നിങ്ങള്‍ക്കും വാടകയ്ക്ക് എടുക്കാം..! പ​ഴ​യ ബ​സു​ക​ൾ ടീ ​ഷോ​പ്പും മി​ൽ​മ ബൂ​ത്തും പ​ല​ഹാ​ര​ക്ക​ട​യും റസ്റ്റ​റ​ന്‍റു​ക​ളു​മാ​യി മാ​റു​ന്നു; സ്വ​കാ​ര്യ വ്യ​ക്തി​ക​ൾക്കും ബ​സു​ക​ൾ ക​രാ​ർപ്ര​കാ​രം വി​ട്ടു​ന​ൽ​കും

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സ്‌സ്റ്റാ​ൻ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന പ​ഴ​യ ബ​സു​ക​ൾ ടീ ​ഷോ​പ്പും മി​ൽ​മ ബൂ​ത്തും പ​ല​ഹാ​ര​ക്ക​ട​യും റസ്റ്റ​റ​ന്‍റു​ക​ളു​മാ​യി മാ​റു​ന്നു.

വ​രു​മാ​ന വ​ർ​ധ​ന​വി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ഴ​യ ബ​സു​ക​ൾ ഇ​ങ്ങ​നെ വാ​ട​കയ്ക്കു ന​ൽ​കു​ന്ന​ത്. കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ടു​ത്തമാ​സം ബ​സിൽ റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങും.

പ​ഴ​ക്കം ചെ​ന്ന് ഓ​ട്ടം നി​റു​ത്തി​യ ബ​സ് പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ചാ​ണ് ടീ ​ഷോ​പ്പും പ​ല​ഹാ​ര​ക്ക​ട​യും തു​റ​ക്കു​ന്ന​ത്.

ര​ണ്ടു ല​ക്ഷം രൂ​പ കെഎ​സ്ആ​ർ​ടി​സി​യി​ൽ കെ​ട്ടി​വ​ച്ച് മാ​സം ഇ​രു​പ​തി​നാ​യി​രം രൂ​പ വാ​ട​ക​യ്ക്കാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ വ്യാ​പാ​ര​ത്തി​നു പ​ഴ​യ ബ​സു​ക​ൾ ക​രാ​ർപ്ര​കാ​രം വി​ട്ടു​ന​ൽ​കു​ക.

15 വ​ർ​ഷം പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ പൊ​ളി​ച്ചു മാ​റ്റു​ന്പോ​ൾ അ​തി​ൽ ഓ​ട്ട​ത്തി​നു പാ​ക​മാ​യ​വ വി​വി​ധ ഡി​പ്പോ​ക​ളി​ൽ ക​ട​ക​ൾ​ക്കു ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കും.

ഫ്രീ​സ​ർ സം​വി​ധാ​ന​ത്തോ​ടെ മീ​ൻ ക​ട​ക​ൾ, സ്റ്റേ​ഷ​ന​റി, നോ​ട്ട് ബു​ക്കു​ക​ൾ, വ​സ്ത്ര​വ്യാപാരം, അ​ല​ങ്കാ​ര​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​ക്കെ ബ​സു​ക​ൾ ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന.

ഡി​പ്പോ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്തു വ്യാ​പാ​രം ന​ട​ത്തി അ​ത​തുദി​വ​സം തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ അ​നു​വ​ദി​ക്കും. ത​ട്ടു​ക​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​ഴ​യ ബ​സു​ക​ൾ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്.

ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ അ​ധി​ക​മാ​യു​ണ്ടാ​യി​രു​ന്ന 117 ബ​സു​ക​ൾ തി​രി​കെ എ​ടു​ത്ത് റീ​ജ​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

മാ​വേ​ലി​ക്ക​ര, എ​ട​പ്പാ​ൾ, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ധി​ക ബ​സു​ക​ൾ മാ​റ്റി​യ​തോ​ടെ പ​ല ഡി​പ്പോ​ക​ളി​ലും കൂ​ടു​ത​ലാ​യി സ്ഥ​ല സൗ​ക​ര്യം ല​ഭി​ച്ചി​ട്ടു​ണ്ട്.

സൗ​ക​ര്യ​മ​നു​സ​രി​ച്ച് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പ​ഴ​യ ബ​സു​ക​ളി​ൽ വ്യാ​പാ​രം ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് അ​ധി​കൃ​ത​ക​ർ. കു​റ​ഞ്ഞ​ത് അ​ഞ്ചു ബ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തു വ്യാ​പാ​രം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം പ്ര​ധാ​ന ഡി​പ്പോ​ക​ളി​ൽ ഉ​റ​പ്പാ​ക്കും.

പൊ​ൻ​കു​ന്നം, എ​രു​മേ​ലി തു​ട​ങ്ങി ടൗ​ണി​ൽ​നി​ന്നു മാ​റി​യു​ള്ള ഡി​പ്പോ​ക​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ​സു​ക​ൾ എ​ത്തി​ച്ച് വ്യാ​പാ​രം ന​ട​ത്തുന്നതി​ന് അ​നു​മ​തി ന​ൽ​കി​യേ​ക്കും.

Related posts

Leave a Comment