കോട്ടയം: കെവിൻ വധക്കേസിലെ അഞ്ചാംപ്രതി കൊല്ലം തെന്മല സ്വദേശി ചാക്കോ ജോണിന്റെ ആരോഗ്യനില തൃപ്തികരം. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ചാക്കോയ്ക്കു ഇസിജിയിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കു ഹൃദ്രോഗ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഏറെക്കാലമായി ചാക്കോ നേരിയ ഹൃദ്രോഗപ്രശ്നം നേരിടുന്നുണ്ട്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സയ്ക്കു വിധേയമായിട്ടുള്ളയാളാണു ചാക്കോ. അതിനാൽ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. പരിശോധനയിൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്ലെങ്കിലും ക്ഷീണമുള്ളതിനാൽ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതര പ്രശ്നമില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. കെവിൻ വധക്കേസിൽ ഇന്നു വാദം തുടങ്ങാനിരിക്കെയാണു ചാക്കോയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read MoreCategory: Kottayam
ഉണ്ടും ഉറങ്ങിയും കോട്ടയം മെഡിക്കൽ കോളജ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു;ഭയാശങ്കയോടെ രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട് സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യപ്രവർത്തകരുടെയും കഞ്ചാവ് വില്പനക്കാരുടേയും വിഹാരകേന്ദ്രമാകുന്നു. രോഗികൾക്കും അവരുടെ പരിചരണത്തിനായി എത്തുവർക്കും ഭയാശങ്കകൂടാതെ കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ആശുപത്രി കോന്പൗണ്ടിന്റെ ചില ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ മോഷ്ടാക്കളുടെയും താവളകേന്ദ്രമായി ആശുപത്രി പരിസരം മാറുന്നു. മുൻകാലങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് വളരെ ശക്തമാക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ പരിശോധനകളും ഉണ്ടായിരുന്നു. ഇപ്പോൾ കാര്യമായ പരിശോധനകൾ നടത്താത്തത് സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു. സന്ധ്യകഴിഞ്ഞാൽ കാർഡിയോളജി മന്ദിരത്തിന്റെയും കാൻസർ വാർഡിന്റെയും ഇടയ്ക്കുള്ളകുറ്റിക്കാട് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഗൈനക്കോളജി മന്ദിരത്തിലേക്കു പോകുന്ന റോഡിന്റെ ഇടതുഭാഗത്തും കുറ്റിക്കാട്ടിലും ഇവരുടെശല്യം രൂക്ഷമാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന പകൽ സമയങ്ങളിൽ മദ്യം വാങ്ങി കൊണ്ടുവന്ന് ഇവിടിരുന്ന് പരസ്യമായി മദ്യപിക്കുകയാണ്. കഴിഞ്ഞദിവസം ചീഞ്ഞളിഞ്ഞ ഒരു മൃതശരീരം കാൻസർ വാർഡിന്റെ പിൻഭാഗത്തു കാണപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം പഴക്കം വരുമെന്ന് സംശയിക്കുന്ന…
Read Moreമെഡിക്കൽ കോളജിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതമെന്ന് ഉറപ്പിച്ച് പോലീസ് പറയുന്നതിന്റെ കാരണം ഇങ്ങനെയൊക്കെ…
കോട്ടയം: ലോട്ടറി വില്പനക്കാരിയുടെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിൽ ഉറച്ച് പോലീസ്. പ്രതികളെക്കുറിച്ച് ധാരണയിലെത്തുവാൻ ഇതുവരെ പോലീസിനായിട്ടില്ല. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ഇയാൾ. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്നും കണ്ടെത്തിയത്. പൊന്നമ്മയുടെ സുഹൃത്തും ലോട്ടറി കച്ചവടക്കാരനുമായ യുവാവിലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഏൽക്കുന്ന മർദനമോ, വീഴ്ചയിലുണ്ടായ ക്ഷതമോ മൂലമാണു മരണം സംഭവിച്ചിരിക്കുന്നതെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പൊന്നമ്മ വർഷങ്ങളായി മെഡിക്കൽ കോളജിലാണ് അന്തിയുറങ്ങുന്നത്. ഇവരോടൊപ്പമുണ്ടായിരിന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പറയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ മറ്റൊരു യുവാവിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. കസ്റ്റഡിയിലുള്ള യുവാവ് പറഞ്ഞതനുസരിച്ചാണു പുതുപ്പള്ളിക്കാരനായ ഇയാളെ വിളിച്ചു വരുത്തിയത്.…
Read Moreതോട്ടില്‍ വീണിരുന്നെങ്കില്‍ ! കടുത്തുരുത്തിയില്‍ കൂട്ടുകൂടി ലഹരി ഉപയോഗിച്ച ശേഷം വഴിയില്‍ കുഴഞ്ഞു വീണുകിടന്ന് വിദ്യാര്‍ഥികള്‍; നാട്ടുകാര്‍ കണ്ടപ്പോള്‍…
കടുത്തുരുത്തി: കൂട്ടുകൂടി ലഹരി ഉപയോഗിച്ച ശേഷം കുഴഞ്ഞു വഴിയിൽ കിടന്ന വിദ്യാർഥികൾ നാട്ടുകാരെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമം. ഓട്ടത്തിനിടെ തീർത്തും അവശതയിലായിരുന്ന ഒരാൾ വീണു പോയതോടടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കടുത്തുരുത്തി വലിയ പാലത്തിന് സമീപമാണ് സംഭവം. കടുത്തുരുത്തിക്ക് സമീപത്തെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് മദ്യലഹരിയിൽ പോലീസിന്റെ പിടിയിലായത്. പാലത്തിന് സമീപം ആപ്പുഴ തീരദേശ റോഡിനോട് ചേർന്നുള്ള പറന്പിലാണ് വിദ്യാർഥിസംഘം ലഹരി ഉപയോഗത്തിന് ശേഷം വീണു കിടന്നത്. നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ടതോടെ സംഘത്തിലെ ചില വിദ്യാർഥികൾ വീണു കിടന്നവരെ ഉൾപ്പെടെ വലിച്ചെഴുന്നേൽപ്പിച്ചു പാലത്തിലൂടെ ഓടുകയായിരുന്നു. ഇതിനിടെയാണ് തീർത്തും അവശതയിലായിരുന്ന ഒരാൾ മുന്നോട്ട് നീങ്ങാനാവാതെ വീണതോടെ പാലത്തിലെ വലയിൽ പിടിച്ചു നിന്നത്. ഇതോടെ ഒപ്പമുണ്ടായിരുന്നവർ സുഹൃത്തിനെ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായ വിദ്യാർഥിക്കു നേരേ അസഭ്യവർഷം…
Read Moreഎല്ലാം മംഗളമായി! ഇരു വീട്ടുകാരുടെയും അനുവാദത്തോടെ കൂട്ടിക്കൽകാരനു കൂട്ട് ഫിലിപ്പൈൻസുകാരി
കൂട്ടിക്കൽ: കൂട്ടിക്കൽ സ്വദേശിയായ യുവാവിന് ഫിലിപ്പൈൻസ് യുവതി കൂട്ട്. കൂട്ടിക്കൽ മുകളേൽ ബിബിൻ ജോസഫും ഫിലിപ്പൈൻസ് സ്വദേശിനി മരിയ റേച്ചലും തമ്മിലുള്ള വിവാഹം ഇന്നലെ സെന്റ് ജോർജ് പള്ളിയിൽ നടന്നു. ഇരുവരും ദുബായിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയായിരുന്നു വിവാഹം. ഒരാഴ്ചയ്ക്കു ശേഷം ഇവർ തിരികെ ദുബായിലേക്കു മടങ്ങും.
Read Moreമെഡിക്കല്‍ കോളജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൂടെയുണ്ടായിരുന്ന യുവാവിനെ തേടി പോലീസ്; മൃതദേഹം അഴുകിയതിനാല്‍ ഡോഗ് സ്ക്വാഡ് ഇറങ്ങിയില്ല
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെതാണെന്ന് സ്ഥീരികരിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വില്പന നടത്തിയിരുന്ന യുവാവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കേന്ദ്രീകരിച്ചാണു ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണു മെഡിക്കൽ കോളജിലെ കാൻസർ വാർഡിനു സമീപം മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെയാണ് എട്ടു ദിവസം മുന്‍പു മുതൽ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ സിന്ധുവെന്ന യുവതി മെഡിക്കൽ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയത്. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തിൽനിന്നു ലഭിച്ച വളയും കാണിച്ചത്. ഇതോടെയാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ…
Read Moreഒരു മഴ പെയ്തിരുന്നെങ്കിൽ..! 41 വർഷത്തിനിടെ മഴപെയ്യാത്ത ഒരു ജൂൺമാസം ആദ്യമായി; വെള്ളവും, വെളിച്ചത്തിനും മഴവേണം, പിന്നെ തന്റേ ജോലിക്കും; കുട നന്നാക്കുക്കാരൻ രവീന്ദ്രൻ മഴയ്ക്കായ് പ്രാർഥിക്കുന്നു
കോട്ടയം: കുട നന്നാക്കുന്നവർക്കും കുട വിൽപനക്കാർക്കും മഴക്കാലം കഷ്ടകാലം.ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട കാലവർഷം ഇതുവരെ കേരളത്തിൽ സജീവമായിട്ടില്ല. ഇതോടെ കുട നന്നാക്കി കുടുംബം പുലർത്തിയിരുന്ന രവീന്ദ്രന്റെ കാര്യം പരുങ്ങലിലായി. കോട്ടയം നഗരത്തിൽ കളരിക്കൽ ബസാറിലെ പ്രമുഖ കുട വിൽപന കടയായ പി.കെ.കുര്യൻ ആൻഡ് കന്പനിയുടെ മുന്നിലാണ് തിരുവാർപ്പ് പാക്കത്തുശേരിൽ രവീന്ദ്രൻ ഇരിക്കുന്നത്. വർഷത്തിൽ ഏറെ പണിയുള്ളത് ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കാലത്താണ്. മഴ നന്നായി പെയ്യാത്തതിനാൽ കുട നന്നാക്കാൻ പോലും ആളുകൾ വരുന്നില്ല. രവീന്ദ്രന്റെ സഹോദരൻ മോഹനനും ചേർന്നാണ് കുട നന്നാക്കു ജോലി ചെയ്തുവരുന്നത്. പണി കുറഞ്ഞതോടെ മോഹനൻ മറ്റു ജോലികൾ തേടിപ്പോയി. മുൻ വർഷങ്ങളിൽ മഴക്കാലത്ത് കുട നന്നാക്കാൻ വരുന്നവരുടെ നല്ല തിരക്കായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു. രാത്രിയിൽ നന്നാക്കാനായി ഒരു കെട്ട് കുടയുമായാണ് വീട്ടിൽ പോകുന്നത്. ഞായറാഴ്ച പോലും വീട്ടിലിരുന്നിട്ടില്ല. ഇന്നിപ്പം പല ദിവസങ്ങളിലും ഇവിടെ…
Read Moreരാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ട് ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ്
ഗാന്ധിനഗർ: ജുഡീഷൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് വീണ്ടും പോസറ്റ്മോർട്ടം നടത്താൻ കമ്മീഷന്റെ ഉത്തരവ്. ജൂണ്‍ 21നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) റിമാൻ ഡിൽ കഴിയവേ പീരുമേട് സബ് ജയിലിൽ മരിച്ചത്. 22ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ക്രൂരമർദനമാണ് മരണകാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റക്കാരായവരിൽ നെടുങ്കണ്ടം എസ്ഐ കെ.എ. സാബു അടക്കം ചില ചോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടയിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയമിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ, ആന്തരികായവയങ്ങൾ പരിശോധനയ്ക്ക് അയച്ചില്ലെന്നും മൃതദേഹത്തിനേറ്റ മുറിവുകളും മർദനത്തിന്റെ പാടുകളും എത്ര…
