വൈക്കത്തുനിന്നും കാണാതായ അമ്മയും കുഞ്ഞും കാമുകനോടൊപ്പം! നാടുവിട്ടത് ആലപ്പുഴയിലേക്ക്…

വൈ​ക്കം: ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നൊ​പ്പം ആ​ല​പ്പു​ഴ​യി​ലേ​ക്കു നാ​ടു​വി​ട്ട നാ​നാ​ടം പി​തൃ​കു​ന്നം സ്വ​ദേ​ശി​യാ​യ അ​മ്മ​യും കു​ഞ്ഞും ഇ​ന്നു വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കും.

23കാ​രി​യാ​യ യു​വ​തി ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30നാ​ണ് വീ​ടു വി​ട്ടി​റ​ങ്ങി​യ​ത്.

അ​ക്ഷ​യ സെ​ന്‍റ​റി​ലും ന​ഗ​ര​സ​ഭ​യി​ലും പോ​യി​വ​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കാ​ണാ​താ​യ​തോ​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്നാ​ണ് വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യും കു​ഞ്ഞും ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യു​ടെ കൂ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ ഇ​യാ​ളു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച യു​വ​തി ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പി​തൃ​കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് പോ​ലി​സി​നേ​യും വ​ട്ടം​ചു​റ്റി​ച്ചു.

തു​ട​ർ​ന്ന് വി​വ​രം ല​ഭി​ച്ച മ​റ്റൊ​രു ഫോ​ണി​നെ കേ​ന്ദ്രീ​ക​രി​ച്ചു സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യും കു​ഞ്ഞും ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നൊ​പ്പ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment