മ​ദ്യ​പി​ച്ചെ​ത്തി​യ പന്ത്രണ്ടുകാ​ര​ൻ പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ വീ​ണു; മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മ​റ​യൂ​ർ: മ​ദ്യ​പി​ച്ചെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ​വീ​ണു. സ​മീ​പ​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ൽ​ക്ക​ട​വ് ദെ​ണ്ഡു​കൊ​ന്പ് പാ​ല​ത്തി​ൽ​നി​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ലെ കൗ​മാ​ര​ക്കാ​ര​ൻ വീ​ണ​ത്. മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ നാ​ട്ടു​കാ​രേ​യും വ​ഴി​യാ​ത്രി​ക​രേ​യും അ​സ​ഭ്യം പ​റ​ഞ്ഞെ​ത്തി​യ ര​ണ്ടു​പേ​രും കൈ​വ​രി​ക​ളി​ല്ലാ​ത്ത പാ​ല​ത്തി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഒ​രാ​ൾ വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി കൗ​മാ​ര​ക്കാ​ര​നെ കു​ടി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു.

Read More

ഒരു ‘തീപ്പൊരി’ ഹെയർക്കട്ട്; ഹ​ലോ ഹെ​ൽ​ത്ത് ആ​ൻഡ് ബ്യൂ​ട്ടി​ കെയറിൽ യുവാക്കളുടെ തിരക്ക്; ഫയർകട്ടിംഗിനെക്കുറിച്ച് രാജേഷ് പറയുന്നതിങ്ങനെ…

തൊ​ടു​പു​ഴ: ത​ല​യി​ൽ തീ ​ക​ത്തി​ച്ചും ത​ല​മു​ടി വെ​ട്ടാ​നു​ള്ള സം​വി​ധാ​നം ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി തൊ​ടു​പു​ഴ​യി​ൽ. തൊ​ടു​പു​ഴ​യി​ലെ ഹ​ലോ ഹെ​ൽ​ത്ത് ആ​ൻഡ് ബ്യൂ​ട്ടി​യി​ലാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ന​വീ​ന മു​ടി മു​റി​ക്ക​ൽ സം​വി​ധാ​ന​മാ​യ ഫ​യ​ർ ക​ട്ടിം​ഗ് എ​ത്തി​യ​ത്. ന്യൂ​ജ​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹ​ര​മാ​യി മാ​റു​ന്ന ഫ​യ​ർ ക​ട്ടിം​ഗ് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വം സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​ചാ​ര​ത്തി​ലെ​ത്തി​യി​ട്ടു​ള്ളു. ഒ​രാ​ഴ്ച​യോ​ള​മാ​യി സ്ഥാ​പ​ന​ത്തി​ൽ ഫ​യ​ർ ക​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ല​രും ഇ​പ്പോ​ഴും ഭ​യ​ത്തോ​ടെ​യാ​ണ് ഈ ​രീ​തി​യി​ലു​ള്ള മു​ടി മു​റി​ക്ക​ലി​ന് എ​ത്തു​ന്ന​തെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പി.​എ​സ്.​രാ​ഹു​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ല​യ്ക്കോ മു​ടി​ക്കോ യാ​തൊ​രു വി​ധ​ത്തി​ലും ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് ഫ​യ​ർ ക​ട്ടിം​ഗ് ചെ​യ്യു​ന്ന​ത്. ത​ല പൊ​ള്ളു​മെ​ന്ന് പേ​ടി​ക്കു​ക​യേ വേ​ണ്ട. ത​ല​യി​ൽ അ​ൽ​പം മു​ടി കൂ​ടു​ത​ലു​ള്ള​വ​ർ​ക്കാ​ണ് സം​ഭ​വം പ്ര​യോ​ജ​ന​പ്പെ​ടു​ക. ഉ​ള്ളി​ലു​ള്ള മു​ടി കൃ​ത്യ​മാ​യി മു​റി​ച്ചു മാ​റ്റാ​ൻ ക​ഴി​യും. ത​ല​മു​ടി​യി​ൽ ആ​ദ്യം ലോ​ഷ​ൻ പു​ര​ട്ടി​യ​തി​നു ശേ​ഷം ലാ​ന്പി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രു​ന്ന തീ…

Read More

 മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള 13കാ​രി​യെ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പീഡിപ്പിച്ച കേസിൽ  റിമാന്‍റിലായ പ്രതികളെ  കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

