കണ്ടശാംകടവ്: ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ടശാംകടവും പരിസരപ്രദേശങ്ങളും ഇന്നലെ. അറക്കാൻ കൊണ്ടു വന്ന കാള കയർ പൊട്ടിച്ചോടിയതു തീരദേശത്തെ മൂന്നു മണിക്കൂറോളമാണു മുൾമുനയിൽ നിർത്തിയത്. കാളയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ ഒടുവിൽ കാളയെ പിടിച്ചു കെട്ടി. ബൈക്ക് കുത്തി മറിച്ചിട്ടു കേടുവരുത്തിയ കാള പൈപ്പും കന്പിവേലിയും ചെടികളും വൃക്ഷത്തൈകളും നശിപ്പിച്ചു. കണ്ടശാംകടവിൽ നിന്നു കയർ പൊട്ടിച്ചോടിയ കാളയാണു മൂന്നു കിലോമീറ്ററോളം ഓടി തളിക്കുളം കലാഞ്ഞി കോളനിയിലും പരിസരങ്ങളിലും നാശം വിതച്ചത്. നാട്ടുകാർ വിവരം അറിയിച്ചതോടെ തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ആർ. രമേഷിന്റെ നേതൃത്വത്തിൽ ആറംഗ എനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തിയെങ്കിലും കാള കന്പിവേലികൾ തകർത്തും വൃക്ഷത്തൈകൾ നശിപ്പിച്ചും പിടി തരാതെ ഓടി. പിന്നീട് കലാഞ്ഞി പാലത്തിനു തെക്കുഭാഗത്ത് എത്തിയ കാള കല്ലാറ്റ് സനീഷിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് കുത്തി മറിച്ചിട്ടു നശിപ്പിച്ചു. വീട്ടിലെ…
Read MoreCategory: Kottayam
ട്രെയിനിലും യാത്രക്കാർ കുറവ്; പുതിയ സർവീസുകളൊന്നും തുടങ്ങേണ്ടതില്ലെന്ന് റെയിൽവേയുടെ തീരുമാനം
കോട്ടയം: ബസുകളിലേതുപോലെ ട്രെയിനുകളിലും യാത്രക്കാർ കുറവ്. കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം, എറണാകുളം-തിരുവനന്തപുരം എക്സ്പ്രസ് (വേണാടിനു പകരം)ട്രെയിനുകളാണ് നിലവിൽ ഓടുന്നത്. ഭീമമായ നഷ്ടത്തിലാണ് രണ്ടു വണ്ടികളും ഓടിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ സർവീസുകളൊന്നും തുടങ്ങേണ്ടതില്ലെന്നാണ് റെയിൽവേയുടെ തീരുമാനം. മലബാർ, മംഗള, അമൃത എക്സ്പ്രസുകൾ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു റെയിൽവേ അറിയിച്ചു. അതിഥിത്തൊഴിലാളികൾക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനുകൾ തുടരും. ഈ മാസം 60 സ്പെഷൽ ട്രെയിനുകൾക്കൂടി ഓടിക്കാനാണു തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ ഓടിക്കും.
