പത്തനംതിട്ട: കോവിഡ് രോഗലക്ഷണങ്ങളുമായി റാന്നി ആശുപത്രിയിൽ ആദ്യമെത്തുന്നത് ഐത്തല പട്ടയിൽ ജോസഫും ഭാര്യ ഓമനയുമാണ്. ഒരുവർഷം മുന്‍പ് അനുഭവിച്ച ടെൻഷനും കുറ്റപ്പെടുത്തലുകളുമൊക്കെ ഓർക്കാൻ തന്നെ ഇരുവർക്കും ഇന്ന് മടിയാണ്. മാർച്ച് അഞ്ചിനു രാത്രിയിൽ ശക്തമായ പനി ഉണ്ടായതിനേ തുടർന്ന് പിറ്റേന്നു രാവിലെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. ഭാര്യ ഓമന ജോസഫിനും പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പരിശോധന നടത്തിയ ഡോ.എസ്. ആനന്ദിന് ചെറിയ സംശയം. വീട്ടിൽ വിദേശത്തുനിന്ന് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇറ്റലിയിൽ നിന്ന് സഹോദരനും കുടുംബവും എത്തിയ വിവരം ജോസഫ് അറിയിച്ചു. സഹോദരന്റെ ഭാര്യയ്ക്ക് രക്തസമ്മർദം കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം കൂടി പറഞ്ഞതോടെ ഡോക്ടർക്കു സംശയം വർധിച്ചു.ഇരുവരെയും ഉടൻതന്നെ മറ്റുള്ളവരിൽ നിന്ന് സന്പർക്കമുണ്ടാകാതെ ഐസൊലേഷൻ മുറിയിലേക്കു മാറ്റി. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റാനും ഇറ്റലിയിൽ…
Read MoreCategory: Kottayam
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസി മുന്‍ പോലീസുകാരന്; പിടികൂടാനെത്തിയ പോലീസിനോടും ഇയാള്‍ ചൂടായത്രേ; കാരണം കേട്ട് പോലീസും ഞെട്ടി
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസിയ മുന്‍ പോലീസുകാരന് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി പാലായില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ കബളിപ്പിച്ചു താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. പിടികൂടാനെത്തിയ പോലീസിനോടും ഇയാള്‍ ചൂടായത്രേ. തന്നെക്കണ്ടു സല്യൂട്ടടിക്കാത്തതായിരുന്നു വിരട്ടലിനു കാരണം. 1993 ല്‍ കെഎപിയില്‍ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നെന്നു പോലീസ് പറയുന്നു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്, സിഐ സുനില്‍ തോമസ്, എസ്ഐ കെ. എസ്. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തന്ത്രപൂര്‍വമാണ് പ്രതിയെ പിടികൂടിയത്.
Read Moreസ്ഥാനാർഥി ചൂട്; ചിഹ്നം തണ്ണിമത്തൻ! കോട്ടയത്തിന്റെ തുടുപ്പുകളും സ്പന്ദനങ്ങളുമായി ഇലക്ഷൻ സഫാരി…
കോട്ടയം: ജില്ലയിൽ പകൽച്ചൂട് അതിതീവ്രനിലയിലേക്ക് 38 ഡിഗ്രിവരെയെത്തി താപനില. വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയരംഗവും. കനത്ത ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥി ചർച്ചയും തെരഞ്ഞെടുപ്പ് യോഗങ്ങളും തകൃതിയായി നടത്തുകയാണ് മുന്നണികളും പാർട്ടികളും. പ്രഖ്യാപനം വന്നാൽ പൊള്ളുന്ന ചൂടിലേക്ക് ഇറങ്ങണമല്ലോ എന്ന ആശങ്കയുണ്ട് സ്ഥാനാർഥികൾക്ക്. കോവിഡ് പ്രോട്ടോക്കോളിനൊപ്പം ഇത്തവണ ചൂടിനെയും അതിജീവിക്കാനുള്ള തയാറെടുപ്പിലാണ് നേതാക്കൾ. കനത്ത ചൂടിന് ഒരാശ്വസവും ഇല്ലാതായതോടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമയവും നേതാക്കൾ മാറ്റി. രാവിലെ നേരത്തെ ഇറങ്ങുന്ന നേതാക്കൾ 11നു വീടുകളിലോ ഓഫീസിലോ അഭയം പ്രാപിക്കും. പിന്നെ വെയിൽ ഒന്നു മാറി കഴിഞ്ഞേ ഇറങ്ങൂ. കുടുംബസദസുകളും പാർട്ടി യോഗങ്ങളും വൈകുന്നേരങ്ങളിലാണ്. ചിലതാകട്ടെ രാത്രി വൈകിവരെ നീട്ടും. രാത്രിയിലെ ഉഷ്ണവും വല്ലാതെ അലട്ടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനായും നേതാക്കൾ മുൻകരുതലുകൾ എടുക്കുന്നുണ്ട്. കുപ്പിവെള്ളം മിക്കവരുടെയും കൈയിലുണ്ട്. കടുംചായയും ഇളനീരും നാരങ്ങാവെള്ളവും കുടിച്ചാണ് ആശ്വാസം നേടുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ്…
Read Moreസ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വാഹനങ്ങൾ കാത്തുനിൽക്കുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥ! മദ്യപാനികളായ ഇതര സംസ്ഥാന തൊഴിലാളികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആക്ഷേപം
രാജകുമാരി: ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ശനി, ഞായർ ദിവസങ്ങളിലാണ് തൊഴിലാളികൾ റോഡിലിറങ്ങി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകുന്ന വഴിയരികിലാണ് സർക്കാർ മദ്യഷാപ്പുള്ളത്. ഇവിടെയെത്തി മദ്യം വാങ്ങി ഉപയോഗിച്ചശേഷം തമ്മിൽ സംഘട്ടനവും കലഹങ്ങളും സൃഷ്ടിക്കുകയാണ്. അവധി ദിവസങ്ങൾ ഈ വഴിയും ടൗണും ഇവരെക്കൊണ്ട് നിറയുകയാണ് . കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും തടസം സൃഷ്ടിച്ചുള്ള ഇവരുടെ പോരാട്ടങ്ങൾമൂലം പ്രദേശവാസികൾക്ക് വെളിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും പറയുന്നു. സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വാഹനങ്ങൾ കാത്തുനിൽക്കുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ടൗണിലും വഴിയോരങ്ങളിലുമെല്ലാം ഇരുന്ന് മദ്യപിച്ച് കുപ്പികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്നത് മറ്റപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ടൗണിൽ പാർക്കുചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിലേക്കും മറ്റും ഉന്തും തള്ളുമുണ്ടാക്കി വീണ് വാഹനങ്ങൾ മറിച്ചിട്ട് നാശനഷ്ടങ്ങൾ വരുത്തുന്നതും സ്ഥിരമായിരിക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി…
Read Moreമനം മടുത്തു! ജംഷീർ നടക്കുകയാണ്, കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരേ; കാസർകോടു മുതൽ തിരുവനന്തപുരം വരെ; യാത്രയിലെ അനുഭവം ഇങ്ങനെ…
തൊടുപുഴ: കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശവുമായി യുവാവിന്റെ ഒറ്റയാൾ നടത്തം. ഓരോ ദിവസവും കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മലപ്പുറം ചാലിശേരി സ്വദേശിയായ മുഹമ്മദ് ജംഷീർ (23) കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടക്കുന്നത്. കഴിഞ്ഞ മാസം 13ന് കാസർകോട് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര ഇന്നലെ തൊടുപുഴയിലെത്തി. ഇന്നലെ രാത്രി ഇടുക്കി പിന്നിട്ട് അടുത്ത ജില്ലയായ കോട്ടയത്തേക്ക് കടന്നു. കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ നടപടികളുണ്ടാകുന്നുണ്ടെങ്കിലും ഓരോ ദിവസവും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മനം മടുത്താണ് ജംഷീർ ഇത്തരമൊരു യാത്രയ്ക്ക് തയാറെടുത്തത്. ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുകയായിരുന്ന ജംഷീറിന് കോവിഡ് കാലത്ത് ജോലി നഷ്ടമായി. പിന്നീടാണ് മാതാപിതാക്കളോടും സഹോദരങ്ങളോടും അനുവാദം വാങ്ങി ഒരു ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രം കരുതി കുട്ടികൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക…
Read Moreകോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ധാരണ; അന്തിമ തീരുമാനം ഇന്ന്
കോട്ടയം: യുഡിഎഫിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ ഒന്‍പത് സീറ്റുകളിൽ ധാരണയായി. രണ്ടക്കം തികയ്ക്കാൻ ഒരു സീറ്റുകൂടി വൈകാതെ നൽകാമെന്ന ധാരണയിൽ ഇന്നലെ സീറ്റ്പാക്കേജ് ചർച്ച അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ബലം പിടിച്ചുനിന്ന ഏറ്റുമാനൂർ സീറ്റും ജോസഫ് വിഭാഗത്തിന് നൽകും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.കോട്ടയം ജില്ലയിൽ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകളും പത്തനംതിട്ട ജില്ലയിൽ തിരുവല്ല, ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ഇടുക്കി ജില്ലയിൽ തൊടുപുഴ, ഇടുക്കി, തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട,എറണാകുളം ജില്ലയിൽ കോതമംഗലം സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തിരുവന്പാടി, പേരാന്പ്ര എന്നീ സീറ്റുകളിലൊന്നുകൂടി നൽകണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി നൽകി 10 സീറ്റ് എന്ന നിലയിൽ രണ്ടക്കം തികച്ച ധാരണയാക്കാമെന്നാണ് ഇന്നലെ ചർച്ചയിൽ തീരുമാനമുണ്ടായത്. മാണി വിഭാഗത്തിന് നാല്…
Read Moreഗാന്ധിനഗറിലെ ടാക്സി സ്റ്റാൻഡ് തർക്ക വിഷയത്തിൽ പഞ്ചായത്തും ഡ്രൈവർമാരും ഒന്നിച്ചിരുന്നപ്പോൾ പ്രശ്നത്തിന് പരിഹാരമായി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ടാക്സി സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാനെത്തിയ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരും പോലീസും തമ്മിൽ തർക്കം.പഞ്ചായത്തിനെ സഹായിക്കേണ്ട പോലീസ് ടാക്സിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തർക്കം. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ടാക്സി സ്റ്റാന്റ് മാറ്റാൻ വന്നതെന്നും, ഇതു സംബന്ധിച്ച് പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ജില്ലാ പോലീസ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും, മുൻ പ്രസിഡന്റ് ജസ്റ്റിൻ ജോസഫും പറഞ്ഞു. എന്നാൽ, ഒഴിപ്പിക്കുന്നതിനുള്ള തീയതി കോടതി പറഞ്ഞിട്ടില്ലെന്നും ഒഴിപ്പിക്കലിന് മുൻപ് എതിർകക്ഷിക്ക് നോട്ടീസ് നൽകാതിരുന്നതെന്താണെന്നും പോലീസ് ചോദിച്ചു. ഒൗദ്യോഗിക സ്റ്റാന്റ് അല്ലാത്തതിനാൽ നിയമപരമായി നോട്ടീസ് നൽകാൻ കഴിയില്ലെന്നും, ടാക്സി ഡ്രൈവർമാരോട് വിവരം വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. തുടർന്ന് പോലീസ് പിൻവാങ്ങുകയും ടാക്സി ഡ്രൈവർമാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മിൽ സംസാരിച്ച് ധാരണ ആകുകയും ചെയ്തു.മെഡിക്കൽ കോളജ് മോർച്ചറി…
Read Moreആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…
പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്. അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിനു വെളുപ്പിന്…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ; സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ്
ഗാന്ധിനഗർ: യുവാവിനെ മർദിച്ചു കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഗാന്ധിനഗർ പോലീസ്. ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിനു രഹസ്യവിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് മെഡിക്കൽ കോളജ് കുരിശുപള്ളിക്കുസമീപമുള്ള മദ്യശാലയ്ക്ക് സമീപത്തുനിന്നുമാണു വൈക്കം വെള്ളൂർ ഇറുന്പയം സ്വദേശി ജോബിൻ ജോസി(24)നെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി തിരുവല്ല കോയിപ്രം സ്വദേശി വിനീതി(24)നെ ഇന്നലെ പുലർച്ചെ തിരുവല്ല ഇരവിപേരൂരുള്ള ഒളിസങ്കേതത്തിൽനിന്നുമാണ് പിടികൂടിയത്. മറ്റു പ്രതികളായ ലിബിൻ (28), രതീഷ് (36) എന്നിവരെ ബുധനാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയും ജോബിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വിനീതിനൊപ്പമാണ് മറ്റു രണ്ടു പേരും ഒളിവിൽ കഴിഞ്ഞിരുന്നതെങ്കിലും പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവർ ഒളിസങ്കേതം മാറുകയായിരുന്നു. ഇവർക്കായി കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ്…
Read Moreഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്; കിഴിവിന്റെ പേരിലുള്ള തർക്കം മൂലം നെല്ല് സംഭരണം നടക്കുന്നില്ല: അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് കർഷകർ
വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കിഴിവിന്റെ പേരിലെ തർക്കത്തെ തുടർന്ന് സംഭരിക്കാത്തത് പ്രതിഷേധം രൂക്ഷമാക്കുന്നു. വൈക്കത്തെ വെച്ചൂരിലും കല്ലറയിലും സമീപ പ്രദേശമായ നീണ്ടൂരിലുമാണ് നെല്ല് കെട്ടിക്കിടക്കുന്നത്. കിന്റലിനു 17 കിലോ വരെയാണ് സ്വകാര്യ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. കർഷകരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതരുടെ ഇടപെടൽ മൂലം കിന്റലിന് ഏഴു കിലോ വരെ ചിലയിടങ്ങളിൽ കർഷകർ നെല്ല് കിഴിവായി നൽകാൻ നിർബന്ധിതരായി. കല്ലറ മുണ്ടാറിൽ കൊയ്തുവച്ച നെല്ല് മൂന്നാഴ്ചയോളമായി സംഭരിക്കാതിരുന്നതിനെ തുടർന്ന് വൈക്കം തോട്ടകം സ്വദേശിയ കർഷകൻ താഴ്ചയിൽ പി.ജെ. സെബാസ്റ്റ്യൻ പെട്രോളൊഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് നെല്ല് സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്. ജില്ലാ പാടി ഓഫീസർ സ്ഥലം മാറി പോയതിനു ശേഷം പകരം ഉദ്യോഗസ്ഥനെത്താത്തതും നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. വൈക്കത്തെ വിവിധ പാടശേഖരങ്ങളിൽ അടുത്ത മാസം വിളവെടുപ്പ്…
Read More