ത​ന്നെ സ​ഹാ​യി​ച്ച​വ​ർ​ക്ക് ന​ന്ദി​… ന​ന്ദി​… ന​ന്ദി​…! വാ​ഗ​മ​ണ്ണി​ൽ ഒ​റ്റ​യ്ക്കാ​യ ജോ​ണി പി​യേ​ർ​സ് അ​മേ​രി​ക്ക​യി​ലെ​ത്തി; നാ​ട്ടി​ലെ​ത്തി​യ ഉ​ട​നെ വാ​ക്സിനും സ്വീ​ക​രി​ച്ചു

പീ​രു​മേ​ട്: ത​ന്നെ സ​ഹാ​യി​ച്ച​വ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ജോ​ണി പി​യേ​ർ​സ്. അ​മേ​രി​ക്ക​യി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്നു​ള്ള സ​ന്തോ​ഷം ഫെ​യ്സ് ബു​ക്കി​ലൂ​ടെ​യാ​ണ് ജോ​ണി പി​യേ​ർ​സ് പ​ങ്കു​വ​ച്ച​ത്.

കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഗ​മ​ണ്ണി​ൽ ഒ​റ്റ​യ്ക്കാ​യ ജോ​ണി​ക്ക് തു​ണ​യാ​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​പ്പോ​ഴാ​ണ്.

വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നു​ശേ​ഷം ജോ​ണി പി​യേ​ർ​സി​ന് ആ​ശ്വാ​സ​വും സ​ഹാ​യ​വു​മാ​യി ചെ​ന്നെ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഖ​ത്ത​ർ വ​ഴി​യു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ ജോ​ണി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. നാ​ട്ടി​ലെ​ത്തി​യ ഉ​ട​നെ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു.

പ​തി​നാ​ല് മാ​സം​മു​ന്പ് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം തി​രി​ച്ചു​പോ​കാ​നാ​വാ​തെ കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി നേ​ടി കേ​ര​ള​ത്തി​ൽ തു​ട​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേഹം.

എ​ന്നാ​ൽ വി​ദേ​ശ പൗ​ര​നാ​യ​തി​നാ​ൽ കോ​വി​ഡ് വാ​ക്്സി​ൻ ല​ഭി​ക്കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​മു​ത​ൽ വാ​ക്സി​നാ​യി പ​ല ആ​ശു​പ​ത്രി​ക​ളി​ലും സ​ന്ദ​ർ​ശി​ച്ച് ശ്ര​മി​ച്ചി​ട്ടും വാ​ക്സി​ൻ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment