കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം സംക്രാന്തിയിൽനിന്ന് പൾസർ ബൈക്ക് മോഷണം പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്ക് ചെങ്ങന്നൂരിൽനിന്ന് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിലെ മാർക്കറ്റിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടറിന്റെ താക്കോൽ ഇതിൽ തന്നെയുണ്ടായിരുന്നു. കണ്ട്രോൾ റൂം പോലീസ് നടത്തിയ അന്വേഷണത്തിൽ സകൂട്ടർ തിരുവല്ലയിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ചു തിരുവല്ല പോലീസ് സ്റ്റേഷനിൽ സ്കൂട്ടറിന്റെ ഉടമ മോഷണം പോകുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതിയും നല്‍കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്്ടാവിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കോട്ടയം കേന്ദ്രീകരിച്ചു ബൈക്ക് മോഷണം സംഘങ്ങൾ തന്പടിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. തുടർന്നു ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Kottayam
‘ഞങ്ങളുടെ ക്വാട്ട ഇങ്ങു തന്നേക്കണം’; മഹിളാ കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്
കോട്ടയം: മഹിളാ കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 70 സീറ്റുകളിൽ മത്സരിച്ചാൽ 15 സീറ്റുകൾ വനിതകൾക്ക് വേണം. അതായത് ഒരു ജില്ലയിൽ ശരാശരി ഒരു സീറ്റ് വനിതയ്ക്ക്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കാനാണ് സാധ്യത. ഇക്കുറി കോണ്‍ഗ്രസ് വനിതാ സ്ഥാനാർഥി ലിസ്റ്റിൽ ഒന്നാമത് പരിഗണന ലഭിക്കാവുന്ന നേതാവാണ് ഏറ്റുമാനൂർക്കാരിയായ ലതിക. 2011ൽ മലന്പുഴയിലെ ഇടതുകോട്ടയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ചപ്പോൾ തോൽക്കുമെന്ന ഉറപ്പോടെ വെല്ലുവിളി ഏറ്റെടുത്തയാളാണ് ലതിക. സിപിഎമ്മിന് എക്കാലവും ആധിപത്യമുള്ള മലന്പുഴയിൽ വിഎസ് 77,752 വോട്ടു പിടിച്ചപ്പോൾ കോട്ടയത്തുനിന്നു പാലക്കാട്ടെത്തിയ ലതിക 54,312 വോട്ടുകൾ നേടി. വിഎസിന്റെ വിജയം 23,440 വോട്ടുകൾക്കായിരുന്നെങ്കിലും നിരാശപ്പെടാതെ ലതിക സംസ്ഥാന തലത്തിൽ പാർട്ടിയുടെ നേതൃനിരയിൽ സജീവമായി. ഏറ്റുമാനൂരിൽ ലതിക ജില്ലയിൽ…
Read Moreപൊള്ളലേറ്റു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്ന്; മരണമൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: പൊള്ളലേറ്റു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. കോട്ടയം പൊൻപള്ളി ചെന്പോലയിൽ കൊച്ചുപറന്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന(അമ്മു- 19)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11നാണ് അപകടമുണ്ടായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നാണ് വിദ്യാർഥിനിയ്ക്കു പൊള്ളലേറ്റത്. വീടിനുള്ളിൽ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസി ഉടൻ തന്നെ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. തുടർന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്‍പതോടെ മരണം സംഭവിച്ചു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാപ്പി ഇടുന്നതിനിടെ സ്റ്റൗവിൽ നിന്നും തീപടർന്നതാണെന്നുള്ള മരണമൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാരിത്താസ് ആശുപത്രിയിലെ എൻഡോസ് സ്കോപി വിദ്യാർഥിനിയായിരുന്നു ജീന. കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്…
Read More‘ഞങ്ങൾ പൈലിയുടെ പിള്ളേർ’ ..!ചങ്ങനാശേരിയിലെ ഗുണ്ടാ സംഘങ്ങ ളുടെ പ്രവർത്തനം സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെ മറവിൽ; ആക്രമണങ്ങൾ നടത്തുമ്പോൾ ആക്രോശിക്കുന്നത് സംഘത്തിന്റെ പേര് പറഞ്ഞ്…
ചങ്ങനാശേരി: ചങ്ങനാശേരിയിൽ പുതുതായി രൂപംകൊണ്ട ഗുണ്ട സംഘത്തിന്റെ പേരാണ് ‘ഞങ്ങൾ പൈലിയുടെ പിള്ളേർ’. ക്വട്ടേഷൻ എടുത്ത് വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തുന്പോൾ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ഞങ്ങൾ പൈലിയുടെ പിള്ളേരാടാ എന്ന് പറഞ്ഞിരുന്നു. ആക്രമണങ്ങൾ നേരിട്ടുകണ്ട ചിലർ ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൈലിയുടെ പിള്ളേർ എന്ന പേരിൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഗുണ്ടാനേതാവ് തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ്- 38) ആണ് സംഘത്തിന്റെ തലവൻ. ഇതിനാലാണ് ക്വട്ടേഷൻ സംഘത്തിനു ഞങ്ങൾ പൈലിയുടെ പിള്ളേർ എന്ന പേരിട്ടത്. അടുത്ത കാലത്ത് ചങ്ങനാശേരി, തൃക്കൊടിത്താനം മേഖലകളിൽ രൂപമെടുത്ത ക്വട്ടേഷൻ സംഘമാണിത്. ‘വർക്ക് ’ഉണ്ട്, വരുന്നോ ?പൈലിയുടെ പിള്ളേർ എന്ന പേരിൽ ഇവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും കൂലിത്തല്ല്, അക്രമം, വെട്ട് തുടങ്ങി വിവിധ വിഷയങ്ങൾ…
Read Moreപൊടിയന്റെ തൊണ്ടയിൽനിന്ന് ഭക്ഷണം ഇറങ്ങിയതിന്റെ ലക്ഷണമില്ല; ആന്തരിക അവയവങ്ങൾ ചുരുങ്ങിയ നിലയിൽ; മുണ്ടക്കത്തെ സംഭവത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കോട്ടയം: മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം വണ്ടൻപതാൽ അസംബനി വാർഡിൽ തൊടിയിൽ അമ്മിണിയുടെ (76) ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു. അമ്മണിയ്ക്കു മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നല്കി വരികയാണ്. അമ്മിണിക്കും ഭർത്താവ് പൊടിയനും മകൻ റെജി ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നാട്ടുകാർ അറിഞ്ഞു പൊടിയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരണപ്പെടുകയും ചെയ്തിരുന്നു. വയോധികരായ മാതാപിതാക്കൾക്കു ഭക്ഷണം മരുന്നും നല്‍കാത്തതു മകന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇന്നലെ മകൻ റെജിയെ അറസ്റ്റു ചെയ്തു. പൊടിയന്റെ ആന്തരിക അവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽനിന്ന് ഇറങ്ങിയതിന്റെ ലക്ഷണമില്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ആന്തരീകാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. അമ്മിണിയുടെ തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും…
Read Moreചങ്ങനാശേരിയിലെ ക്വട്ടേഷൻ നേതാവ് പൈലി അനീഷ് അഞ്ചുമാസങ്ങൾക്ക് ശേഷം പിടിയിൽ; ക്വട്ടേഷൻ നിയന്ത്രണം വാട്സ് ആപ്പിലൂടെ…
കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ചങ്ങനാശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിന്റെ പ്രവർത്തനങ്ങൾ വാട്സ് ആപ്പിലൂടെ. തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ് -38)ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ചങ്ങനാശേരി മോർക്കുളങ്ങരയിൽ വച്ചു മത്സ്യവ്യാപാരം നടത്തുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27)വെട്ടിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. ഈ കേസിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ അയ്മനം സ്വദേശി വിനീത് സഞ്ജയ് (33) ഉൾപ്പെടെ 12 പേരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലായ പൈലി അനീഷ് ക്വട്ടേഷനുകൾ ഏറ്റെടുത്തശേഷം വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയായിരുന്നു വിവിധ ആക്രമണങ്ങൾക്ക് മറ്റു ഗുണ്ടകളുടെ സഹായം തേടിയിരുന്നത്. ഇയാളുടെ മൊബൈലിൽ ക്വട്ടേഷൻ ആക്രമണങ്ങൾക്കു മാത്രം ഗുണ്ടകളെ സംഘടിപ്പിക്കുന്നതിനായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പൈലി…
Read Moreഇനി ഒളിച്ചു പോകാമെന്ന് കരുതേണ്ട..! കോട്ടയം നഗരം മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിൽ
കോട്ടയം: കോട്ടയം നഗരം മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിലായി. ഇനി കള്ളൻമാരെയും നിയമ ലംഘകരെയും കയ്യോടെ പൊക്കും. കോട്ടയം നഗരത്തിലെ 13 പോയിന്റുകളിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. നാഗന്പടം ബസ്റ്റാൻഡിനുളളിൽ, നാഗന്പടം പാലം, നാഗന്പടം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ, കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം, സെൻട്രൽ ജംഗ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം കളക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടുമാണ് കാമറകൾ സ്ഥാപിച്ചത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത കാമറകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. 13 പോയിന്റുകളിൽ ഒന്‍പതിടങ്ങളിൽ 360 ഡിഗ്രിയിൽ ഫുൾ കറങ്ങുന്ന ഹൈടെക് കാമറയാണ് സ്ഥാപിച്ചത്. മറ്റിടങ്ങളിൽ സാധാരണ കാമറയും. കാമറകളുടെ കണ്ട്രോൾ റൂം മുട്ടന്പലത്തുള്ള പോലീസ് കണ്ട്രോൾ റൂമിലാണ്. കണ്ട്രോൾ റൂമിൽ 24 മണിക്കൂറും 13 കാമറ…
Read Moreമകൻ പൂട്ടിയിട്ട അച്ഛന്റെ മരണം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്; പട്ടിണി മരണമാണോന്നറിയാൻ ആന്തരികാവയവങ്ങളുടെ പരിശോധന
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് മകന് വീട്ടില്‍ പൂട്ടിയിട്ട അച്ഛൻ മരിച്ചത് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിണി കിടന്നാണോ പിതാവ് മരിച്ചതെന്ന് അറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് സംഭവം. പൊടിയന്(80)ആണ് മരിച്ചത്.മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തി ദന്പതികളെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്. മാതാപിതാക്കളെ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്തു.
Read Moreജില്ലയിലെ മുണ്ടക്കയത്തെ സഖാക്കളെ നയിക്കാൻ ഏക ലോക്കൽ വനിതാ സെക്രട്ടറിയായി റജീന റഫീഖ്
കോട്ടയം: മുണ്ടക്കയത്തെ സിപിഎമ്മിനെ നയിക്കാൻ വനിത. മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി റജീന റഫീഖിനെയാണ് തെരഞ്ഞെടുത്തത്. വനിത സെക്രട്ടറിയായ ജില്ലയിലെ ഏക ലോക്കൽ കമ്മറ്റിയാണ് മുണ്ടക്കയം സൗത്ത് കമ്മറ്റി. ലോക്കൽ സെക്രട്ടറിയായിരുന്നു പി.കെ. പ്രദീപ് ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് റജീനയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐയിലൂടെ പാർട്ടി പ്രവർത്തനരംഗത്ത് എത്തിയ റെജീന ഡിവൈഎഫ്ഐയുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിക്ഷത്ത് എന്നിവയിലും സജീവമായി പ്രവർത്തിക്കുന്നു. റജീന റഫീഖിനെ സെക്രട്ടറിയാക്കിയതിലൂടെ മുണ്ടക്കയം മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് സിപി എമ്മിന്റെ നീക്കം. കടുത്തുരുത്തി ഏരിയായിലെ മാഞ്ഞൂർ ലോക്കൽ സെക്രട്ടറിയായി കോമളവല്ലി രവീന്ദ്രനും പാലാ ഏരിയായിലെ മുത്തോലി ലോക്കൽ സെക്രട്ടറിയായി പുഷപ ചന്ദ്രനും പ്രവർത്തിച്ചിരുന്നു.
Read Moreസുരേഷ് കുറുപ്പ് കോട്ടയത്തേക്ക് ? പുതുപ്പള്ളിയിൽ കെ.എം. രാധാകൃഷ്ണൻ പരിഗണനയിൽ
കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎ സുരേഷ്കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ. എന്നാൽ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്കുറുപ്പ് അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യത കുറവാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനമായിരിക്കും അന്തിമം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ നേരിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന്റെ പേരാണ് സജീവ പരിഗണനയിൽ. ജില്ലാ പഞ്ചായത്തിൽ മത്സരിച്ചു പരാജയപ്പെട്ടെന്ന വാദം ഉയർത്തുന്നുണ്ടെങ്കിലും ജാതിസമവാക്യങ്ങൾ രാധാകൃഷ്ണനെ പിന്തുണയ്ക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. അവസാന നിമിഷം…
Read More