കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ ചവിട്ടികൊന്നു; വാരിയെല്ലുകൾ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ൽ ത​റ​ച്ചു​ക​യ​റി; അച്ഛനെ കൊന്ന് ഒളിവിൽ പോയ മകനെ പൊക്കി പോലീസ്


കോ​ട്ട​യം: കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​ന്‍റെ വാ​രി​യെ​ല്ല് ച​വി​ട്ടി​യൊ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ശാ​ന്തി​പു​രം റൈ​ട്ട​ണ്‍​പ​റ​ന്പ് ച​ക്കു​ങ്ക​ൽ ജോ​ണ്‍ തോ​മ​സിനെ(68) കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ജോ​സി ജോ​ണി(37)നെ ​ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:- ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് മ​ദ്യ​പി​ച്ചെ​ത്തി​യ ജോ​സി പി​താ​വി​നെ മ​ർ​ദി​ച്ച​ശേ​ഷം ക​ട്ടി​ലി​ൽ​നി​ന്നും വ​ലി​ച്ചു നി​ല​ത്തി​ട്ടു വ​യ​റി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ അ​മ്മ അ​ന്ന​മ്മ(62)യേ​യും ജോ​സി മ​ർ​ദി​ച്ചു.

ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ണി​നെ​യും അ​ന്ന​മ്മ ജോ​ണി​നെ​യും ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​റു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ് ജോ​ണി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ൽ ത​റ​ച്ചു​ക​യ​റി. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ജോ​ണ്‍ ഇ​ന്നു പു​ല​ർ​ച്ചെ 5.30നു ​മ​ര​ണ​പ്പെ​ട്ടു.

ഒ​ളി​വി​ൽ​പോ​യ ജോ​സി​യെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ഇ​ന്ന​ലെ ശാ​ന്തി​പു​ര​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജോ​ണ്‍ തോ​മ​സ് ഡ​യാ​ലി​സ് രോ​ഗി​യാ​യി​രു​ന്നു. ഡ​യാ​ലി​സിസി​ന് അ​മി​ത ചെ​ല​വ് വ​രു​ന്ന​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ലാ​യ പ്ര​തി പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ലാ​ണ്. സി​ഐ കെ.​എ​ൽ. സ​ജി​മോ​ൻ, എ​സ്ഐ എ.​ജി. സാ​ജ​ൻ, എ​സ്‌​സി​പി​ഒ കെ.​വി. സ​ഞ്ചോ, പി.​ഇ. ആ​ന്‍റ​ണി, എ​സ്എ​സ്ഐ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു കേ​സ് അ​ന്വേ​ഷി​ച്ചു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു രാ​വി​ലെ ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മൃ​ത​ദേ​ഹം മാ​റ്റും.

Related posts

Leave a Comment