മാ​​സ്ക് ധ​​രി​​ക്കു​​ന്ന​​തു​​മൂ​​ലം ചെ​​വി​​യു​​ടെ പു​​റ​​കി​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നുണ്ടോ? പ​​രി​​ഹാ​​ര​​മാ​​യി “മാ​​സ്ക് ബ​​ക്കി​​ൾ​​സ്’

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മാ​​സ്ക് ധ​​രി​​ക്കു​​ന്ന​​തു​​മൂ​​ലം ചെ​​വി​​യു​​ടെ പു​​റ​​കി​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു എ​​ന്ന പ​​രാ​​തി​​ക്ക് പ​​രി​​ഹാ​​ര​​മാ​​യി​​രി​​ക്കു​​ന്നു.

ചെ​​വി​​ക്ക് ആ​​യാ​​സ​​മി​​ല്ലാ​​തെ മാ​​സ്ക് ധ​​രി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന “മാ​​സ്ക് ബ​​ക്കി​​ൾ​​സ്’ എ​​ന്ന പു​​തി​​യ പ്രൊ​​ഡ​​ക്‌​ട് പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സ്റ്റാ​​ർ​​ട്ട്അ​​പ്പ് വാ​​ലി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഐ ​​ഇ​​റ ടെ​​ക്നി​​ക്ക​​ൽ സൊ​​ല്യൂ​​ഷ​​ൻ​​സ്, കാ​​സ്പ​​റോ​​ബ് റോ​​ബോ​​ട്ടി​​ക്സ് എ​​ന്നീ ക​​ന്പ​​നി​​ക​​ളാ​​ണ്.

സ്ഥി​​ര​​മാ​​യി മാ​​സ്ക് ധ​​രി​​ക്കു​​ന്ന​​തു മൂ​​ലം ചെ​​വി​​യു​​ടെ പു​​റ​​കി​​ൽ പ​​ല​​ർ​​ക്കും വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടാ​​റു​​ണ്ട്. മാ​​ത്ര​​വു​​മ​​ല്ല മാ​​സ്ക് ധ​​രി​​ക്കു​​ന്ന​​തു മൂ​​ലം ചെ​​വി​​യു​​ടെ പു​​റ​​കി​​ലു​​ണ്ടാ​​കു​​ന്ന അ​​ധി​​ക സ​​മ്മ​​ർ​​ദം ഭാ​​വി​​യി​​ൽ ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്കും ഇ​​ട​​യാ​​ക്കും. ഈ ​​പ്ര​​ശ്ന​​ങ്ങ​​ൾ എ​​ല്ലാം ഒ​​ഴി​​വാ​​ക്കാ​​നാ​​കും എ​​ന്ന​​താ​​ണ് മാ​​സ്ക് ബ​​ക്കി​​ൾ​​സ് എ​​ന്ന പ്രൊ​​ഡ​​ക്‌​ടി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

ചെ​​വി​​യി​​ൽ കോ​​ർ​​ത്തി​​ടു​​ന്ന​​തി​​നു പ​​ക​​രം ത​​ല​​യു​​ടെ പു​​റ​​കി​​ൽ മാ​​സ്കി​​ന്‍റെ ഇ​​രു​​വ​​ശ​​ത്തെ​​യും വ​​ള്ളി​​ക​​ൾ മാ​​സ്ക് ബ​​ക്കി​​ൾ​​സി​​ലൂ​​ടെ ഘ​​ടി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും.

ഏ​​ത് മെ​​ഡി​​ക്ക​​ൽ ഷോ​​പ്പു​​ക​​ളി​​ലും മാ​​സ്ക് ബ​​ക്കി​​ൾ​​സ് ല​​ഭ്യ​​മാ​​കും. 15 രൂ​​പ​​യാ​​ണ് വി​​ല. ഓ​​രോ വ​​സ്ത്ര​​ങ്ങ​​ൾ​​ക്കും ഇ​​ണ​​ങ്ങും വി​​ധം വി​​വി​​ധ ക​​ള​​റു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​കും എ​​ന്ന​​തും ഇ​​തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത​​യാ​​ണ്. കൊ​​ച്ചു കു​​ട്ടി​​ക​​ൾ മു​​ത​​ൽ ഏ​​തു പ്രാ​​യ​​ക്കാ​​ർ​​ക്കും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും.

ചോ​​ള​​ത്തി​​ൽ നി​​ന്ന് ഉ​​ല്പാ​​ദി​​പ്പി​​ക്കു​​ന്ന വ​​സ്തു ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മാ​​സ്ക് ബ​​ക്കി​​ൾ​​സി​​ന്‍റെ നി​​ർ​​മാ​​ണം എ​​ന്ന​​തു​​കൊ​​ണ്ടു​ത​​ന്നെ ഇ​​തു ഒ​​രു പ്ര​​കൃ​​തി സൗ​​ഹൃ​​ദ ഉ​​ല്പ​​ന്നം കൂ​​ടി​​യാ​​ണെ​​ന്നു പാ​​റ​​ത്തോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ ഐ​​ഇ​​റ ടെ​​ക്നി​​ക്ക​​ൽ സൊ​​ല്യൂ​​ഷ​​ൻ​​സ് എം​​ഡി ഡോ. ​​മോ​​ഹ​​ൻ കൃ​​ഷ്ണ​​ൻ, മ​​ക​​നും ക​​ന്പ​​നി സി​​ഇ​​ഒ​​യു​​മാ​​യ സി​​ദ്ധാ​​ർ​​ഥ് മോ​​ഹ​​ൻ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

ചെ​​ല​​വു കു​​റ​​ഞ്ഞ ട​​ച്ച്ല​​സ് ഓ​​ട്ടോ ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ് ഇ​​പ്പോ​​ൾ ക​​ന്പ​​നി​​യെ​​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു.

Related posts

Leave a Comment