പ്രദേശവാസികൾക്കു തിരിച്ചടിയായത്. കൃഷി നടത്തുന്ന സമയങ്ങളിൽ ശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചിരുന്നപ്പോൾ പാടശേഖരത്തോടു ചേർന്നു താമസിക്കുന്നവർക്കു വെള്ളപ്പൊക്ക ഭീഷണിയില്ലായിരുന്നു. കൃഷി മുടങ്ങിയതോടെ വെളളം വറ്റിക്കാൻ സാഹചര്യമില്ലാതായി. ഇതോടെ പനച്ചിംതുരുത്ത്, കറുകത്തട്ട്, വാഴേക്കാട് എന്നീ പ്രദേശങ്ങളാണ് വെള്ളത്തിലായത്. പനച്ചിംതുരുത്ത് മേഖലയിൽ ഉണ്ടാകുന്ന അധിക ജലം പുത്തൻതോട് വഴി വേന്പനാട്ട് കായലിലേക്ക് പന്പു ചെയ്തു പുറം തള്ളുന്നതിനു മുന്പ് നടപടി സ്വീകരിച്ചിരുന്നു. ഈ സംവിധാനം പുനസ്ഥാപിച്ചാൽ മാത്രമേ ഈ പ്രദേശത്തെ വെള്ളപൊക്കത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ കഴിയു. പ്രാഥമിക ആവശ്യങ്ങൾ…
Read Moreഗതാഗതം നിരോധിച്ചു; എസി റോഡിലൂടെ ആലപ്പുഴയിലേക്ക് പോകേണ്ടവർ ഈ റൂട്ടിലൂടെ പോകേണ്ടതാണ്
ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു. എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എസി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കഐസ്ആർടിസി സർവീസ് നടത്തും. പെരുന്ന- മുത്തൂർ ജംഗ്ഷൻ പൊടിയാടി- ചക്കുളത്തുകാവ്- മുട്ടാർ- കിടങ്ങറ റോഡ്, പെരുന്ന- ചങ്ങനാശേരി ജംഗ്ഷൻ- കുമരംകരി- കിടങ്ങറ റോഡ്, കിടങ്ങറ മുട്ടാർ ചക്കുളത്തുകാവ് തലവടി- മിത്രക്കരി- മാന്പുഴക്കരി റോഡ്, മാന്പുഴക്കരി- മിത്രക്കറി- ചങ്ങങ്കരി- തായങ്കരി- വേഴപ്ര റോഡ്, വേഴപ്ര- തായങ്കരി- ചന്പക്കുളം- മങ്കൊന്പ് റോഡ്, കിടങ്ങറ- വെളിയനാട്- പുളിങ്കുന്ന്- മങ്കൊന്പ്…
Read Moreഎല്ലാവരും ജാഗ്രത പുലർത്തണം; കോട്ടയത്തും സിക്ക വൈറസ് സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
കോട്ടയം: കോട്ടയം ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.രോഗം സ്ഥിരീകരിച്ച മേഖലയിൽ കൊതുകിന്റെ ഉറവിടങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വീടുകളുടെ സണ്ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകൾ, ക്ലോസെറ്റുകൾ തുടങ്ങിവയിലൊന്നും വെള്ളം കൂടുതൽ ദിവസം കെട്ടിനിന്നു കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിനുപോയ ആരോഗ്യപ്രവർത്തകയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിൽ തിരിച്ചെത്തിയശേഷം രോഗ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളിൽ ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോയെന്നും നിരീക്ഷിച്ചുവരികയാണ്. നേരിയ…
Read More