വീട്ടുജോലിക്കുപോയ ഭാര്യയെ കാണാനില്ല; അന്വേഷിച്ച് പോയ പോലീസ് കണ്ടത് കാമുകനൊപ്പം കഴിയുന്ന യുവതിയെ; അയർക്കുന്നത്തെ ഒളിച്ചോട്ടത്തിൽ ഞെട്ടി നാട്ടുകാർ

കോ​ട്ട​യം: വീ​ട്ടു​ജോ​ലി​ക്കു പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി. യു​വ​തി​യെ കാ​ണാ​താ​യി എ​ന്നു കാ​ണി​ച്ച് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ​യാ​ണ് ഒ​ളി​ച്ചോ​ട്ടം വെ​ളി​ച്ച​ത്താ​യ​ത്. അ​മ​യ​ന്നൂ​ർ സ്വ​ദേ​ശി​നിയാ​യ യു​വ​തി​യെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടു​ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ യു​വ​തി​യെ കാ​ണാ​താ​യ​തി​ന് ഭ​ർ​ത്താ​വ് അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി കാ​മു​ക​ന്‍റെ ഒ​പ്പ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. കാ​മു​ക​നും യു​വ​തി​യും ഇ​ന്ന് അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് യു​വ​തി.

Read More

കോട്ടയം മെഡിക്കൽ കോളജിലേക്ക് കുറച്ച് വെന്‍റിലേറ്റർ വേണം, ഒന്നു സമരം നടത്തിക്കൂടേ ? ആശുപത്രിയേയും ഡോക്‌‌ടർമാരെയും ക്രൂശിക്കുന്നവർ അറിയാൻ…

ഗാ​ന്ധി​ന​ഗ​ർ: ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യേ​യും ഡോ​ക്‌‌​ട​ർ​മാ രെ​യും ക്രൂ​ശി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​റ​ച്ച് വെ​ന്‍റി​ലേ​റ്റ​ർ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടി​യു​ണ്ടാ​യാ​ൽ ന​ന്ന്. എ​ന്തൊ​ക്കെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ലും ആ​ശു​പ​ത്രി വ​ള​രു​ക​യാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ മാ​ത്ര​മ​ല്ല, പ​ണ​മു​ള്ള​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന കാ​ഴ്ച​യാ​ണ്. കി​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട രോ​ഗി​ക​ളു​ടെ ​എ​ണ്ണം ഒാ​രോ ദി​വ​സ​വും കൂ​ടി വ​രു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വെ​ന്‍റി​ലേ​റ്റ​ർ ഇ​വി​ടെ ഇ​ല്ലാ​യെ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭി​ക്കാ​തെ പോ​യ​തി​ന്‍റെ പേ​രി​ൽ ഇ​നി​യൊ​രു രോ​ഗി​യും മ​ര​ണ​ത്തി​ലേ​ക്ക് പോ​വ​രു​ത്. രോ​ഗി​ക​ളു​ടെ ​എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​രും ശ്ര​ദ്ധി​ക്ക​ണം. വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം വ​ർ​ധി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കും. അ​വ​ർ മ​ര​ണ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യാ​നു​മാ​വും. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കെ​തി​രേ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചി​കി​ത്സാ നി​ഷേ​ധ​മെ​ന്ന പ​തി​വ് ആ​രോ​പ​ണം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യാം.…

Read More

ക്രൈംബ്രാഞ്ചിന്‍റെ ഒറ്റ ചോദ്യത്തിൽ തന്നെ എസ്.ഐ സാബു കുഴഞ്ഞു വീണു; അടിയന്തിര ചികിത്‌സയ്ക്കായി എസ്ഐയെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

നെ​ടു​ങ്ക​ണ്ടം: രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്ഐ കെ.​എ. സാ​ബു കു​ഴ​ഞ്ഞു​വീ​ണു. സാ​ബു​വി​നെ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ സാ​ബു​വി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കോ​ട്ട​യ​ത്താ​ണ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സാ​ബു​വി​നോ​പ്പം സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജീ​വ് ആ​ന്‍റ​ണി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റ​ഡി മ​ർ​ദ്ദ​ന​ത്തി​നാ​ണ് അ​റ​സ്റ്റ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തൂ​ക്കു​പാ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രി​ക്കെ രാ​ജ്കു​മാ​ർ മ​രി​ച്ച​ത്.

Read More

മുണ്ടക്കയം ബ​സ്‌‌സ്റ്റാൻ​ഡി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു; ദുർഗന്ധം സഹിക്കാനാവാതെ യാത്രക്കാരും വ്യാപാരികളും

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ട്ട​ണം മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി ചീ​ഞ്ഞു നാ​റു​ന്നു. സ്റ്റാ​ൻ​ഡി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്യാ​തെ ദി​വ​സ​ങ്ങ​ളോ​ളം കി​ട​ക്കു​ന്ന​ത്. മാലി​ന്യം ചീ​ഞ്ഞൊഴു​കി കൊ​തു​ക് പെ​രു​കു​ക​യും മ​ഴ​യ​ത്ത് ഇ​വ ഒലി​ച്ച് സ്റ്റാ​ൻ​ഡി​ൽ നി​ര​ന്നു കി​ട​ക്കു​ക​യു​മാ​ണ്. കൊ​തു​കു​ക​ൾ പെ​രു​കി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ളും സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും. മു​ന്പ് ടൗ​ണി​ൽ നി​ന്നും കൃ​ത്യ​മാ​യി വാ​ഹ​ന​ത്തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​രു​ന്നു. മു​ണ്ട​ക്ക​യം- പ​റ​ത്താ​നം റോ​ഡി​ൽ വെ​ട്ടു​കല്ലാം​കു​ഴി​യി​ലാ​യി​രു​ന്നു മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നി​ല്ല. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കൊ​തു​കി​ന്‍റെ ശ​ല്യ​ംരൂ​ക്ഷ​മാ​യ​തോ​ടെ വൈ​കു​ന്നേ​ര​മാ​യാ​ൽ സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത​ അവ​സ്ഥ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു. അ​തി​നാ​ൽ അ​ധികൃ​ത​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ു

Read More

ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ്; തൃക്കൊടിത്താനം യുവതിയിൽ നിന്ന് വിദേശി തട്ടിയെടുത്തത് 7 ലക്ഷം രൂപ

ചങ്ങനാശേരി: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നു യു​വ​തി​യു​ടെ പ​രാ​തി. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി സം​ബ​ന്ധി​ച്ച് ഐ​പി​സി 420 പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി​യും വി​ദേ​ശി​യു​മാ​യി ഫേസ്ബു​ക്കി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സൗ​ഹൃ​ദം തു​ട​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു യു​വ​തി​ക്കു ജോ​ലി ന​ൽ​കാ​മെ​ന്നു വി​ദേ​ശി​യാ​യ മൈ​ക്കി​ൾ ലോ​ണ എ​ന്ന​യാ​ൾ വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യാ​ണു പ​ല​ത​വ​ണ​യാ​യി ഇ​യാ​ൾ യു​വ​തി​യി​ൽ​നി​ന്നും ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെടു​ത്ത​ത്. ഡോ​ള​ർ പാ​ഴ്സ​ലാ​യി അ​യ​ച്ചു​ന​ൽ​കാ​മെ​ന്നും ഇ​തി​ന് നെ​റ്റ് ബാ​ങ്കു​ക​ളി​ലൂ​ടെ പ​ണം അ​യ​ച്ചു​ത​ര​ണ​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ദ്യ​ത്തെ ത​ട്ടി​പ്പ്. ജോ​ലി ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണു യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​ദേ​ശ​ത്തു​ള്ള കേ​സാ​യ​തി​നാ​ൽ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​സ് അ​ന്വേ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു ന​ട​ത്തു​ന്ന​ത്.

Read More

20 ലക്ഷം രൂപയുടെ കാർ മറിച്ച് വിറ്റത് വെറും 2 ലക്ഷം രൂപയ്ക്ക്; കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു​വി​ൽ​പ്പ​ന നടത്തുന്ന സംഘത്തിലെ  ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ചി​ങ്ങ​വ​നം സ്വ​ദേ​ശി അ​രു​ണ്‍ (26) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ വീ​ണ്ടും ക​സ​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്്കു​ന്ന ഈ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ് പ​റ​ഞ്ഞു. കോ​ട്ട​യം കേ​ന്ദ്ര​മാ​ക്കി ന​ട​ത്തി വ​ന്ന കാ​ർ ത​ട്ടി​പ്പ് കേ​സി​ൽ കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് മാ​ങ്ങാ​പ​റ​ന്പി​ൽ ജെ​സ്റ്റി​ൻ വ​ർ​ഗീ​സ് (25), മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ ചാ​ലി​യ​തോ​ടി​യ അ​ഹ​മ്മ​ദ് ഈ​ർ​ഷാ​നു​ൾ ഫാ​രീ​സ് (21), തൃ​ശൂ​ർ കൂ​ർ​ക്ക​ണ്ട​ശേ​രി കൊ​ട്ടാ​ര​ത്തി​ൽ ദി​ലീ​പ്കു​മാ​ർ (24), എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തേ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ ന​ട​ത്തി​യ 20 കാ​റു​ക​ളു​ടെ ത​ട്ടി​പ്പ് ഇ​തി​ന​കം പു​റ​ത്തു വ​ന്നു. വി​ല​കൂ​ടി​യ കാ​റു​ക​ൾ വാ​ട​ക​യ്ക്ക​ടു​ത്ത​ശേ​ഷം മ​റി​ച്ചു വി​ല്ക്കു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് നി​ന്നും കാ​ർ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ പോ​ലീ​സ് ചീ​ഫ്…

Read More

പരാതിയും പരിഭവവുമില്ല; കോട്ടയം മെഡിക്കൽ കോളജിലെ പത്താം വാർഡിലെത്തിയാൽ തന്നെ പാതി അസുഖം മാറും; 10ാം വാർഡ് വിശേഷങ്ങൾ ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൈ​ടെ​ക് വാ​ർ​ഡ് ക​ണ്ടാ​ൽ ആ​രും അ​ന്പ​ര​ക്കും. സ​ർ​ക്കാ​രി​ന് ഒ​രു ചി​ല്ലി​ക്കാ​ശ് പോ​ലും ചെ​ല​വി​ല്ലാ​തെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​യും ചേ​ർ​ന്ന് മ​നോ​ഹ​ര​മാ​ക്കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 10-ാം വാ​ർ​ഡ് ആ​രെ​യും അ​തി​ശ​യി​പ്പി​ക്കും. ന്യൂ​റോ സ​ർ​ജ​റി, അ​സ്ഥി​രോ​ഗം എ​ന്നീ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളെ ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്പും, ശ​സ്ത്ര​ക്രിയ ക​ഴി​ഞ്ഞ് ര​ണ്ടു മൂ​ന്നു ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ പ​രി​ച​രണ​ത്തി​നു ശേ​ഷം തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തു വ​രെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന വാ​ർ​ഡുമാ​ണ് ഇ​ത്. വാ​ർ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി മു​ന്തി​യ ഇ​നം ചെ​ടിച്ച​ട്ടി​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് കൂ​ടാ​തെ ചു​വ​പ്പ് പ​ര​വ​താ​നി കൂടി വി​രി​ച്ച​തോ​ടെ ഇ​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി വാ​ർ​ഡ് ത​ന്നെ​യാ​ണോ​യെ​ന്ന് സംശയിച്ചു പോ​കും. ഇ​നി വാ​ർ​ഡി​ന് അ​ക​ത്തു ക​ട​ന്നാ​ൽ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വാ​യി​ക്കു​വാ​ൻ പ​ത്ര​മാ​സി​ക​ക​ൾ, കു​ടി​ക്കുന്ന​തി​ന് ശു​ദ്ധീക​രി​ച്ച വെ​ള്ളം , ചൂ​ടുവെ​ള്ളം എന്നിവ ല​ഭ്യ​മാ​ക്കും. രോ​ഗി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ…

