കോട്ടയം: യാത്രികർക്ക് ആശ്വാസമായി രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങി. ഇതോടെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ സൗകര്യം ലഭിച്ചു. കണ്ണൂർ – തിരുവനന്തപുരം – കണ്ണൂർ. ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം. എറണാകുളം സ്പെഷൽ ട്രെയിനുകളാണ് ഇന്നലെ തുടങ്ങിയത്. തിരുവനന്തപുരം-എറണാകുളം സ്പെഷൽ ട്രെയിന് തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുകൾ. രണ്ടു ട്രെയിനുകൾക്കും ജില്ലയിൽ കോട്ടയത്ത് മാത്രമാണ് സ്റ്റോപ്പ്. സർക്കാർ നിർദേശപ്രകാരം ശ്രമിക് ട്രെയിനുകൾ സ്പെഷൽ സർവീസ് തുടരും. കർശന നിബന്ധനകൾ ടിക്കറ്റുള്ളവർക്ക് മാത്രം പ്ലാറ്റ്ഫോമിൽ പ്രവേശനം. പരിശോധനയ്ക്കു വിധേയമാകണം. രോഗലക്ഷണം കണ്ടാൽ മടക്കി അയയ്ക്കും. www.icrt.co.in മുഖേനയോ കോട്ടയം റിസർവേഷൻ കൗണ്ടറിൽനിന്നോ ടിക്കറ്റെടുക്കാം. കോട്ടയത്തെ കൗണ്ടർ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ. ഞായറാഴ്ച കൗണ്ടർ അവധി. ഓണ്ലൈൻ പ്രവർത്തനക്ഷമമായിരിക്കും. ടിക്കറ്റ് യാത്രക്ക് രണ്ടു മണിക്കൂർ മുന്പുവരെയേ ലഭിക്കൂ. വെയിറ്റിംഗ്…
Read MoreCategory: Kottayam
അമ്മയെ താനാണ് കൊന്നത്; മരണവെപ്രാളത്തിൽ അമ്മ പിടയുമ്പോൾ ബിരിയാണിയും മദ്യവും കഴിച്ചു മകൻ; അമരയിൽ നടന്ന കൊലപാതകത്തിൽ യുവാവിന്റെ തുറന്നുപറച്ചിൽ…
‘ചങ്ങനാശേരി: തൃക്കൊടിത്താനം അമരയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മകൻ ഹോട്ടലിൽനിന്നും വാങ്ങിവച്ച ബിരിയാണിയും മദ്യവും കഴിച്ചു. തലയ്ക്ക് വെട്ടേറ്റു രക്തം വാർന്നൊഴുകി മരിച്ചു കിടന്ന അമ്മയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. അമ്മയെ ഞാൻ കൊന്നെന്ന് വോയിസ് ക്ലിപ്പും ചേർത്ത് ബന്ധുക്കളുടേയും അയൽവാസികളുടേയും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. വീടിനടുത്തു താമസിക്കുന്ന അമ്മയുടെ സഹോദരനേയും വിവരം ഫോണിൽ വിളിച്ചറിയിച്ചു. അമ്മ കുഞ്ഞന്നാമ്മ(55)യെ കൊലപ്പെടുത്തിയ മകൻ നിധിൻ ബാബു തോമസ്(27)ആണ് കൊലപാതക വിവരം പോലീസിനോട്് വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആംബുലൻസിൽ കയറ്റിയശേഷമാണ് നിധിനെ തെളിവെടുപ്പിനായി പോലീസ് വെങ്കോട്ടക്കു സമീപമുള്ള ഇവരുടെ വീട്ടിലെത്തിച്ചത്. അമ്മയെ കറിക്കത്തി കൊണ്ട് പലതവണ തലക്കുവെട്ടി കൊലപ്പെടുത്തിയ സംഭവവും നിധിൻ പോലീസിനു മുന്പാകെ വിവരിച്ചപ്പോൾ കേട്ടുനിന്ന പോലീസ് സംഘം സ്തബ്ദരായി. രക്തം വാർന്നൊഴുകി കിടന്ന മുറിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തൃക്കൊടിത്താനം പഞ്ചായത്തിലെ അമര…
Read Moreഏറ്റുമാനൂരിർ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു; അതിഥിത്തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷണം പോയി
അതിരന്പുഴ: അതിഥിത്തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണുകൾ മോഷണം പോയി. അതിരന്പുഴ മണ്ണാർകുന്ന് സ്കൂൾ ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളുടെ 10,000 രൂപയ്ക്കു മുകളിൽ വിലയുള്ള ഫോണുകളാണ് ഇന്നലെ രാത്രി 12നുശേഷം മോഷണം പോയത്. രാത്രി 12നുശേഷമാണ് അതിഥിത്തൊഴിലാളികൾ ഉറങ്ങാൻ കിടന്നത്. രാത്രി രണ്ടോടെ നോക്കിയപ്പോഴാണ് ഫോണ് കാണാതായ വിവരമറിയുന്നത്. ഉടൻ തന്നെ ഇവർക്കൊപ്പമുള്ള മറ്റൊരു അതിഥിത്തൊഴിലാളിയുടെ ഫോണിൽ നിന്നു കാണാതായ ഫോണിലേക്കു വിളിച്ചപ്പോൾ ബെല്ലടിക്കുന്നുണ്ടായിരുന്നു. പീന്നിട് ഇന്നു രാവിലെ വീണ്ടും നഷ്്ടപ്പെട്ട ഫോണുകളിലേക്കു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണു ലഭിക്കുന്നത്. സംഭവത്തിൽ വീട്ടുടമയുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾ ഏറ്റുമാനൂർ പോലീസിൽ പരാതി നല്കി. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാതശിശുവിന്റെ ഫലം ഇന്ന്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽകോളജിലെ ഐസൊലേഷൻ വാർഡിൽ കോവിഡ് സ്ഥിരീകരിച്ച അമ്മയ്ക്കൊപ്പം കഴിയുന്ന 19 ദിവസം പ്രായമായ ശിശുവിന്റെ കോവിഡ് പരിശോധനാഫലം ഇന്നറിയാം. ഇന്നലെ വൈകുന്നേരമാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന മാമ്മൂട് സ്വദേശിനിയുടെ നവജാത ശിശുവിനെ അമ്മയ്ക്കൊപ്പം ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെത്തന്നെ കുഞ്ഞിന്റെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 12നു ദമാമിൽ നിന്നു കേരളത്തിലെത്തിയ യുവതി 13നു മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് പ്രസവിച്ചത്. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ 19നു ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ പരിശോധനാ ഫലം പോസറ്റീവായതിനെ തുടർന്ന് മേയ് 28നു മെഡിക്കൽ കോളജ് ആശുപത്രി കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം ജില്ലയിൽ 20 പേർ ചികിത്സയിൽ കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച് 20 പേർ ചികിത്സയിൽ. ഇന്നലെ ജില്ലയിൽ…
Read Moreവെറും 30 ചക്കകൾ കൊണ്ട് 12500 രൂപ നേടാനാകുമോ? കണമലയിൽ ഇനി ആരും ചോദിക്കില്ല; അതിന്റെ ഉത്തരം ഇങ്ങനെ…
കണമല: വെറും 30 ചക്കകൾ കൊണ്ട് 12500 രൂപ നേടാനാകുമോയെന്ന് ഇനി കണമലയിൽ ആരും ചോദിക്കില്ല. അതിന്റെ ഉത്തരം ഇങ്ങനെ. ഒറ്റ പ്ലാവിൽ നിന്ന് പറിച്ച 30 ചക്കകൾ കർഷകർ ചുറ്റുമിരുന്ന് വെട്ടി ചുളകൾ അടർത്തി ഒരുക്കി 100 കിലോയോളമെത്തിയപ്പോൾ അതുമായി കോരുത്തോട്ടിൽ കെഎഫ്പിസിയുടെ ഡ്രയറിൽ എത്തി ഉണക്കിയതോടെ വില 12500 ആയി. ഇതിനു കർഷകർ നന്ദി പറയുന്നത് കണമലയിലെ സഹകരണ ബാങ്കിന്റെ ഭക്ഷ്യ ആരോഗ്യ സ്വരാജ് കാന്പയിനോട്. ഭക്ഷ്യസുരക്ഷക്കായി സുരക്ഷിത ഭക്ഷണത്തിനായ് എന്ന സന്ദേശം നൽകി കണമല ബാങ്ക് നടപ്പിലാക്കുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാന്പയിനിന്റെ ഭാഗമായി കണമല ബാങ്കിന്റെ കീഴിലുള്ള എരുത്വാപ്പുഴ ഹരിത ഫാർമേഴ്സ് ക്ലബ് അംഗങ്ങളാണ് ഒരു പ്ലാവിൽനിന്നു പറിച്ച 30 ചക്കകൾ വെട്ടി ഒരുക്കി ഉണക്കിയെടുത്തത്. ഉണങ്ങിയ ചക്കച്ചുളയ്ക്ക് കിലോയ്ക്ക് 500-ൽ കുറയാതെ വില ലഭി ക്കും. വെറുതെ വലിച്ചെറിഞ്ഞിരുന്ന ചക്കകൾക്ക്…
Read More60 ദിവസത്തെ യാതനകൾക്കു ശേഷം മഹാരാഷ്ട്രയിൽനിന്ന് അവർ നാടണഞ്ഞു; മഹാരാഷ്ട്രാ പോലീസ് ക്രൂരമായി തല്ലിയെന്നു പരാതി
മറയൂർ: മഹാരാഷ്ട്രയിലെ സോളാപ്പൂരിൽ ജോലിചെയ്തിരുന്ന കാന്തല്ലൂർ സ്വദേശികളെ രണ്ടു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ ഒസാമബാദിലെ ഗാൽ മെയ്ഡ് എന്ന കന്പനിയിലാണ് കാന്തല്ലൂർ കോവിൽക്കടവ്, മറയൂർ എന്നിവിടങ്ങളിലുള്ളവർ ജോലിചെയ്തിരുന്നത്. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം കന്പനി, ജീവനക്കാർക്കു മൂന്നുമാസം അവധി നൽകി വീട്ടിലേക്കു മടങ്ങാൻ നിർദേശിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറോളം പേർ നാട്ടിലേക്കു മടങ്ങാനായി ലോറികളും ട്രക്കുകളും വന്നു മടങ്ങുന്ന ഷോളാപ്പൂരിലേക്കു നടന്നു പോകുന്നതിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഷോളാപ്പൂരിലുള്ള നനജൻ മറാത്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിച്ചു. മറയൂർ സ്വദേശി വിനീഷ്, കോവിൽക്കടവ് സ്വദേശികളായ ആഷിഖ്, ഷാരൂക്, നസീർ, കാന്തല്ലൂർ സ്വദേശികളായ രാജേഷ് കണ്ണൻ, ഹരിഹരൻ, പ്രശാന്ത്, ഗണപതി, വിഘ്നേഷ്, രതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമസിക്കാനാവശ്യമായ മുറികളും ഭക്ഷണവും ലഭിക്കാതെ വന്നതോടെ തമിഴ്നാട് സ്വദേശികൾ പ്രതിഷേധിച്ചു. ഇതേത്തുടർന്നു നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്നവർക്കു നേരേ പോലീസ്…
Read Moreപത്തനംതിട്ടയില് നിരീക്ഷണകാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ നഴ്സിനു കോവിഡ്; 28 കാരിയായ നഴ്സ് ഗർഭിണിയുമാണ്; സമ്പര്ക്കപ്പട്ടിക തയാറായി
പത്തനംതിട്ട: റിയാദിൽനിന്നെത്തി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. റിയാദിൽനിന്നു കഴിഞ്ഞ എട്ടിന് കരിപ്പൂരിലെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശിനിയായ 28 കാരിയായ നഴ്സ് ഗർഭിണിയുമാണ്. കരിപ്പൂരിൽനിന്ന് ടാക്സിയിൽ കോട്ടയം, എരുമേലി വഴി വീട്ടിലെത്തി ക്വാറന്റൈനിലാകുകയായിരുന്നു. ഇതിനിടെ ആദ്യ പരിശോധനാഫലം 15നു നെഗറ്റീവായി ലഭിച്ചു.14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി 22ന് വിടുതലിലായി.തുടർന്ന് യുവതി 24ന് കോന്നി ടൗണിലെത്തിയിരുന്നു. കോന്നി പാരഡൈസ് ടെക്സ്റ്റൈൽസിൽ രാവിലെ 10.30 മുതൽ 11 വരെയുണ്ടായിരുന്നു. അന്നേദിവസം 11.30 മുതൽ 12 വരെ കോന്നി ഫിഷ് സ്റ്റാളിലും തൊട്ടടുത്ത പച്ചക്കറി കടയിലും എത്തി. രോഗലക്ഷണം പ്രകടിപ്പിച്ചതോടെ വീണ്ടും പരിശോധന നടത്തി. തുടർന്ന് ഫലം പോസിറ്റീവാകുകയും വെള്ളിയാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഡ്മിറ്റാകുകയുമായിരുന്നു. യുവതിയുടെ യാത്രകളുമായി ബന്ധപ്പെട്ട് സന്പർക്കപ്പട്ടിക പുറത്തിറക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചു. ഇതനുസരിച്ച് നിശ്ചിത സമയങ്ങളിൽ…
Read Moreഒരു മദ്യക്കുപ്പിപോലും വിൽക്കാതെ തൂക്കുപാലം ബിവറേജ് ഓട്ട്ലെറ്റ്; ആദ്യദിനത്തിൽ ഇവിടെ നിന്നും മൂന്ന് പേർ മാത്രമാണ് മദ്യം വാങ്ങിയത്
നെടുങ്കണ്ടം: ഒരു മദ്യകുപ്പിപോലും വിൽപ്പന നടക്കാതെ തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഒൗട്ട്ലെറ്റ്. കേരളത്തിൽ മദ്യ വിൽപ്പന വ്യാഴാഴ്ച മുതലാണ് പുനരാംഭിച്ചത്. ആദ്യദിനത്തിൽ ഇവിടെ നിന്നും മൂന്ന് പേർ മാത്രമാണ് മദ്യം വാങ്ങിയത്. രണ്ടാംദിവസമായ ഇന്നലെ യാതൊരു കച്ചവടവും നടന്നില്ല. ബെവ്ക്യു ആപ് വഴി ബുക്ക് ചെയ്യുന്ന മദ്യം ബുക്ക് ചെയ്യുന്ന ഒൗട്ട്ലെറ്റിൽ നിന്നാണ് പിന്നീട് വാങ്ങുന്നത്. ഇത്തരത്തിൽ ബുക്ക് ചെയ്ത് ഒരാൾപോലും മദ്യം വാങ്ങാൻ തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഒൗട്ട്ലെറ്റിലെത്തിയില്ല. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ബിവറേജ് കോർപ്പറേഷന് നൽകിയതായി മാനേജർ പറഞ്ഞു.
Read Moreകോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചു! കോട്ടയം ജില്ലാ ജനറൽ അശുപത്രിയിൽ നഴ്സുമാർക്കായി നടത്തിയ അഭിമുഖം മാറ്റി വച്ചു
കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നഴ്സുമാർക്കായി നടത്തിയ അഭിമുഖം മാറ്റിവച്ചു. ഇന്നു രാവിലെയാണ് കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു നഴ്സുമാരായ ഉദ്യോഗാർഥികൾ എത്തിയത്. നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കു അപേക്ഷ നല്കിയിരുന്നവർ ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിനായി എത്തിയത്. എല്ലാവരും സാമൂഹിക അകലം പോലും പാലിക്കാതെ ക്യൂ നിന്നതോടെ പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. കോട്ടയം ട്രാഫിക് എസ്ഐ മനു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഉദ്യോഗാർഥികളെ സാമൂഹിക അകലം പാലിച്ചു ക്യൂ നിർത്തി. എന്നാൽ പീന്നിടും ഉദ്യോഗാർഥികൾ എണ്ണം കൂടിവരികയായിരുന്നു. ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചതോടെ ക്യൂ റോഡിലേക്കും നീണ്ടു. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു അഭിമുഖം മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഓണ്ലൈനായി അപേക്ഷ സമർപ്പിച്ചു ഉദ്യോഗാർഥികളുടെ എണ്ണം കണക്കാക്കി അഭിമുഖം സംഘടിപ്പിക്കുമെന്ന്…
Read Moreനാഗമ്പടത്തെ ശുചിമുറികൾ തുറക്കുന്നില്ല..! യാത്രികരും വ്യാപാരികളും കടുത്ത ദുരിതത്തിൽ
കോട്ടയം: നാഗന്പടം ബസ് സ്റ്റാൻഡിലെ ശുചിമുറികൾ തുറക്കാതായതോടെ നിരവധി പേർ ബുദ്ധിമുട്ടിലായി. ലോക്ക് ഡൗണിനു ഇളവുകൾ വന്നതോടെ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുകയും സ്റ്റാൻഡിനുള്ളിലെ കച്ചവട സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തതോടെയാണ് യാത്രക്കാർക്കും വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കും ശുചിമുറികൾ തുറക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്റ്റാൻഡിനുള്ളിൽ രണ്ടു സ്ഥലത്താണ് ശുചിമുറി സൗകര്യങ്ങളുള്ളത്. സ്റ്റാൻഡിനുള്ളിലുള്ള ശുചിമുറി സ്ത്രീകൾക്കു മാത്രമായിട്ടുള്ളതാണ് . റെയിൽവേ നടപ്പാലത്തിനു സമീപത്തായിട്ടാണ് മറ്റൊരു പൊതു ശുചിമുറി സൗകര്യമുള്ളത്. ഇവ രണ്ടും തുറക്കുന്നില്ല. ബസുകളിൽ സാമൂഹിക അകലം പാലിച്ചു കുറച്ചു ആളുകളെ മാത്രം കയറ്റുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ സമയം സ്റ്റാൻഡിൽ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇതോടെ ശുചിമുറി സൗകര്യമില്ലാത്തത് യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ് നല്കുന്നത്. ഇതിനു പുറമെ കടകളിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും ശുചിമുറികൾ തുറക്കാത്തത് ദുരിതമായി മാറിയിരിക്കുകയാണ്. മാർച്ചിൽ ശുചിമുറികളുടെ നടത്തിപ്പിന്റെ കരാർ കഴിഞ്ഞതാണെന്നും കോവിഡ് കാരണം പുതിയ കരാർ ക്ഷണിച്ചിട്ടില്ലെന്നും…
Read More