Read Moreഒന്ന് തീര്‍ന്നില്ല, അതിനുമുമ്പ് മറ്റൊന്ന്! അതിരപ്പിള്ളിക്കു പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിലും സിപിഎം – സിപിഐ ഏറ്റുമുട്ടൽ
കോട്ടയം: അതിരപ്പിള്ളിക്കു പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിലും സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിലേക്ക്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന സിപിഎമ്മിന്റെ നിലപാട് തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ വനംവെട്ടി കെട്ടിടം നിർമിക്കാനുള്ള പദ്ധതിയെ എതിർത്ത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ രംഗത്തെത്തിയത്. അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ താൽപര്യം അറിയിച്ച സിപിഎമ്മിനെയും വൈദ്യുത മന്ത്രി എം.എം. മണിയെയും തള്ളി സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപിയാണു വിയോജനം അറിയിച്ചത്. സിപിഎം-സിപിഐ വാക്പോരിൽ സർക്കാരിനേറ്റ ക്ഷീണം മാറുന്നതിനിടെയാണു കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു സ്വഭാവിക വനം വെട്ടുന്നതിനെതിരെ സിപിഐ പ്രതിഷേധം കടുപ്പിച്ചത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ അതിരപ്പിള്ളി മാത്രമല്ല, കോട്ടയം മെഡിക്കൽ കോളജിനും പരിസരത്തിനും പച്ചപ്പിന്റെ തണലും ശുദ്ധവായുവും പ്രദാനം ചെയ്യുന്ന സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള…
Read Moreമൂരിയിറച്ചിക്കും വില വർധിപ്പിച്ചെന്നു പരാതി! ഒട്ടുമിക്ക കശാപ്പു ശാലകളിലും പോത്തിറച്ചിയെന്ന വ്യാജേന വിൽപന നടത്തുന്നത് മൂരിയിറച്ചി
കട്ടപ്പന: പോത്തിറച്ചിക്കു വില കൂട്ടാനുള്ള കോടതി ഉത്തരവിന്റെ മറവിൽ മൂരിയിറച്ചിക്കും വില വർധിപ്പിച്ചതായി പരാതി. മാംസവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി യൂണിറ്റ് ഹൈക്കോടതിയൽ ഫയൽചെയ്ത റിട്ട് ഹർജിയിൽ പോത്തിറച്ചിക്ക് കിലോഗ്രാമിന് 330 രൂപ വാങ്ങാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ താത്കാലിക ഉത്തരവുണ്ട്. ഇതിന്റെപേരിൽ മൂരിയിറച്ചിക്കും 330 രൂപ ഈടാക്കുന്നതായാണ് പരാതി. പോത്തിറച്ചിയെന്ന വ്യാജേന ഒട്ടുമിക്ക കശാപ്പു ശാലകളിലും മൂരിയിറച്ചിയാണ് വിൽപന നടത്തുന്നത്. മൂരിയിറച്ചിയും പോത്തിറച്ചിയും തരം തിരിച്ചു വില പ്രദർശിപ്പിച്ച് വിൽപന നടത്തണമെന്ന് മീറ്റ് കണ്‍സ്യൂമേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. പോത്തിനു വില വർധിച്ചതിന്റെ പേരിലാണ് വിലവർധനവ് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചത്. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടേന്മേട്, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ പോത്തിറച്ചിക്ക് 330 രൂപ ഈടാക്കാമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുള്ളത്. മൂരിയിറച്ചിയുടെ വില സംബന്ധിച്ച്…
