കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് പ്ര​തി​സ​ന്ധി തു​ട​രു​ന്നു; അ​വ​ധി റ​ദ്ദാ​ക്കി മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ട്ട​യം: ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം ​പാ​ന​ൽ ഡ്രൈ​വ​ർ​മാ​ർ പു​റ​ത്താ​യ​തോ​ടെ​യാ​ണ് പ​ല സ​ർ​വീ​സു​ക​ളും വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ടി വ​ന്ന​ത്. ബ​സ് കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന കാ​ഴ്ച​യാ​ണ് പ​ല​യി​ട​ത്തും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​തേ സ​മ​യം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​വ​ധി റ​ദ്ദാ​ക്കി മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രും ഇ​ന്നു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ഡി്പ്പോ​യി​ൽ ഇ​ന്ന് കാ​ര്യ​മാ​യ സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ട്ട​യം ഡി​പ്പോ​യി​ൽ മാ​ത്രം 32 ഡ്രൈ​വ​ർ​മാ​ർ​ക്കു ജോ​ലി ന​ഷ്ട​മാ​യി. പാ​ലാ, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം, പൊ​ൻ​കു​ന്നം,ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി ഡി​പ്പോ​ക​ളി​ലാ​യി അ​ന്പ​തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യി. നേ​രെ​ത്ത 110 ഷെ​ഡ്യൂ​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന കോ​ട്ട​യം ഡി​പ്പോ ഓ​ർ​ഡി​ന​റി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ത്താ​ൽ ഷെ​ഡ്യൂ​ളും കു​റ​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ കോ​ട്ട​യം – ചേ​ർ​ത്ത​ല ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ഏ​താ​നും ഓ​ർ​ഡി​ന​റി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഷെ​ഡ്യൂ​ളി​ന്‍റെ എ​ണ്ണം 93 ആ​യി ഉ​യ​ർ​ന്നു.…

Read More

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായി  കേരള കോൺഗ്രസ് എമ്മിന്‍റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോ​ട്ട​യം: യു​ഡി​എ​ഫി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി പാ​ന്പാ​ടി ഇ​യാ​ഴ്ച രാ​ജി വ​യ്ക്കും. എ​ട്ടാം തീ​യ​തി വ​രെ സ​ണ്ണി​പാ​ന്പാ​ടി​ക്ക് കാ​ലാ​വ​ധി​യു​ണ്ട്. അ​തി​നു​ള്ളി​ലാ​വും രാ​ജി. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ മ​നോ​ജി​നാ​വും പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല. പു​തി​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നോ​മി​നി​യാ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ​ഞ്ചാ​യ​ത്തു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഐ​ക​കണ്ഠ്യേ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി തെ​ക്കേ​ടം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പി​ന് ക​ത്ത് ന​ൽ​കി. യു​ഡി​എ​ഫി​ന്‍റെ മു​ൻ ധാ​ര​ണ​പ്ര​കാ​രം ജൂ​ലൈ എ​ട്ടി​നാ​ണ് സ​ണ്ണി പാ​ന്പാ​ടി രാ​ജി​വ​യ്ക്കേ​ണ്ട​ത്.…

Read More

അ​​ക്ഷ​​ര​​ങ്ങ​​ളു​​ടെ കോ​​ട്ട​​യം, റ​​ബ​​റി​​ന്‍റെ കോ​​ട്ട​​യം, ക​​പ്പ​​യും ക​​രി​​മീ​​നു​​മു​​ള്ള കോ​​ട്ട​​യം! കോ​​ട്ട​​യം ജി​​ല്ല @75 വ​​യ​​സ്

