കോട്ടയം: ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണം കവർന്നശേഷം കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയുടെ ആർടിപിസിആർ പരിശോധന ഫലം ലഭിച്ചാൽ ഉടൻ കോടതിയിൽ ഹാജരാക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രതിയുടെ കോവിഡ് ഫലം ഉടൻ ലഭിക്കും. കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനാണു സംഭവുമായി ബന്ധപ്പെട്ടു പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട ചിറ്റാർ പോലീസ് പിടികൂടി ചോദ്യം ചെയ്യവേ അപസ്മാരത്തിന്റെ ലക്ഷണം കാണിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്നു ചൊവ്വാഴ്ച രാത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർടിപിസിആർ ഫലം ലഭിച്ചാൽ ഡിസ്ചാർജ് ചെയ്യും.ഇന്നലെ പ്രതിയിൽനിന്നു വിവരം ശേഖരിക്കുവാൻ റെയിൽവേ പോലീസ് എത്തിയെങ്കിലും ഇപ്പോൾ ഇതു സംബന്ധിച്ച് ഒന്നു പറയാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 28-ന് ഗുരുവായൂർ പുനലൂർ ട്രെയിനിൽ എറണാകുളം മുളന്തുരുത്തിക്കും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കാണ്…
Read MoreCategory: Kottayam
കോവിഡ് നിയന്ത്രണത്തിൽ ഹോട്ടലുകൾ അടച്ചതോടെ ആവശ്യക്കാരില്ല; കുമരകം കരിമീനിന് വിലയിടിവ്
കുമരകം: ആവശ്യക്കാരെത്തുന്നില്ല, കരിമീനു വിലയിടിവ്. മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മീൻ വിൽപ്പന പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ വിൽപ്പനശാലകളിലും ഇന്നലെ മുതൽ കരിമീനിനു വില കുറച്ചു. കരിമീനിന്റെ തൂക്കം അനുസരിച്ചു വില്പന നടത്തുന്ന നാല് വിഭാഗങ്ങളുടേയും വിലയാണ് ഗണ്യമായി കുറച്ചത്. മുന്പ് 470 രൂപയ്ക്കു വില്പന നടത്തിയിരുന്ന എ പ്ലസ്-420നും, 400നു വില്പന നടത്തിയിരുന്ന എ-350, 320 നു വില്പന നടത്തിയിരുന്ന ബി-280, 250 നു വില്പന നടത്തിയിരുന്ന സി-220 നുമാണ് ഇപ്പോൾ വില്പന നടത്തുന്നത്. ഹോട്ടലുകളിലെയും, ഷാപ്പുകളിലെയും കച്ചവടം നിലച്ചതോടെയാണു കരിമീനു വിൽപ്പന കുറഞ്ഞത്. മറ്റു പ്രദേശങ്ങളിൽനിന്നും നിരവധി ആളുകൾ മീൻ വാങ്ങാൻ കുമരകത്ത് എത്തുന്നത് പതിവായിരുന്നു. നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ അവരുടെ വരവും നിലച്ചു. ഇതോടെ മീൻ വില കുറയ്ക്കാതെ മറ്റ്…
Read Moreഏപ്രിൽ 20 മുതൽ 23 വരെ നാലു ദിവസങ്ങളിലായി നടന്ന സർവേ! ഇരവികുളത്ത് കണ്ടെത്തിയ വരയാടിൻ കുഞ്ഞുളുടെ എണ്ണം റിക്കാർഡാണ്
തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ സർവേയിൽ പുതുതായി 145 വരയാടിൻ കുഞ്ഞുങ്ങളെ കൂടി കണ്ടെത്തി. ഏപ്രിൽ 20 മുതൽ 23 വരെ നാലു ദിവസങ്ങളിലായി നടന്ന സർവേയിൽ ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യ ജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ 155 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതു റിക്കാർഡാണ്. കോവിഡ് മൂലം വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തണവയും സർവേയിൽ പങ്കെടുത്തത്. വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ മാത്രമാണ് പരിശോധന നടത്തിയത്. സർവേയിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 782 വരയാടുകളെ ഇതുവരെ കണ്ടെത്താനായതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറന്പിൽ പറഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് 93 വരയാടുകളെയും ഷോല നാഷണൽ പാർക്കിൽ നിന്ന് 19 വരയാടുകളെയും കണ്ടെത്തി.
Read Moreമകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്ണം വിറ്റ് പകുതിയോളം രൂപ അടച്ചിട്ടും..! കോവിഡ് ബാധിതന്റെ മൃതദേഹം ഏറ്റുവാങ്ങി സിപിഎം പ്രവർത്തകർ
ചങ്ങനാശേരി: കോവിഡ് ബാധിച്ചു മരിച്ച ഗൃഹനാഥന്റെ മൃതദേഹം വിട്ടുകിട്ടാൻ പണമടയ്ക്കാൻ കഴിയാതെ വിഷമിച്ച കുടുംബത്തിന് താങ്ങായി സിപിഎം പ്രവർത്തകർ. തൃക്കൊടിത്താനം അമര അമ്മിണി ഭവനിൽ എൻ.കെ. മോഹനൻ(52) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം മോഹനൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നിർധന കുടുംബത്തിന് ആശുപത്രിയിലെ ഭീമമായ ചെലവ് പൂർണമായും അടച്ചു തീർക്കാൻ കഴിയാതെ വന്നതോടെ മൃതദേഹം ആശുപത്രി അധികൃതർ വിട്ടു നൽകിയില്ല. മൂന്നരലക്ഷത്തിനു മുകളിൽ രൂപയാണ് ആശുപത്രിയിൽ ബില്ലായത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങൾ വിറ്റ് വീട്ടുകാർ പകുതിയോളം രൂപ അടച്ചിരുന്നു. ബാക്കി തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ നാല് ദിവസത്തോളമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സിപിഎം നേതാക്കൾ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഒരു ലക്ഷം രൂപ ഇളവ് അനുവദിച്ചു. സിപിഎം ഏരിയാ…
Read Moreമിനി ലോക്ഡൗണിൽ വിദേശ മദ്യവില്പന നിർത്തിവെച്ചു; കുമരകത്ത് വ്യാജമദ്യം ഒഴുകുന്നു
കുമരകം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിദേശ മദ്യവില്പന നിർത്തിവെച്ചതോടെ വ്യാജ മദ്യം ഒഴുകുന്നു. ഇന്നലെ കവണാറ്റിൻകരയിൽ രണ്ടു യുവാക്കളെയാണ് വ്യാജമദ്യവുമായി പോലീസ് പിടികൂടിയത്. കവണാറ്റിൻകര ആർഎആർഎസിനുസമീപം വീട്ടിൽ വാറ്റ് നടത്തിക്കൊണ്ടിരുന്ന കുമരകം കവണാറ്റിൻ കരയിൽ പുളിമൂട്ടിൽ ഷൈജു (31), കുന്നത്തുചിറ സുധീഷ് (26) എന്നിവരെയാണ് കുമരകം പോലീസ് പിടികൂടിയത്. പോലീസിന് ഇന്നലെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണു പുളിമൂട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന യുവാക്കളെ പിടിച്ചത്. രണ്ടു ലിറ്റർ ചാരായവും വാറ്റു ഉപകരണങ്ങളും പിടികൂടി. വാറ്റാൻ ഉപയോഗിച്ച കോട പ്രതികൾ മറിച്ചു കളഞ്ഞെങ്കിലും ഉപകരണങ്ങളും ചാരായവും പ്രതികളോടൊപ്പം കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുമരകം എസ്ഐ എസ്. സുരേഷ്, ഗ്രേഡ് എസ്ഐ സത്യൻ, സിപിഒമാരായ പ്രദീഷ്, അനീഷ്, ഗിരീഷ് എന്നിവർ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Read Moreശീലം മാറി! മീൻ വേണോ, ഒരു കോൾ അല്ലേൽ ഒരു മെസേജ് ഏതായാലും മതി, പിടക്കണ മീൻ വീട്ടുമുറ്റത്തെത്തും…