Read Moreബസ് സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല! സീറ്റുകൾ ഉണ്ടെങ്കിലും പല സ്റ്റോപ്പുകളിലും യാത്രക്കാരെ കയറ്റാതെ കെഎസ്ആർടിസി
തൊടുപുഴ: ലോക്ക് ഡൗണ്‍ ഇളവുകൾ വന്നതോടെ സ്വകാര്യബസുകളും കെ എസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാരുടെ ദുരിതം മാറുന്നില്ല. ബസ് ചാർജിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിൽ യാത്രക്കാരേയും ബസുകാരേയും ആശയക്കുഴപ്പത്തിലാക്കി. ഇതിനിടെ സർക്കാർ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്നാണ് പല ബസുകളും സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്. യാത്രക്കാരെ കുത്തിനിറച്ചും സമയക്രമം പാലിക്കാതെയുമാണ് പല ബസുകളുടേയും സർവീസ്. കെ എസ്ആർടിസിയാകട്ടെ സീറ്റുകൾ ഉണ്ടെങ്കിലും പല സ്റ്റോപ്പുകളിലും യാത്രക്കാരെ കയറ്റാതെ പോകുന്നുവെന്നും പരാതിയുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂന്നുമാസത്തോളം ഷെഡിൽ കയറ്റിയിട്ട ബസുകൾ ഇളവുകൾ വന്നതോടെ ഏതാനും ദിവസം മുൻപാണ് സർവീസുകൾ പുനരാരംഭിച്ചത്. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുവേണം സർവീസുകൾ നടത്താനെന്നു നിർദേശമുണ്ട്. എന്നാൽ പരമാവധി ആളെ കയറ്റി നഷ്ടം പരിഹരിക്കാനുള്ള വ്യഗ്രതയിലാണ് പല സ്വകാര്യ ബസുകളും. ലോക്ക് ഡൗണ്‍ ഇളവുകൾ വന്ന സമയത്തുണ്ടായിരുന്ന ജാഗ്രതയും മുൻകരുതലുകളുമൊന്നും ഇന്ന് പല സ്വകാര്യ ബസുകളും പാലിക്കുന്നില്ല. യാത്രക്കാരെ…
Read More40 മീറ്റർ നീളവും 20 മീറ്റർ വീതിയും 15 അടി ആഴവും..! വേറിട്ട മാതൃകയായി പി.ജെ. ജോസഫിന്റെ പുരയിടത്തിലെ ചണച്ചാക്ക് കുളം
തൊടുപുഴ: മൽസ്യകൃഷിക്കും ജലസേചനത്തിനുമായി പി.ജെ. ജോസഫ് എംഎൽഎയുടെ പുറപ്പുഴയിലെ പുരയിടത്തിൽ ചണച്ചാക്കുകൊണ്ടുള്ള കുളം നിർമാണം പുരോഗമിക്കുന്നു. 40 മീറ്റർ നീളവും 20 മീറ്റർ വീതിയും 15 അടി ആഴവുമുള്ള കുളമാണു നിർമിക്കുന്നത്. ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്. മധുവിൽനിന്ന് അദ്ദേഹത്തിന്റെ വീട്ടിലെ 20 അടിനീളവും 10 അടി വീതിയും അഞ്ചടി ആഴവുമുള്ള ചണച്ചാക്ക് കുളത്തെപ്പറ്റി പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫ് മനസിലാക്കി. തുടർന്ന് കൃഷിയും മത്സ്യക്കൃഷിയും മുന്നിൽക്കണ്ട് ചണച്ചാക്കുകൾക്കൊണ്ടൊരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അപു ജോസഫ് പറഞ്ഞു. ചണച്ചാക്ക് വാട്ടർടാങ്കുകൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ വയനാട് അന്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രയുടെ ചുമതല വഹിക്കുന്ന കാർഷിക സർവകലാശാലയിലെ പ്രഫ. പി. രാജേന്ദ്രന്റെ സാങ്കേതിക ഉപദേശത്തിലാണ് നിർമാണം നടക്കുന്നത്. കുളത്തിൽ കേജ് കൾച്ചറിംഗ് മാതൃകയിൽ 5000 തിലോപ്പിയയെ വളർത്താനാണ് അപുവിന്റെ ലക്ഷ്യം. സാധാരണ കോണ്‍ക്രീറ്റ് കുളങ്ങളുമായി…
