മൂന്നു വർഷത്തോളം പത്തുവയസുകാരന് പ്രകൃതിവിരുദ്ധ പീഡനം;  ബന്ധുവായ യുവാവ് അറസ്റ്റിൽ


ക​റു​ക​ച്ചാ​ല്‍: പ​ത്തു​വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ​ത് ബ​ന്ധു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ങ്ങ​ഴ കാ​ര​മ​ല പാ​ണ്ടി​യാം​കു​ള​ത്ത് താ​ഹ (26) യെ ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കു​ട്ടി​യു​ടെ മാ​താ​വ് ചെ​ല്‍​ഡ്‌ലൈനി​ലും ക​റു​ക​ച്ചാ​ല്‍ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ബ​ന്ധു​വാ​യ കു​ട്ടി​യെ മൂ​ന്നു വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​യാ​ള്‍ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് മാ​താ​വ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ നി​ര​വ​ധി പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി​യും മൊ​ഴി ന​ല്‍​കി.

Related posts

Leave a Comment