കോട്ടയം: കോട്ടയം ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 24നു മുംബൈയിൽ നിന്നു സ്വകാര്യ വാഹനത്തിൽ അയർക്കുന്നത്തെ വീട്ടിലെത്തിയ 14 വയസുകാരിയായ പെണ്കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽനിന്നു മാതാപിതാക്കൾക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്നാണ് സാന്പിൾ പരിശോധനയ്ക്ക് അയച്ചത്. അയർക്കുന്നം പഞ്ചായത്തിലെ ഒന്പതാം വാർഡിൽ കഴിയുന്ന ഇവർ ക്വാറന്റയിനിലായിരുന്നു. പഞ്ചായത്തിൽ ഇന്നലെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു തുടർനടപടികൾ സ്വീകരിക്കും. ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 310 സ്രവ സാംപിൾ പരിശോധ ഫലങ്ങൾ. ഇന്നലെ ലഭിച്ചതു 118 പേരുടെ പരിശോധനാഫലങ്ങളാണ്. ഇതിൽ ഒരാളുടെ ഫലം പോസിറ്റീവും 117 പേരുടെ ഫലം നെഗറ്റീവുമാണ്. ജില്ലയിൽ പരിശോധനകൾ വർധിപ്പിച്ചതിന്റെ ഭാഗമായി ഇന്നലെ 119 പേരുടെ സ്രവ…
Read MoreCategory: Kottayam
ചങ്ങനാശേരിയിലെ ഹോട്ട് സ്പോട്ട് പ്രഖ്യാപനം; ജനങ്ങൾക്ക് കണ്ഫ്യൂഷൻ; ഉത്തരംമുട്ടി അധികാരികൾ
ചങ്ങനാശേരി: മുഖ്യമന്ത്രി ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ചതിൽ വ്യക്തതയില്ല. നഗരവാസികളും വ്യാപാരികളും ബുദ്ധിമുട്ടിലായി. ചങ്ങനാശേരി നഗരസഭയുടെ ഒന്ന്, 21 വാർഡുകളിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഈ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹോട്ട് സ്പോട്ട് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ടുവാർഡുകളിലാണോ അതോ നഗരസഭ മുഴുവാനാണോ ഹോട്ട്സ്പോട്ട് എന്ന് വ്യക്തമല്ലാതെ നഗരവാസികളും വ്യാപാരികളും കുഴങ്ങി. ആളുകൾ നഗരസഭാ കാര്യാലയത്തിലേക്കും താലൂക്ക് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും പത്രം ഓഫീസുകളിലേക്കും പോലീസ് സ്റ്റേഷനിലേക്കും ഫോണ് വിളികൾ നടത്തി. അധികാരികളെല്ലാം ഉത്തരം നൽകാൻ ബുദ്ധിമുട്ടി. സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിൽ വിളിച്ചപ്പോൾ അവിടെനിന്നു വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുന്പ് ചങ്ങനാശേരി നഗരസഭയുടെ 33-ാംവാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്നും ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹോട്ട് സ്പോട്ട് എന്ന പ്രഖ്യാപനമുണ്ടായി.അന്നും 33-ാം വാർഡിലാണോ അതോ…
Read Moreഎങ്ങനെ ജീവിക്കും ? “ദിവസവരുമാനം 100 രൂപയിൽ താഴെ മാത്രം..!’ ഓട്ടോ തൊഴിലാളികൾ വൻ പ്രതിസന്ധിയിൽ…
കോട്ടയം: ദിവസേന 100 രൂപയിൽ താഴെ മാത്രമാണ് ഓട്ടോറിക്ഷ ഓടിച്ചു ലഭിക്കുന്നതെന്ന് കോട്ടയം ബേക്കർ ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളി കലാധരൻ. ലോക്ക് ഡൗണിൽ ഇളവുകൾ നല്കി ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി ലഭിച്ചത് ഏതാനും ദിവസം മുന്പാണ്. ഇതിനുശേഷം നിത്യച്ചെലവിനുള്ള പണം പോലും ഓട്ടോറിക്ഷ ഓടിച്ചിട്ടിട്ടു ലഭിക്കുന്നില്ല. രാവിലെ മുതൽ സ്റ്റാൻഡിലെത്തി മണിക്കൂറുകൾ കാത്തുകിടന്നശേഷമാണ് ഒരു ഓട്ടം ലഭിക്കുന്നത്. അതു ചെറിയ ദൂരത്തിലേക്കുള്ള ഓട്ടമായിരിക്കും. തന്നെയുമല്ല, ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ ഓട്ടോറിക്ഷ തൊഴിലാളികൾ വീട്ടിൽ നിന്നു കൊണ്ടുവരികയാണ്. ലോക്ക് ഡൗണ് കാലത്ത് വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന കാര്യമോർക്കുന്നതിനാലാണ്് ഓട്ടം ലഭിക്കുന്നില്ലെങ്കിലും സ്റ്റാൻഡിലെത്തുന്നതിനു കാരണമെന്നും കലാധരൻ പറയുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിൽ കിടന്നിട്ടും രാവിലെ അടിച്ച പെട്രോളിന്റെ കാശു പോലും കിട്ടാറില്ല. ബസ് സർവീസുകൾ സജീവമായെങ്കിൽ മാത്രമേ ഓട്ടം ലഭിക്കുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇളവുകൾ ലഭിച്ചെങ്കിലും…
Read Moreലോക് ഡൗണിൽ കാറിൽ ചുറ്റിയടിച്ചു മദ്യവിൽപന; വ്യാജമദ്യ വിൽപ്പനസംഘത്തെ എക്സൈസ് കുടുക്കിയത് സിനിമാസ്റ്റൈലിൽ..!
കോട്ടയം: കാറിൽ ചുറ്റിയടിച്ചു വ്യാജ ചാരായവും വ്യാജ മദ്യവും വില്പന നടത്തിയ രണ്ടംഗ സംഘത്തെ എക്സൈസ് അധികൃതർ പിടികൂടിയത് സിനിമാസ്റ്റൈലിൽ. നീണ്ടൂർ ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ സരുണ് സന്തോഷ് (23), നീണ്ടൂർ ഓണംതുരുത്ത് സിനി ഭവനിൽ ഷൈമോൻ (35) എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡും എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് ഇന്നലെ വൈകുന്നേരം പിടികൂടിയത്. ഇവരുടെ കൈയിൽനിന്ന് വ്യാജ മദ്യവും ചാരായവും കാറും പിടിച്ചെടുത്തു. മദ്യവുമായി കാറിലെത്തിയ സംഘത്തെ റോഡിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് അധികൃതർ തടഞ്ഞു. ഇതോടെ എക്സൈസ് അധികൃതരെ വെട്ടിച്ചു സംഘം കാറുമായി കടന്നുകളഞ്ഞു. എന്നാൽ എക്സൈസിന്റെ മറ്റൊരു സംഘം കാർ റോഡിനു കുറുകെയിട്ട് രണ്ടംഗസംഘത്തെ തടഞ്ഞു പിടികൂടുകയായിരുന്നു. ഇവരിൽ നിന്നു മദ്യം വാങ്ങാൻ എത്തിയ ആളുകളെ എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണവും ആരംഭിച്ചു. ഇവർക്കു ചാരായം എത്തിച്ചു നൽകിയ വാഹനം എക്സൈസ്…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ പത്താം വാർഡിനെ മനോഹരമാക്കി ജലജാമണി വിശ്രമജീവിതത്തിലേക്ക്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡിന്റെ ചുമതലക്കാരി സർവീസിൽ നിന്നും വിരമിക്കുകയാണ്. 32 വർഷത്തെ സേവനത്തിനു ശേഷമാണ് ഹെഡ് നഴ്സ് ചുമതലയിൽ നിന്ന് കുമാരനെല്ലൂർ സ്വദേശിനിയായ ജലജാ മണി വിരമിക്കുന്നത്. പത്താം വാർഡിലെ ഹെഡ് നഴ്സ് വിരമിക്കുന്നതു ചികിത്സയിൽ കഴിഞ്ഞവരെ നൊന്പരപ്പെടുത്തുകയാണ്. വാർഡിന്റെ പ്രവേശന കവാടം കടന്ന് വാർഡിന്റെ ഉള്ളിൽ പ്രവേശിക്കുന്നതുവരെയും അതിനുശേഷവും ഈ വാർഡിന്റെ മനോഹാരിത കണ്ട് പലരും ചോദിക്കും ഇതു സർക്കാർ ആശുപത്രി തന്നെയാണോയെന്ന്. പ്രവേശന കവാടത്തിൽ രോഗികളെ സ്വാഗതം ചെയ്യുന്നത് വരാന്തയുടെ ഇരുവശങ്ങളിലും വച്ചിരിക്കുന്ന മനോഹരമായ ചെടികൾ. നടന്നു വരാൻ ചുവപ്പ് പരവധാനി. അകത്ത് പ്രവേശിച്ചാൽ എഫ്എം റേഡിയോയിൽ നിന്നുളള ഗാനങ്ങൾ; അതും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നിശ്ചിത സമയങ്ങളിൽ. കൂടാതെ വാർഡിനുള്ളിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വായിക്കാൻ വിവിധ പത്രമാസികകൾ. കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം, ബാഗുകൾ സൂക്ഷിക്കാൻ അലമാരകൾ,…
Read Moreകോട്ടയത്തിന്റെ ജനകീയ കളക്ടർ പടിയിറങ്ങുന്നു; പി.കെ. സുധീർ ബാബു ഐഎഎസ് 31നു വിരമിക്കുന്നു