Read Moreഏഴ് മണിക്കൂർ നീണ്ട കോട്ടയംകാരുടെ ആശങ്കയകറ്റി ഫയർഫോഴ്സ്; ടാങ്കർലോറിയിലെ ചോർച്ചയിലൂടെ ഒഴുകിയ പ്രെട്രോൾ മറ്റൊരു ടാങ്കറിലേക്ക് മാറ്റി; ബൈക്ക് യാത്രക്കാരന്റെ സമയോജിതമായ ഇടപെടൽ തുണയായി
കോട്ടയം: ഫയർഫോഴ്സ് സംഘം പെട്രോൾ സുരക്ഷിതമായി മറ്റൊരു ടാങ്കർ ലോറിയിലേക്കു മാറ്റിയതോടെ ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടായതിനെത്തുടർന്നുള്ള ആശങ്കകൾക്കു വിരാമമായി.ഏഴുമണിക്കൂറോളം സമയമെടുത്താണ് ഇന്നലെ രാവിലെ 11നു തുടങ്ങിയ ആശങ്ക പരിഹരിക്കാൻ സാധിച്ചത്. ടാങ്കറിന്റെ ചോർച്ചയുണ്ടായ അറയിൽ നിന്നു പെട്രോൾ സുരക്ഷിതമായി മാറ്റിയതോടെയാണ് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ആശങ്കയകന്നത്. കൊച്ചി ഇരുന്പനത്തുനിന്നു പെട്രോളുമായി തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്കു പോകുകയായിരുന്ന ലോറി കോട്ടയം നഗരത്തിലേക്ക് എത്തിയപ്പോഴാണ് ടാങ്കറിൽനിന്നു പെട്രോൾ ചോരുന്നതായി ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ബൈക്ക് യാത്രക്കാരൻ വിവരം ടാങ്കർ ലോറി ഡ്രൈവറെ അറിയിച്ചു. ഡ്രൈവർ സുരക്ഷിതവും ആളൊഴിഞ്ഞ സ്ഥലവും കണ്ടെത്തി ടാങ്കർ ലോറി നാഗന്പടം ശ്രീമഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള മൈതാനത്തേക്കു മാറ്റുകയായിരുന്നു. ഡ്രൈവർ അങ്കമാലി സ്വദേശി എൽദോയും സഹായി തിരുവനന്തപുരം സ്വദേശി ശ്രീജിത്തും ചേർന്നു കോട്ടയം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. മീനച്ചിലാറിനോടു ചേർന്ന് സ്ഥലത്താണ് ലോറി പാർക്കു ചെയ്തിരുന്നത്. ടാങ്കർ ലോറിയുടെ…
Read Moreചങ്ങനാശേരി നഗരസഭ ഭരണം പിടിക്കാനുള്ള സിപിഎം അട്ടിമറിനീക്കം പ്രതിരോധിച്ചു യുഡിഎഫ്
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ഭരണം പിടിക്കാനുള്ള സിപിഎം അട്ടിമറി നീക്കം യുഡിഎഫ് പ്രതിരോധിച്ചു. കേരളകോണ്‍ഗ്രസ് എം (ജോസഫ് വിഭാഗം) അംഗം സാജൻ ഫ്രാൻസിസ് നഗരസഭാ ചെയർമാനും കോണ്‍ഗ്രസ് അംഗം ഷൈനി ഷാജി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷമുള്ള നഗരസഭയാണെങ്കിലും എൽഡിഎഫിന്റെ രാഷ്്ട്രീയ അട്ടിമറികൾമൂലം ഏറെ നാടകീയരംഗങ്ങൾക്കൊടുവിലാണ് ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിന് ഭരണം നിലനിർത്തിയത്. സാജൻ ഫ്രാൻസിസിന് പതിനാറും ഷൈനി ഷാജിക്ക് പതിനെട്ടും വോട്ടുകൾ ലഭിച്ചു. ചങ്ങനാശേരി എംഎൽഎയും കേരളകോണ്‍ഗ്രസ് എം (ജോസഫ്) വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനാണ് സാജൻ ഫ്രാൻസിസ്. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്രാംഗമായി വിജയിച്ച് യുഡിഎഫ് പിൻതുണയോടെ നഗരസഭാ ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്ന സജി തോമസിന് പിൻതുണ പ്രഖ്യാപിച്ചാണ് ചെയർമാൻ സ്ഥാനാർഥിയായി മത്സരിപ്പിച്ച് സിപിഎം നഗരഭരണം പിടിക്കാനുള്ള അട്ടിമറി നീക്കം നടത്തിയത്. മുൻചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ രാജിവച്ചതു…