കോ​​ട്ട​​യം: 1949 ജൂ​​ലൈ ഒ​​ന്നി​​ന് ക​​ൽ​​വി​​ള​​ക്കു തെ​​ളി​​ഞ്ഞ കോ​​ട്ട​​യം ജി​​ല്ല​​യ്ക്ക് 70 വ​​യ​​സ്. തെ​​ക്കും​​കൂ​​ർ രാ​​ജ​​വം​​ശ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​മാ​​യി​​രു​​ന്നു മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്തു​​ള്ള ത​​ളി​​യി​​ൽ​​കോ​​ട്ട. ആ ​​കോ​​ട്ട​​യ്ക്ക​​കം കോ​​ട്ട​​യ​​മാ​​യെ​​ന്നാ​​ണ് പാ​​ര​​ന്പ​​ര്യം. ലാ​​ൻ​​ഡ് ഓ​​ഫ് ലെ​​റ്റേ​​ഴ്സ്, ലാ​​ൻ​​ഡ് ഓ​​ഫ് ലേ​​ക്സ്, ലാ​​ൻ​​ഡ് ഓ​​ഫ് ലാ​​റ്റ​​ക്സ് എ​​ന്നി​​ങ്ങ​​നെ കോ​​ട്ട​​യ​​ത്തി​​ന് ത​​ന​​തു വി​​ലാ​​സ​​ങ്ങ​​ൾ. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മീ​​ന​​ച്ചി​​ൽ, വൈ​​ക്കം താ​​ലൂ​​ക്കു​​ക​​ളി​​ലെ 100 വി​​ല്ലേ​​ജു​​ക​​ളും ഒ​​ന്പ​​തു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന ജി​​ല്ല​​യി​​ൽ 19.74 ല​​ക്ഷം ജ​​ന​​ങ്ങ​​ൾ. മൂ​​ന്നു ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ൾ ജി​​ല്ല​​യെ അ​​തി​​രി​​ടു​​ന്നു. സ​​മൃ​​ദ്ധി​​യു​​ടെ കൂ​​റും കു​​ളി​​രും ന​​ൽ​​കു​​ന്ന മ​​ണി​​മ​​ല, മീ​​ന​​ച്ചി​​ൽ, മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റു​​ക​​ൾ മൂ​​ന്നു ദി​​ക്കു​​ക​​ളി​​ലൂ​​ടെ ഒ​​ഴു​​കി വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ പ​​തി​​ക്കു​​ന്നു. റ​​ബ​​റി​​ന്‍റെ കോ​​ട്ട​​യം കോ​​ട്ട​​യം റ​​ബ​​ർ​​പെ​​രു​​മ​​യു​​ടെ നാ​​ടാ​​ണ്. ജെ​​ജെ മ​​ർ​​ഫി സാ​​യി​​പ്പ് കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ങ്ങ​​ളി​​ൽ റ​​ബ​​ർ ന​​ട്ട​​തി​​നൊ​​പ്പം റ​​ബ​​ർ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​വും സ്ഥാ​​പി​​ച്ചു. ക​​ര​​പ്പാ​​ട​​ങ്ങ​​ളി​​ൽ നെ​​ല്ലും ക​​രി​​ന്പും ക​​ഴി​​ഞ്ഞ കാ​​ല​​ത്തി​​ന്‍റെ സ​​മൃ​​ദ്ധി​​യാ​​യി​​രു​​ന്നു. നെ​​ല്ലും…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഡ്രൈ​വ​ർ; യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി; പോ​ലീ​സ് ഡ്രൈ​വ​റാ​യി ബ​സ് സു​ര​ക്ഷി​ത​മാ​യി പാ​ലാ​യി​ൽ എ​ത്തി​ച്ചു

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം-​പാ​ലാ-​എ​ഴു​മ​റ്റൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ മ​നു​വാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ത്തി​മ​റ്റ​ത്താ​ണ് എ​സ്ഐ എ​സ്. രാ​ജേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സ് ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബ​സ് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ഒ​ടു​വി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ മ​നു പി. ​തോ​മ​സ് ബ​സ് സു​ര​ക്ഷി​ത​മാ​യി പാ​ലാ​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് കോ​ട​തി​ക്കു കൈ​മാ​റി.

Read More

പോ​ലീ​സ് ര​ക്ഷ​ക​രാ​യി… അ​ർ​ദ്ധ​രാ​ത്രി​യി​ൽ ക​ട​യി​ൽ പ​ട​ർ​ന്ന തീയ​ണ​ച്ചു; തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​രു​ന്നെ​ങ്കി​ൽ…