കോട്ടയം: കോട്ടയം ജില്ലയുടെ ജനകീയ കളക്്ടർ പി.കെ. സുധീർ ബാബു ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നു. കഴിഞ്ഞ 17 മാസങ്ങളായി ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയശേഷമാണ് പി.കെ. സുധീർ ബാബു 31ന് സർവീസിൽനിന്നു വിരമിക്കുന്നത്. ജില്ലയുടെ 45-ാമത് കളക്ടറായി 2018 ഡിസംബർ 27 നാണ് കണ്ണൂർ ധർമ്മടം സ്വദേശിയായ സുധീർ ബാബു ചുമതലയേറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൈഫ് ഭവന പദ്ധതി പൂർത്തികരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയിൽ നിർവഹിക്കാൻ കഴിഞ്ഞു. ജില്ലയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ രാപകൽ വ്യത്യാസമില്ലാതെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ച ഇദ്ദേഹം മൂന്നാംഘട്ടത്തിൽ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്പോഴാണു കോട്ടയത്തുനിന്നു മടങ്ങുന്നത്. സാമൂഹ്യനീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായാണ് സുധീർ ബാബു സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള…
Read Moreഅപകടം ഒളിപ്പിച്ചുവെച്ച വെള്ളച്ചാട്ടം ; ഇല്ലിക്കക്കല്ലിന് സമീപത്തെ കുട്ടിക്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഏറ്റുമാനൂർ: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മാന്നാനം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവലെ 7.30നു വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് ഇരാറ്റുപേട്ട ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്. മാന്നാനം നല്ലാങ്കൽ ഷാജിയുടെ മകൻ അനന്തു ഷാജി (20)യെയാണ് ഇന്നലെ വൈകുന്നേരം ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കാണാതായത്. നാല് സുഹ്യത്തുക്കളോടൊപ്പം കാറിലാണ് ഇവർ എത്തിയത്. കുമരകം എസ്എൻ കോളജ് ബിടിടിഎം ഒന്നാം വർഷ വിദ്യാർഥിയാണ്. ഒഴുക്കിൽ പെട്ട സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിന് തൊട്ട് സമീപത്തു തന്നെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിനാൽ ചെറുപ്പക്കാരായ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. പ്രധാന റോഡിൽ നിന്നു ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ഇവിടെ എത്താൻ. മാത്രമല്ല വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങണമെങ്കിൽ 100 അടിയിലധികം താഴ്ചയുള്ള…
Read Moreപച്ചക്കറിലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസ്; പിടിയിലായ അച്ഛനും മകനും പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന് പോലീസ്
കോട്ടയം: പച്ചക്കറി ലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ കോട്ടയത്ത് പിടിയിലായ അച്ഛനും മകനും നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന് പോലീസ്. താഴത്തങ്ങാടി തളിക്കോട്ട ബിസ്മില്ലയിൽ സി.എ. സ്നേഹ ജാൻ (46), മകൻ അജ്മൽ മുഹമ്മദ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപ വിലവരുന്ന 50 ബണ്ടിൽ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരുടെ പക്കൽ നിന്നു പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് അഞ്ചു രൂപയ്ക്കു ലഭിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിച്ചശേഷം 150 മുതൽ 200 രൂപവരെ വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്. ഇത്തരത്തിൽ കൊള്ള ലാഭമായിരുന്നു ഇവർക്കു ലഭിച്ചുകൊണ്ടിരുന്നത്. ഇവർക്കെതിരേ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പതിവായി തമിഴ്നാട്ടിൽ നിന്നു പച്ചക്കറികൾക്കൊപ്പം നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിച്ചു ചെറുകിടക്കാർ ഉൾപ്പെടെയുള്ളവർക്കു വില്പന നടത്തുകയായിരുന്നു ഇവരുടെ…
Read Moreകോട്ടയം ജില്ലയിൽ 16 പേർ കോവിഡ്; സ്രവ സാമ്പിൾ ശേഖരണം ആറു കേന്ദ്രങ്ങളിൽ രാത്രി എട്ടു വരെ
കോട്ടയം: ജില്ലയിൽ ഇന്നലെ ആറു പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ ഒരാൾ രോഗമുക്തനായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അതിരന്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ഇയാൾ വീട്ടിലേക്ക് മടങ്ങി. ഇന്നലെ രോഗം സ്ഥിരികരിച്ച നാലു പേർ വിദേശ രാജ്യങ്ങളിൽനിന്നും ഒരാൾ ചെന്നൈയിൽനിന്നും വന്നതാണ്. ഒരാൾക്കു സന്പർക്കത്തിലുടെയാണ് രോഗബാധയുണ്ടായത്. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയതാണ് ബന്ധുക്കളായ ദന്പതികൾ. ഭർത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടിൽ ക്വാറന്റയിനിലായിരുന്നു. 17ന് അബുദാബിയിൽ നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60), ഗാന്ധിനഗറിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. 16ന് ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടർ(28)- ഗർഭിണിയായ ഇവർ ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ചെന്നൈയിൽനിന്ന് റോഡ് മാർഗം…
Read Moreകോട്ടയത്തു നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ നാളെയും വെള്ളിയാഴ്ചയും
കോട്ടയം: അതിഥിത്തൊഴിലാളികളെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനായി കോട്ടയത്തു നിന്നും നാളെ ജാർഖണ്ഡിലേക്കും വെള്ളിയാഴ്ച പശ്ചിമ ബംഗാളിലേക്കും ട്രെയിൻ ഏർപ്പെടുത്തി. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി ഈ ട്രെയിനുകളിൽ പോകേണ്ട തൊഴിലാളികളെ കഐസ്ആർടിസി ബസിൽ കോട്ടയത്ത് എത്തിക്കും. ഇതിനു പുറമെ ഇന്നു രാത്രി 9.15ന് എറണാകുളത്തുനിന്ന് അഗർത്തലയിലേക്ക് പോകുന്ന ട്രെയിനിൽ ജില്ലയിൽനിന്ന് 52 തൊഴിലാളികൾ മടങ്ങുന്നുണ്ട്. തൃപുരയിൽ നിന്നുള്ള 26 പേരും അരുണാചൽ പ്രദേശിൽനിന്നുള്ള 24 പേരും മേഘാലയക്കാരായ രണ്ടു പേരും ഇതിൽ ഉൾപ്പെടുന്നു. വൈകുന്നേരത്തോടെ രണ്ടുകെഎസ്ആർടിസി ബസുകളിലായി ഇവരെ എറണാകുളത്തെത്തിക്കും. കോട്ടയത്തു നിന്ന് ഇന്നലെ രാത്രിയിൽ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ ട്രെയിനിലുള്ളതു 1464 അതിഥിത്തൊഴിലാളികളാണ്. വിവിധ താലൂക്കുകളിൽനിന്നുള്ള തൊഴിലാളികളെ കെഎസ്ആർടിസി ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. കെട്ടിടത്തിൽനിന്നു വീണു പരിക്കേറ്റ പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ ജില്ലയിൽനിന്നുള്ള അങ്കുൽ ബർമൻ(21) എന്ന തൊഴിലാളിയെ ഈരാറ്റുപേട്ടയിൽനിന്ന് ആംബുലൻസിൽ റെയിൽവേ…
Read More