Read Moreഗജരാജൻ ചാന്നാനിക്കാട് വിജയസുന്ദറിനെ അവസാനമായി കാണാൻ നുറുകണക്കിന് ആരാധകർ;
ചിങ്ങവനം: ഇന്നലെ ചരിഞ്ഞ ഗജരാജൻ ചാന്നാനിക്കാട് വിജയസുന്ദറിന്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഡോക്ടർമാരടക്കം അഞ്ചംഗ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. തുടർന്ന് ഉച്ചയോടെ ചാന്നാനിക്കാട് മുളന്താനത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും. മുളന്താനത്ത് പരേതനായ രാഘവക്കുറിപ്പിന്റെ ചെറുമകൻ അരുണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് 43 വയസ് പ്രായമുണ്ടായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി മുളന്താനത്ത് പുരയിടത്തിൽ വിശ്രമത്തിലായിരുന്ന ആന 14 ദിവസം മുന്‍പുണ്ടായ ഇരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗലക്ഷണം കണ്ടതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർ ബിനു ഗോപിനാഥിന്റെ ചികിത്സയിലായിരുന്നു. വനം വകുപ്പിന്റെ നിർദേശപ്രകാരം വിദഗ്ദ സമിതി കൂടി മണ്ണുത്തിയിൽ നിന്ന് ഇന്ന് ഡോക്ടർമാരുടെ സംഘം എത്താനിരിക്കെയാണ് ഇന്നലെ ഉച്ചയോടെ ചരിഞ്ഞത്. തൃശൂർപൂരം, നെന്മാറ, തിരുവൻവണ്ടൂർ, കലഞ്ഞുർ, തെച്ചിക്കോട്ട്കാവ്, ഇത്തിത്താനം തുടങ്ങിയ നിരവധി പേരെടുത്ത പൂരങ്ങളിൽ തുടർച്ചയായി പങ്കെടുത്തിട്ടുണ്ട്. ഗജരാജപട്ടം, രൗദ്രഭീമൻ പട്ടം, ഗജരാജ കേസരി തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്. ആനയുടെ വിയോഗം അറിഞ്ഞ്…
Read Moreഈ വാഴക്കുല കണ്ടാൽ ആരുമൊന്ന് നോക്കിനിൽക്കും. എന്തായൊരു അഴക്! പൊൻകുന്നത്തെ വാഴക്കുല കാണാൻ തിരക്കായി
കെ.എ. അബ്ബാസ് പൊൻകുന്നം: ഈ വാഴക്കുല കണ്ടാൽ ആരുമൊന്ന് നോക്കിനിൽക്കും. എന്തായൊരു അഴക് ! പൊൻകുന്നം അമ്മു ലക്കി സെന്റർ ഉടമ ഇമ്മാനുവേൽ തോമസിന്റെ കൊപ്രക്കളത്തെ വീട്ടു മുറ്റത്താണ് ആരെയും അദ്ഭുതപ്പെടുത്തുന്ന വാഴക്കുല തലയെടുപ്പോടെ നിൽക്കുന്നത്. മൂസാ പിസാങ് സെറീബൂ ഇനത്തിൽപ്പെട്ടതാണ് വാഴക്കുല. പതിനൊന്നര അടി ഉയരമുണ്ട്. പത്തര അടി നീളത്തിൽ നൂറ്റിഅമ്പതു പടലകളിലായി നാലായിരത്തോളം കായ്കളുണ്ട്. കാഴ്ചയ്ക്കു കൗതുകവും കായ്കൾക്ക് അസ്സൽ രുചിയും പ്രദാനം ചെയ്യുന്ന ഈ വാഴ ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ളതാണ്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിത്ത് ലഭിച്ചത്. ഗവേഷണ കേന്ദ്രത്തിലെ ഡോ. മഞ്ജുവിന്റെ ഉപദേശങ്ങളാണ് വാഴക്കൃഷിയിൽ ഇമ്മാനുവലിന് തുണയായത്. 2019 മേയ് മൂന്നിന് നട്ട ഈ വാഴ ജനുവരി എട്ടിന് കുലച്ചു. പടലകൾ ഇനിയും വിരിഞ്ഞു തീർന്നിട്ടില്ല. മുകൾ ഭാഗത്തുള്ള കായ്കൾ പഴുത്തു തുടങ്ങി. സാധാരണ വാഴയ്ക്കുള്ള പരിചരണങ്ങൾ തന്നെയാണ്…
Read More