സർക്കാരിന്‍റെ വ്യാപാര ദ്രോഹ നയങ്ങൾ; ജില്ലയിൽ  ചൊവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരികൾ

കോ​ട്ട​യം: വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​കു​തി വ​കു​പ്പി​ലെ ഉ​ദ്യോ​സ്ഥ​ർ​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും നാ​ളെ ക​ട​ക​ൾ അ​ട​ച്ചു ക​ള​ക്ട​റേ​റ്റി​ലേ​ക്കു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തും. വാ​റ്റ് നി​യ​മം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ മാ​സ, വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ കൃ​ത്യ​മാ​യ ന​ൽ​കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത വി​ൽ​പ്പ​ന നി​കു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ളോ​ടു വീ​ണ്ടും ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വ​ൻ​തു​ക നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യി​ല്ലെ​ന്നു വ്യ​വ​സ്ഥ നി​ല​നി​ല്ക്കേ​യാ​ണു വ്യാ​പാ​രി​ക​ൾ​ക്കു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മി​സ്മാ​ച്ചിം​ഗ് ഉ​ണ്ടെ​ന്നും നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലു​ടെ​യും വ്യാ​പാ​ര മാ​ന്ദ്യ​ത്തി​ലു​ടെ​യും ക​ട​ന്നുപോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ൽ​പ്പ​ന നി​കു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 10നു ​കോ​ട്ട​യം ജി​ല്ലാ വ്യാ​പാ​ര ഭ​വ​നി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ​നി​ന്നും പ്ര​ക​ട​ന​മാ​യി ക​ള​ക്ട​റേ​റ്റി​ലെ…

Read More

മധ്യവയസ്കനുമായി പരിചയപ്പെട്ടശേഷം മദ്യപിക്കാൻ കൂട്ടിക്കൊണ്ടുപോയി; ലഹരിമൂത്തപ്പോൾ  മധ്യവയസ്കനെ മർദിച്ച് പണം കവർന്ന് മുങ്ങി; പ്രതികളെ മറ്റൊരു ബാറിൽ നിന്ന് പൊക്കി പോലീസ്

കോ​ട്ട​യം: പ​രി​ച​യ​ഭാ​വം ന​ട​ത്തി മ​ധ്യ​വ​യ​സ്ക​നെ മ​ദ്യ​പി​പ്പി​ച്ച​ശേ​ഷം പ​ണം ത​ട്ടി. കോ​ട്ട​യം ന​ഗ​ര​ത്തി​ലാ​ണു സം​ഭ​വം. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തെ​ക്ക​ൻ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ധ്യ​വ​യ​സ്ക​ന്‍റെ​യാ​ണു പ​ണം ത​ട്ടി​യ​ത്. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ച്ച​യ്ക്കു​ശേ​ഷം തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​രു​ന്ന മ​ധ്യ​വ​യ​സ്ക​നെ സ​മീ​പി​ച്ചു. പ​രി​ച​യ​ഭാ​വ​ത്തി​ൽ സം​സാ​രി​ക്കു​ക​യും മൈ​താ​ന​ത്തി​നു സ​മീ​പ​മു​ള്ള ബാ​റി​ലേ​ക്കു മ​ദ്യ​പി​ക്കു​വാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ണം ഉ​പ​യോ​ഗി​ച്ച് നാ​ലു പേ​രും മ​ദ്യ​പി​ക്കു​ക​യും ബാ​റി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ളെ ത​ള്ളി​യി​ട്ടു പ​ണം അ​പ​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. 17000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച സം​ഘം സ്ഥ​ല​ത്തു​നി​ന്നും മു​ങ്ങി. വ​ഴി​യാ​ത്ര​ക്കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ഘ​ത്തെ ഇ​തി​നു​സ​മീ​പ​മു​ള്ള മ​റ്റൊ​രു ബാ​റി​ൽ​നി​ന്നും പി​ടി​കൂ​ടി. മൂ​ന്നു പേ​രും ചേ​ർ​ന്നു പി​ടി​ച്ചു​പ​റി​ച്ച പ​ണം വി​നി​യോ​ഗി​ച്ച് ഒ​രു​കു​പ്പി മ​ദ്യ​ം വാ​ങ്ങി സേ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മൂ​വ​രെ​യും പി​ടി​കൂ​ടി പ​ണം വാ​ങ്ങി തി​രി​കെ മ​ധ്യ​വ​യ​സ്ക​നു ന​ൽ​കി.

Read More

പൊല്ലാപ്പ് പിടിക്കാൻ ഞങ്ങളില്ല..! രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ പോലീസ് തന്നെ മൃതദേഹം കൈപ്പറ്റണം

ഗാ​സി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടാ​ത്ത രോ​ഗി​യെ മ​രി​ച്ച​നി​ല​യി​ൽ കൊ​ണ്ടു​വ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലൃ​സ് ത​ന്നെ മൃ​ത​ദേ​ഹം കൈ​പ്പ​റ്റ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. നാ​ളി​തു​വ​രെ ഏ​തെ​ങ്കി​ലും രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നോ, വീ​ടു​ക​ളി​ൽ നി​ന്നോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന വ​ഴി​മ​ധ്യേ മ​ര​ണ​പ്പെ​ട്ടാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ശേ​ഷം ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും എ​ൻ​ഒ​സി (നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) ഹാ​ജ​രാ​ക്കി​യാ​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ത​ന്നെ മൃ​ദ​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​തെ വി​ട്ടു​ന​ൽ​കു​ന്ന​താ​യി​രു​ന്നു രീ​തി. ക​ഴി​ഞ്ഞ ആ​ഴ്ച ആ​ലു​വ സ്റ്റേ​ഷ​നി​ൽ​നി​ന്നും എ​ൻ​ഒ​സി ല​ഭി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​ക​യും, ഈ ​മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഈ ​മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യ​ത്. കൂ​ട​ത്താ​യി, ക​ര​മ​ന കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം കൈ​ക്കൊള്ളാ​ൻ…

Read More

കോ​ടി​മ​ത നാ​ലു​വ​രിപ്പാ​ത അ​പ​ക​ട​പാ​തയാകുന്നു​; അധികൃതർക്ക് കുലുക്കമില്ല; പ്രതിഷേധിച്ച് നാട്ടുകാർ

കോ​ട്ട​യം: കോ​ടി​മ​ത നാ​ലു​വ​രിപ്പാ​ത അ​പ​ക​ട​പാ​ത​യാ​യി മാ​റു​ന്പോ​ഴും അ​ധി​കൃ​ത​ർ നി​സം​ഗ​ത​യി​ൽ. ഓ​രോ ദി​വ​സ​വും അ​പ​ക​ട​ങ്ങ​ളുടെ നി​ര​ക്ക് വ​ർ​ദ്ധി​ക്കു​ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ കെഎ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.കോ​ടി​മ​ത നാ​ലു​വ​രി​പ്പാത​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​ർ കെഎ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ല​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ത​ട​ത്തി​ൽ അ​നു​രാ​ജ്(36), മ​ണ​വാ​ള​ൻ​ചേ​രി സ​നോ​ജ്(35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ൽ വി​ൻ​സ​ർ കാ​സി​ലി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. കോ​ടി​മ​ത പാ​ലം മു​ത​ൽ മ​ണി​പ്പു​ഴ ജം​ഗ്ഷ​ൻ വ​രെ എം​സി റോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​ടു​ങ്ങി​യ കോ​ടി​മ​ത പാ​ലം, നാ​ലു​വ​രി പാ​ത​യി​ലെ അ​മി​ത വേ​ഗം, അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​റു​ക​ൾ- ഇ​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ലു​വ​രി​പാ​ത​യ്ക്കു ശേ​ഷ​മാ​യി വ​രു​ന്ന പാ​ലം ഏ​റ്റ​വും…

Read More

ക​​ള​​ക്ഷ​​നി​​ൽ ഏ​​റെ മുന്നില്‍! കോട്ടയത്തെ സൂ​​പ്പ​​ർ​​ഫാ​​സ്റ്റു​​ക​​ളു​​ടെ ആ​​യു​​സ് തീ​​രു​​ന്നു; യാ​​ത്രാ​​ദു​​രി​​തം വ​​ർ​​ധി​​ക്കും

കോ​​ട്ട​​യം: ക​​ള​​ക്ഷ​​നി​​ൽ ഏ​​റെ മു​​ന്നി​​ലു​​ള്ള കെ​എ​​സ്ആ​​ർ​​ടി​​സി സൂ​​പ്പ​​ർ​ഫാ​​സ്റ്റ് ബ​​സു​​ക​​ൾ ഏ​​റെ​​യും വൈ​​കാ​​തെ നി​​ര​​ത്തൊ​​ഴി​​യും. സൂ​​പ്പ​​ർ ഫാ​​സ്റ്റു​​ക​​ളു​​ടെ പെ​​ർ​​മി​​റ്റ് കാ​​ലാ​​വ​​ധി ഒ​​ന്പ​​തു വ​​ർ​​ഷ​​മാ​​ക്ക​​ണ​​മെ​​ന്ന കെ​എ​​സ്ആ​​ർ​​ടി​​സി നി​​ർ​​ദേ​​ശം സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ജി​​ല്ല​​യി​​ൽ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ 20 സൂ​​പ്പ​​ർ ഫാ​​സ്റ്റു​​ക​​ൾ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ പി​​ൻ​​വ​​ലി​​ക്കേ​​ണ്ടി​​വ​​രും. സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ നാ​​നൂ​​റി​​ലേ​​റെ സൂ​​പ്പ​​ർ ഫാ​​സ്റ്റു​​ക​​ളു​​ടെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ കോ​​ട്ട​​യം ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ യാ​​ത്രാ​​ക്ലേ​​ശം വ​​ർ​​ധി​​ക്കും. ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന സൂ​​പ്പ​​ർ ഫാ​​സ്റ്റ് പെ​​ർ​​മി​​റ്റ് ബ​​സ് അ​​ഞ്ചു വ​​ർ​​ഷം ഓ​​ടാ​​നാ​​യി​​രു​​ന്നു മു​​ന്പ് അ​​നു​​മ​​തി. പി​​ന്നീ​​ട് ഏ​​ഴു വ​​ർ​​ഷ​​മാ​​യി സ​​ർ​​വീ​​സ് കാ​​ലം നീ​​ട്ടി​​യി​​രു​​ന്നു. പു​​തി​​യ ബ​​സു​​ക​​ൾ ഇ​​റ​​ക്കാ​​ൻ പ​​ണ​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നി​​ല​​വി​​ലു​​ള്ള ബ​​സു​​ക​​ളു​​ടെ ആ​​യു​​സ് നീ​​ട്ടാ​​ൻ കെ​എ​​സ്ആ​​ർ​​ടി​​സി താ​​ത്​​പ​​ര്യം ഉ​​ന്ന​​യി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 100 പു​​തി​​യ ബ​​സു​​ക​​ൾ മാ​​ത്ര​​മേ കെ​എ​​സ്ആ​​ർ​​ടി​​സി​​ക്ക് പു​​തു​​താ​​യി വാ​​ങ്ങാ​​നാ​​യു​​ള്ളു. ഇ​​തി​​ൽ 80 എ​​ണ്ണ​​വും ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​റാ​​യാ​​യാ​​ണ് നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ഈ…

Read More

ക​മ്മീ​ഷ​ൻ ന​ൽ​കാ​ത്ത​തി​ന് ഭീ​ഷ​ണി! ലാ​ബ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഡോ​ക്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്

ക​ട്ട​പ്പ​ന: ക​മ്മീ​ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച ലാ​ബ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​പ​തേ​ക്ക​റി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ ലാ​ബ് ഉ​ട​മ ജെ​സി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആ​ശു​പ​ത്രി​യ​ൽ​നി​ന്നും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ലാ​ബി​ലെ​ത്തു​ന്ന കേ​സു​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജെ​സി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ക​മ്മീ​ഷ​ൻ ന​ൽ​കാ​നു​ള്ള​ത്ര വ​രു​മാ​നം ലാ​ബി​ൽ​നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ ലാ​ബ് പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

വരുമാനത്തേക്കാള്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ക്ക് ചെലവാകുന്നു! കെ​എ​​സ്ആ​​ർ​​ടി​​സി സ്കാ​​നി​​യ ഓ​​ട്ടം നി​​ല​​ച്ചു

കോ​​ട്ട​​യം: ബം​​ഗ​​ളു​​രു, മൈ​​സു​​രു, കോ​​യ​​ന്പ​​ത്തൂ​​ർ ഉ​​ൾ​​പ്പെ​​ടെ റൂ​​ട്ടു​​ക​​ളി​​ൽ കെ​എ​​സ്ആ​​ർ​​ടി​​സി ന​​ട​​ത്തു​​ന്ന സ്കാ​​നി​​യ ക​​രാ​​ർ സ​​ർ​​വീ​​സു​​ക​​ൾ നി​​ല​​ച്ചു. വ​​രു​​മാ​​ന​​ത്തേ​​ക്കാ​​ൾ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്ക് ചെ​​ല​​വു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കോ​​ട്ട​​യം ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വീ​​സു​​ള്ള ആ​​റു സ്കാ​​നി​​യ നി​​ര​​ത്തൊ​​ഴി​​യു​​ന്ന​​ത്. പ​​ക​​രം കെ​എ​​സ്ആ​​ർ​​ടി​​സി ഡീ​​ല​​ക്സ് ബ​​സു​​ക​​ൾ ഓ​​ടി​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശ​​മെ​​ങ്കി​​ലും അ​​തി​​നു​​ള്ള ക​​രു​​ത​​ൽ ബ​​സു​​ക​​ൾ കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കി​​ല്ല. ദീ​​പാ​​വ​​ലി അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്താ​​ൻ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് സ്വ​​കാ​​ര്യ ടൂ​​റി​​സ്റ്റ് ബ​​സു​​ക​​ളി​​ൽ കൊ​​ള്ള​​ച്ചാ​​ർ​​ജ് കൊ​​ടു​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. 48 സീ​​റ്റ് സ്കാ​​നി​​യ ബം​​ഗ​​ളു​​രു സ​​ർ​​വീ​​സി​​ന് എ​​ഴു​​പ​​തി​​നാ​​യി​​രം രൂ​​പ​​വ​​രെ ക​​ള​​ക്ഷ​​നു​​ണ്ട്. മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക​​ന്പ​​നി​​യാ​​ണു കേ​​ര​​ള കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കാ​​യി സ്കാ​​നി​​യ ക​​രാ​​റി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​ബ​​സു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കു​​ള്ള സൗ​​ക​​ര്യം കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ൽ സ​​ർ​​വീ​​സ് മു​​ട​​ക്കം പ​​തി​​വാ​​ണ്.

Read More

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ ഓ​ടി​ച്ച ബ​സ് ഇ​ടി​ച്ച് യു​വ​ദ​ന്പ​തി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച ഡ്രൈ​വ​ർ ഓ​ടി​ച്ച സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് പാ​ത​യി​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഇ​ടി​ച്ച് ദ​ന്പ​തി​ക​ൾ ത​ത്ക്ഷ​ണം മ​രി​ച്ചു. നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ശ്യാം ​ഭ​വ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ശ്യാം​കു​മാ​ർ (30), ഭാ​ര്യ ഏ​ഴം​കു​ളം നെ​ടു​മ​ണ്‍ ക​ല്ലേ​ത്ത് പു​ത്ത​ൻ​പീ​ടി​ക​യി​ൽ സ​ത്യ​ൻ​റെ മ​ക​ൾ ശി​ൽ​പ സ​ത്യ​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3.25ന് ​അ​ടൂ​ർ വ​ണ്‍​വേ​റോ​ഡി​ൽ ശ്രീ​മൂ​ലം ച​ന്ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ ആ​ശ്വാ​സ് മെ​ഡി​ക്ക​ൽ​സി​ൽ നി​ന്ന് മ​രു​ന്നു വാ​ങ്ങി​യ​തി​നു ശേ​ഷം പാ​ത​യി​ലേ​ക്കി​റ​ങ്ങു​ന്പോ​ഴാ​ണ് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​വ​രെ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ മാ​ട​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് ബ​സ് നി​ന്ന​ത്. ക​ട​യ്ക്കു മു​ന്നി​ലെ മ​ര​വും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ടി​ഞ്ഞു​വീ​ണു. സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും ത​ക​ർ​ന്നു. വീ​യ​പു​രം-​മാ​വേ​ലി​ക്ക​ര-​അ​ടൂ​ർ-​മ​ണ്ണ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തേ​ത്തു​ട​ർ​ന്ന് ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ദ​ന്പ​തി​ക​ളെ അ​ടൂ​രി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി ക​യ​ർ…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം;  പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

വൈ​ക്കം: 15 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തി​ൽ കാ​മു​ക​നെ അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം പു​ളി​ഞ്ചു​വ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തി(19)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ്യാ​ഴാ​ഴ്ച ചെ​ന്പ് കൊ​ച്ച​ങ്ങാ​ടി​യി​ലെ ജ്യോൽ​സ്യ​നെ ക​ണ്ടു മാ​താ​വു​മാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ മാ​താ​വി​നെ ക​ബ​ളി​പ്പി​ച്ചു പ​ണം വാ​ങ്ങി കാ​മു​ക​നൊ​പ്പം 15 കാ​രി​ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ത​ല​യാ​ഴം കൂ​വ​ത്തെ യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​മാ​യി എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി തെ​ളി​ഞ്ഞ​തി​നാ​ൽ യു​വാ​വി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സം​ഭ​വം ന​ട​ന്ന​ത് വൈ​ക്കം പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് വൈ​ക്കം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

കറുകച്ചാലിലും സമീപപ്രദേശങ്ങളിലും കള്ളന്മാർ വിലസുന്നു; ഒരു വർഷത്തിനിടെ നടന്നത് ഇരുപതോളം മോഷണങ്ങൾ; ഒരാളെ പോലും പിടികൂടാനാവാതെ പോലീസ്

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ള്ള​ൻ​മാ​ർ വി​ല​സു​ന്നു. വാ​ഴൂ​ർ, പ​തി​നാ​ലാം​മൈ​ൽ, കാ​ഞ്ഞി​ര​പ്പാ​റ, കാ​നം, മൈ​ലാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യി 20ൽ​പ്പ​രം മോ​ഷ​ണ​വും നി​ര​വ​ധി മോ​ഷ​ണ​ശ്ര​മ​ങ്ങ​ളു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഭൂ​രി​ഭാ​ഗം മോ​ഷ​ണ​ങ്ങ​ളും കു​രി​ശു​പ​ള്ളി​ക​ളി​ലും കാ​ണി​ക്ക​മ​ണ്ഡ​പ​ങ്ങ​ളി​ലു​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​റു​ക​ച്ചാ​ൽ, മ​ണി​മ​ല, പ​ള്ളി​ക്ക​ത്തോ​ട് തു​ട​ങ്ങി മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പ​തി​വാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ഞി​ര​പ്പാ​റ​യി​ൽ ഒ​രേ ദി​വ​സം ര​ണ്ടു ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തേ ക​ട​ക​ളി​ൽ ത​ന്നെ മു​ൻ​പ് പ​ല​വ​ട്ടം മോ​ഷ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​വ​ല​യി​ലെ കു​രി​ശ​ടി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത​തും, കാ​ന​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​യ്ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച​തും ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പാ​ണ്. മൂ​ന്നാ​ഴ്ച മു​ന്പു മൈ​ലാ​ടി​യി​ൽ പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് 1500 രൂ​പ​യും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചി​രു​ന്നു. ക​ങ്ങ​ഴ ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലും…

Read More