സ്മാർട്ട് ഫോൺ ചലഞ്ചിൽ പങ്കാളിയായി പാരിസ് ലക്ഷ്മിയും! ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി​യി​രു​ന്നു

വൈ​ക്കം: സ്മാ​ർ​ട്ട്ഫോ​ണ്‍ ച​ല​ഞ്ചി​ൽ പങ്കാളിയാ​യി ച​ല​ച്ചി​ത്ര താ​ര​വും ന​ൽ​ത്ത​കി​യു​മാ​യ പാ​രീ​സ് ല​ക്ഷ്മി.

നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണ്‍ ച​ല​ഞ്ചി​ലാ​ണ് പാ​രി​സ് ല​ക്ഷ്മി​യും ഭ​ർ​ത്താ​വും ക​ഥ​ക​ളി ന​ട​നു​മാ​യ പ​ള്ളി​പ്പു​റം സു​നി​ലും ചേ​ർ​ന്നു പ​ങ്കാ​ളി​ക​ളാ​യ​ത്.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്തി​ന് ഇ​രു​വ​രും ചേ​ർ​ന്നാ​ണ് സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കി​യ​ത്.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് ഏ​താ​നും ദി​വ​സം മു​ന്പാ​ണ് മൊ​ബൈ​ൽ ച​ല​ഞ്ച് ആ​രം​ഭി​ച്ച​ത്.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന​കം നി​ര​വ​ധി സു​മ​ന​സു​ക​ളാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. 250 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി കെ.​കെ. ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment