കോട്ടയം: നോവലിസ്റ്റ് ബെന്യാമിനെതിരേ കോപ്പിയടി ആരോപണം. 2008 ൽ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ മരുഭൂമിയുടെ വിവരണത്തിൽ രണ്ടു ഖണ്ഡികകൾ എഴുത്തുകാരൻ മസൂദ് അസദ് രചിച്ച റോഡ് ടു മെക്ക എന്ന ഗ്രന്ഥത്തിൽ നിന്ന് കൂട്ടിച്ചേർത്തതാണെന്ന ആരോപണവുമായി ചിലർ സോഷ്യൽമീഡിയയിലെത്തി. റോഡ് ടു മക്ക, മക്കയിലേക്കുള്ള പാത എന്ന പേരിൽ പ്രഫ. എം. എൻ. കാരശേരി മലയാളത്തിലേക്കു വിവർത്തനം ചെയ്തിരുന്നു. രണ്ടു മൂന്നു വർഷങ്ങൾക്കു മുന്‍പ് ബെന്യാമിനെതിരേ ഇതേ ആരോപണം ചിലർ ഉയർത്തിയിരുന്നു. എന്നാൽ, ബെന്യാമിൻ കോപ്പിയടിച്ചു എന്നു തനിക്ക് തോന്നിയിട്ടില്ലെന്ന് എം.എൻ. കാരശേരി പറഞ്ഞു. ബെന്യാമിൻ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Read MoreCategory: Kottayam
കോഴിക്കോട്ട് നിന്നും മോഷ്ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത് പിടിയിൽ; മോഷണ വിവരം ആരും അറിഞ്ഞില്ല…
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും മോഷ്ടിച്ച സ്വകാര്യ ബസുമായി മുങ്ങിയ യുവാവ് കോട്ടയത്ത് പിടിയിൽ. ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് കുമരകം പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇയാൾ ബസ് മോഷ്ടിച്ചത്. കുറ്റ്യാടി ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. മോഷണ വിവരം ആരും അറിഞ്ഞിരുന്നില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെ കുമരകത്തെ കവനാട്ടിൻ കരയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ബസ് മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.
Read Moreഎസ്എൻഡിപി ഓഫീസിലെ മോഷണം; മോഷ്ടാക്കളുടേതെന്നു കരുതുന്ന ബൈക്കും ഫോണും നിർണായക തെളിവ്
ആനിക്കാട്: എസ്എൻഡിപി യോഗം 4840-ാം നന്പർ ഇളന്പള്ളി ശാഖാ ഓഫീസിലെ മോഷണശ്രമം. മോഷ്ടാക്കളുടേതെന്നു കരുതുന്ന മൊബൈൽ ഫോണും ബൈക്കും കേസിൽ നിർണായക തെളിവാകും. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പള്ളിക്കത്തോട് പോലീസ് ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മോഷ്ടാക്കൾ ശാഖാ ഓഫീസിലെ കതകിന്റെ പൂട്ട് പൊളിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നു. ഉടൻതന്നെ ശാഖാ സെക്രട്ടറിയെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം സെക്രട്ടറി പി.കെ. ശശിയും ഏതാനും ശാഖാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട മോഷ്ടാക്കൾ ഓഫീസിനു പിൻഭാഗത്തുള്ള തോട്ടിൽ ചാടി രക്ഷപെട്ടു. കവർച്ചക്കാർ രണ്ടുപേരായിരുന്നുവെന്ന് ശാഖാ സെക്രട്ടറി പറഞ്ഞു. ഇവർ എത്തിയ പൾസർ ബൈക്കും ഓടി രക്ഷപെടുന്നതിനിടെ തെറിച്ചുവീണ മൊബൈൽഫോണും ഓഫീസ് പരിസരത്തു നിന്നു കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
Read Moreചങ്ങനാശേരിയെ ടൂറിസ്റ്റ് കേന്ദ്രമാക്കും മാർക്കറ്റ് വിദേശ മാതൃകയിലുള്ള ഫ്രീസോൺ മാർക്കറ്റ് ആക്കുമെന്ന് ജോബ് മൈക്കിൾ