കി​ട​ങ്ങൂ​ർ: മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ അ​ഞ്ചു പ്ര​തി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ തെ​ക്കേ​ക്കു​ന്നേ​ൽ റെ​ജി സെ​ബാ​സ്റ്റ്യ​ൻ(44), തെ​ക്കേ​പ്പ​റ​ന്പി​ൽ തോ​മ​സ് ആ​ൻ​ഡ്രൂ​സ്(​നാ​ഗ​പ്പ​ൻ-48), കൊ​ച്ചു​പ​റ​ന്പി​ൽ ജോ​ബി (44), ചു​ണ്ടെ​ലി​ക്കാ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ(62), കൂ​ട​ല്ലൂ​ർ അ​ടു​ത്താ​നി​ക്കു​ന്നേ​ൽ ബെ​ന്നി(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു കോ​ള​നി​യി​ലാ​ണു സം​ഭ​വം. അ​ച്ഛ​ൻ മ​രി​ച്ച​തി​നെത്തുട​ർ​ന്നു പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ക സ​ഹോ​ദ​ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു സ്കൂ​ളി​ൽ പ​ഠി​ക്കു​ക​യാ​ണ്. അ​മ്മ പ​ക​ൽ സ​മ​യ​ത്തു കൂ​ലി​പ്പ​ണി​ക്കും മ​റ്റും പോ​കു​മാ​യി​രു​ന്നു ഈ ​സ​മ​യ​ത്തും സ്കൂ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലു​മാ​ണ് പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ പി​ഡി​പ്പി​ച്ച​ത്. ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ മാ​റി​മാ​റി പീ​ഡി​പ്പി​ച്ചുവ​രി​ക​യാ​യി​രു​ന്നു. കി​ട​ങ്ങൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് വി​വ​രം ചോ​ർ​ന്നു​കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കി​ട​ങ്ങൂ​ർ എ​സ്എ​ച്ച്ഒ സി​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

പ​തി​നെ​ട്ടു​കാ​രി പ്ര​സ​വി​ച്ചു;  പത്തുമാസം ഒളിപ്പിച്ചുവെച്ച പീഡന വിവരം ഒ‌ടുവിൽ പുറത്തായി; പതിനേഴാം വയസിൽ ക്രൂരപീഡനത്തിന് ഇരയാക്കിയതാകട്ടെ  പി​തൃ​സ​ഹോ​ദ​ര​നും; ടിസിസി പഠിക്കുന്ന പെൺകുട്ടിയുടെ മൊഴിയിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: പ​തി​നെ​ട്ടു​കാ​രി പ്ര​സ​വി​ച്ചു. പി​തൃ​സ​ഹോ​ദ​ര​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പീ​രു​മേ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പെ​ണ്‍​കു​ട്ടി ആ​ണ്‍ കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യ​ന്ന​തി​ങ്ങ​നെ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ടി​ടി​സി​ക്കു പ​ഠി​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി. 17 വ​യ​സ് പ്രാ​യ​മു​ള്ള സ​മ​യ​ത്താ​ണ് പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പീ​ഡ​നവി​വ​ര​വും ഗ​ർ​ഭി​ണി​യാ​യ വി​വ​ര​വും പെ​ണ്‍​കു​ട്ടി മ​റ​ച്ചു​വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പീ​രു​മേ​ട് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ​ത്തി ഡോ​ക്ട​ർ​മാ​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​നവി​വ​രം പ​റ​യു​ന്ന​ത്.തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽനി​ന്ന് വ​നി​താ എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം രാ​ത്രി​യോ​ടെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സ് പ്രാ​യ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പീ​ഡ​ന സ​മ​യ​ത്ത്…

Read More

രണ്ടും ബുദ്ധിമുട്ടിക്കുന്നു; മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍ഡ് ത​ക​ർ​ന്ന നി​ല​യി​ൽ, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​തം; ദുരിതം പേറി യാത്രക്കാർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍ഡ് ത​ക​ർ​ന്ന നി​ല​യി​ലും സ​മീ​പ​ത്തു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. സ്റ്റാ​ൻഡി​ലേക്ക് ബ​സ് പ്ര​വേ​ശി​ക്കു​ന്നി​ട​ത്തും സ്റ്റാ​ന്‍ഡിനു​ള്ളി​ലും ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന രോ​ഗി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വ​ന്നു പോ​കു​ന്ന​ത്. ഒ​രു വ​ർ​ഷ​മാ​കാ​റാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യി​ട്ട്. സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി മാ​ലി​ന്യം സ്റ്റാ​ന്‍ഡിനു​ള്ളി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യ​ത്. ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ബ​സ് സ്റ്റാ​ൻഡും, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും.പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഇ​വ പു​ന​ർ​നി​ർ​മി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.  

Read More

നിങ്ങൾ ചെയ്തത് തെറ്റ്..!  ഹാ​മ​ർ ത​ല​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; എ​ഫ്‌​ഐ​ആ​റി​ൽ സം​ഘാ​ട​ക​രു​ടെ പേര് എഴുതിചേർത്തു

കോ​ട്ട​യം: പാ​ലാ​യി​ൽ സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കും. ഹാ​മ​ർ, ജാ​വ​ലി​ൻ ത്രോ ​മ​ത്സ​ര​ങ്ങ​ൾ ഒ​രേ സ​മ​യം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജോ​സ​ഫ്, നാ​രാ​യ​ണ​ൻ​കു​ട്ടി, കാ​സിം, മാ​ർ​ട്ടി​ൻ എ​ന്നി​വ​രോ​ടാ​ണ് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ എ​ഫ്‌​ഐ​ആ​റി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു. ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണു പാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ജാ​വ​ലി​ൻ ത്രോ ​മ​ത്സ​ര​ത്തി​നു​ശേ​ഷം ജാ​വ​ലി​നു​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണു പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും മൂ​ന്നി​ല​വ് ചൊ​വ്വൂ​ർ സ്വ​ദേ​ശി​യു​മാ​യ ആ​ഫീ​ൽ ജോ​ണ്‍​സ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ ക​ഴി​യ​വേ ഒ​ക്ടോ​ബ​ർ 21നാ​ണ് ആ​ഫീ​ൽ മ​രി​ച്ച​ത്.