കടുത്തുരുത്തി: മീൻ വേണോ, ഒരു കോൾ അല്ലേൽ ഒരു മെസേജ് ഏതായാലും മതി, പിടക്കണ മീൻ വീട്ടുമുറ്റത്തെത്തും. കോവിഡ് മലയാളിയുടെ ശീലങ്ങളെ മാറ്റാൻ തുടങ്ങിയിട്ട് വർഷം ഒന്നു പിന്നിട്ടു. മലയാളിയും മനസില്ലാ മനസോടെയെങ്കിലും പുത്തൻ ശീലങ്ങളും അനുഭവങ്ങളുമായി സമരസപ്പെട്ടു. കടുത്തുരുത്തി മാർക്കറ്റിലെത്തി മീനും സമീപത്തെ പലചരക്കു സാധനങ്ങളും വാങ്ങിപ്പോകുന്ന വീട്ടമ്മമാരും മാർക്കറ്റിലെ ബഹളവുമെല്ലാം അന്യമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ മീൻ വിൽപനക്കാരെല്ലാം കച്ചവടം ഓണ്ലൈൻ മാധ്യമങ്ങളിലൂടെയാക്കി. ഒരു വർഷത്തിലധികമായി കടുത്തുരുത്തി മാർക്കറ്റിൽ മീൻ കച്ചവടം നടത്തുന്ന ബിജു പുന്നക്കുഴിയും ജോണി അരുണാശേരിയും ഇന്ന് സ്കൂട്ടറിൽ ആവശ്യക്കാർക്ക് മീൻ വീടുകളിലെത്തിച്ചാണ് മത്സ്യവ്യാപാരം നടത്തുന്നത്. രാവിലെ എട്ടിന് മാർക്കറ്റിലെ സ്റ്റാളിൽ എത്തിക്കുന്ന മീൻ ഏതെല്ലാമെന്നു ചിത്രവും കിലോയ്ക്കു വരുന്ന വിലയും വ്യക്തമാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകും. ആവശ്യക്കാർ ഇതിനോട് പ്രതികരിക്കുന്ന മുറയ്ക്കു മീൻ വൃത്തിയാക്കി വീട്ടിലെത്തിക്കും.…
Read Moreലോക്ഡൗൺ സമാന നിയന്ത്രണം; പോലീസ് പരിശോധന കർശനമാക്കി; അനാവശ്യയാത്ര ചെയ്യുന്നവരെ മടക്കി അയച്ച് പോലീസ്
കോട്ടയം: ഒരാഴ്ച നീണ്ടു നില്ക്കുന്ന ലോക്ക്ഡൗണ് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ റോഡിലെങ്ങും കർശന പോലീസ് പരിശോധന. നഗരത്തിൽ ചവിട്ടുവരി, നാഗന്പടം, തിരുനക്കര, കഐസ്ആർടിസി, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, കഞ്ഞിക്കുഴി, സീസർ ജംഗ്ഷൻ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസ് പരിശോധനയുണ്ട്. അനാവശ്യയാത്ര ചെയ്യുന്നവരെ ഒരുകാരണവശാലും പോകാൻ പോലീസ് അനുവദിക്കില്ല. സത്യവാംഗ്മൂലം കൈയിൽ സൂക്ഷിച്ചിരിക്കുന്നവരെയും ആശുപത്രികൾ ഉൾപ്പടെയുള്ള അടിയന്തരയാത്രക്കാരെയും മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു. അനാവശ്യമായി ബൈക്കുകളിലും കാറുകളിലും എത്തുന്ന നിരവധി പേർക്കെതിരേ പോലീസ് പിഴയടപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. ഇന്നു രാവിലെയും പതിവു പോലെ സർക്കാർ, അർധ സർക്കാർ, ആശുപത്രി, ആരോഗ്യ അനുബന്ധസ്ഥാപനങ്ങൾ, അനുമതിയുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലിക്കു പോകുന്നുണ്ട്. ഇവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണു കടത്തിവിടുന്നത്. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ കുറവായതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്തുന്നില്ല.…
Read Moreകണ്ടാൽ തല്ലും, പി.സി. ജോർജിനെതിരേ ഭീഷണി വീഡിയോ;പോലീസ് കേസെടുത്തു
കോട്ടയം: സമൂഹ മാധ്യമങ്ങളിലുടെ പി.സി. ജോർജിനെതിരേ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അമീനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾ പി.സി. ജോർജിനെ ഈരാറ്റുപേട്ടയിലോ പരിസര പ്രദേശങ്ങളിലോ കണ്ടാൽ തല്ലുമെന്ന പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരേ പി.സി. ജോർജ് പരാതി നല്കുകയായിരുന്നു.
Read Moreപ്രാണവായുവിന് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല; കോട്ടയം മെഡിക്കൽ കോളജിൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ; ഒരു മിനിറ്റിൽ ശരാശരി 2,000 ലിറ്റർ ഓക്സിജൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ നിർമിക്കുന്ന ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം അടുത്ത ആഴ്ച നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ. അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജനിൽ നിന്നു നൈട്രജനെ ഒഴിവാക്കി എടുക്കുന്നതാണ് പ്രവർത്ത രീതി. ഒരു മിനിറ്റിൽ ശരാശരി 2,000 ലിറ്റർ ഓക്സിജൻ ലഭിക്കും ഇത് 400 സിലിണ്ടറുകളിൽ നിറയ്ക്കാൻ കഴിയും. ഇതു മൂലം ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെടും. 2.75 കോടി രൂപയാണ് നാല് പ്ലാന്റുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ചെലവ്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന കെട്ടിട നിർമാണത്തിനും ഇതര നിർമാണ പ്രവർത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ സെട്രൽ ലാബിന് സമീപം പ്രവർത്തിക്കുന്ന പ്ലാന്റിലേക്ക് ഓക്സിജൻ കൊണ്ടുവന്ന് നിറയ്ക്കുന്നതാണ് രീതി. തുടർന്ന് ഈ പ്ലാന്റിൽ നിന്ന് പൈപ്പ് വഴി വിവിധ ശസ്ത്രക്രിയാ തിയറ്ററുകളിലേക്ക് ഓക്സിജൻ എത്തിക്കും. ഒന്നിടവിട്ടുള്ള…
Read Moreഎവിടെ കണ്ടാലും സ്വന്തമാക്കും! പഴയകാല ഇരുചക്ര വാഹനങ്ങളുടെ ശേഖരമൊരുക്കി അനസ്; പലതിനും ഇന്ന് മോഹവില
അടിമാലി: പഴയകാല ബൈക്കുകളും സ്കൂട്ടറുകളും പൊന്നുപോലെ സൂക്ഷിക്കുന്ന ഹൈറേഞ്ചുകാരനാണ് അടിമാലി സ്വദേശിയായ അനസ് കൂനാരിയിൽ. മഡ് റെയിസ്, സ്പീഡ് റെയിസ് മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അനസ്. ബൈക്ക് റെയിസിംഗിലെ കന്പം പിന്നീട് പഴയകാല ഇരുചക്ര വാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമായി മാറി. അടിമാലിയിലെ കൂനാരിയിൽ വീടിന്റെ മുറ്റത്തിന്ന് നിരത്തുകളിൽ രാജാക്കൻമാരായിരുന്ന അറുപതോളം പഴയകാല ഇരുചക്രവാഹനങ്ങളുടെ ശേഖരമുണ്ട്. 1959-ൽ ഇറങ്ങിയ ലാംബ്രട്ടയാണ് അനസിന്റെ ശേഖരത്തിലുള്ള ഏറ്റവും പഴയ വാഹനം. ലാംബി മാക്, ലാംബി പോളോ, ലാംബി വണ്ഫിഫ്റ്റി, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, അവാന്തി കെൽവിനേറ്റർ, രാജദൂത്, ജാവ, എസ്ഡി തുടങ്ങി ഓരോ കാലത്തും നിരത്തിൽ ട്രെൻഡിംഗ് തീർത്ത ഇരുചക്രവാഹനങ്ങൾ അനസ് തന്റെ വർക്ക്ഷോപ്പിൽ നിരനിരയായി സൂക്ഷിച്ചിട്ടുണ്ട്. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി പഴയകാല ഇരുചക്ര വാഹനങ്ങളുടെ ഒരു മ്യൂസിയമൊരുക്കണമെന്ന ആഗ്രഹമാണ് ഈ അടിമാലിക്കാരനുള്ളത്. അനസിന്റെ ശേഖരത്തിലുള്ള സ്കൂട്ടറുകളിൽ പലതിനുമിന്ന് മോഹവിലയുള്ളതാണ്. പഴയ ഇരുചക്രവാഹനങ്ങൾ…
Read More