ടാറിട്ട റോഡിൽ അപകട കെണിയായി ടാറിംഗ് യന്ത്രം; പെരുന്തുരുത്തി – ഏറ്റുമാനൂർ ബൈപാസ് റോഡിലാണ് അപകട ഭീഷണിയായി യന്ത്രം കിടക്കുന്നത്

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ർ ബൈ​പാ​സി​ൽ മോ​സ്കോ​യ്ക്ക് സ​മീ​പം പ​ഴ​യ​ബ്ലോ​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കി​ട​ക്കു​ന്ന ടാ​റിം​ഗ് യ​ന്ത്രം വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന യ​ന്ത്ര​മാ​ണ് ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ മെ​റ്റൽ​കൂ​ന​യും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കു​ന്നും​പു​റം മു​ത​ൽ തെ​ങ്ങ​ണ​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഈ ​റോ​ഡി​ന്‍റെ മോ​സ്കോ ജം​ഗ്ഷ​ൻ, പ​ഴ​യ​ബ്ലോ​ക്ക് ഭാ​ഗ​ങ്ങ​ൾ ഒ​രാ​ഴ്ച പി​ന്നി​ടു​ന്ന​തി​നു മു​ന്പ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Read More

ബി​കോം വി​ദ്യാ​ർ​ഥി​നി​യുടെ മരണം; സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നം​ഗ സ​മി​തി റി​പ്പോ​ർ​ട്ട് സമർപ്പിച്ചു

കോ​ട്ട​യം: ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജു പി. ​ഷാ​ജി​യെ മീ​ന​ച്ചി​ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നം​ഗ സ​മി​തി റി​പ്പോ​ർ​ട്ട് വൈ​സ് ചാ​ൻ​സി​ല​ർ​ക്കു സ​മ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ മൂ​ന്നം​ഗ സ​മി​തി ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജി​ലെ​ത്തി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം കോ​ള​ജി​ൽ പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​ർ, ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു അ​ധ്യാ​പി​ക എ​ന്നി​വ​രി​ൽ നി​ന്നും സ​മി​തി​യം​ഗ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൂ​ന്നം​ഗ സ​മി​തി പ​രി​ശോ​ധി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ഇ​ന്നു ഉ​ച്ച​യ്ക്കു വൈ​സ് ചാ​ൻ​സി​ല​ർ​ക്കു സ​മ​ർ​പ്പി​ച്ച​ത്. സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​എം.​എ​സ്. മു​ര​ളി, ഡോ. ​അ​ജി സി. ​പ​ണി​ക്ക​ർ, വി.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രാ​ണ് സ​മി​തി​യം​ഗ​ങ്ങ​ൾ. ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വ്, കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും കോ​ള​ജി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രീ​ക്ഷ ഹാ​ളി​ലെ​യും…

Read More

കൈവിടാതെ കാത്തൂ; കോട്ടയം നീണ്ടൂരിൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി: രണ്ടു പേർക്കു പരിക്ക്

നീ​ണ്ടൂ​ർ: നീ​ണ്ടൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​യം സ്വ​ദേ​ശി​യ​യ പു​തു​മ​ണ്ണേ​ൽ മി​ഥു​ൻ (18 ), അ​യ്മ​നം മാ​ടേ​പ​ള്ളി ബി​നി​ൽ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​നു നീ​ണ്ടൂ​ർ പു​ഞ്ച​വ​യ​ൽ​ക്കാ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​കം. ചേ​ർ​ത്ത​ല​യി​ൽ ഒ​രു മാ​മ്മോ​ദീ​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​ക്കാ​ര​ണ​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് ഇ​ടി​ച്ച ക​യ​റി നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

കൊ​റോ​ണ വൈ​റ​സ് വ്യാപനം;ശ​ബ​രി​മ​ല​യി​ൽ മാ​സ​പൂ​ജ​യ്ക്ക് ഭ​ക്ത​ർ വേ​ണ്ട; ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ത​ന്ത്രി

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രെ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് ത​ന്ത്രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ത​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ക​ത്തി​ൽ ത​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ക്കെ​ങ്കി​ലും രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ൽ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ ആ​ചാ​ര​പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്സ​വം മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

കോവിഡ് ബാധിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളവർ 41 പേർ; 7094 പേർ ഹോം ​ക്വാ​റ​ന്‍റൈനിൽ ; വരാനിരിക്കുന്നത് 626 സ്രവ സാമ്പിൾ ഫലങ്ങൾ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ര​ണ്ടു പേ​ർ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട്ടു പേ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. ഇ​തി​ൽ നാ​ലു പേ​ർ ഒ​രു വി​മാ​ന​ത്തി​ലെ യാ​ത്ര​ിക​രാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന നെ​ടും​കു​ന്നം സ്വ​ദേ​ശി(36), കൊ​ല്ലാ​ട് സ്വ​ദേ​ശി(59), പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി (58), മാ​ങ്ങാ​ന​ത്തെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ടു​ത്തു​രു​ത്തി വ​ല്ല​ശേ​രി സ്വ​ദേ​ശി (26) എ​ന്നി​വ​രാ​ണ് മേ​യ് 27ന് ​അ​ബു​ദാ​ബി-​കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ഇ​വ​ർ​ക്കു പു​റ​മെ മേ​യ് 28ന് ​താ​ജി​ക്കി​സ്ഥാ​നി​ൽ​ നി​ന്നെ​ത്തി കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി (19), ക​ങ്ങ​ഴ സ്വ​ദേ​ശി(21), ഇ​തേ ദി​വ​സം ദു​ബാ​യി​ൽ​നി​ന്നെ​ത്തി മാ​ങ്ങാ​ന​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു കോ​ടി സ്വ​ദേ​ശി (54), ജൂ​ണ്‍ മൂ​ന്നി​ന് ഡി​ൽ​ഹി​യി​ൽ​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന…

Read More

ഏറ്റുമാനൂരിൽ മ​ദ്യ​ല​ഹ​രി​യി​ൽ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം: പോലീസ് കേസെടുത്തു

ഏ​റ്റു​മാ​നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ആൾ​ക്കെ​തി​രേ മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ലാ ഭാ​ഗ​ത്തു നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു സ്വി​ഫ്റ്റ് കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ഷൈ​ലേ​ന്ദ്ര​ൻ അ​ര മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ​കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെങ്കിലും ഇ​തി​നു തയാ​റാ​കാ​തെ അ​മി​ത വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ക്കു​ന്ന​ത് തു​ട​ർ​ന്നു. ഇ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​ഘം കാ​റി​നെ പി​ൻ​തു​ട​ർ​ന്ന് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡ്രൈ​വ​റെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​ഘം പോ​ലീ​സി​നു കൈ​മാ​റി.

Read More

അ​ഞ്ജു പി. ​ഷാ​ജിയുടെ മരണം; കൈ​യ്യ​ക്ഷ​രം വി​ദ്യാ​ർ​ഥി​നി​യു​ടെ​താണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കാ​ലി​ഗ്രാ​ഫി ടെ​സ്റ്റ്

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​നി​യെ മീ​ന​ച്ചി​ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജി​ൽ ബി​കോം പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു പി. ​ഷാ​ജി (20)യാ​ണ് മ​രി​ച്ച​ത്. ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പു​റ​കി​ൽ വി​ദ്യാ​ർ​ഥി​നി കോ​പ്പി​യ​ടി​ക്കാ​നാ​യി പാ​ഠ ഭാ​ഗ​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന കൈ​യ്യ​ക്ഷ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കാ​ലി​ഗ്രാ​ഫി ടെ​സ്റ്റ് ന​ട​ത്തും. ഇ​തി​നു പു​റ​മെ വി​ദ്യാ​ർ​ഥി​നി​യു​ടെ ബു​ക്കു​ക​ൾ കൈ​യ്യ​ക്ഷ​ര​ങ്ങ​ൾ ഒ​ത്തു​നോ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് വാ​ങ്ങും. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ, ഒ​പ്പ​മി​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​രി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കും. ഒ​രു വി​ദ്യാ​ർ​ഥി​നി​യെ കോ​പ്പി​യ​ടി​ച്ചു പി​ടി​ക്ക​പ്പെ​ട്ടാ​ൽ എ​ന്തെ​ല്ലാം ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണ് കോ​ള​ജു​ക​ൾ പാ​ലി​ക്കേ​ണ്ട​തെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ഇ​ത്ത​രം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ കോ​ള​ജി​ന്‍റെ ഭാ​ഗ​ത്തും നി​ന്നു പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ…

Read More

സിമ്മുകൾ മാറി മാറിയിട്ടിട്ടും ഔട്ട് ഓഫ് കവറേജ്; ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​ന്നു; സിഗ്നൽ ലഭിക്കാൻ കുന്നുകൾ കയറി മുണ്ടക്കയത്തെ വിദ്യാർഥികൾ

