കുമരകം: നീണ്ട 31 വർഷം കുമരകം സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ബീനാ നെറ്റോയുടെ യാത്രയയപ്പിൽ കണ്ണീർകണങ്ങൾ പൊഴിച്ചു വിദ്യാർഥികളും നാട്ടുകാരും. 1990 ജൂണ് നാലിനാണ് സിസ്റ്റർ ബീനാ അധ്യാപികയായി സ്കൂളിലെത്തുന്നത്. നിർധനരായ മത്സ്യത്തൊഴിലാളികളുടെയും കക്കാവാരൽ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും കുട്ടികളായിരുന്നു സ്കൂളിൽ കൂടുതലും പഠിച്ചിരുന്നത്. ഇന്നത്തേതുപോലെ ഉച്ചഭക്ഷണം സ്കൂളിൽ ലഭിച്ചിരുന്നില്ല. വീട്ടിൽനിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാത്ത കുട്ടികൾക്ക് ടീച്ചർ ഭക്ഷണം കൊണ്ടുവന്നു നൽകിയിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ സമീപത്തുള്ള കോണ്വന്റിൽ വിളിച്ചുവരുത്തി സ്പെഷൽ ക്ലാസുകൾ എടുത്തു പ്രോത്സാഹിപ്പിച്ചിരുന്ന സിസ്റ്റർ ബീന കുട്ടികൾക്കു പോറ്റമ്മ കൂടിയായിരുന്നു. വിദ്യാർഥികളുടെ പഠനത്തെയും വ്യക്തിത്വ വികസനത്തെയും കുടുംബപ്രശ്നങ്ങൾ ഏറെ ബാധിച്ചിരുന്നതായി മനസിലാക്കിയ സിസ്റ്റർ രക്ഷാകർത്താക്കളെ ബോധവത്കരിക്കുന്നതിനും സമയം കണ്ടെത്തി. പൂർവ വിദ്യാർഥികളിലേറെയും സ്വദേശത്തും വിദേശത്തും ഉന്നതജോലി കരസ്ഥമാക്കിയിട്ടുണ്ട്. ഇവർ നാട്ടിലെത്തുന്പോൾ കോണ്വെന്റിൽ എത്തി തന്നെ കാണുന്നതും ഫോണ് വിളിക്കുന്നതും തന്നോടുള്ള…
Read MoreCategory: Kottayam
ദുരൂഹസാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകം! മകൻ പിടിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പീരുമേട്: ദുരൂഹസാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തിൽ മകൻ പോലീസിന്റെ പിടിയിലായി. വാഗമണ് കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി (44) കൊല്ലപ്പെട്ട കേസിലാണ് മകൻ ശരത് കുമാർ (20) നാലു ദിവസത്തിനു ശേഷം പിടിയിലായത്. കഴിഞ്ഞ 25-നു രാത്രിയാണ് വിജയകുമാരി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട അമ്മ ബോധരഹിതയായി നിലത്തുവീണെന്നു പറഞ്ഞ് ശരത് കുമാർ സമീപവാസികളെ വിളിച്ചുവരുത്തി. തുടർന്ന് വിജയകുമാരിയെ ഉപ്പുതറ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ് മോർട്ടത്തിനും വേണ്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. ഇവർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിലെ മറ്റു മുറികളിൽ താമസക്കാരില്ല. 25-ന് ജോലിക്ക് പോയ മകൻ തിരികെയെത്താൻ താമസിച്ചതിനാൽ രാത്രി 8.30 വരെ മറ്റൊരു വീട്ടിലായിരുന്നു വിജയകുമാരി. ഇവിടെനിന്ന് മകൻ എത്തിയാണ്…
Read Moreഭർത്താവിനു തെരഞ്ഞെടുപ്പ് തിരക്ക്; ഭാര്യക്ക് കൂലിപ്പണിയുടെ കരുത്ത്! ഭർത്താവിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ജയക്കൊടി
