മൂന്നാറില്‍ കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് കടകളിലെത്തി വികൃതി കാട്ടിയ കാട്ടാനകള്‍ വീണ്ടുമെത്തി; കാട്ടിക്കൂട്ടിയത് ഇങ്ങനെയൊക്കെ…

മൂ​ന്നാ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് മൂ​ന്നാ​ർ ടൗ​ണി​ലെ ക​ട​ക​ളി​ലെ​ത്തി വി​കൃ​തി​ക​ൾ കാ​ട്ടി​യ കാ​ട്ടാ​ന​ക​ൾ ന​ഗ​രം ലോ​ക്ക് ഡൗ​ണി​ലാ​യ​തോ​ടെ വീ​ണ്ടു​മെ​ത്തി.

മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള പാ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള പ​ച്ച​ക്ക​റി ക​ട​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ച്ച​ത്.

പാ​പ്പു​കു​ഞ്ഞ്. അ​യ്യ​പ്പ​ൻ എ​ന്നി​വ​രു​ടെ ക​ട​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ട​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ കാ​ട്ടാ​ന​ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ അ​ക​ത്താ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11-ഓ​ടെ​യാ​ണ് കൊ​ന്പ​നും കു​ട്ടി​യാ​ന​യു​മു​ൾ​പ്പെ​ടെ ര​ണ്ടാ​ന​ക​ൾ ടൗ​ണി​ലെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ആ​ന​യെ കാ​ണാ​ൻ എ​ത്തു​ക​യും ചെ​യ്തു. ആ​ളു​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​ന​ക​ൾ പെ​രി​യ​വ​ര റോ​ഡി​ലെ​ത്തി കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

പാ​പ്പു​കു​ഞ്ഞി​ന്‍റെ ക​ട​യ്ക്കു​നേ​രെ നാ​ലാം ത​വ​ണ​യും അ​യ്യ​പ്പ​ന്‍റെ ക​ട​യ്ക്കു​നേ​രെ ര​ണ്ടാം ത​വ​ണ​യു​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.

നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​നു​പു​റ​മെ തോ​ട്ടം മേ​ഖ​ല​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​ണ്.

Related posts

Leave a Comment