Read More

മെഡിക്കൽ കോളജ് ബസ്‌‌സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട് പത്തുമാസം; താത്കാലിക കംഫർട്ട് സ്റ്റേഷൻ ഉടനെ നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഗാ​ന്ധി​ന​ഗ​ർ: പ​ത്തു മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌‌സ്റ്റാന്‌ഡിലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ബ​സ്‌‌സ്റ്റാ​ന്‌ഡിലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സേ​ന വ​ന്നു പോ​കു​ന്ന ബ​സ്‌‌സ്റ്റാൻഡാണി​ത്. കൂ​ടു​ത​ൽ പേ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ. രാ​വി​ലെ ത​ന്നെ ഒ.​പി. ചീ​ട്ട് എ​ടു​ത്ത് ഡോ​ ക്‌‌ടറെ ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നാ​യി വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര ചെ​യ്ത് രാ​വി​ലെ ബ​സ്‌‌സ്റ്റാ​ൻഡിലെ​ത്തു​ന്ന രോ​ഗി​ക​ളും ഇ​വ​രോ​ടൊ​പ്പം എ​ത്തു​ന്ന​വ​രു​മാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പു​രു​ഷന്മാ​രാ​യ യാ​ത്ര​ക്കാ​ർ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് കാ​ര്യം സാ​ധി​ച്ച് മ​ട​ങ്ങാ​റു​ള്ള​തി​നാ​ൽ ദു​ർ​ഗ​ന്ധം കാ​ര​ണം ഈ ​പ​രി​സ​ര​ത്ത് നി​ൽ​ക്കു​വാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. അ​തേ സ​മ​യം ന​ല്ല വ​രു​മാ​ന​മു​ള്ള ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലും ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​ട​ഞ്ഞു കി​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. കം​ഫ​ർ​ട്ട്…

Read More

അ​ന്വേ​ഷ​ണം വ​രു​ന്നു… അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ  വി​സ​മ്മ​തി​ച്ച് പോ​ലീ​സ്;  നാട്ടുകാർ ഇടപെട്ടപ്പോൾ ഒഴിവാക്കാനായി  പോലീസ് പറഞ്ഞതിങ്ങനെ..

കു​റ​വി​ല​ങ്ങാ​ട്: അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ​രിക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് വി​മു​ഖ​ത പു​ല​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് നീ​ക്കം. ഞാ​യ​റാ​ഴ്ച എം.​സി റോ​ഡി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് എം.​സി റോ​ഡി​ൽ വെ​ന്പ​ള്ളി തെ​ക്കേ​ക്ക​വ​ല​യി​ൽ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ ക​ള​ത്തൂ​ർ മ​ണ​പ്പു​റം ജോ​ക്കു​ട്ടി ഫി​ലി​പ്പി​നെ നാ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്ര​യി​ലേ​ക്ക​യ​ച്ചു. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ റോ​ണി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പോ​ലീ​സ് ജീ​പ്പ് ആ​തു​വ​ഴി​യെ​ത്തി​യ​ത്. പോ​ലീ​സ് ജീ​പ്പി​ൽ റോ​ണി​യെ ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ള്ള യാ​ത്ര​യാ​ണെ​ന്നും പ​രിക്കേ​റ്റ​യാ​ളെ ക​യ​റ്റാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് റോ​ണി​യെ പോ​ലീ​സ് ജീ​പ്പി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​യ​റ്റി​യാ​ണ് ജീ​പ്പ് പു​റ​പ്പെ​ട്ട​ത്. തൃ​ശൂ​ർ ക്യാ​ന്പി​ൽ നി​ന്ന് ക​റു​ക​ച്ചാ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പോ​ലീ​സ് ജീ​പ്പെ​ന്നാ​ണ​റി​യു​ന്ന​ത്.പോ​ലീ​സി​ന്‍റെ…

Read More

പ്രണയനൈരാശ്യത്തെ തുടർന്ന് മുണ്ടക്കയത്ത് യുവാവ്  കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

മു​ണ്ട​ക്ക​യം: പ്ര​ണ​യ​നൈ​രാ​ശ്യം മൂ​ലം യു​വാ​വ് ക​ഴു​ത്ത് മു​റി​ച്ച് ജീവനൊടുക്കാൻ ശ്ര​മി​ച്ചു. മു​ണ്ട​ക്ക​യം പെ​രു​വ​ന്താ​ന​ത്തി​നു സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ കാ​ണു​വാ​ൻ ലക്ഷദ്വീ​പ് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെയ്യുകയും ചെയ്യുന്ന 30കാരനായ യുവാവ് പെ​ണ്‍​കു​ട്ടി​യെ പ​ല​ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് രാ​വി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ദേ​ശ​മാ​യ പെ​രു​വ​ന്താ​ന​ത്തെ വീ​ട്ടി​ൽ ബൈ​ക്കി​ലെ​ത്തി വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യായിരുന്നു. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്ത് ജീവനൊടു ക്കാൻ ശ്രമിച്ചതായാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. യുവാവിനെ ആ​ദ്യം വ​ഴി​വ​ക്കി​ൽ ക​ഴു​ത്തു​മു​റി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. ഉ​ട​നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​റി​വ് ഗു​രു​ത​ര​മ​ല്ല. പെ​രു​വ​ന്താ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More