എ​രു​മേ​ലി: ക​ട​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച തീ​യ​ണ​ച്ച​ത് പ​ട്രോ​ളി​ഗി​നെ​ത്തി​യ എ​രു​മേ​ലി പോ​ലീ​സ്. ക​ഴി​ഞ്ഞ അ​ർ​ദ്ധ​രാ​ത്രി​യി​ലാ​ണ് നൈ​റ്റ്‌ പ​ട്രോ​ളിം​ഗി​നി​ടെ യാ​ദൃ​ച്ഛി​ക​മാ​യി തു​മ​രം​പാ​റ​യി​ലെ​ത്തി​യ പോ​ലീ​സ് കു​ന്നും​പു​റ​ത്ത് രാ​ജു​വി​ന്‍റ് ക​ട​യി​ൽ തീ ​പ​ട​ർ​ന്ന​ത് ക​ണ്ട​ത്. അ​ട​ച്ചി​ട്ട ക​ട​യി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ പോ​ലീ​സു​കാ​ർ സ​മീ​പ വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തി വെ​ള്ളം കൊ​ണ്ടു​വ​ന്ന് ഒ​ഴി​ച്ച് തീ​യ​ണ​ച്ചു. ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ആ​രോ മ​നഃ​പൂ​ർ​വം ക​ട ക​ത്തി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് തീ​പി​ടിത്ത​മെ​ന്ന് സം​ശ​യ​മു​ണ്ട്. തു​മ​രം​പാ​റ ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്‌​കൂ​ളി​ന് എ​തി​ർ​വ​ശ​ത്ത് റോ​ഡ​രി​കി​ലു​ള്ള ക​ട​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ക​ട​യു​ടെ സ​മീ​പം നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും വൈ​ദ്യു​തലൈ​നു​ക​ളും ഉ​ണ്ട്. തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​രു​ന്നെ​ങ്കി​ൽ തീ ​പ​ട​ർ​ന്ന് വ​ൻ അ​പ​ക​ട​മാ​ണ് സം​ഭ​വി​ക്കു​ക. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്, ശ​ശി എ​ന്നി​വ​രാ​ണ് ര​ക്ഷ​ക​രാ​യ​ത്. തീ​പി​ടിത്തം സം​ബ​ന്ധി​ച്ച്…

Read More

വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് 26 മ​ണി​ക്കൂ​ർ! കാ​ര​ണം തേ​ടി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കാ​ട് വ​രെ ക​യ​റി; ഒടുവില്‍ വി​ല്ല​നെ ക​ണ്ട് ഞെ​ട്ടി

ക​ണ​മ​ല: പ​മ്പാ​വാ​ലി​യി​ലെ 15 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ഓ​ഫാ​യി രാ​വും പ​ക​ലും കി​ഴ​ക്ക​ൻ മേ​ഖ​ല മു​ഴു​വ​നും വൈ​ദ്യു​തി മു​ട​ക്കം നീ​ണ്ട​പ്പോ​ൾ കാ​ര​ണം തേ​ടി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കാ​ട് വ​രെ ക​യ​റി. പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ര​ണ്ടും മൂ​ന്നും വ​ട്ടം പ​രി​ശോ​ധി​ച്ചി​ട്ടും കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ല. ലൈ​ൻ ചാ​ർ​ജ് ചെ​യ്യു​മ്പോ​ഴേ ഓ​ഫാ​വു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ കാ​ര​ണം ത​പ്പി മ​ടു​ത്ത് വെ​ള്ളം കു​ടി​ച്ച​തി​നൊ​ടു​വി​ൽ അ​വ​ർ വി​ല്ല​നെ ക​ണ്ട​പ്പോ​ൾ പ​ക​ച്ചു​പോ​യി. മൂ​ഷി​ക​നാ​യി​രു​ന്നു വി​ല്ല​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. 11 കെ​വി മെ​യി​ൻ ലൈ​നു​ക​ളു​ടെ ഡി​പി ബ്രി​ഡ്ജി​ങ്ങി​ൽ വാ​ൽ ഉ​ട​ക്കി എ​ലി ഷോ​ക്കേ​റ്റ് ച​ത്ത​പ്പോ​ൾ വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​യി​രു​ന്നു. കെ​എ​സ്ഇ​ബി എ​രു​മേ​ലി സെ​ക്‌ഷൻ ലൈ​ൻ​മാ​ൻ തു​ലാ​പ്പ​ള്ളി സ്വ​ദേ​ശി ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വൈ​ദ്യു​തി മു​ട​ക്കം പ​രി​ഹ​രി​ക്കാ​നാ​യ​ത്. സെക്‌ഷന്‍റെ പ​രി​ധി​യി​ലു​ള്ള ക​ണ​മ​ല, എ​രു​ത്വാ​പ്പു​ഴ, മൂ​ക്കം​പെ​ട്ടി, ആ​റാ​ട്ടു​ക​യം, മൂ​ല​ക്ക​യം, കാ​ള​കെ​ട്ടി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഓ​ഫാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. വൈ​ദ്യു​തി…

Read More

റിമാൻഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിനെ ചികിത്സിച്ചത് ഏത് ആശുപത്രിയിൽ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയതായി രേഖകളില്ല

ഗാ​ന്ധി​ന​ഗ​ർ: റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച പ്ര​തി രാ​ജ്കു​മാ​റി​ന് ചി​കി​ത്സ ന​ല്കി​യ​ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ത​വ​ണ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​യ​തി​ന്‍റെ തെ​ളി​വ് ആ​ശു​പ​ത്രി​യി​ലി​ല്ല. ചി​കി​ത്സി​ച്ച​താ​യി ഡോ​ക്ട​ർ​മാ​രും ഓ​ർ​ക്കു​ന്നി​ല്ല. ഇ​തോ​ടെ രാ​ജ്കു​മാ​റി​നെ ചി​കി​ത്സി​ച്ച​ത് ഏ​ത് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഇ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച​യാ​ളെ അ​ഡ്മി​റ്റു ചെ​യ്യാ​തെ പ​റ​ഞ്ഞ​യ​ച്ച​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രും കു​റ്റ​ക്കാ​രാ​വും. വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ (50) ആ​ണ് റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത് ദി​വ​സം, ഏ​ത് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റെ കാ​ണി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ഗു​രു​ത​ര​ാവസ്ഥയിലുള്ള രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു വ​ന്നാ​ൽ അ​വി​ടെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പ്ര​വേ​ശി​പ്പി​ക്കും. അ​ങ്ങ​നെ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ൾ ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ ഇ​യാ​ളു​ടെ മേ​ൽ​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തും. റി​മാ​ൻ​ഡ് പ്ര​തി​യാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ജ​യി​ലി​ലെ മേ​ൽ​വി​ലാ​സ​മാ​യി​രി​ക്കും രേ​ഖ​പ്പെ​ടു​ത്തു​ക. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ൽ…

Read More

എട്ടിന്‍റെ പണി കൊടുത്ത് കാലവർഷം; പുതുവെള്ളത്തിൽ മീൻപിടിക്കാമെന്ന പ്രതീക്ഷ നശിപ്പിച്ച് കാലവർഷം; പനച്ചിക്കാട്ടെ അമ്പാട്ടുകടവിൽ ആളനക്കമില്ല

ചി​ങ്ങ​വ​നം: കാ​ല​വ​ർ​ഷം വ​ഴി​മാ​റി​യ​തോ​ടെ അ​ന്പാ​ട്ടു​ക​ട​വി​ൽ ആ​ള​ന​ക്ക​മി​ല്ല. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന മീ​ൻ പി​ടിത്ത കേ​ന്ദ്ര​മാ​ണ് അ​ന്പാ​ട്ടു​ക​ട​വ് . പ​ന​ച്ചി​ക്കാ​ട് -പു​തു​പ്പ​ള്ളി റോ​ഡി​ലാ​ണ് ഈ ​ക​ട​വ്. ചു​റ്റും പാ​ട​ശേ​ഖ​രം. അ​തി​നു ന​ടു​വി​ൽ തോ​ടും ക​ട​വും. കാ​ഴ്ച​യ്ക്കും അ​തി മ​നോ​ഹ​രം. പ​ക്ഷേ ഇ​ക്കു​റി വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ തോ​ട്ടി​ൽ ത​ട​വ​ല കെ​ട്ടി കാ​ത്തി​രു​ന്ന​വ​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങി. കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഇ​ള​കി​യെ​ത്തു​ന്ന മീ​നു​ക​ളെ വ​ല​യി​ലാ​ക്കാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ത്സ​ര​മാ​യി​രു​ന്നു. മീ​ൻ​പി​ടിത്തം കാ​ണാ​നും, വാ​ങ്ങു​വാ​നും സ​മീ​പ​വാ​സി​ക​ൾ എ​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഇ​വി​ടം ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​കും. എ​ന്നാ​ൽ ഇ​ക്കു​റി പെ​യ്തു തു​ട​ങ്ങി​യെ​ങ്കി​ലും പെ​ട്ടെ​ന്നു ത​ന്നെ മ​ഴ​ നി​ലയ്​ക്കു​ക​യും കി​ഴ​ക്ക​ൻ വെ​ള്ളം വ​രാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മീ​ൻ പി​ടിത്ത​ക്കാ​ർ നി​രാ​ശ​യി​ലാ​യി.

Read More

വാടകയ്ക്കു കാർ നൽകുന്നവർ ശ്രദ്ധിക്കുക..! നിങ്ങളുടെ കാർ നിങ്ങളറിയാതെ മറിച്ചുവിൽക്കാനും ദുരുപയോഗം ചെയ്യാനും ആളുണ്ട്; കോട്ടയത്ത് പിടിയിലായവരുടെ  പിന്നാമ്പുറ കഥകൾ  ഞെട്ടിക്കുന്നത്

കോ​ട്ട​യം: കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു വി​ൽ​പ്പന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​തി​ന് പോ​ലീ​സി​ന് തെ​ളി​വു ല​ഭി​ച്ചു.മൂ​ന്നുപേ​രെ ഇ​ന്ന​ലെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് കോ​ട്ട​യം കേ​ന്ദ്ര​മാ​ക്കി ന​ട​ത്തു​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് മാ​ങ്ങാ​പ​റ​ന്പി​ൽ ജെ​സ്റ്റി​ൻ വ​ർ​ഗീ​സ് (25), മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ ചാ​ലി​യ​തോ​ടി​യ അ​ഹ​മ്മ​ദ് ഈ​ർ​ഷാ​നു​ൾ ഫാ​രീ​സ് (21), തൃ​ശൂ​ർ കൂ​ർ​ക്ക​ണ്ട​ശേ​രി കൊ​ട്ടാ​ര​ത്തി​ൽ ദി​ലീ​പ്കു​മാ​ർ (24), എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ന​ട​ത്തി​യ 20 കാ​റു​ക​ളു​ടെ ത​ട്ടി​പ്പ് ഇ​തി​ന​കം പു​റ​ത്തുവ​ന്നു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊർജിതമാക്കിയിട്ടുണ്ട് . വി​ല​കൂ​ടി​യ കാ​റു​ക​ൾ വാ​ട​ക​യ്ക്ക​ടു​ത്ത​ശേ​ഷം മ​റി​ച്ചു വി​ല്ക്കു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്. കോ​ട്ട​യ​ത്തുനി​ന്ന് കാ​ർ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു​വി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് ജെ​സ്റ്റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​റ്റു ര​ണ്ടു പേ​രെ​യും…

Read More

ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ നി​ർ​ണ​യം ന​ട​ത്തു​ന്ന​ത​ല്ലെ​ന്ന അ​റി​യി​പ്പ്  പ്രദർശിപ്പിക്കണം; സ്കാനിംഗ് സെന്‍ററുകൾക്ക് മൂക്കുകയർ ഇട്ട് ആരോഗ്യ വകുപ്പ്

കോ​ട്ട​യം: സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കു മൂ​ക്കു​ക​യ​റു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ നി​ർ​ണ​യം ന​ട​ത്തു​ന്ന​ത​ല്ലെ​ന്ന അ​റി​യി​പ്പ് സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം. ഭ്രൂ​ണ​ലിം​ഗ നി​ർ​ണ​യം നി​രോ​ധി​ക്കു​ന്ന പി​ എ​ൻ​ഡി​ടി നി​യ​മം പാ​ലി​ക്കാ​ത്ത സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പി​എ​ൻ​ഡി​ടി നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജി​ല്ലാ​ത​ല മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ്ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ല​യി​ൽ 148 സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​നും സ്കാ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ൾ​ട്രാ സൗ​ണ്ട്, റേ​ഡി​യോ​ള​ജി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്രാ​വീ​ണ്യ​വും മ​തി​യാ​യ പ​രി​ശീ​ല​ന​വും നേ​ടി​യ ഡോ​ക്ട​ർ​മാ​രും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലു​ണ്ടാ​വ​ണം. ലൈ​സ​ൻ​സ് എ​ല്ലാ വ​ർ​ഷ​വും പു​തു​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ…

Read More