നാ​ലു​കോ​ടി​യി​ൽ വീ​ട്ട​മ്മ​യു​ടെ   മാ​ല​പൊ​ട്ടി​ച്ച കേ​സി​ൽ  ര​ണ്ടു​പേ​രെ​ക്കൂ​ടി   പോ​ലീ​സ് തെ​ര​യു​ന്നു

ച​ങ്ങ​നാ​ശേ​രി: സ്കൂ​ട്ട​റി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പ​റി​ച്ച് ര​ക്ഷ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ലി​ക്കോ​ട്ടു​പ​ടി പാ​റ​ക്കു​ളം വീ​ട്ടി​ൽ അ​ല​ൻ റോ​യി(21), നാ​ലു​കോ​ടി മ​ന്പ​ള്ളി​ൽ ജ​സ്റ്റി​ൻ ബി​ജു,(21)എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്്ത്.

ര​ണ്ടാ​ഴ്ച മു​ന്പ് വൈ​കു​ന്നേ​രം ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ​ക്കൂ​ടി പി​ടി​കി​ട്ടാ​നു​ള്ള​താ​യും ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

 സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ഇ​ന്ന​ലെ അ​മ​ര ആ​ശാ​രി​മു​ക്കി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഭ​വം സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലു​ള്ള സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

കാ​മ​റ​യും മൊ​ബൈ​ൽ ഫോ​ണും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എ. ​അ​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. 

Related posts

Leave a Comment