അ​റു​പു​ഴ​യി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം; ഒ​രാ​ളെ പൊക്കി; പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെബന്ധുക്കളുടെ ആക്രമണം;  ഒരാൾ ഒളിവിലെന്ന് പോലീസ്

കോ​ട്ട​യം: അ​റു​പു​ഴ​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ത​ല​യോ​ല​പ്പ​റ​ന്പ് പു​ളി​ഞ്ചു​വ​ട് ബി​ബി​ൻ ചാ​ക്കോ(26)യേയാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു വേ​ണ്ടി​യാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബി​ബി​ൻ വീ​ട്ടി​ലെ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നെ ഇ​യാ​ളു​ടെ വീ​ട്ടു​കാ​ർ ആ​ക്ര​മി​ച്ചു. ക​ടി​ച്ചും, മാ​ന്തി​യു​മാ​ണ് പോ​ലീ​സു​കാ​രെ വീ​ട്ടു​കാ​ർ ആ​ക്ര​മി​ച്ച​ത്. പീ​ന്നി​ട് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പോ​ലീ​സു​കാ​ർ കീ​ഴ​ട​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 28നു ​അ​റു​പു​ഴ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​റു​പു​ഴ​യി​ലെ വി​വാ​ഹ വീ​ട്ടി​ലെ ച​ട​ങ്ങി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​ൽ​ഫി​ക്ക​ർ, അ​ൻ​സി​ൽ എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ത​ല​യ്ക്കാ​ണ് ഇ​രു​വ​ർ​ക്കും വെ​ട്ടേ​റ്റ​ത്. ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ഷു​ക്കൂ​ർ, മാ​ത്യു ചാ​ക്കോ (മാ​ക്കോ) കു​മ്മ​നം…

Read More

ഇടുക്കിയിലെ ഭൂപ്രശ്നവും നിർമാണ നിരോധനവും പിൻവലിക്കണം; 28ന് ​ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​മാ​​ണ നി​​രോ​​ധ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 28-ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ എ​​സ്. അ​​ശോ​​ക​​നും ക​​ണ്‍​വീ​​ന​​ർ അ​​ല​​ക്സ് കോ​​ഴി​​മ​​ല​​യും അ​​റി​​യി​​ച്ചു. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ. ഇ​​ടു​​ക്കി​​യോ​​ടു​​ള്ള വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു നി​​യ​​മ​​സ​​ഭാ​​സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന 28ന് ​​രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ നി​​​​യ​​മ​​സ​​ഭ​​യ്ക്കു ​മു​​ന്നി​​ൽ ഉ​​പ​​വ​​സി​​ക്കും.

Read More

എൻഡിഎ തട്ടിക്കൂട്ട് മുന്നണി; മഞ്ചേശ്വരത്ത് ജയിക്കുമായിരുന്ന സുരേന്ദ്രനെ കോ​​ന്നി​​യി​​ലിട്ട് ബി​​ജെ​​പി​​ക്കാ​​രെ​​ല്ലാം ചേ​​ർ​​ന്നുകൊന്നെന്ന് പിസി ജോർജ്

കോ​​ട്ട​​യം: എ​​ൻ​​ഡി​​എ​​ക്കും ബി​​ജെ​​പി​​ക്കു​​മെ​​തി​​രെ ജ​​ന​​പ​​ക്ഷ​നേ​​താ​​വ് പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. എ​​ൻ​​ഡി​​എ ത​​ട്ടി​​ക്കൂ​​ട്ട് മു​​ന്ന​​ണി​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. ഹി​​ന്ദു​​അ​​ല്ലാ​​ത്ത​​വ​​രെ​​ല്ലാം മ​​നു​​ഷ്യ​​ര​​ല്ലെ​​ന്നാ​ണു ബി​​ജെ​​പി ക​​രു​​തു​​ന്ന​​ത്. തോ​​ൽ​​ക്കാ​​ൻ ​വേ​​ണ്ടി​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്ന​​ത്. എ​​ൻ​​ഡി​​എ​​ക്ക് എ​​ത്ര​​നാ​​ൾ മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ​ ക​​ഴി​​യു​​മെ​​ന്ന് അ​​റി​​യി​​ല്ല. എ​​ൻ​​ഡി​​എ യോ​​ഗ​​ത്തി​​ൽ ഇ​​നി താ​​ൻ പ​​ങ്കെ​​ടു​​ക്കി​​ല്ല. എ​​ൻ​​ഡി​​എ ഒ​​രു മു​​ന്ന​​ണി​​യാ​​ണോ​​യെ​​ന്ന് ബി​​ജെ​​പി നേ​​തൃ​​ത്വം വ്യ​​ക്ത​​മാ​​ക്ക​​ണം. കെ. ​​സു​​രേ​​ന്ദ്ര​​ൻ മ​​ഞ്ചേ​​ശ്വ​​ര​​ത്തു മ​​ത്സ​​രി​​ച്ചാ​​ൽ ജ​​യി​​ക്കു​​മാ​​യി​​രു​​ന്നു. കോ​​ന്നി​​യി​​ൽ ബി​​ജെ​​പി​​ക്കാ​​രെ​​ല്ലാം ചേ​​ർ​​ന്നു സു​​രേ​​ന്ദ്ര​​നെ കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ൻ ശ്രീ​​കു​​മാ​​ർ​​മേ​​നോ​​ൻ കു​ഴ​പ്പ​ക്കാ​ര​നാ​ണ്. എ​​ല്ലാ​ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും കാ​​ര​​ണം ശ്രീ​​കു​​മാ​​ർ മേ​​നോ​​ൻ ആ​​ണെ​ന്നു താ​​ൻ നേ​​ര​​ത്തെ പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു

Read More

 കാണാത്തവരായി ആരെങ്കിലുമുണ്ടോ..!  മലരിക്കൽ ആ​മ്പ​ൽ ​കാ​ഴ്ച​ക​ൾ ആസ്വദിക്കാൻ ഇനി പതിനാലു ദിവസങ്ങൾക്കൂടി മാത്രം

കോ​ട്ട​യം: തു​ലാ​വ​ർ​ഷം​മൂ​ലം കൃ​ഷി​പ്പ​ണി​ക​ൾ നീ​ട്ടി​യ​തോ​ടെ മ​ല​രി​ക്ക​ൽ ആ​ന്പ​ൽ​കാ​ഴ്ച​ക​ൾ ര​ണ്ടാ​ഴ്ച കൂ​ടി തു​ട​രും. മ​ല​രി​ക്ക​ൽ തി​രു​വാ​യ്ക്ക​രി പാ​ട​ത്താ​ണ് ഇ​പ്പോ​ൾ ഇ​രു​ന്നൂ​റി​ല​ധി​കം ഏ​ക്ക​റി​ൽ ആ​ന്പ​ൽ​കാ​ഴ്ച​യു​ള്ള​ത്. മ​ല​രി​ക്ക​ൽ നി​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ടൂ​റി​സം സൊ​സൈ​റ്റി വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ൾ നോ​ക്കാ​തെ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് ടൂ​റി​സം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ​സ.് ഷാ​ജി​മോ​ൻ വ​ട്ട​പ്പ​ള്ളി​ൽ അ​റി​യി​ച്ചു. പ​ന​ച്ചി​ക്കാ​ട് ആ​ന്പാ​ട്ടു​ക​ട​വ് ആ​ന്പ​ൽ വ​സ​ന്തം ഫെ​സ്റ്റു ര​ണ്ടാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 19 ന് ​ജി​ല്ലാ ക​ള​ക്്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത ഫെ​സ്റ്റ് ര​ണ്ട് ദി​വ​സം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​സ്റ്റ് ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ച് അ​ന്പ​ൽ പൂ​ക്ക​ൾ കാ​ണു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​മി​ക്കു​ന്നു​ണ്ട്. നാ​ട​ൻ…

Read More

പട്ടാപകൽ വീടിന്‍റെ മതിൽ കയറി പെൺകുട്ടികളുടെ ഫോട്ടോയെടുത്തു; ചോദ്യം ചെയ്ത കുടുംബനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു; ഇരുപതുകാരൻ പോലീസ് പിടിയിൽ

ക​ടു​ത്തു​രു​ത്തി: മൊ​ബൈ​ലി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ ക​യ​റി ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ത​ന​ല്ലൂ​ർ സ്വദേശി മ​നു​വി​നെ (20) ആ​ണ് ക​ടു​ത്തു​രു​ത്തി എ​സ്ഐ ബി.​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ള്ള മ​നു​വി​ന്‍റെ സു​ഹൃ​ത്തും ര​ണ്ടാം പ്ര​തി​യു​മാ​യ അ​ഖി​ലി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ, ക​ഴി​ഞ്ഞ 21 ന് ​ഉ​ച്ച​യ്ക്ക് കോ​ത​ന​ല്ലൂ​ർ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കെ.​ജെ. മാ​ത്യു​വി​ന്‍റെ (ത​ങ്ക​ച്ച​ൻ-52) വീ​ടി​ന് മു​ന്നി​ലെ മ​തി​ലി​ൽ ക​യ​റി വീ​ടി​നു​ള്ളി​ലേ​ക്ക് ഫോ​ക്ക​സ് ചെ​യ്ത് പ്ര​തി​ക​ളാ​യ മ​നു​വും അ​ഖി​ലും മൊ​ബൈ​ലി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​യാ​ണ് ഇ​വ​ർ എ​ടു​ത്ത​തെ​ന്ന് ക​രു​തി മാ​ത്യു ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ഇ​വി​ടെ നി​ന്നും മു​ങ്ങി​യ പ്ര​തി​ക​ൾ രാ​ത്രി ഏ​ഴോ​ടെ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം വ​ച്ചു.…

Read More

‘ആർക്കോ, എന്തൊക്കെയോ മറയ്ക്കാനുണ്ട് ’;  കോട്ടയം നഗരസഭാ  ചെയർപേഴ്സണിന്‍റെ ഓഫീസിൽനിന്ന് ഹാർഡ് ഡിസ്ക് മോഷണം പോയി;  പോലീസ് അന്വേഷണം ആരംഭിച്ചു 

കോ​ട്ട​യം: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന​യു​ടെ ഓ​ഫീ​സി​സ​ൽ നി​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ക​ഴി​ഞ്ഞ 19നാ​ണു ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ​ത്. എ​ൻ​ജി​നി​യ​റിം​ഗ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള മൂ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ ഹാ​ർ​ഡ് ഡി​സ്കാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തെ ദ്യ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.  ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​സ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ലും മു​റി പൂ​ട്ടാ​റി​ല്ല. മോ​ഷ​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ഫീ​സ് മു​റി പൂ​ട്ടി​യി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Read More

പാമ്പാടിയിൽ വീടിനുള്ളിൽ അമ്മയുടെയും മകളുടെയും മൃതദേഹം കണ്ട സംഭവം; ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളില്ല; മരണത്തിൽ പോലീസിന്‍റെ നിഗമനങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ന്പാ​ടി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ന്പാ​ടി വെ​ള്ളൂ​ർ പൊ​ന്ന​പ്പ​ൻ​സി​റ്റി മ​ണ്ണു​കു​ള​ങ്ങ​ര പ​രേ​ത​നാ​യ വ​ൽ​സ​മ്മ (80), മ​ക​ൾ മി​നി (50) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​ത്സ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൾ മി​നി തൂ​ങ്ങി മ​രി​ച്ച​താ​ണോ, ഇ​രുവ​രും ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വൽസമ്മയുടെ കൈ​യി​ലെ ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ലും മി​നി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം വ​ത്സ​മ്മ മ​രി​ച്ചത് ര​ക്തം ന​ഷ്്ട​പ്പെ​ട്ട​തു മൂ​ലം ശ്വാ​സം കി​ട്ടാ​തെ​യോ ഹൃ​ദ​യാ​ഘാ​തം മൂ​ല​മോ ആ​ണെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൈ​യി​ലെ മു​റി​വ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത​ല്ലെ​ങ്കി​ലും ഈ…

Read More

കൊലകൊല്ലിയായി കെഎസ്ആർടിസി; നി​ർ​ത്തി​യിട്ട ബൈ​ക്കി​ൽ ഇരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചു; നിലത്തുവീണ റോബിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങി ബസിന്‍റെ പിൻചക്രം

ചി​ങ്ങ​വ​നം: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വാ​ഗ​മ​ണ്‍ കൈ​തം​പ​താ​ൽ സോ​ഫി​യ ഭ​വ​നി​ൽ എ​സ്. റോ​ബി​ൻ (21 ) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ചി​ങ്ങ​വ​നം പു​ത്ത​ൻ​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന റോ​ബി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ബി​ൻ ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​ബി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ങ്ങ​വ​ന​ത്ത് മ​ന്പ​ല​ത്ത് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​​ര​നാ​ണ് റോ​ബി​ൻ. റോ​ബി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.  ബ​സി​ടി​ച്ചു യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.  മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

Read More

പാമ്പാടിയിൽ വീടിനുള്ളിൽ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തു

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പാ​ന്പാ​ടി വെ​ള്ളൂ​ർ പൊ​ന്ന​പ്പ​ൻ​സി​റ്റി മ​ണ്ണു​കു​ള​ങ്ങ​ര വ​ൽ​സ​മ്മ (80), മ​ക​ൾ മി​നി (50) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ പാ​ന്പാ​ടി എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണു ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും മ​ക​ളും താ​മസി​ച്ചി​രു​ന്ന വീ​ട്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി ലൈ​റ്റ് തെ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തും ര​ണ്ടുദിവസത്തെ പ​ത്ര​ങ്ങ​ൾ വീ​ടി​നു പു​റ​ത്ത് കി​ട​ന്നി​രു​ന്ന​തും ക​ണ്ടു സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പാ​ന്പാ​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പാ​ന്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ന്നു അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ത്സ​മ്മ​യും മ​ക​ൾ മി​നി​യും അ​യ​ൽ​വാ​സി​ക​ളു​മാ​യി അ​ധി​കം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. വ​ത്സ​മ്മ നി​ല​ത്തും മ​ക​ൾ മി​നി ഉ​ത്ത​ര​ത്തി​ൽ തൂ​ങ്ങി​യനി​ല​യി​ലു​മാ​ണ്…

Read More

വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ  ഓ​ടയില്ല;  ഏറ്റുമാനൂർ-അതിരന്പുഴ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

അ​തി​ര​ന്പു​ഴ: ഏ​റ്റു​മാ​നൂ​ർ – അ​തി​ര​ന്പു​ഴ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. അ​തി​ര​ന്പു​ഴ പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ഉ​പ്പു​പു​ര​യ്ക്ക​ൽ താ​ഴെ​യും യൂ​ണി​വേ​ഴ്സി​റ്റി ജം​ഗ്ഷ​നു സ​മീ​പ​വു​മാ​ണ് മ​ഴ പെ​യ്താ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നുപോ​കാ​ൻ ബു​ദ്ധി​മുട്ടാ​ണ്. വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ ഇ​വി​ടെ ഓ​ട​യോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്ക​ട്ട് ഉ​ണ്ടാ​കാ​ൻ കാ​ര​ണം. വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​തോ​ടെ റോ​ഡി​നും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ​യും കാ​ൽന​ട​യാ​ത്ര​ക്കാ​രു​ടെ​യും ദേ​ഹ​ത്ത് ചെ​ളി വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More