കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം മോഷ്‌‌ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം;പരാതിയുമായി വ്യാപാരികൾ


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ട്, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ്‌‌ടാക്ക​ൾ, യാ​ച​ക​ർ, ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ, സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തു​ട​ങ്ങി​യ​വ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യി കാ​ണി​ച്ച് വ്യാ​പാ​രി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ 45ൽ​പ്പ​രം വ്യാ​പാ​രി​ക​ൾ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ത​ന്പ​ടി​ക്കു​ന്ന ഒ​രു സം​ഘം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രോ​ട് ഭി​ക്ഷ യാ​ചി​ച്ചും മോ​ഷ​ണം ന​ട​ത്തി​യും ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ട് മ​ദ്യം വാ​ങ്ങി ഒ​രു ഹോ​ട്ട​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​ണ് പ​തി​വ്.

ഒ​രോ ദി​വ​സ​വും, യാ​ച​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ഏ​തു നാ​ട്ടി​ൽ നി​ന്നു വ​രു​ന്ന​വ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തിയിൽ പ​റ​യു​ന്ന​ത്. മ​ദ്യം ക​ഴി​ച്ച​ശേ​ഷം സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ പ്രശ്നം തീരാൻ ‘പോലീസൊന്ന് ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി’ ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും അടക്കം പറച്ചിൽ ഇങ്ങനെ….

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്്ട്ര​ദീ​പി​ക​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത വ​രി​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​രു​ടെ വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു മാ​റി​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ​യും പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി ചോ​ദ്യം ചെ​യ്യു​വാ​ൻ ക​ഴി​യാ​ത്ത​തോ​ടെ​യാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഹൈ​വേ പോ​ലീ​സും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും പ​ക​ൽ സ​മ​യ​ത്തും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും ബ​സ് സ്റ്റാ​ന്‍റ​ഡി​ലെ വി​ശ്ര​മ ബ​ഞ്ചി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​വ​രെ ഓ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ വ​ന്നു പോ​കു​ന്ന​വ​ർ​ക്കും, സ​മീ​പ​ത്തെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​മാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്ന​ത്.

അ​തി​നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട് യാ​ച​ക, ക​ഞ്ചാ​വ്, മാ​ഫി​യാ സം​ഘ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി സ​മാ​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment