കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിക്കെതിരേ വ്യാജ വീഡിയോ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
ജോസ് കെ. മാണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ ലോപ്പസ് മാത്യുവാണ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായശേഷം സോഷ്യൽ മീഡിയ വഴി ജോസ് കെ. മാണിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണു പരാതി.
വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നതായാണു പരാതി.
പ്രചാരണത്തിനു പിന്നിൽ എതിർസ്ഥാനാർഥിയും അടുത്ത വൃത്തങ്ങളുമാണെന്നും പരാതിയിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണയക്കും കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷനുമാണു പരാതി നൽകിയിരിക്കുന്നത്.