കോട്ടയം: നാവിൽ രുചിയൂറും തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ വരെ ഒരു കുടക്കീഴിൽ കോട്ടയത്ത് ഒരുങ്ങുന്നു. കോട്ടയം നാഗന്പടം മൈതാനിയിൽ 22 മുതൽ 26 വരെ കോട്ടയം റബർ ടൗണ് റൗണ്ട് ടേബിൾ 121 ന്റെ ആഭിമുഖ്യത്തിലാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10.30 വരെ മേള നടക്കും. 48 സ്റ്റാളുകളിലായി 300 ഇനം വേറിട്ട ഭക്ഷണങ്ങളാണ് ഒരുക്കുന്നത്. വിവിധ കൗണ്ടറുകളിൽനിന്നും വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്കു ഒന്നിച്ചിരുന്നു കഴിക്കാനുള്ള പൊതുഇടം ഒരുക്കിയിട്ടുണ്ട്. കോട്ടയം കുഞ്ഞച്ചൻ ദോശ, ഉണ്ടക്കണ്ണൻ ദോശ, ലുട്ടാപ്പി ദോശ, ലജ്ജാവതി ദോശ, കുട്ടിച്ചാത്തൻ ദോശ തുടങ്ങി ദോശകളുടെ തന്നെ വിവിധ രുചികളാണ് ഒരുക്കുന്നത്. ചിക്കൻ പൊട്ടിത്തെറിച്ചത്, പാൽക്കാരൻ ചിക്കൻ, വീരപ്പൻ ചിക്കൻ, ബാഹുബലി ബർഗർ തുടങ്ങിയ വിഭവങ്ങൾ പേരുകൊണ്ടും രുചികൊണ്ടും കൗതുകം സൃഷ്ടിക്കും.…
Read MoreCategory: Kottayam
വിദ്യാർഥി സംഘർഷം നിലനിൽക്കുന്നു; സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി
കോട്ടയം: സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്നമാക്കി എസ്എഫ്ഐ ഏറ്റെടുത്തതോടെയാണ് കാമ്പസ് സംഘർഷഭരിതമായത്. കഴിഞ്ഞ ദിവസം പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ടൂറിനിടെ പ്രശ്നമുണ്ടാക്കിയവർക്കെതിരേ മാനേജ്മെന്റ് നടപടിയെടുത്തെങ്കിലും എസ്എഫ്ഐ വീണ്ടും ഇവർക്കെതിരേയും മറ്റു വിദ്യാർഥികൾക്കെതിരേയും മർദനം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനായി പുറത്തുനിന്ന് എത്തിയ സംഘത്തെ കോളജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നു തടഞ്ഞതോടെ വൻ സംഘർഷമായി മാറി.
Read Moreചങ്ങനാശേരിയിൽ വിവാഹം നടക്കാനിരിക്കുന്ന വീട്ടിൽ വൻ കവർച്ച; 43 പവൻ മോഷണം പോയി
ചങ്ങനാശേരി: മോർക്കുളങ്ങരയിൽ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 43 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കുന്പംവേലിൽ കുഞ്ഞുമോന്റെ വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ മോഷണംപോയത്. വിദേശത്ത് ജോലിയുള്ള കുഞ്ഞുമോൻ മകന്റെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിലെത്തിയിട്ടുണ്ട്. വസ്ത്രം വാങ്ങുന്നതിന് കോട്ടയത്തു പോയി മടങ്ങിവരുന്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ വൈകുന്നേരം നാലിനും പത്തിനും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. സ്വർണത്തിനു പുറമേ വിദേശകറൻസിയും മോഷണംപോയിട്ടുണ്ട്. വീടിനു പുറത്തു സൂക്ഷിച്ചിരുന്ന വെട്ടുകത്തിയും പുല്ലുവെട്ടിയും ഉപയോഗിച്ച് വീട് കുത്തിത്തുറന്ന് അലമാരയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. ചങ്ങനാശേരി സിഐ പി.വി.മനോജ്കുമാർ, എസ്ഐ ഷെമീർഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും.
