ലോട്ടറി നന്പർ തിരുത്തി തട്ടിപ്പ് ! ബു​ള്ള​റ്റി​ൽ ഹെ​ൽ​മ​റ്റും ധ​രി​ച്ചെ​ത്തി​യ യു​വാ​വാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നു ലോ​ട്ട​റി വ്യാ​പാ​രി​ക​ൾ

കു​മ​ര​കം: ബു​ള്ള​റ്റി​ൽ ക​റ​ങ്ങി ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ തി​രു​ത്തി വി​ൽ​പ്പ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം സ​ജീ​വം.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മ​ണ​ർ​കാ​ട് ഭാ​ഗ​ത്തു​നി​ന്നും ലോ​ട്ട​റി തൊ​ഴി​ലാ​ളി​യെ ക​ബ​ളി​പ്പി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​ക​ത്തു​ള്ള ലോ​ട്ട​റി ജീ​വ​ന​ക്കാ​ര​നേ​യും ത​ട്ടി​പ്പി​നി​ര​യാ​ക്കി.

മ​ണ​ർ​കാ​ട്ടും കു​മ​ര​ക​ത്തും ബു​ള്ള​റ്റി​ൽ ഹെ​ൽ​മ​റ്റും ധ​രി​ച്ചെ​ത്തി​യ യു​വാ​വാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നു ലോ​ട്ട​റി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കു​മ​ര​കം എ​ട്ട​ങ്ങാ​ടി ഭാ​ഗ​ത്ത് പു​റ​മ​ത്ത​റ ജ​യ​മോ​നെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​യ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ലെ അ​വ​സാ​ന ന​ന്പ​ർ തി​രു​ത്തി​യാ​ണ് 5000 രൂ​പ ക​ബ​ളി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ന് ​കീ​രി​ക്കു​ഴി ഷാ​പ്പി​ന്‍റെ സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

സ​മ്മാ​നാ​ർ​ഹ​മാ​യ എ​എ 268688 ടി​ക്ക​റ്റി​നു പ​ക​രം എ​എ 268683 ന​ന്പ​ർ ടി​ക്ക​റ്റി​ന്‍റെ അ​വ​സാ​ന ന​ന്പ​രാ​യ മൂ​ന്ന് തി​രു​ത്തി എ​ട്ടാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്.

അ​വ​സാ​ന നാ​ല​ക്ക​ത്തി​നു​ള്ള 5000 രൂ​പ​യു​ടെ സ​മ്മാ​ന​മെ​ന്ന വ്യാ​ജേ​ന എ​ട്ടു ടി​ക്ക​റ്റു​ക​ൾ ന​ൽ​കി 40000 രൂ​പ അ​പ​ഹ​രി​ക്കാ​നാ​യി​രു​ന്നു ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​ന്‍റെ ശ്ര​മം.

എ​ല്ലാ ടി​ക്ക​റ്റും മാ​റാ​നു​ള്ള പ​ണം ഏ​ജ​ന്‍റി​ന്‍റെ കൈ​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഒ​രു ടി​ക്ക​റ്റു മാ​ത്ര​മാ​ണ് വാ​ങ്ങി പ​ണം കൊ​ടു​ത്ത​ത്.

ജ​യ​മോ​ൻ കോ​ട്ട​യ​ത്തു​ള്ള ശ്രീ​കൃ​ഷ്ണ ല​ക്കി സെ​ൻ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്നു കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

Related posts

Leave a Comment