മൂന്നാർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും ജയക്കൊടി സ്വന്തം തൊഴിലിന്റെ തിരക്കിലാണ്. ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിന്റെ ഭാര്യയാണ് ജയക്കൊടി. സ്ഥാനാർഥി മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓടിയെത്തി വോട്ടർമാരെ കാണാനുള്ള തിരക്കിലാണെങ്കിലും തെരഞ്ഞെടുപ്പിന്റെ ഒരു തിരക്കിലും പെടാതെ ജയക്കൊടി മൂന്നാറിലെ ചോക്ലേറ്റ് നിർമാണ ഫാക്ടറിയിൽ ജോലിയുടെ തിരക്കിലാണ്. ബിരുദധാരിയാണെങ്കിലും കൂലിപ്പണി ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഇവർ പറയുന്നു. മക്കൾ പഠിച്ച് ഓരോ നിലയിലെത്തിയെങ്കിലും ജയക്കൊടി തന്റെ തൊഴിൽ അഭിമാനത്തോടെ തുടരുകയാണ്. എംബിഎ ബിരുദധാരിയായ മകൻ ടാറ്റാ കോൾ സെന്ററിലെ ഉദ്യോഗസ്ഥനാണ്. മകൾ ബിരുദധാരിയുമാണ്. പഴയ മൂന്നാറിലെ ചോക്ലേറ്റ് കന്പനിയായ എഎസ്പി ഇല്ലത്തിലാണ് കഴിഞ്ഞ പത്തുവർഷമായി ജയക്കൊടി ജോലിചെയ്യുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമാകുന്നില്ലെങ്കിലും ഭർത്താവിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ജയക്കൊടി പറയുന്നു.
Read Moreജോസ് കെ. മാണിക്കെതിരേ വ്യാജ വീഡിയോ; തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി; പിന്നില്…
കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിക്കെതിരേ വ്യാജ വീഡിയോ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. ജോസ് കെ. മാണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ ലോപ്പസ് മാത്യുവാണ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായശേഷം സോഷ്യൽ മീഡിയ വഴി ജോസ് കെ. മാണിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണു പരാതി. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നതായാണു പരാതി. പ്രചാരണത്തിനു പിന്നിൽ എതിർസ്ഥാനാർഥിയും അടുത്ത വൃത്തങ്ങളുമാണെന്നും പരാതിയിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണയക്കും കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷനുമാണു പരാതി നൽകിയിരിക്കുന്നത്.
Read Moreനാലുകോടിയിൽ വീട്ടമ്മയുടെ മാലപൊട്ടിച്ച കേസിൽ രണ്ടുപേരെക്കൂടി പോലീസ് തെരയുന്നു
ചങ്ങനാശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പറിച്ച് രക്ഷപ്പെട്ടതുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ യുവാക്കളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കോട്ടുപടി പാറക്കുളം വീട്ടിൽ അലൻ റോയി(21), നാലുകോടി മന്പള്ളിൽ ജസ്റ്റിൻ ബിജു,(21)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്്ത്. രണ്ടാഴ്ച മുന്പ് വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട കേസിലാണ് ഇവർ പിടിയിലായത്. ഈ കേസിൽ രണ്ടു യുവാക്കളെക്കൂടി പിടികിട്ടാനുള്ളതായും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ അമര ആശാരിമുക്കിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവർ വീട്ടമ്മയുടെ മാല പൊട്ടിക്കുന്ന സംഭവം സമീപത്തെ സ്ഥാപനത്തിലുള്ള സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു. കാമറയും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം എസ്എച്ച്ഒ എ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Read Moreസാമൂഹിക വിരുദ്ധരുടെയും കമിതാക്കളുടെയും ശല്യം അസഹനീയം; നാട്ടുകാരുടെ ഉറക്കം കെടുത്തി ചീപ്പുങ്കൽ കായൽ പാർക്ക്
