ഇന്ന് വനിതാ ദിനമാണ്, മുന്നണികളോട് ഒരു കാര്യം പറയാനുണ്ട്… ‘വനിതകളെക്കൂടി ഒന്നു പരിഗണിക്കണം’


കോ​ട്ട​യം: ഇന്ന് വനിതാ ദിനം. ഈ ദിനത്തിൽ കോട്ടയം ചർച്ച ചെയ്യുന്നത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം സംബന്ധിച്ചാണ്.മൂ​ന്നു മു​ന്ന​ണി​ക​ളി​ലും പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ വ​നി​ത​ക​ളു​ടെ പേ​ര് പ​റ​ഞ്ഞു കേ​ട്ടെ​ങ്കി​ലും പ​തി​വു പോ​ലെ അ​വ​സാ​ന ഘ​ട്ട വീ​തം വെ​പ്പി​ലും പ​ട​ല​പ്പി​ണ​ക്ക​ത്തി​ലും അ​തൊ​ക്കെ വെ​ട്ടി​പ്പോ​കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്.

ഇ​ത്ത​വ​ണ​യും കാ​ര്യ​ങ്ങ​ൾ മ​റി​ച്ച​ല്ല. മൂ​ന്നു പ്ര​ബ​ല മു​ന്ന​ണി​ക​ളി​ലാ​യി ഒ​രു​പി​ടി യു​വ​തി​ക​ളു​ടെ പേ​ര് ഉ​യ​ർ​ന്നു കേ​ട്ടെ​ങ്കി​ലും കാ​ര്യ​ത്തോ​ട് അ​ടു​ക്കു​ന്പോ​ൾ ആ​കെ ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് സ്ത്രീ ​പ്രാ​തി​നി​ധ്യം ഇ​പ്പോ​ൾ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.എ​ൽ​ഡി​എ​ഫ് വൈ​ക്കം മ​ണ്ഡ​ല​ത്തി​ലേ​ക്ക് സി​റ്റിം​ഗ് എം​ എ​ൽ​എ സി.​കെ. ആ​ശ​യെ അ​ങ്ക​ത്തി​നി​റ​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്.

ഇ​തു സം​ബ​ന്ധി​ച്ച് സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് സി.​കെ. ആ​ശ​യു​ടെ പേ​ര് സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ന് അ​യ​ച്ചു.സി​പി​എം ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്തു മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​നി​ത​ക​ളെ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. യു​ഡി​എ​ഫിൽ വ​നി​ത​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.

ഏ​റ്റു​മാ​നൂ​രി​ൽ ആ​ദ്യം മു​ത​ൽ കോ​ണ്‍​ഗ്ര​സി​ലെ ല​തി​കാ സു​ഭാ​ഷി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു കേ​ട്ട​താ​ണ്. ഏ​റ്റു​മാ​നൂ​ർ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​നു വി​ട്ടു​കൊ​ടു​ത്ത​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റി​ലേ​ക്കാ​ണ് ല​തി​ക സു​ഭാ​ഷി​ന്‍റെ പേ​ര് ഇ​പ്പോ​ൾ ച​ർ​ച്ച​യി​ലു​ള്ള​ത്.

മു​ൻ കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ആ​ർ. സോ​ന​യു​ടെ പേ​രാ​ണ് യു​ഡി​എ​ഫി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന മ​റ്റൊ​ന്ന്. വൈ​ക്ക​ത്തേ​ക്കാ​യി​രു​ന്നു പി.​ആ​ർ. സോ​ന​യു​ടെ പേ​ര് കേ​ട്ട​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണം മ​റ്റ​ന്നാ​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​പ്പോ​ഴും ഈ ​കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യാ​യി​ല്ല.

ബി​ജെ​പി​യി​ൽ സം​സ്ഥാ​ന നേ​താ​വ് പ്ര​മീ​ളാ ദേ​വി​യു​ടെ പേ​ര് പ​രി​ഗ​ണ​യി​ലു​ണ്ട്. ഇ​ന്നും നാ​ളെ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ സ്ത്രീ ​സാ​ന്നി​ധ്യ​ത്തെ​ക്കുറി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​കും.

Related posts

Leave a Comment