മു​ണ്ട​ക്ക​യം: മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ധി​ക്കു പു​റ​ത്താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ. ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​ണ് കാ​ര​ണം. പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡാ​യ പ​ശ്ചി​മ പു​ളി​ക്ക​ൽ ക​വ​ല​യ്ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് സി​ഗ്ന​ൽ ഇ​ല്ലാ​ത്ത​ത്. ഇ​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ഇ​രു​ന്നാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ കോ​ള​ജ് വ​രെ​യു​ള്ള ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ട്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ക്ലാ​സ്. ഇ​തി​ൽ പ​ല​പ്പോ​ഴും ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ല ക​മ്പ​നി​ക​ളു​ടെ സിം ​കാ​ർ​ഡു​ക​ൾ മാ​റ്റി പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നി​നും ഈ ​പ്ര​ദേ​ശ​ത്ത് സി​ഗ്ന​ൽ ഇ​ല്ല. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

താഴത്തങ്ങാടി കൊലപാതകം; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തും മോ​ഷ​ണം ന​ട​ത്തി​യ​തും അ​സാ​മി​ലെ കാ​മു​കി​യു​ടെ അ​ടു​ത്തേ​ക്കു പോ​കാൻ;മുഹമ്മദ് ബിലാലിന്‍റെ തുറന്നു പറച്ചിലിങ്ങനെ…

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ ഇ​ന്നു താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ ത​ന്നെ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ബി​ലാ​ലി (23)നെ ​താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ എ​ത്തി​ക്കും. കൊ​ല​പാ​ത​ക ദി​വ​സം രാ​വി​ലെ ബി​ലാ​ലി​നെ അ​വി​ടെ ക​ണ്ട​താ​യി താ​ഴ​ത്ത​ങ്ങാ​ടി​യി​ലു​ള്ള ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽകി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ എ​ത്തി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തും വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തും അ​സാ​മി​ലെ കാ​മു​കി​യു​ടെ അ​ടു​ത്തേ​ക്കു പോ​കാ​നാ​ണെ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ബി​ലാ​ൽ മൊ​ഴി ന​ൽ​കി​. നാ​ളു​ക​ൾ​ക്കു മു​ന്പു എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്പോ​ഴാ​ണ് അ​സം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ബി​ലാ​ൽ അ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ നാ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങി​യെ​ങ്കി​ലും വാ​ട്സ്അ​പ്പി​ലും ഫോ​ണി​ലു​മാ​യി ഇ​വ​ർ ബ​ന്ധം തു​ട​ർ​ന്നി​രു​ന്നു. വീ​ട്ടി​ൽ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ബി​ലാ​ൽ അ​സ​മി​ലേ​യ്ക്കു നാ​ടു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് താ​ഴ​ത്ത​ങ്ങാ​ടി ഷീ​നാ മ​ൻ​സി​ലി​ൽ…

Read More

പായിപ്പാട്ട് നിന്ന് നാട്ടിലേക്ക് തിരിച്ചത് നാലായിരത്തോളം ബംഗാളികൾ; ഇന്ന് മടങ്ങാൻ ആരുമില്ല; ഇനിയുള്ളത് നൂ​റി​ൽ താ​ഴെ അ​തി​ഥി​ത്തൊഴിലാളികൾ

ച​ങ്ങ​നാ​ശേ​രി: മി​നി ബം​ഗാ​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന പാ​യി​പ്പാ​ട്ടു​നി​ന്ന് ഒ​രു​മാ​സ​ത്തി​നി​ടെ 4000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​നി പാ​യി​പ്പാ​ട്ട് നൂ​റി​ൽ താ​ഴെ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മെ​ന്ന് ക​ണ​ക്ക്. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി വി​വി​ധ ഉ​ട​മ​ക​ളു​ടെ കീ​ഴി​ൽ 110 ക്യാ​ന്പു​ക​ളാ​ണു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ പ​ല ക്യാ​ന്പു​ക​ളും അ​ട​ച്ചു പൂ​ട്ടി​യ നി​ല​യി​ലാ​ണ്. പാ​യി​പ്പാ​ട് ക​വ​ല​യി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. അ​തി​ഥിത്തൊഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി.കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നി​ട​യി​ൽ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് ആ​ദ്യ​മാ​യി ട്രെ​യി​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ പാ​യി​പ്പാ​ട്ടെ 1180 തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​യ​ത്. തു​ട​ർ​ന്നു​ള്ള ട്രെ​യി​നു​ക​ളി​ൽ 2280പേ​ർ കൂ​ടി യാ​ത്ര​യാ​വു​ക​യാ​യി​രു​ന്നു. ഇ​ന്നു ബം​ഗാ​ളി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​യി​പ്പാ​ട്ടു​നി​ന്ന് ആ​രു​മി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Read More