കുമരകം: അയ്മനം പഞ്ചായത്ത് ടൂറിസം വികസനത്തിനായി നിർമിച്ച മാലിക്കായൽ പാർക്ക് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. കൂടി വരുന്ന തെരുവു നായ ശല്യത്തിനൊപ്പം സാമൂഹിക വിരുദ്ധരുടെയും കമിതാക്കളുടെയും ശല്യം അസഹനീയമായിരിക്കുകയാണെന്നാണ് സമീപവാസികളുടെ പരാതി. ചീപ്പുങ്കൽ പാലത്തിൽനിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് വേന്പനാട്ടു കായൽ തീരത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിനുള്ളിലും സമീപത്തും വീടുകളില്ല. അയ്മനം പഞ്ചായത്ത് 20-ാം വാർഡിന്റെ പടിഞ്ഞാറേ അറ്റത്തുള്ള പാർക്കിലും സമീപ പ്രദേശങ്ങളിലും ചൂണ്ട ഇട്ട് മീൻപിടിക്കാനെന്ന പേരിൽ എത്തുന്നവരിലേറെ ആളുകളുടേയും ലക്ഷ്യം മറ്റു പലതുമാണ്. സന്ധ്യയായാൽ ഇവരുടെ ശല്യം സമീപവാസികൾക്ക് അസഹനീയമാണെന്നാണ് പരാതി. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ഇവിടെ വ്യാപകമായി നടക്കാറുണ്ട്. പകൽ സമയങ്ങളിൽ സ്കൂൾ കോളജ് വിദ്യാർഥികൾ ചേക്കേറാനെത്തുന്നതും ചീപ്പുങ്കൽ പാർക്കിലും കുമരകം നാലു പങ്ക് ബോട്ട്ടെർമിനലിന്റെ സമീപമുള്ള വിജനമായ പ്രദേശത്തുമാണ്. ഇതോടൊപ്പം തെരുവു നായ്ക്കളുടെ ശല്യവും വർധിച്ചത് ജനവാസം…
Read Moreആഡംബര ജീവിതത്തിലേക്കുള്ള എളുപ്പവഴിയായി കണ്ടത് ലഹരി വിൽപന; ഫുട്ബോൾ താരം എക്സൈസ് പിടിയിലായി
ഈരാറ്റുപേട്ട: ആഡംബര ജീവിതം മോഹിച്ചു ലഹരി വിൽപനക്കിറങ്ങിയ ഫുട്ബോൾ താരം എക്സൈസിന്റെ പിടിയിലായി. തൊടുപുഴ കുമാരമംഗലം പാറയിൽ മുഹമ്മദ് ഷെരിഫാണ് (20) അറസ്റ്റിലായത്. എക്സൈസ് മേലുകാവിൽ നടത്തിയ റെയ്ഡിലാണ് ബൈക്കിൽ ഈരാറ്റുപേട്ടയിലെ നിശാപാർട്ടിക്കായി കൊണ്ടു വന്ന എട്ട് മില്ലിഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് ഇയാൾ പിടിയിലായത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഫുട്ബോൾ സെവൻസ് ടൂർണമെന്റുകളിലെ അറിയപ്പെടുന്ന കളിക്കാരനാണ് ഷെരീഫ്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന അമിത ലാഭം ലക്ഷ്യമിട്ടാണ് ഇയാൾ വിൽപ്പനയ്ക്ക് ഇറങ്ങിയത്. തൊടുപുഴ കേന്ദ്രീകരിച്ച് എക്സൈസും, പോലീസും, മയക്ക് മരുന്നു വേട്ട ശക്തമാക്കിയതോടെ കോട്ടയം ജില്ലയുടെ അതിർത്തിയായ മേലുകാവിൽ, മാസവാടകയ്ക്ക് വീടുകൾ അന്വേഷിച്ച് യുവാക്കൾ എത്തുന്നതായുള്ള വിവരത്തിൽ മേലുകാവിൽ റെയ്ഡ് നടത്തുകയായിരുന്നു. നിശാ പാർട്ടികളിലും നൃത്തപരിപാടികളിലും മറ്റും ദീർഘനേരത്തെ ആഘോഷത്തിനായി ഉപയോഗിക്കുന്ന ഈ ലഹരിമരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ ഉണ്ടാക്കുന്നതുമാണ്.…
Read Moreസ്ഥാനാർഥികളുടെ ചിഹ്നങ്ങളിൽ ചിലത് വലുത്, ചിലത് ചെറുത്; ടിക്കാറാം മീണയ്ക്ക് പരാതിയുമായി യുഡിഎഫ്സ്ഥാനാർഥികൾ