Read More

വാ​ള​യാ​ർ സം​ഭ​വം; പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

ക​റു​ക​ച്ചാ​ൽ: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത്. ക്രൂ​ര​മാ​യ പീ​ഡ​നം ന​ട​ന്നെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടും അ​ന്വേ​ഷി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്നും ക​റു​ക​ച്ചാ​ൽ ശാ​ഖാ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ .​കു​ട്ട​പ്പ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. അ​ശോ​ക്്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള​ളി, കെ.​സി. മ​നോ​ജ്, സു​നി​ൽ​കു​മാ​ർ വ​ട​ക്കേ​ക്ക​ര, ഒ.​കെ.​സാ​ബു, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, ഷാ​ജി അ​ട​വി​ച്ചി​റ, വി.​സി. സു​രേ​ന്ദ്ര​ൻ, പി.​പി. മ​നോ​ഹ​ര​ൻ, ഷീ​ലാ ത​ങ്ക​ച്ച​ൻ, സു​നി​ൽ​കു​മാ​ർ പു​തു​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോ​ട്ട​യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീ​ഡിപ്പി​ച്ച സം​ഭ​വത്തിൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

കോട്ടയം: കിടങ്ങൂരിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം പ്ര​തി ബെ​ന്നി​യെ​യാ​ണ് മോ​നി​പ്പ​ള്ളി​യി​ൽ വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ളും പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി അ​ഞ്ചു പേ​ർ ചേ​ർ​ന്ന് 13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​രെ നേ​ര​ത്തെ കി​ട​ങ്ങൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

പ​രി​ശോ​ധ​ന ത​കൃ​തി! മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​ഴ​കി​യ മ​ൽ​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​ൽ​പ്പ​ന ന​ട​ത്തുന്നു

തൊ​ടു​പു​ഴ: മ​ത്സ്യ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണോ​യെ​ന്നു​ള്ള പ​രി​ശോ​ധ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ഴും പ​ഴ​കി​യ മ​ൽ​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​ൽ​പ്പ​ന ന​ട​ത്തുന്നു. പ​ച്ച മ​ൽ​സ്യ​ത്തി​നു പു​റ​മെ ക​ഴി​ഞ്ഞ ദി​വ​സം പ​ഴ​കി​യ ഉ​ണ​ക്ക​മ​ൽ​സ്യ​വും തൊ​ടു​പു​ഴ​യി​ൽ നി​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യാ​ൽ ത​ന്നെ ന​ട​പ​ടി​ക​ൾ പി​ഴ​യ​ട​യ്ക്ക​ലി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​തി​നാ​ൽ പ​ഴ​കി​യ മ​ൽ​സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന വീ​ണ്ടും അ​ന​സ്യൂ​തം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന മ​ൽ​സ്യം പ​ഴ​കി​യ​താ​ണോ രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി​യ​താ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് പേ​പ്പ​ർ സ്ട്രി​പ്പു​ക​ൾ പൊ​തു മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഫി​ഷ​റീ​സ് വ​കു​പ്പ ന​ട​ത്തി​യെ​ങ്കി​ലും ഇ​തും ന​ട​പ്പി​ലാ​യി​ല്ല. ഇ​പ്പോ​ഴും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു​മു​ള്ള മ​ൽ​സ്യം വ​ൻ​തോ​തി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു​ള്ള​താ​യാ​ണ് സൂ​ച​ന. ഇ​തി​നി​ടെ ചെ​റു​കി​ട മ​ൽ​സ്യ സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് വ​ലി​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ അ​ടു​ത്ത നാ​ളു​ക​ളി​ൽ ഒ​ട്ടേ​റെ മ​ൽ​സ്യ സ്റ്റാ​ളു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ…

Read More

കോ​ട്ട​യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; നാ​ലു പേ​ർ ക​സ്റ്റ​ഡി​യി​ൽ

കി​ട​ങ്ങൂ​ർ: കോ​ട്ട​യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. ര​ണ്ടു വ​ർ​ഷ​മാ​യി അ​ഞ്ചു പേ​ർ ചേ​ർ​ന്ന് 13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​രെ കി​ട​ങ്ങൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു പ്ര​തി ബെ​ന്നി ഒ​ളി​വി​ലാ​ണ്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More