കോട്ടയം നഗരത്തിൽ തെരുവ്നായ ശല്യം രൂക്ഷം; നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരികൾ


കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രേ​യും ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി.

ഇ​ന്ന​ലെ തി​രു​ന​ക്ക​ര ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു കൂ​ടി യാ​ത്ര ചെ​യ്തി​രു​ന്ന ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ബി ഐ​പ്പി​ന് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു.

എ​ബി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ഗ​ര​ത്തി​ലെ സ്ഥി​രം സ​ഞ്ചാ​രി​യാ​യ എ​ബി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തി​രു​ന​ര​ക്ക​യി​ലൂ​ടെ ന​ട​ന്ന പോ​ക​വേ നാ​യ ഓ​ടി​വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​യേ​യും നാ​യ അ​ക്ര​മി​ച്ചു. ടി​ബി റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക്കു നേരേയും നാ​യ​യു​ടെ അ​ക്ര​മ​ണ​മു​ണ്ടാ​യി.

തെ​ക്കും​ഗോ​പു​രം, സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ൾ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​ന്പ​ടി​ക്കു​ക​യാ​ണ്. രാ​ത്രി ഇ​തു​വ​ഴി​യെ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു നേ​രേ​യാ​ണ് നാ​യ​ക​ളു​ടെ അ​ക്ര​മ​ണം. പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രെ​യും നാ​യ​ക​ൾ വെ​റു​തെ വി​ടു​ന്നു​ല്ലി.

തി​രു​ന​ക്ക​ര, നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മാ​ർ​ക്ക​റ്റ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഗു​ഡ്സ് റോ​ഡ്, തെ​ക്കും ഗോ​പു​രം, സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം, ടി​ബി റോ​ഡ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലും നാ​ഗ​ന്പ​ടം മൈ​താ​നം, തി​രു​ന​ക്ക​ര മൈ​താ​നം, കു​ര്യ​ൻ ഉ​തു​പ്പ് റോ​ഡ്, മു​നി​സി​പ്പ​ൽ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ​ക്ക്ൾ വി​ഹ​രി​ക്കു​ക​യാ​ണ്.

ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ തോ​ടി​യി​റ​ങ്ങു​ന്ന നാ​യ്ക്ക​ൾ പ​ര​സ്പ​രം ക​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​ണ്. തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment