സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കോടതി വളപ്പിലും; ജ​ഡ്ജി​യു​ടെ​ കാർ അടിച്ചുതകർത്തു; കുറ്റക്കാരെ കണ്ടെത്തണമെന്ന് ബാർ അസോസിയേഷൻ


പാ​ലാ: കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. എം ​എ സി ​റ്റി ജ​ഡ്ജി​യു​ടെ​യും കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അഡി. ജി​ല്ലാ ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട​തി വ​ള​പ്പി​ലെ വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​തി​ൽ പാ​ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി അ​ഡ്വ.​റോ​ഹ​ൻ ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മെ​ന്പ​ർ അ​ഡ്വ.​ആ​ർ മ​നോ​ജ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment