കോട്ടയം: വസ്തു കരം അടയ്ക്കണമെങ്കിൽ ഇനി പണം ആവശ്യമില്ല. എടിഎം കാർഡ് മതി. ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ പണമിടപാടിന് ഇ- പോസ് മെഷീൻ എത്തി. കളക്ടറേറ്റ്് കോണ്‍ഫറൻസ് ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ വില്ലേജ് ഓഫീസുകളിലെ കറൻസി രഹിത സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലയിലെ നൂറ് വില്ലേജ് ഓഫീസുകൾക്കുമുള്ള ഇ-പോസ് മെഷീനുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, സബ് കളക്ടർ ഈശ പ്രിയ, അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, എഡിഎം അലക്സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇ-പോസ് മെഷീൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. ബാങ്കുകളിലും ട്രഷറികളിലും സമയ ബന്ധിതമായി പണം അടയ്ക്കുന്നതിന് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക്…
Read MoreCategory: Kottayam
എരുമേലി പോലീസ് മർദിച്ചെന്ന പരാതിയുമായി യുവാവ്; മർദിച്ചതായി കണ്ടെത്തിയാൽ രാജിയെന്ന് സിഐ; കോട്ടയം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സയിൽ
എരുമേലി: എരുമേലിയിൽ യുവാവിനെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമാണോ എന്ന സംശയം ഉയർന്നു. മർദനത്തിന്റേതായ ഒരു തെളിവും ഇല്ലെന്ന് ഡോക്ടറും, മർദിച്ചതായി കണ്ടെത്തിയാൽ രാജിവയ്ക്കാൻ തയാറാണെന്ന് എരുമേലി സിഐയും വ്യക്തമാക്കിയതോടെയാണ് യുവാവിന്റെ ആരോപണം വ്യാജമാണോ എന്ന സംശയം ഉയരുന്നത്. എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി പാടിമുറിയിൽ വിനീത് (21) ആണ് പോലീസ് മർദിച്ചെന്ന പരാതിയുമായി ആശുപത്രിയിൽ എത്തിയത്. യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്തു വിടുകയായിരുന്നുവെന്നും യാതൊരു മർദനവും ഉണ്ടായിട്ടില്ലെന്നും എരുമേലി സിഐ എം. ദീലിപ് ഖാൻ പറഞ്ഞു. ഏതുവിധ അന്വേഷണത്തിനും താൻ തയാറാണെന്നും യുവാവ് സ്റ്റേഷനിൽ വന്നു പോയതിന്റെ തെളിവുകൾ ഉണ്ടെന്നും സിഐ പറഞ്ഞു. മർദിച്ചതായി കണ്ടെത്തിയാൽ താൻ ജോലി രാജിവയ്ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിഐ. എരുമേലി പോലീസ് മർദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിനീതിനെ രണ്ട് ഡോക്ടർമാർ…
Read Moreകോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹങ്ങൾ വർധിക്കുന്നു; ഉടനെ മാറ്റിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറവു ചെയ്യുമെന്ന് അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാഥ മൃതദേഹങ്ങളുടെ എണ്ണം വർധിക്കുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗി, വെസ്റ്റ് പോലീസ് കഴിഞ്ഞ ഫെബ്രുവരി 11ന് കൊണ്ടുവന്ന് പിറ്റേ ദിവസം മരിച്ച സോമൻ (50), ഫെബ്രുവരി 14ന് കൊണ്ടുവന്ന് 28ന് മരിച്ച അജ്ഞാതൻ, ഏപ്രിൽ 28നു കൊണ്ടുവന്ന് അന്നു തന്നെ മരിച്ച ബാലൻ (52), ആലുവ ഈസ്റ്റ് പോലീസ് 28ന് കൊണ്ടുവന്ന് ജൂണ്‍ ആറിന് മരിച്ച തമിഴ്നാട് ഇളകന്തൂർ നോർത്ത് സ്ട്രീറ്റ് രാമലിംഗത്തിന്റെ ബന്ധു പിച്ചാ മണി(64) , കോട്ടയം ഈസ്റ്റ് പോലീസ് ജൂണ്‍ 30ന് കൊണ്ടുവന്ന് ജൂലൈ നാലിന് മരണപ്പെട്ട സെൽവൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ആലുവ ഈസ്റ്റ് പോലീസ് കൊണ്ടുവന്ന പിച്ചാമണിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടി സ്വീകരിച്ച ശേഷം വീണ്ടും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആശുപത്രി…
Read Moreലക്ഷങ്ങൾ മുടക്കിനിർമിച്ച പെരുവ ഗവണ്മെന്റ് ഗേൾസ് സ്കൂൾ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നു; കരാറുകാരന്റെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം
കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നതായി പരാതി. വെള്ളം ഒഴുകിപ്പോകാൻ വച്ച പാത്തി ദ്രവിച്ചു പോയതോടെയാണ്ഓഡിറ്റോറിയം നനഞ്ഞൊലിക്കുവാനിടയാക്കിത്. ഓഡിറ്റോറിയത്തിന്റെ തറയിൽ ഇട്ടിരിക്കുന്ന ടൈലുകൾ നിലവാരമില്ലാത്തവയാണെന്ന ആക്ഷേപവുമുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് മൂന്ന് വർഷം മുന്‍പ് ഓഡിറ്റോറിയം നിർമിച്ചത്. 420 ലധികം പെണ്‍കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തായ്-ക്കോണ്ട, കരോട്ടെ, യോഗ പരിശീലനങ്ങളും സ്കൂളിന്റെ മറ്റു പൊതുപരിപാടികളും ഈ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. ഇന്നലെ ഓഡിറ്റോറിയത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണയോഗത്തിൽ വിദ്യാർഥിനികൾ പങ്കെടുത്തതും വെള്ളത്തിൽ ചവിട്ടി നിന്നാണ്. ഓഡിറ്റോറിയം നിർമിച്ച കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും ഓഡിറ്റോറിയം പുനരുദ്ധരിക്കണമെന്നും സിപിഐ പെരുവ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
Read Moreവിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനിക്കാട് മാരിക്കൽ ബാബുവിന്റെ മകൻ ശരത് ബാബു(20)വിനെ പോലീസ് അറസ്റ്റുചെയ്തു. ആനിക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മല്ലപ്പള്ളി സിഐ സഞ്ജയ്, കീഴ്വായ്പൂര് എസ്ഐ വി.എസ്.ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreനെടുംകണ്ടം കസ്റ്റഡി മരണം: ആന്തരിക അവയവം പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന്
ഗാന്ധിനഗർ: പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേ മർദനമേറ്റു മരിച്ച രാജ്കുമാറിനെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ജൂണ്‍ 22നാണ് രാജ്കുമാറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. മിക്ക കേസുകൾക്കും ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കാറുള്ളതാണ്. കസ്റ്റഡി മരണമെന്ന പരാതിയുണ്ടായിട്ടും എന്തുകൊണ്ടാണ് രാജ്കുമാറിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതെന്ന സംശയം ഉയരുന്നു. അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരോട് ഇന്ന് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാകുവാൻ ഉത്തരവ് നൽകിയിട്ടുള്ളതിനാൽ ഇവർ ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകും. രാജ് കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയെന്ന പ്രചാരണം തെറ്റാണെന്നും പോസ്റ്റ്മോർട്ടം നടന്നപ്പോഴുള്ള വീഡിയോ ചിത്രീകരണത്തിന്റെ കോപ്പികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പീരുമേട് കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ജയിൽ…
Read Moreകോട്ടയംകാരെ പറ്റിക്കാൻ ഇത്ര എളുപ്പമോ? ഒരു തവണ കണ്ട പരിചയം മാത്രം; ഏറ്റുമാനൂരിലെ സ്വർണ്ണക്കടക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്തത് ആറുലക്ഷം രൂപ
കോട്ടയം: തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന പത്രവാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമൊക്കെയുണ്ടെങ്കിലും പിന്നെയും ജനം തട്ടിപ്പിനിരയാകുന്നു. ഇന്നലെ പട്ടാപ്പകൽ സിനിമാ മോഡൽ തട്ടിപ്പ് നടത്തിയയാൾ ഒറ്റയടിക്ക് ആറു ലക്ഷമാണ് അടിച്ചെടുത്തത്. ഒരു തവണ കണ്ട പരിചയത്തിന്റെ പേരിൽ ഏറ്റുമാനൂർ സ്വദേശിയെ കബളിപ്പിച്ച് ആറു ലക്ഷം രൂപയാണ് ഒരൂ വിരുതൻ തട്ടിയെടുത്തത്. ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നല്‍കാമെന്ന് പറഞ്ഞു വന്നയാൾ ജ്വല്ലറി ഉടമയെ സമർഥമായി കബളിപ്പിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ പണയമിരിക്കുന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങുന്നയാളാണ് ജ്വല്ലറി ഉടമ. കഴിഞ്ഞ ദിവസം ഒരാൾ ജ്വല്ലറി ഉടമയെ ചെന്ന് കണ്ടു സ്റ്റേറ്റ് ബാങ്കിന്റെ കളക്ടറേറ്റിനു സമീപമുള്ള ശാഖയിൽ പണയമിരിക്കുന്ന സ്വർണഭരണങ്ങൾ എടുത്ത് വിൽപ്പന നടത്തുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ടു. പണയം വച്ചിരിക്കുന്ന സ്വർണം എടുക്കുന്നതിന് ഇന്നലെ രാവിലെ വരാമെന്നും പറഞ്ഞു.ഇതനുസരിച്ചു ഇയാൾ കടയുടമയുടെ കാറിൽ കളക്ടറേറ്റിനു മുന്നിലുള്ള ബാങ്കിലെത്തി. ഉടനെ പണയം എടുത്തുവരാമെന്നു പറഞ്ഞ്…
Read More100 വർഷം പിന്നിട്ട് നാട്ടുമത്സ്യ വിപണന കേന്ദ്രമായ എസ് കെ വി ;ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താരംഭിച്ച മാർക്കറ്റിന്റെ പിന്നിട്ട ചരിത്രം ഇങ്ങനെ…
കടുത്തുരുത്തി: പ്രായം നൂറ് പിന്നിട്ട് കടുത്തുരുത്തി എസ്കെവി (ശ്രീകൃഷ്ണ വിലാസം) മാർക്കറ്റ്. മാർക്കറ്റിന്റെ ആരംഭകാലത്തെന്ന പോലെ ഇപ്പോഴും നാട്ടുമാത്സ്യങ്ങൾ തേടിയെത്തുന്നവർ ആദ്യമെത്തുക കടുത്തുരുത്തി എസ്കെവി മാർക്കറ്റിൽ. ഇപ്പോൾ പേര് പറയുന്പോൾ ഏറ്റുമാനൂർ, വൈക്കം മാർക്കറ്റുകൾക്കാണ് പെരുമ കൂടുതലെങ്കിലും നാട്ടുമത്സ്യങ്ങൾ ഇപ്പോഴും ന്യായ വിലയ്ക്കു ലഭിക്കുന്ന മാർക്കറ്റ് ഏതെന്ന് ചോദിച്ചാൽ എസ്കെവിക്ക് തന്നെയായിരിക്കും പ്രഥമസ്ഥാനം. നൂറുവർഷത്തെ ചരിത്രമാണ് കടുത്തുരുത്തി ശ്രീകൃഷ്ണവിലാസം (എസ്കെവി) മാർക്കറ്റിന് പറയാനുള്ളത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് മാർക്കറ്റ് ആരംഭിക്കുന്നതെന്നാണ് ചരിത്രം പറയുന്നത്. 2019 ജൂലൈ അഞ്ചിന് മാർക്കറ്റിന് നൂറ് വയസായി. മാർക്കറ്റില്ലാതിരുന്നതിനാൽ കടുത്തുരുത്തിയിലുള്ളവർ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് വാലാച്ചിറ കടവിൽ എത്തി വേണം വള്ളത്തിൽ അരിയും പച്ചക്കറികളുമായി കൊച്ചിയിലും ആലപ്പുഴയിലും എത്തിച്ചു വിൽപന നടത്തിയിരുന്നതും, അവിടെ നിന്നുള്ള പലചരക്ക് സാധനങ്ങൾ കടുത്തുരുത്തിയിലേക്ക് എത്തിച്ചിരുന്നതും. അക്കാലത്ത് ഗതാഗത സൗകര്യത്തിനായി കാളവണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.…
Read Moreപ്ലസ്ടു വിദ്യാർഥിനെ അയൽവാസിയായ മധ്യവയസ്കൻ പിഡീപ്പിക്കാൻ ശ്രമിച്ചതായി പരാതി
ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. പ്ലസ്ടൂ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 27ന് രാത്രിയിൽ തിരുവനന്തപുരം സ്വദേശി, പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 40കാരൻ കടന്നു പിടിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമേലിൽ ഇതാവർത്തിക്കരുത്..! സഹോദരങ്ങളുടെ ഭിന്നതയ്ക്ക് ഇരയായി ഫയർ ഫോഴ്സ്; ഒടുവിൽ ഇരുവർക്കും താക്കീത് നൽകി ഫയർഫോഴ്സ്; കോട്ടയത്തെ സംഭവം ഇങ്ങനെ…
കോട്ടയം: സഹോദരങ്ങൾ തമ്മിലുള്ള ഭിന്നത ഫയർഫോഴ്സിനും പണികിട്ടി. ചപ്പുചവറുകൾക്ക് തീയിട്ടത് തന്റെ കടയ്ക്കാണെന്നു തെറ്റിദ്ധരിച്ച് അനുജൻ ഫയർഫോഴ്സിൽ വിളിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴാണ് സഹോദരങ്ങൾ തമ്മിലുള്ള പിണക്കമാണെന്നും തീ പിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമായത്. മേലിൽ ഇതാവർത്തിക്കരുതെന്ന് താക്കീത് നല്‍കിയാണ് ഫയർഫോഴ്സ് തിരികെ പോയത്. മെഡിക്കൽകോളജ് കസ്തൂർബാ ജംഗ്ഷനിലാണ് സംഭവം. ജയിംസ് എന്നയാളുടെ മുറുക്കാൻ കടയ്ക്കു മുന്നിൽ ജ്യേഷ്ഠൻ രാജു പടുത കെട്ടി മറ്റൊരു കച്ചവടത്തിനു തയാറായി. ഇതോടെ ചേട്ടനും അനുജനും തമ്മിൽ വാക്കുതർക്കം ഉടലെടുത്തു. വെള്ളിയാഴ്ച ചേട്ടന്റെ പടുത അനുജൻ അഴിച്ചുമാറ്റി. ഇതേ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും സമാധാനിപ്പിച്ചത്. അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ജയിംസ് വരുന്പോഴാണ് തന്റെ കടയ്ക്കു തീപിടിച്ചെന്നു തോന്നിയത്. കടയ്ക്കുമുന്നിൽ ചപ്പുചവറുകൾക്ക് ചേട്ടൻ തീയിട്ടതായിരുന്നു. കടയ്ക്ക് തീപിടിച്ചെന്നു പറഞ്ഞ് ഉടനെ ഫയർഫോഴ്സിലേക്ക് വിളിച്ചു. ഫയർഫോഴ്സ് പാഞ്ഞെത്തിയപ്പോഴാണ് ചേട്ടന്റെയും അനുജന്റെയും ഭിന്നതയാണ്…
Read More