കോട്ടയം: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ അവ്യക്തവും ചെറുതുമാണെന്ന് കാണിച്ചു യുഡിഎഫ് സ്ഥാനാർഥികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർ ടിക്കറാം മീണയ്ക്കു പരാതി. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരാണ് പരാതി നല്കിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിൽ മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നതെന്ന പരാതി അദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് പരാതി ഇ-മെയിൽ ചെയ്തു നൽകി.ചിഹ്നത്തിലെ വലുപ്പവ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നത്തിന് ഒരേ വലുപ്പം നൽകി വീണ്ടും അച്ചടിക്കാൻ കോട്ടയത്തെ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു. മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ ചിഹ്നമായ ട്രാക്്ടർ ഓടിക്കുന്ന കർഷകൻ വോട്ടിംഗ് മെഷീനിൽ വ്യക്തമല്ലെന്നാണ്…
Read Moreതെരഞ്ഞെടുപ്പ് ആവേശം നിറച്ച് ഐ.എം. വിജയൻ മൂന്നാറിൽ! ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടം മുഖ്യ ആകർഷണമായിരുന്നു
മൂന്നാർ: തെരഞ്ഞെടുപ്പിനായി വോട്ടർമാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ മൂന്നാറിലെത്തി. മൂന്നാർ കെഡിഎച്ച്പി മൈതാനത്ത് നടത്തിയ പ്രദർശന ഫുട്ബോൾ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന പട്ടംപറപ്പിക്കൽ പ്രദർശനത്തിലും പങ്കെടുത്തു. ജില്ലാ ഭരണകൂടവും കെഡിഎച്ച്പി കന്പനിയും ചേർന്നാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ’സ്വീപ്’ വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലും വണ് ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായാണ് ജില്ലയിൽ കൈറ്റ് ഫെസ്റ്റിന്റെ ഭാഗമായി പട്ടം പറത്തൽ നടത്തുന്നത്. സ്വീപ് മുദ്ര ആലേഖനംചെയ്ത വിവിധ വർണങ്ങളിലുള്ള നൂറോളം പട്ടങ്ങൾ നവവോട്ടർമാർ വാനിലുയർത്തി. ഇടുക്കിയിലെ ടൂറിസം പ്രൊമോഷൻ പദ്ധതിയായ വിബ്ജിയോറുമായി കൈകോർത്താണ് ജില്ലാ ഭരണകൂടം പരിപാടി സംഘടിപ്പിക്കുന്നത്. ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ…
Read Moreഒട്ടും നിരാശ തോന്നിയില്ല, ചിത്രം നൽകാൻ ഇനി അവസരം വരും! രാഹുൽ ഗാന്ധിയുടെ വരച്ച ചിത്രവുമായി കാത്തിരിക്കുന്നു… ദില്ലിയിലെ ഓസ്റ്റിൻ
എരുമേലി: ഇന്നലെ എരുമേലിയിൽ രാഹുൽ ഗാന്ധിയെ കാണാൻ താൻ വരച്ച ചിത്രവുമായി 14 കാരൻ ഓസ്റ്റിൻ കാത്തുനിന്നത് മണിക്കൂറുകൾ. ചിത്രം കൊടുക്കാൻ കഴിയാതെ മടങ്ങിയെങ്കിലും എരുമേലി സെന്റ് തോമസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഓസ്റ്റിന് ഒട്ടും നിരാശ തോന്നിയില്ല. രാഹുൽ ഗാന്ധിക്ക് ചിത്രം നൽകാൻ ഇനി അവസരം വരുമെന്നാണ് ഓസ്റ്റിന്റെ പ്രതീക്ഷ. മഹാത്മാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രം വരച്ചിട്ടുണ്ട് ഓസ്റ്റിൻ. മഹാത്മാഗാന്ധിയെ ഏറെ ഇഷ്ടപ്പെടുന്ന അയൽവാസിയായ വയോധികന് മഹാത്മാഗാന്ധിയുടെ ചിത്രം സമ്മാനമായി നൽകി. ഈ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ചിത്രം വരച്ച് ഓസ്റ്റിൻ നൽകിയിരുന്നു. പെൻസിൽ കൊണ്ടാണ് ഓസ്റ്റിൻ ചിത്രങ്ങൾ വരയ്ക്കുന്നത്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് എല്ലാമെന്ന് സ്കൂളിലെ എൻസിസി അധ്യാപകൻ രാജീവ് പറയുന്നു. പോലീസിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ എരുമേലി നൈനാർ മസ്ജിദിൽ ഓസ്റ്റിൻ രാഹുൽ…
Read More