കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പളളിയിൽ മത്സരിക്കും. തെരഞ്ഞെടുപ്പിനായുള്ള പടപ്പുറപ്പാട് ഉമ്മൻചാണ്ടിയും പാർട്ടി നേതൃത്വവും ആരംഭിച്ചു കഴിഞ്ഞു. കോട്ടയത്ത് ഒരു വട്ടം കൂടി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ പരാജയം സംബന്ധിച്ച് വിലയിരുത്തലിനെത്തിയ എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചതും. എതിർപ്പ് കുറവ്പുതുമുഖങ്ങൾക്കും യുവാക്കൾക്കും സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മത്സരിക്കുന്നതിൽ എതിർപ്പ് കുറവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പുതുപ്പള്ളി മണ്ഡലത്തിൽ പരാജയം ഏൽക്കേണ്ടി വന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി എത്തുന്നതോടെ ജില്ലയിലേയും സംസ്ഥാനത്തേയും കോണ്‍ഗ്രസിനും യുഡിഎഫിനും ഉണർവുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടൽ. ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റൊരു സീറ്റായ…
Read MoreCategory: Kottayam
കലുങ്കിനടിയിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി, കൂടുപൊട്ടിച്ചു പുറത്തു ചാടിയ മൂർഖനെ പേടിച്ചു കുമരകം നിവാസികൾ; 10 മണിക്കൂർ കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല
കുമരകം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് ഭീതിയിൽ കഴിയുകയാണ് കുമരകം ഒന്നാം കലുങ്ക് പ്രദേശവാസികൾ. ഇന്നലെ ഒന്നാം കലുങ്കിനടിയിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അവരുടെ അനാസ്ഥയാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്നത്. കൂടുപൊട്ടിച്ചു പുറത്തു ചാടിയ മൂർഖനെ പേടിച്ചു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും ഇത്തരം സ്ഥലങ്ങളിലെത്താറില്ലെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഒരാഴ്ച മുന്‍പ് തിരുവാർപ്പിലും കെണിയിൽ അകപ്പെട്ട രണ്ടു മൂർഖൻ പാന്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ കുമരകം മണ്ണാന്തറ ബിനോയി മത്സ്യം പിടിക്കാൻ കുമരകം ഒന്നാം കലുങ്കിനടിയിൽ സ്ഥാപിച്ച മീൻ കൂടയിൽ എട്ടടി മൂർഖൻ അകപ്പെട്ടത്. വിവരം കുമരകം പോലീസിലും വനവകുപ്പിലും വിളിച്ചു അറിയിച്ചു. യുവാവ് 10 മണിക്കൂർ കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല. പലരും വനവകുപ്പ് അധികൃതരുമായി…
Read Moreലോക് ഡൗൺ മുതലാക്കി മറിച്ചത് കോടികൾ; ഇടപാടുകാരും അധികൃതരും അറിഞ്ഞില്ല; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്;പുത്തൻ തന്ത്രം കേട്ടാൽ ഞെട്ടും…
പാലാ: ഇടപാടുകാരും അധികൃതരും അറിഞ്ഞില്ല, അരുണ്‍ സെബാസ്റ്റ്യനും സംഘവും സ്വർണം പണയം വെയ്ക്കാനെത്തിയവരുടെ പേരിൽ തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപയാണെന്ന്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. കാഞ്ഞിരപ്പള്ളി സ്വദേശി വലിയപറന്പിൽ അരുണ്‍ സെബാസ്റ്റ്യനെ (30)യാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാ ശാഖയിൽനിന്നും ഒരു കോടിയിലധികം രൂപ തട്ടിച്ച കേസിൽ പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ വലിയ വ്യാപാര ശൃംഖലയുള്ള പണമിടപാട് സ്ഥാപനത്തിന്റെ പത്തോളം ബ്രാഞ്ചുകളുടെ സോണൽ ഹെഡ് കൂടിയായിരുന്നു അരുണ്‍. സ്വർണപ്പണയത്തിൻമേലാണ് നാളുകൾ നീണ്ട വൻ സാന്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ശാഖയിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തിരിമറി. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകൾ അധികം ഇല്ലാതിരുന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. സ്വർണം പണയം വയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകിയശേഷം, ലഭിച്ച സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള…
Read Moreമാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കി ഹോട്ടൽ ഉടമകളുടെ വെല്ലുവിളി; കോട്ടയം മെഡിക്കൽ കോളജിനു മുൻപിലുള്ള കാഴ്ച ദയനീയം
കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളജിനു മുൻപിലുള്ള പാതയോരത്തെ അനധികൃത കച്ചവട സ്ഥാപനങ്ങളും തട്ടുകടകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യുന്പോൾ മറു വശത്ത് മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കി വെല്ലുവിളിച്ച് ഹോട്ടലുകൾ. മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിനു സമീപം ആശ്രയ റോഡിന്റെ ഇടതു ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായി പരാതി ഉയർന്നിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. മലിനജലം മുണ്ടാർ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റിൽ വഴി കുടമാളൂർ പന്പ് ഹൗസ് ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്കും, മെഡിക്കൽ കോളജിലേക്കും കുടിവെള്ളമായി ഉപയോഗിക്കാൻ പന്പു ചെയ്യുന്നത്. നിലവിൽ ഈ ഭാഗത്തെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും ഇരട്ടിയിലധികമാണ്. മാത്രമല്ല വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്ന സംവിധാനവും നിലവിലില്ല.…
Read Moreമദമിളകിയ ആനവണ്ടി പോലെതന്നെ ജീവനക്കാരനും..! രണ്ടെണ്ണം കൂടുതലടിച്ചപ്പോൾ എല്ലാം നിയന്ത്രണവും പോയി, സമീപത്തെ ഓഫീസിൽ കയറി വാളോട് വാൾ… ഒടുവിൽ പോലീസ് കുളിപ്പിച്ചു വണ്ടികയറ്റി വിട്ട യുവാവ് സ്റ്റേഷനിലെത്തിയകഥ രസകരം…
കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നൽകിയത് എട്ടിന്റെ പണികുമരകം: മദ്യപിച്ച് അബോധാവസ്ഥയിലായ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുമരകം പോലീസിന് കൊടുത്തത് എട്ടിന്റെ പണി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ കുമരകത്തെ സഹപ്രവർത്തകന്റെ വീട്ടിലെത്തി മടങ്ങുന്പോൾ മദ്യപിച്ചു ലക്കുകെട്ട് കുമരകം എസ്ബിഐയ്ക്ക് സമീപമുള്ള ഓഫീസിൽ കയറി ഇരുന്ന് ഉറങ്ങി. രണ്ടോടെ ഓഫീസിലെത്തിയ ഉടമ ചർദ്ദിച്ചു അവശിഷ്ടങ്ങളുമായി ഉറങ്ങുന്ന അജ്ഞാതനെ കണ്ട് വിവരം പോലിസിൽ അറിയിച്ചു. കുമരകം സ്റ്റേഷനിലെ എസ്ഐ ബൈജു, സിപിഒമാരായ അനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ സ്ഥലത്തെത്തിയതോടെയാണ് അജ്ഞാതൻ കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് മനസിലായത്. തുടർന്ന് പോലീസുകാർ ഉദ്യോഗസ്ഥനെ സമീപത്തുള്ള പൈപ്പിൻ ചുവട്ടിലെത്തിച്ച് കുളിപ്പിച്ച് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിട്ടു. എന്നാൽ കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല. കവണാറ്റിൻ കരയിലെത്തിയപ്പോൾ ഇയാൾ ഓട്ടോക്കാരനുമായി പിണങ്ങി വഴിയിലിറങ്ങി. പിന്നിട് നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ വീണ്ടും…
Read Moreകേസിനും പരാതി നല്കുന്നതിനുമായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്നതിനു മുമ്പ് ഇതൊന്ന് വായിക്കുക! രോഗബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത
ഏറ്റുമാനൂർ: കേസിനും പരാതി നൽകുന്നതിനുമായി ഏറ്റുമാൂനർ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്നതിനു മുന്‍പ്, അവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 19 പോലീസ് ഉദ്യോഗസ്ഥർക്ക്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 19 പോലീസ്കാർക്ക് വൈറസ് സ്ഥിരീകരിച്ചത്. എഎസ്ഐമാർക്കും കോണ്‍സ്റ്റബിൾമാർക്കും ഹോം ഗാർഡിനും സ്വീപ്പർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. എസ്ഐ, സി ഐ എന്നിവർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. നേരത്തെ നാലു പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിത്സയിലാണ് . രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതോടെയാണ് മറ്റുള്ളവരും കൂട്ടത്തോടെ ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. 68 പോലീസുകാരാണ് ഏറ്റുമാനൂർ സ്റ്റേഷനിലുള്ളത്. ഇവരെല്ലാംതന്നെ ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായി പരസ്പരം സന്പർക്കത്തിലേർപ്പെട്ടിരുന്നരാണ്. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും സ്റ്റേഷൻ അടച്ചിടില്ല. തല്ക്കാലം പഴയ സിഐ ഓഫീസിലേക്കു സ്റ്റേഷൻ പ്രവർത്തനം മാറ്റും.…
Read Moreജെസ്നയെ കണ്ടെത്തണമെന്ന ഹര്‍ജി വീണ്ടും പിന്‍വലിച്ചു; കാരണം…
കൊച്ചി: മൂന്നു വര്‍ഷം മുമ്പു കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്നയെ (23) കണ്ടെത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന പുതുക്കി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും പിന്‍വലിച്ചു. ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് പബ്ലിസിറ്റി ലക്ഷ്യമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നു വിലയിരുത്തി ഭീമമായ പിഴ ചുമത്തേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണു ഹര്‍ജി വീണ്ടും പിന്‍വലിച്ചത്. കോടതി സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആദ്യം സമർപ്പിച്ച ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറയിലെ വീട്ടില്‍നിന്നു ജെസ്നയെ കാണാതായത്. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ജെസ്നയുടെ പിതാവ് ആരോഗ്യപരമായ കാരണങ്ങളാല്‍ അവശനിലയിലാണെന്നും ഏക സഹോദരന് വിദേശത്താണെന്നും ചൂണ്ടിക്കാട്ടിയാണു ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്.
Read Moreബിലാൽ നിരവധി കേസുകളിൽ പ്രതി! ഇന്നലെ അറസ്റ്റിലായ ബിലാലിന്റെ പേരിൽ മാല പൊട്ടിക്കൽ ഉൾപ്പെടെ വിവിധ കേസുകൾ
കോട്ടയം: പോലീസ് പിടിയിലായശേഷം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ആക്രമണം നടത്തിയ ഏറ്റുമാനൂർ സ്വദേശി ബിലാൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്. ഇന്നലെ രാത്രിയിൽ ലഹരി ഉപോഗിച്ചു വാഹനമോടിച്ചതിനു പോലീസ് പിടിയിലായ യുവാവ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും ബേക്കർ ജംഗ്ഷനിലും സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാളെ വെസ്റ്റ് പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചതിനുശേഷം അക്രമം നടത്തുകയായിരുന്നു. സ്റ്റേഷനിലെ ജനൽച്ചില്ല് കൈകൊണ്ട് ഇയാൾ ഇടിച്ചു പൊട്ടിച്ചു. കൈക്കു പരിക്കേറ്റ യുവാവിന പോലീസ് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യ സഹായം നൽകിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏറ്റുമാനൂർ സ്വദേശിയാണെങ്കിലും ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനാൽ ഇയാൾ കോഴിക്കോടാണ് താമസിക്കുന്നത്. ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് അക്രമം നടത്തിയത്. ഇയാളുടെ പേരിൽ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ആക്രമണമുണ്ടായ സമയത്ത്…
Read Moreബൈക്കിലെത്തി മാല പൊട്ടിക്കുന്നവരിൽ കുറച്ചുപേരെയും കൂടി പിടികൂടാനുണ്ട് ! ഇന്നലെ പിടിയിലായത് നാലുപേർ
കോട്ടയം: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കേസിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ പിടിയിലായത് നാലുപേർ. കിടങ്ങൂർ പള്ളിക്കര അഖിൽ റോയി (28), കടനാട് ചെമ്മാലയിൽ എബിൻ ജോർജ് (22) എന്നിവരെയും മോഷണ മുതൽ വില്പന നടത്താൻ സഹായിച്ച കരിങ്കുന്നം സ്വദേശിയായ അലക്സ് ആന്റണിയേയുമാണ് കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് പട്ടാന്പി മേഴത്തൂർ ഉണ്ണിക്കാട്ട് കാരുപറന്പിൽ ശരത്ത് ലാലിനെ(26)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നും മറ്റു ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ മാല പൊട്ടിക്കുന്ന ചില സംഘങ്ങളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ11നു ഉച്ചകഴിഞ്ഞാണ് താഴെത്തെ കുമ്മണ്ണൂരിന് സമീപം പാറേപീടിക ഭാഗത്ത് ആശാവർക്കറായി ജോലി ചെയ്യുന്ന കിടങ്ങൂർ മാറിയിടം സ്വദേശിനിയുടെ കഴുത്തിൽക്കിടന്ന മൂന്നര പവൻ തൂക്കമുള്ള സ്വർണമാല അഖിലും എബിനും ചേർന്ന്…
Read Moreഷെഫീഖിന്റെ തലയിലെ മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണതിനാൽ ? ഫോറൻസിക് വിദ്ഗധർ പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ (കോട്ടയം): പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറന്പിൽ ഷെഫീഖി(35)ന്റെ തലയിലെ ആഴ്ത്തിലുള്ള മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണ് ഉണ്ടായതാകാമെന്ന് ഫോറൻസിക് വിദ്ഗധർ. ഇന്നലെ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഷെഫീഖിന്റെ ഇടതുകണ്ണിന്റെ മേൽ ഭാഗത്ത് (നെറ്റിയിൽ ) ഉണ്ടായ ആഴത്തിലുള്ള മുറിവ് മൂലം തലയ്ക്കകത്ത് രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ട പിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണത്തിനു കാരണമായത്. എന്നാൽ പഴക്കമില്ലാത്ത ഈ മുറിവ് ഉയർന്ന പ്രതലത്തിൽ നിന്നു വീണുണ്ടായതാകാമെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്. പോലീസ് അറസ്റ്റ് ചെയ്തു ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാൾ എങ്ങനെ ഉയർന്ന പ്രതലത്തിൽ നിന്നും വീണുവെന്ന കാര്യങ്ങൾ വ്യകതമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നും ഫോറൻസിക് വിദ്ഗധർ പറയുന്നു. ഷെഫീഖിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദിൽ…
Read More