എലിക്കുളം: ഒരു ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായി മാറി എലിക്കുളത്തെ നാട്ടുചന്ത. ഇന്നലെ നടന്ന ലേലം വിളയിൽ തിളങ്ങിയത് മുട്ടനാടും, കരിങ്കോഴിയും, തളിർ പച്ചക്കറി ഉല്പാദകസംഘവും. എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച നാട്ടു ചന്തയിലാണ് വാശിയേറിയ ലേലം വിളി നടന്നത്. നാടൻ വാഴക്കുലകൾ, പച്ചക്കറികൾ, അരി, വളർത്തു മൃഗങ്ങൾ തുടങ്ങി നാടൻ കറിവേപ്പില വരെ വിപണിയിലെ താരമായി. കുരുവിക്കൂട് എൻഎസ്എസ് കരയോഗ അങ്കണത്തിൽ നടന്ന നാട്ടു ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ റോസ്മി ജോബി നിർവഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിസ ലത്തീഫ് , കൃഷി അസിസ്റ്റന്റ് എ.ജെ. അലക്സ് റോയി, തളിർ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, സാവിച്ചൻ പാംപ്ലാനിയിൽ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജസ്റ്റിൻ മണ്ഡപത്തിൽ, അനിൽകുമാർ മഞ്ചക്കഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.എല്ലാ വ്യാഴാഴ്ചയും…
Read MoreCategory: Kottayam
മാവേലിക്കര സബ്ജയിലിൽ തടവുകാരൻ മരിച്ച സംഭവം; കൊലപാതകികൾ സഹതടവുകാർ ആവാം; കുറ്റക്കാരല്ലെന്ന് സിഐയും ജയിൽ സൂപ്രണ്ടും
മാവേലിക്കര: സ്പെഷൽ സബ്ജയിലിൽ റിമാൻഡ് തടവുകാരൻ ശ്വാസനാളത്തിൽ തുവാല കുരുങ്ങി മരിച്ചതായി കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സൂചനയുമായി മജിസ്ട്രേറ്റിന്റെ റിപ്പോർട്ട്. സാന്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കോട്ടയം കുമരകം മഠത്തിൽ എം.ജെ.ജേക്കബി (68) നെ കഴിഞ്ഞ മാർച്ച് 21ന് പുലർച്ചെയാണ് ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം അന്വേഷിച്ച അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ രവീന്ദ്രനാണ് കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയത്. സഹതടവുകാർ മർദിച്ചും ശ്വാസം മുട്ടിച്ചും ജേക്കബിനെ കൊലപ്പെടുത്തിയതാകാമെന്നും പോലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിന്നിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജേക്കബിന്റെ കൈവിരലുകളിൽ ചതവിന്റെയും മുറിവിന്റെയും പാടുകൾ ഉണ്ടായിരുന്നെന്നും സംഭവത്തിൽ ജയിലധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് 14 തടവുകാരോടൊപ്പം 11-ാം നന്പർ സെല്ലിൽ കഴിഞ്ഞിരുന്ന ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കുകയായിരുന്നെന്നായിരുന്നു പോലീസിന്റെയും ജയിലധികൃതരുടെയും വാദം. എന്നാൽ തൂവാല തൊണ്ടയിൽ തിരുകി…
Read Moreചുവപ്പു നാടയിൽ കുരുക്കേണ്ട..! : കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകൾ നാളേയ്ക്കകം തീർപ്പാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
കോട്ടയം: കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ നാളേയ്ക്കകം തീർപ്പാക്കി റിപ്പോർട്ട് നല്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറിമാർക്ക് നിർദേശം നല്കി. കെട്ടിട നിർമാണ അനുമതി, കെട്ടിട നന്പർ, ഒക്യുപെൻസി, കെട്ടിട നിർമാണ ക്രമവത്കരണം തുടങ്ങിയ അപേക്ഷകളുടെ കാര്യത്തിലാണ് അടിയന്തര തീരുമാനമെടുക്കാൻ നിർദേശം. ഇനിയും തീർപ്പാക്കാത്ത അപേക്ഷകൾക്കായി 26, 29 തീയതികളിൽ ജില്ലാതല അദാലത്ത് നടത്തും. അദാലത്തുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്്ടറുടെ ഓഫീസിൽ നേരിട്ടും പരാതി നൽകാം. ഉടമസ്ഥാവകാശം സംബന്ധിച്ചും റവന്യു രേഖയിൽ നിലം, നഞ്ച, തണ്ണീർത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടു ളളതും, കേരള നെൽവയൽ തണ്ണീർത്തട നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവയുടെ ലംഘനം മൂലം പരിഹരിക്കപ്പെടാതെയുമുളള അപേക്ഷകൾക്കാണ് തീർപ്പുണ്ടാക്കുന്നത്. പഞ്ചായത്തുതലത്തിൽ അദാലത്തുകൾ പൂർത്തിയായി.
