ജില്ലയിലെ മുണ്ടക്കയത്തെ സഖാക്കളെ നയിക്കാൻ ഏക ലോക്കൽ വനിതാ സെക്രട്ടറിയായി റജീന റഫീഖ്

 

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്തെ സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ വനിത. മു​ണ്ട​ക്ക​യം സൗ​ത്ത് ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​യി റ​ജീ​ന റ​ഫീ​ഖി​നെയാണ് തെ​ര​ഞ്ഞെ​ടു​ത്തത്.

വ​നി​ത സെ​ക്ര​ട്ട​റി​യാ​യ ജി​ല്ല​യി​ലെ ഏ​ക ലോ​ക്ക​ൽ ക​മ്മ​റ്റി​യാ​ണ് മു​ണ്ട​ക്ക​യം സൗ​ത്ത് ക​മ്മ​റ്റി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി.​കെ. പ്ര​ദീ​പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് റ​ജീ​ന​യെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡി​വൈ​എ​ഫ്ഐ​യി​ലൂ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് എ​ത്തി​യ റെ​ജീ​ന ഡി​വൈ​എ​ഫ്ഐ​യു​ടെ ജി​ല്ലാ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മ​റ്റി​യം​ഗം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ക്ഷ​ത്ത് എ​ന്നി​വ​യി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റ​ജീ​ന റ​ഫീ​ഖി​നെ സെ​ക്ര​ട്ട​റി​യാ​ക്കി​യ​തി​ലൂ​ടെ മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് സി​പി​ എ​മ്മി​ന്‍റെ നീ​ക്കം.​ ക​ടു​ത്തു​രു​ത്തി ഏ​രി​യാ​യി​ലെ മാ​ഞ്ഞൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​നും പാ​ലാ ഏ​രി​യാ​യി​ലെ മു​ത്തോ​ലി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി പു​ഷ​പ ച​ന്ദ്ര​നും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Related posts

Leave a Comment