ഒറ്റയ്ക്കു താമസിച്ച കോവിഡ് രോഗിക്ക് കൈത്താങ്ങായി പ​ഞ്ചാ​യ​ത്തം​ഗം റൂബി ചാക്കോയും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യാ​ങ്കേ​രിയും


കോ​ട്ട​യം: കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തു പ​ഞ്ചാ​യ​ത്തം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ചേ​ർ​ന്ന്.

തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം റൂ​ബി ചാ​ക്കോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യാ​ങ്കേ​രി എന്നിവർ ചേ​ർ​ന്നാ​ണ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന് ക​ടു​ത്ത ചു​മ​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം റൂ​ബി ചാ​ക്കോ​യും ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും വീ​ട്ടി​ലെ​ത്തു​ന്ന​ത് അ​ക​ത്ത് നി​ന്ന് വീ​ട് കു​റ്റി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ശ​ത​യി​ലാ​യ​തി​നാ​ൽ ഗൃ​ഹ​നാ​ഥ​ന് എ​ഴു​ന്നേ​റ്റ് ക​ത​ക് തു​റ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്നു ക​ത​ക് ച​വി​ട്ടിത്തുറ​ന്ന് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു.

തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യ​തി​നാ​ൽ സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്ന് ആ​ളെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്തു. റി​സ​ൽ​റ്റ് പോ​സി​റ്റീ​വാ​യ​തോ​ടെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് റൂ​ബി ചാ​ക്കോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യാ​ങ്കേ​രി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. ഇ​രു​വ​രും പി ​പി കി​റ്റ് അ​ണി​ഞ്ഞ് തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ബു​ല​ൻ​സി​ലാ​ണ് ഗൃ​ഹ​നാ​ഥ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts

Leave a Comment