Read Moreഒറ്റ വാർത്ത, നഗരസഭ ഉണർന്നു പ്രവർത്തിച്ചു; ബേക്കർ ജംഗ്ഷനിലെ വെള്ളക്കെട്ടിനും ഓട പ്രശ്നത്തിനും പരിഹാരമാകുന്നു; അഭിനന്ദിച്ച് യാത്രക്കാരും
കോട്ടയം: നഗരസഭയ്ക്ക് യാത്രക്കാരുടെ വക നന്ദി. ബേക്കർ ജംഗ്ഷനിൽ നിന്ന് കുമരകം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്തു നിൽക്കുന്നവർ കുറേ നാളായി ബുദ്ധിമുട്ടിലായിരുന്നു. ഓടയിൽ മലിനജലം കെട്ടിക്കിടന്നുണ്ടായ രൂക്ഷഗന്ധം മൂലം യാത്രക്കാർക്ക് വെയ്റ്റിംഗ് ഷെഡിലോ പരിസരത്തോ നിൽക്കാൻ പോലും കഴിയുമായിരുന്നില്ല. അതുവഴി നടന്നു പോകുന്നവർ പോലും വെയ്റ്റിംഗ് ഷെഡിനു മുന്നിലെത്തുന്പോൾ മൂക്കുപൊത്തും. അതായിരുന്നു സ്ഥിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രദീപിക ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭ ആരോഗ്യ വിഭാഗം ഉടൻ ഇടപെട്ടു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അഞ്ജു, ജേക്കബ്സണ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇന്നലെ തൊഴിലാളികൾ ഓടയുടെ മൂടി നീക്കി പരിശോധിച്ചു. സമീപത്തെ ഇടറോഡിലേക്ക് പോകുന്ന ഭാഗത്തെ സ്ലാബ് ഒടിഞ്ഞ് ഓടയിൽ വീണതാണ് മലിനജലം ഒഴുക്ക് തടസപ്പെടാൻ കാരണമെന്നു കണ്ടെത്തി. തടസം നീക്കി ജലമൊഴുക്ക് സുഗമമാക്കി. ഇനി സമീപത്തെ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; മുന്നണികൾ പ്രവർത്തനം സജീവമാക്കി
കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മുന്നണികളും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ ആവേശത്തിലാണു കോണ്ഗ്രസും കേരള കോണ്ഗ്രസും. ഇടതു മുന്നണിയാകട്ടെ മന്ത്രിമാരെ ഉൾപ്പെടെ കളത്തിലിറക്കിയാണു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിലുണ്ടായ വർധനവാണ് എൻഡിഎ ക്യാന്പിനെ ആവേശഭരിതമാക്കുന്നത്. കോണ്ഗ്രസിന്റെയും കേരള കോണ്ഗ്രസിന്റെ ജില്ലാ നേതാക്കൾ പങ്കെടുത്ത യുഡിഎഫ് നേതൃയോഗം കഴിഞ്ഞ ദിവസം ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഇടതുമുന്നണി സർവ തന്ത്രങ്ങളും പ്രയോഗിക്കുമെന്നും 20 മന്ത്രിമാരും പാലായിലെത്തുമെന്നും വീടുകൾ കയറി പ്രചാരണം നടത്തുമെന്നും അതിനാൽ കരുതലോടെയുള്ള പ്രവർത്തനം യുഡിഎഫ് നടത്തണമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. വോട്ടർപട്ടികയിൽ പരമാവധി ആളുകളെ ചേർക്കുന്നതിനും ബൂത്തുതലത്തിലുളള കമ്മിറ്റികൾ ശക്തിപ്പെടുത്താനും നേതാക്കൾക്ക് യോഗം…
Read Moreകസ്റ്റഡി മരണം; സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ നെടുംങ്കണ്ടം പോലീസ് സ്റ്റേഷൻ സന്ദർശിക്കും; ജുഡീഷൽ കമ്മീഷന്റെ സന്ദർശനം നാളെ
തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്ന് ഉച്ചയോടെ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തും. റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതുസംബ ന്ധിച്ച് പി ടി തോമസ് എംഎൽഎ പരാതി നൽകി യിരുന്നു. പീരുമേട് ജയിലിൽ സന്ദർശനം നടത്തിയതിനു ശേഷം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാറിനു മർദനമേറ്റെന്നു പറയപ്പെടുന്ന പോലീസുകാരുടെ വിശ്രമമുറി ഉൾപ്പെടെയുള്ള ഇടങ്ങളിലും സന്ദർശനം നടത്തും. സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ്. കെ.നാരായണക്കുറുപ്പും നാളെ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിക്കും. കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തതിനു പുറമെ രാജ്കുമാറിന്റെ പോസ്റ്റുമോർട്ടത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും എഫ്ഐആറും മജിസ്റ്റീരിയൽ റിപ്പോർട്ടും സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ…
Read Moreയാത്രാ തടസമുണ്ടാക്കി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട സഹോദരനും സഹോദരിക്കും ക്രൂരമർദനം; പിന്നാലെയെത്തി കാർതടഞ്ഞ് മർദ്ദിക്കുകയായിരുന്നു; മൂന്ന് പേർ അറസ്റ്റിൽ
കടുത്തുരുത്തി: കാർ യാത്രക്കാരായ യുവതിയേയും യുവാവിനേയും മർദ്ദിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ സ്വദേശികളായ ജിൻസ്, ആൽബിൻ, സ്റ്റെബിൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കോതനല്ലൂർ ജംഗ്ഷനിലാണ് സംഭവം. കോതനല്ലൂർ സ്വദേശികളായ സഹോദരങ്ങൾ ചാമക്കാലാ പള്ളിയിലേക്ക് പോകുന്പോഴാണ് സംഭവം. റോഡിൽ തടസമുണ്ടാക്കി കിടന്ന പ്രതികളുടെ ഇന്നോവ കാർ മാറ്റി കൊടുക്കുവാൻ പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തത്തിന് കാരണം. സഹോദരങ്ങളായ യുവാവും യുവതിയും സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയാണ് പ്രതികൾ കാർ തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ചത്. കടുത്തുരുത്തി എസ്എച്ച്ഒ വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ എസ്ഐ എ.സമദ്, എഎസ്ഐ ജയറാം, കോണ്സ്റ്റബിൾ ബിനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreപ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയുടെ പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് യുവാവ് പണം തട്ടിയെടുത്തതായി പരാതി
കടുത്തുരുത്തി: പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയുടെ പേരിൽ യുവാവ് വീട്ടിലെത്തി വീട്ടമ്മയിൽ നിന്നു പണം തട്ടിയെടുത്തതായി പരാതി. വെള്ളാശ്ശേരി ആലയ്ക്കപ്പറന്പിൽ വീട്ടിൽ ശേഖരന്റെ ഭാര്യ ലീലയെ കന്പളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കടുത്തുരുത്തി ട്രഷറിയിലെ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി യുവാവ് വീട്ടിലെത്തുന്നത്. ഭർത്താവിന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കണമെങ്കിൽ 6800 രൂപ അടയ്ക്കണമെന്നും ഇതിന്റെ ഫീസായി മറ്റൊരു 120 രൂപ കൂടി അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. ഓഫീസിൽ എത്തിയാൽ 6800 രൂപ മടക്കി കിട്ടുമെന്നുമാണ് പറഞ്ഞത്. ഇയാളുടെ വാക്ക് വിശ്വസിച്ചു ലീല വീട് നിർമാണത്തിനായി വച്ചിരുന്ന തുകയിൽ നിന്നും പണം എടുത്തു നൽകുകയായിരുന്നു. വൈകൂന്നേരം ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്തുരുത്തി എസ്വിഡി ജംഗ്ഷന് സമീപം താമസിക്കുന്ന വീട്ടിലെ വയോധികയെ പറ്റിച്ചും ചൊവ്വാഴ്ച പണം തട്ടാൻ ശ്രമം നടന്നിരുന്നു. രണ്ടും ഒരേ…
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചത് മരിച്ചതിന് ശേഷം
പീരുമേട്: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ചതിന് ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മരണം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ജയിലിൽനിന്ന് രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതെന്നും മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.
Read Moreകുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പോലീസിലെ 12 പേർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ
കോട്ടയം: കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പോലീസിലെ 12 പേർക്കു സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ഡിസിആർബി ഡിവൈഎസ്പി കെ.സുഭാഷ്, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ് എന്നിവരുൾപ്പടെ 12 പേർക്കാണു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ച കേസിൽ ഇതര സംസ്ഥാനക്കാരായ പ്രതികളെ ഹരിയാനയിലെ മേവത്തിൽ നിന്നും അതിസാഹസികമായ അറസ്റ്റ് ചെയ്തു സംഭവത്തിലാണു ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ്, ചിങ്ങവനം എഎസ്ഐ കെ.കെ. റെജി, ഗാന്ധിനഗർ എഎസ്ഐ എസ്. അജിത്, കോട്ടയം സൈബർ സെല്ലിലെ സിപിഒ വി.എസ്. മനോജ്കുമാർ എന്നിവർക്കു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കടുത്തുരുത്തിയിൽ ബ്ലേഡ് ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡൽഹിയിൽ നിന്നും അറസ്റ്റു ചെയ്ത…
Read More