സിഗ്നൽ തകരാർ മൂലം ട്രെയിൻ വന്നതറിഞ്ഞില്ല! വാലാച്ചിറ ഗേറ്റിലെ വാഹനങ്ങൾ തടഞ്ഞ് ദമ്പതികൾ രക്ഷകരായി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: സി​ഗ്ന​ല്‍ ത​ക​രാ​ര്‍ മൂ​ലം ട്രെ​യി​ന്‍ വ​രു​ന്ന​ത​റി​ഞ്ഞി​ല്ല. തു​റ​ന്നി​ട്ട ഗേ​റ്റി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ട്രെ​യി​നെ​ത്തി.

ബൈ​ക്കി​ലെ​ത്തി​യ വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് ചാ​ടി​യി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ടു​ത്തു​രു​ത്തി വാ​ലാ​ച്ചി​റ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സംഭവം.

ആ​യാം​കു​ടി പാ​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷ (35) യും ​ഭ​ര്‍​ത്താ​വ് സു​ഭാ​ഷു​മാ​ണ് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ല്‍ നി​ന്നും നാ​ടി​നെ ര​ക്ഷി​ച്ച​ത്.

രാ​വി​ലെ ഭ​ര്‍​ത്താ​വി​നൊ​പ്പം മു​ട്ടു​ചി​റ​യി​ല്‍ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് നി​ഷ പ​റ​ഞ്ഞു.

ഗേ​റ്റി​ലൂ​ടെ ബൈ​ക്കി​ല്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ വെ​റു​തെ ട്രെ​യി​ന്‍ വ​രു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ദൂ​രെ നി​ന്നും ട്രെ​യി​ന്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ബൈ​ക്ക് മാ​റ്റി നി​ര്‍​ത്തി​യ ശേ​ഷം ഓ​ടി വ​ന്നു ഈ ​സ​മ​യം നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നും ക​ല്ല​റ വ​ഴി കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ആ​ല​ഞ്ചേ​രി ബ​സി​ന് മു​ന്നി​ല്‍ കേ​റി നി​ന്നു ബ​സ് ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​ഷ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ഈ ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ കാ​റും ഓ​ട്ടോ​റി​ക്ഷ​യു​മെ​ല്ലാം നി​ഷ​യും സു​ഭാഷും ചേ​ര്‍​ന്നു ത​ട​ഞ്ഞു നി​ര്‍​ത്തി.

പി​ന്നീ​ട് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​റു​ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞി​ട്ടു. ഇ​തി​നി​ടെ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നു​മെ​ത്തി ഗേ​റ്റി അ​ട​യ്ക​ക്കു​ക​യാ​യി​രു​ന്നു.

ഗേ​റ്റ് അ​ട​ച്ചു​യ​ട​ന്‍ ട്രെ​യി​ന്‍ ഇ​തു​വ​ഴി ക​ട​ന്നു പോ​യി. എ​ന്നാ​ല്‍ സം​ഭ​വം സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു നി​ഷ​യു​ടെ അ​ടു​ത്തെ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Related posts

Leave a Comment