ചങ്ങനാശേരി: വിദേശ മാതൃകയിൽ ചങ്ങനാശേരി മാർക്കറ്റ് ഫ്രീ സോണ്‍ മാർക്കറ്റ് ആക്കാനും ടൂറിസ്റ്റ് കേന്ദ്രമായും മാറ്റാനുമുള്ള പദ്ധതികൾ കൊണ്ടുവരുമെന്ന് നിയുക്ത എംഎൽഎ ജോബ് മൈക്കിൾ. ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേക്ഷൻ വ്യാപാര ഭവനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു ജോബ് മൈക്കിൽ. കെസി പാലം പൊക്കി ആർച്ച് പാലം നിർമിക്കും, ചങ്ങനാശേരി ബോട്ടുജട്ടി ടൂറിസം ബോട്ടുജട്ടിയായി ഉയർത്തും, കൊടുരാറ് തടസങ്ങൾ മാറ്റി വികസിപ്പിച്ച് നാട്ടകം പോർട്ടുമായി ബന്ധിപ്പിക്കും, ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും, ചങ്ങനാശേരിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കും തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
Read Moreസമ്പൂർണ ലോക്ഡൗൺ; നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ്; അതിർത്തികളിൽ കർശന പരിശോധന
കോട്ടയം: സന്പൂർണ ലോക്ക് ഡൗണിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസ്.ജില്ലയിലെ നിലവിലുള്ള അഞ്ചു പോലീസ് സബ്-ഡിവിഷനുകൾക്കു പുറമെ നാലു ഡിവിഷനുകൾ കുടി രൂപീകരിച്ച് ഒന്‍പത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധനയും 75 വെഹിക്കിൾ പെട്രോളിംഗമുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തും. ജില്ലയിൽ മൊത്തം 100 ബൈക്ക് പട്രോളിംഗും ഉണ്ടായിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേസിലുൾപ്പെടുന്നവരുടെ പാസ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യും. ജില്ലയിലാകെ1,200 പോലീസുദ്യോഗസ്ഥരെ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ എക്സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് വോളന്റിയേഴ്സ് തുടങ്ങിയവരും ഡ്യൂട്ടിക്കുണ്ട്. ജില്ലാ അതിർത്തികളിൽ കർശന പരിശോധന കോട്ടയം: ഇന്ന് ലോക് ഡൗണ്‍ തുടങ്ങുന്നതോടെ ജില്ലാ…
Read Moreകാമറയെയും കടത്തി വെട്ടി മോഷ്ടാക്കൾ; പള്ളികളിലെ മോഷണങ്ങളിൽ തുമ്പില്ലാതെ പോലീസ്
ചിങ്ങവനം: പള്ളികളിലെ നിരന്തരമായ മോഷണ സംഭവങ്ങളിൽ തുന്പില്ലാതെ പോലീസ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിലേത്. വ്യാഴാഴ്ച പുലർച്ചെ നടന്ന മോഷണത്തിൽ പള്ളിയുടെ പിൻ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടി തകർത്ത് പണം അപഹരിക്കുകയായിരുന്നു. പള്ളിക്ക് മുൻവശത്തുള്ള നേർച്ചപ്പെട്ടി തുറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിഫലമായി. പള്ളി പരിസരത്തുണ്ടായിരുന്ന സിസിടിവി കാമറകൾ തകർത്ത ശേഷമായിരുന്നു മോഷണം. 10,000 രൂപ നഷ്ടപ്പെട്ടതായാണു കരുതുന്നത്. ഏതാനും വർഷങ്ങൾക്കു മുന്‍പും ഇവിടെ മോഷ്ടാക്കൾ കയറി പണം അപഹരിച്ചിരുന്നു. ചിങ്ങവനം കേന്ദ്രീകരിച്ചു മോഷണ സംഭവങ്ങൾ നിരവധിയായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്‍പാണ് കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ മോഷണം നടന്നത്. രണ്ടു നേർച്ചപ്പെട്ടിയിൽ നിന്നുമാണ് പണം അപഹരിച്ചത്. പള്ളി പരിസരത്തുണ്ടായിരുന്ന നിരവധി സിസിടിവി കാമറാകൾ തകർത്തതിന് ശേഷമായിരുന്നു ഇവിടെയും മോഷണം നടന്നത്. രണ്ടിടത്തും കാമറായിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്.…
Read Moreമൂന്നാറില്‍ കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് കടകളിലെത്തി വികൃതി കാട്ടിയ കാട്ടാനകള്‍ വീണ്ടുമെത്തി; കാട്ടിക്കൂട്ടിയത് ഇങ്ങനെയൊക്കെ…
മൂന്നാർ: കഴിഞ്ഞവർഷം ലോക്ക് ഡൗണ്‍ കാലത്ത് മൂന്നാർ ടൗണിലെ കടകളിലെത്തി വികൃതികൾ കാട്ടിയ കാട്ടാനകൾ നഗരം ലോക്ക് ഡൗണിലായതോടെ വീണ്ടുമെത്തി. മൂന്നാർ നല്ലതണ്ണി ജംഗ്ഷനു സമീപത്തുള്ള പാലത്തോടു ചേർന്നുള്ള പച്ചക്കറി കടകളാണ് കാട്ടാനകൾ ആക്രമിച്ചത്. പാപ്പുകുഞ്ഞ്. അയ്യപ്പൻ എന്നിവരുടെ കടകളിലായിരുന്നു ആക്രമണം. കടകൾക്കു കേടുപാടുകൾ വരുത്തിയ കാട്ടാനകൾ കടകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി 11-ഓടെയാണ് കൊന്പനും കുട്ടിയാനയുമുൾപ്പെടെ രണ്ടാനകൾ ടൗണിലെത്തിയത്. വിവരമറിഞ്ഞതോടെ സമീപ പ്രദേശങ്ങളിലുള്ളവർ ആനയെ കാണാൻ എത്തുകയും ചെയ്തു. ആളുകളുടെ തിരക്ക് വർധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ ആനകൾ പെരിയവര റോഡിലെത്തി കാട്ടിലേക്ക് മടങ്ങി. പാപ്പുകുഞ്ഞിന്റെ കടയ്ക്കുനേരെ നാലാം തവണയും അയ്യപ്പന്റെ കടയ്ക്കുനേരെ രണ്ടാം തവണയുമാണ് ആക്രമണമുണ്ടാകുന്നത്. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും മൂന്നാർ മേഖലയിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ജനവാസ മേഖലയിലെ കാട്ടാന ശല്യത്തിനുപുറമെ…
Read Moreലോക്ഡൗൺ; അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനായി ക്രമീകരണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം
കോട്ടയം: ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി ജില്ലാ നേതൃത്വം. പായിപ്പാട് ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലാളികളുടെ താമസം, ഭക്ഷണം, കോവിഡ് ബാധിച്ചവരുടെ സംരക്ഷണം തുടങ്ങിയവയിൽ തൊഴിലുടമകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം. ഇതു സംബന്ധിച്ചു ജില്ലാ കളക്ടർ എം. അഞ്ജന ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മയെ നോഡൽ ഓഫീസറായി നിയോഗിച്ചു. തൊഴിലിടങ്ങളിൽ തന്നെ താമസിച്ച് തൊഴിൽ ചെയ്യുന്നതിനുള്ള ക്രമീകരണം, മറ്റു സ്ഥലങ്ങളിൽ പോയി ജോലി ചെയ്യേണ്ടവർക്കായി നിലവിൽ തൊഴിലുടമകൾ ഏർപ്പെടുത്തിയിട്ടുള്ള യാത്രാസൗകര്യം എന്നിവ ഒരുക്കും. തൊഴിലാളികളുടെ വിവര ശേഖരണവും അവരുടെ ആശങ്ക അകറ്റുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ക്യാന്പുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുവേണ്ട നടപടികൾക്കായി തൊഴിൽ, പൊതുവിതരണ വകുപ്പുകളെ ചുമതലപ്പെടുത്തി. പായിപ്പാട് കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെ പ്രത്യേകമായി ഒരു സ്ഥലത്ത്…
Read Moreഅപകടഭീഷണിയായി റോഡരികിലെ കുഴി; രാത്രി കാലങ്ങളിൽ കാൽ നടക്കാരും ബൈക്കുകാരും കുഴിയിൽ വീഴുന്നത് പതിവാകുന്നതായി പരാതി
ചിങ്ങവനം: ടാറിംഗ് കഴിഞ്ഞു മാസങ്ങളായിട്ടും റോഡരികിലെ അപകടകരമായ കുഴി നികത്താതെ കരാറുകാരൻ. രണ്ടര കിലോമീറ്ററോളം വരുന്ന പരുത്തുംപാറ പനച്ചിക്കാട് ക്ഷേത്രം റോഡിലാണു കാൽ നടയാത്രക്കാരെ വരെ വീഴ്ത്താൻ പാകത്തിൽ കുഴി. ആധുനീക രീതിയിൽ ടാറിംഗ് നടത്തിയ റോഡ് പഴയ നിരപ്പിൽനിന്ന് ഒരടിയോളം പൊക്കിയിരുന്നു. ടാറിംഗിനുശേഷം ഇപ്പോൾ റോഡിന്റെ വശങ്ങൾ പലയിടത്തും ഒരടിയോളം താഴ്ന്നു കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ സൈഡ് കൊടുക്കുന്പോഴും ഓവർ ടേക്ക് ചെയ്യുന്പോഴും കുഴിയിൽ വീഴുന്നത് നിത്യസംഭവമാകുകയാണ്. വലിയ വാഹനങ്ങൾ എതിരെ വരുന്പോൾ ഇരുചക്രവാഹന യാത്രക്കാർക്കാണു ഏറെ ബുദ്ധിമുട്ട്. രാത്രി കാലങ്ങളിൽ കാൽ നടയാത്രക്കാർ കാലുതെറ്റി കുഴിയിൽ വീഴുന്നതും പതിവാണ്. ടാറിംഗ് പൂർത്തിയായശേഷം ഇരുവശവും മണ്ണിട്ട് പൊക്കി കോണ്‍ക്രീറ്റ് ചെയ്യുകയാണു പതിവ്. ഈ റോഡിൽ ടാറിംഗ് കഴിഞ്ഞു മാസങ്ങളായിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Read Moreതന്നെ സഹായിച്ചവർക്ക് നന്ദി… നന്ദി… നന്ദി…! വാഗമണ്ണിൽ ഒറ്റയ്ക്കായ ജോണി പിയേർസ് അമേരിക്കയിലെത്തി; നാട്ടിലെത്തിയ ഉടനെ വാക്സിനും സ്വീകരിച്ചു
പീരുമേട്: തന്നെ സഹായിച്ചവർക്ക് നന്ദിയറിയിച്ച് ജോണി പിയേർസ്. അമേരിക്കയിലെത്തി കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം താൻ സുരക്ഷിതനാണെന്നുള്ള സന്തോഷം ഫെയ്സ് ബുക്കിലൂടെയാണ് ജോണി പിയേർസ് പങ്കുവച്ചത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വാഗമണ്ണിൽ ഒറ്റയ്ക്കായ ജോണിക്ക് തുണയായത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ്. വാർത്ത ശ്രദ്ധയിൽപെട്ടതിനുശേഷം ജോണി പിയേർസിന് ആശ്വാസവും സഹായവുമായി ചെന്നെയിലെ അമേരിക്കൻ എംബസി എത്തുകയായിരുന്നു. തുടർന്നാണ് ഖത്തർ വഴിയുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ ജോണിക്ക് അവസരം ലഭിച്ചത്. നാട്ടിലെത്തിയ ഉടനെ വാക്സിൻ സ്വീകരിക്കുവാനുള്ള അവസരവും ലഭിച്ചു. പതിനാല് മാസംമുന്‍പ് വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതിനുശേഷം തിരിച്ചുപോകാനാവാതെ കോടതിയുടെ പ്രത്യേക അനുമതി നേടി കേരളത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം. എന്നാൽ വിദേശ പൗരനായതിനാൽ കോവിഡ് വാക്്സിൻ ലഭിക്കാതെവന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിക്കുകയായിരുന്നു. ജനുവരിമുതൽ വാക്സിനായി പല ആശുപത്രികളിലും സന്ദർശിച്ച് ശ്രമിച്ചിട്ടും വാക്സിൻ ലഭ്യമായിരുന്നില്ല.
Read More