Read Moreഇപ്പം ശരിയാകുമെന്ന് നഗരസഭ..! കോടിമതയിൽ ആധുനിക സ്ലോട്ടർ ഹൗസ് പൂർത്തിയായെങ്കിലും തുറക്കാനുള്ള കാത്തിരിപ്പ് നീളുന്നു
കോട്ടയം: നഗരസഭ കോടിമതയിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക സ്ലോട്ടർ ഹൗസ് തുറക്കാൻ വൈകുന്നു. കെട്ടിട നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. ഏതാനും ചില ഉപകരണങ്ങൾ എത്താനുണ്ടെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം. കോടിമത സസ്യമാർക്കറ്റിനോട് ചേർന്നാണ് പുതിയ സ്ലോട്ടർ ഹൗസ് നിർമിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനങ്ങൾ അടക്കമുണ്ട് ഇവിടെ. എന്നിട്ടും സ്ലോട്ടർ ഹൗസ് തുറക്കാനുള്ള നടപടികൾ വൈകുകയാണ്. പഴയ സ്ലോട്ടർ ഹൗസ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കടകൾ നിർത്തലാക്കി. ഇപ്പോൾ ഇറച്ചി വ്യാപാരത്തിന് നഗരത്തിൽ ആർക്കും ലൈസൻസ് നല്‍കിയിട്ടില്ല. ഇറച്ചി വെട്ടാനുള്ള അനുമതിയില്ലാത്തതിനാൽ ഇറച്ചിക്കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. മുൻപ് സ്ലോട്ടർ ഹൗസും ഇറച്ചിക്കടകളും മത്സ്യ മാർക്കറ്റും ഉണക്കമീൻ മാർക്കറ്റുമെല്ലാം ഒരു സ്ഥലത്തായിരുന്നു. ആദ്യം മത്സ്യമാർക്കറ്റ് കോടിമതയിലേക്ക് മാറ്റി. പിന്നീട് ഉണക്കമീൻ സ്റ്റാളുകളും കോടിമതയിലേക്ക് മാറ്റി. ഇനി സ്ലോട്ടർ ഹൗസും ഇറച്ചിക്കടകളും കോടിമതയിലേക്ക് മാറ്റിയാൽ എല്ലാ…
Read Moreആ പാര ഇവിടെ വേണ്ട..! സ്വാശ്രയ കോളജുകളിലെ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിനെതിരേ മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികൾ
ഗാന്ധിനഗർ: പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്‍കുന്നത് സംബന്ധിച്ച തർക്കം വീണ്ടും ഉയർന്നു. സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്‍കരുതെന്ന നിലപാടുമായി മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ രംഗത്തെത്തി. സ്വാശ്രയ വിദ്യാർഥികൾ ഡിഗ്രി കോഴ്സ് കഴിഞ്ഞവരാണ്. അതേ സമയം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് ഡിപ്ലോമയാണുള്ളത്. അതിനാൽ മെഡിക്കൽ കോളജിൽ ഡിഗ്രി അനുവദിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ പുറത്തു നിന്നുള്ളവർക്ക് ഇവിടെ പരിശീലനം നൽകുവാൻ പാടില്ല എന്നാണ് മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. 2004ൽ മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ഡിഗ്രി കോഴ്സ്അനുവദിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ നിർബന്ധത്തിനു വഴങ്ങിയാണ് നടപ്പാക്കാത്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഇപ്പോൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ…
Read More