Read Moreഅഴിയാക്കുരുക്കിൽ നിന്ന് ഏറ്റുമാനൂരിനു മോചനമില്ലേ? പുതുക്കിയ ട്രാഫിക് പരിഷ്കാരങ്ങൾക്കും കുരുക്കിനെ അഴിക്കാനായില്ല
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ വീണ്ടും ഗതാഗത കുരുക്ക് പതിവാകുന്നു. ഞായറാഴ്ച്ച ഏറ്റുമാനൂരിൽ ഏഴ് മണിക്കൂർ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പുതുക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിയതാണ് നഗരത്തിൽ ഗതാഗത കുരുക്കേറാൻ കാരണമായത്. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ മിക്ക ദിവസങ്ങളിലും പകൽ പതിനൊന്നു മണിയോടെ ആരംഭിക്കുന്ന ഗതാഗത കുരുക്ക് രാത്രി എട്ടുമണിവരെ തുടരാറുണ്ട്. അതോടെ യാത്രക്കാർക്ക് ഏറ്റുമാനൂർ കടന്നു കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാർക്കിംഗും ഗതാഗത കുരുക്കിനു കാരണമാകുന്നു. തവളക്കുഴി ജംഗ്ഷനിലെ സ്വകാര്യ ഓണ്ലൈൻ എൻട്രൻസ് സെന്ററിൽ എത്തിയ സ്വകാര്യ വാഹനങ്ങൾ എംസി റോഡിൽ പാർക്ക് ചെയ്തതും ഞായറഴ്ച്ച ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായിരുന്നു. ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥല പരിമിതി മൂലമാണ് പൊതുജനങ്ങൾ ഇഷ്ടാനുസരണം റോഡിൽ പാർക്ക് ചെയുന്നത്. അതിരന്പുഴ റോഡിൽ സ്വകാര്യ ബാർ ഹോട്ടലിനു മുൻപിൽ ബസുകൾ നിർത്തരുത് എന്ന…
Read Moreശബരി റെയിൽവേ പദ്ധതി വിസ്മൃതിയിലേക്ക്; പദ്ധതിയുടെ മുടക്കത്തിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ..
കോട്ടയം: ശബരി റെയിൽവേ പദ്ധതി വിസ്മൃതിയിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു തുറന്ന പാലാ, പെരുന്പാവൂർ, മൂവാറ്റുപുഴ ഓഫീസുകൾ പൂട്ടാൻ റെയിൽവേ ഉത്തരവിട്ടു. ഇവിടെ നിയമിച്ച സ്പെഷൽ തഹസീൽദാർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്തെ വികസനത്തിനു പിന്നോട്ടടിക്കുന്ന തീരുമാനമാണു ഇപ്പോൾ ഉയരുന്നത്. അങ്കമാലി മുതൽ എരുമേലി വരെ 115 കിലോമീറ്റർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുകയും പകുതി ചെലവ് വഹിക്കുകയും വേണമെന്ന റെയിൽവേയുടെ നിർദേശം പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി മുടങ്ങുന്നത്. 21 വർഷം മുൻപ് അനുമതി ലഭിച്ച പദ്ധതി 2010ൽ പൂർത്തിയാകേണ്ടതായിരുന്നു. രണ്ടാം ഘട്ടമായി ശബരി പാത ചെങ്ങന്നൂരിലേക്ക് ദീർഘിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലമാണ് പാത നടപ്പാകാതെ വന്നതെന്നും വർധിച്ച ചെലവ് കേരളം വഹിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. ശബരിമല തീർഥാടകർക്കും ഇടുക്കി ഉൾപ്പെടെ ജില്ലക്കാർക്കും പ്രയോജനപ്പെടുന്ന പദ്ധതിയിൽ കോട്ടയം ജില്ലയിലെ റൂട്ട്…
Read Moreകൗതുകമായി അപൂർവയിനം മത്സ്യം! മത്സ്യത്തിന്റെ പുറംഭാഗം ചെതുമ്പല് ഇല്ലാതെ മുതലയുടെ ത്വക്ക് പോലെ
മറയൂർ: പാന്പാറിൽനിന്നു പിടികൂടിയ അപൂർവ ഇനത്തിൽപെട്ട മീൻ കൗതുകമായി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കിഴക്കോട്ട്, തമിഴ്നാട്ടിലേക്ക് ഒഴുകുന്ന പാന്പാറിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മീനിനെ കണ്ടെത്തുന്നത്. ആറിന്റെ തീരത്തു താമസിക്കുന്ന കോവിൽക്കടവ് സ്വദേശി കൃഷ്ണൻ വിരിച്ച വലയിലാണ് മീൻ അകപ്പെട്ടത്. മത്സ്യത്തിന്റെ പുറംഭാഗം ചെതുന്പൽ ഇല്ലാതെ മുതലയുടെ ത്വക്ക് പോലെ കാഠിന്യത്തോടുകൂടിയതാണ്. മീൻ സഹായഗിരി സെന്റ് മേരീസ് ദേവാലയത്തിലെ കുളത്തിൽ എത്തിച്ചു പരിചരിച്ചുവരികയാണ്.
Read Moreഇന്ത്യ എല്ലാവരുടേതുമാണ്; ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കോട്ടയത്ത് പൗരത്വ സംരക്ഷണ റാലി
കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധത്തിന്റെ അലമാല തീർത്ത് അക്ഷരനഗരിയിൽ സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണറാലി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ അഞ്ഞൂറോളം വരുന്ന മഹല്ലുകളിലെ അംഗങ്ങളും ഭാരവാഹികളും ഇമാമുകളും വിവിധ സംഘടനാ പ്രവർത്തകരുമടക്കം ലക്ഷത്തിലധികം പേർ റാലിയിൽ പങ്കാളികളായി. ഇന്ത്യ എല്ലാവരുടേതുമാണ്, സിഎഎ, എൻആർസി, എൻപിആർ പിൻവലിക്കുക, ആസാദി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നാഗന്പടം മൈതാനിയിൽനിന്ന് ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച റാലി റോഡ് തിങ്ങിനിറഞ്ഞ് ഒഴുകി. ലോഗോസ് ജംഗ്ഷൻ വഴി കളക്്ടറേറ്റ് ചുറ്റി കെ കെ റോഡ് വഴി അക്ഷരനഗരിയെ വലംവച്ച് തിരുനക്കര മൈതാനിയിൽ റാലി സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം ജസ്റ്റീസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതി ഭരണവർഗം സൃഷ്ടിക്കുകയാണ് വേണ്ടത്. രാജ്യം വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെമാൽ പാഷ കുറ്റപ്പെടുത്തി. പൗരാവകാശ സംരക്ഷണ…
Read Moreവനിതാ വ്യവസായിയിൽനിന്ന് 40ലക്ഷം തട്ടിയെടുത്ത് മുങ്ങിയെന്ന കേസിൽ ഒരാൾ പിടിയിൽ; മുഖ്യ പ്രതികളായ ദമ്പതികൾ ഒളിവിൽ
കോട്ടയം: വനിതാ വ്യവസായിയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാളെയാണ് ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കാസർഗോഡ് ഉദുമ ഉപ്പള ഷെഫീഖ് മൻസിലിൽ മജീദാ(46)ണ് അറസ്റ്റിലായത്. കുമാരനല്ലൂർ സ്വദേശിനിയായ ലൈലയെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയാണു മജീദ്. മജീദിന്റെ സഹോദരൻ ഫിർദോസ് മുഹമ്മദ്, ഇയാളുടെ ഭാര്യ സൗമ്യ എന്നിവരും പ്രതികളാണ്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് ലൈലയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടൽ വില്പന നടത്തിയശേഷം കുമാരനല്ലൂരിൽ സ്റ്റിച്ചിംഗ് സെന്ററും ഫാബ്രിക് യൂണിറ്റും തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കി ഫിർദോസും ഭാര്യ സൗമ്യയും ലൈലയുമായി സൗഹൃദം സ്ഥാപിച്ചശേഷം ലൈലയേയും മകൻ ആഷിയേയും ഫിർദോസിനെയും പാർട്ട്ണർമാരാക്കി മാന്നാനത്ത് ടെക്സ്റ്റൈൽ സ്ഥാപനം ആരംഭിച്ചു. പലപ്പോഴായി 12 ലക്ഷത്തോളം രൂപ ഫിർദോസും…
Read Moreഅപകടങ്ങള് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല! ഓവർ സ്പീഡും ഓവർടേക്കും അപകടക്കെണി ഒരുക്കുന്നു
കോട്ടയം: അമിതവേഗം അപകടം ക്ഷണിച്ചു വരുത്തുന്ന മേഖലയായ ബേക്കർ ജംഗ്ഷൻ – സീസർ സ്ക്വയർ റോഡിൽ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടിയുമില്ല. ഇവിടെ പോലീസ് ആവശ്യത്തിനു നിർദേശങ്ങൾ നൽകുന്നില്ലെന്നാണ് വ്യാപക ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇന്നലെയും നിരവധി തവണ ബസുകളും മറ്റു വാഹനങ്ങളും ദിശ തെറ്റി വന്ന് അപകട സാധ്യതയുണ്ടാക്കി. ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ആവശ്യത്തിലധികം റോഡിനു വീതിയുള്ള ബേക്കർ ജംഗ്ഷൻ – സീസർ സ്ക്വയർ റോഡിൽ അപകടങ്ങൾ നിത്യസംഭവമാണ്. ഇവിടെ റോഡിനു നടുവിലുണ്ടായിരുന്ന ഡിവൈഡറുകൾ ഇപ്പോൾ മാറ്റിയിരിക്കുകയാണ്. ഡിവൈഡറുകൾ ഉണ്ടായിരുന്നെങ്കിൽ വാഹനങ്ങൾ ദിശ തെറ്റി പോകുന്നത് ഒഴിവാക്കാമായിരുന്നു. ഡിവൈഡറുകൾ മാറ്റിയതു സംബന്ധിച്ച വിവരം കളക്ടറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബേക്കർ ജംഗ്ഷനിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തശേഷം അമിത വേഗത്തിലാണ് ബസുകൾ നാഗന്പടം ഭാഗത്തേക്ക് പോകുന്നത്.…
Read Moreവാഹനപരിശോധന കർശനമാക്കുന്നു! ഇന്റർ സെപ്റ്റർ വാഹനം റോഡുകളിൽ സജീവമായി; വഴിയിൽ തടഞ്ഞു നിർത്തി വാഹനങ്ങൾ പരിശോധിക്കില്ല
കോട്ടയം: വാഹന പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള ഇന്റർ സെപ്റ്റർ വാഹനം റോഡുകളിൽ സജീവമായി. മുന്പ് പരിശോധനയ്ക്കു ഉപയോഗിച്ചിരുന്ന ഇന്റർ സെപ്റ്റർ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തെക്കാൾ തീവ്രത കൂടിയ ഉപകരണങ്ങളാണു പുതിയ വാഹനത്തിലുള്ളത്. വഴിയിൽ തടഞ്ഞു നിർത്തി വാഹനങ്ങൾ പരിശോധിക്കുന്നതിനു പകരമായി കാമറ നീരീക്ഷണത്തിലൂടെ വാഹനപരിശോധന നടത്തുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്. 14 ജില്ലകളിലും ഇത്തരത്തിലുള്ള ഒരു വാഹനം മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. മോട്ടോർ വാഹനവകുപ്പിന്റെ കേരളത്തിൽ മാത്രമുള്ള സോഫ്റ്റ് വെയർ ഇന്ത്യയൊട്ടാകെയുള്ള വാഹൻ എന്ന കേന്ദ്രീകൃത സോഫ്റ്റ് വെയറിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ എവിടെയും വാഹന പരിശോധന നടത്തി കുറ്റ കൃത്യം തെളിഞ്ഞാൽ വാഹന രജിസ്റ്റർ നന്പറിന്റെ അടിസ്ഥാനത്തിൽ ഉടമയുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് വഴിയും ഇ-മെയിൽ സന്ദേശം വഴിയും പിഴ ഇടാക്കുന്നതിനുള്ള കേസ്…
Read More