യാത്രക്കാരുടെ നടുവൊടിച്ച് നാഗമ്പടം ബസ് സ്റ്റാന്‍റ്; മഴക്കാലം കഴിയുമ്പോൾ തിരുമ്മൽ കേന്ദ്രത്തിൽ പോകേണ്ട അവസ്ഥ; ഒന്നും ചെയ്യാതെ നഗരസഭ

കോ​ട്ട​യം: നാ​ഗ​ന്പ​ടം ബ​സ് സ്റ്റാൻ​ഡ് ത​ക​ർ​ന്നു വ​ൻ കു​ഴി​ക​ൾ. കി​ഴ​ക്കു വ​ശ​ത്തൂ​കൂ​ടി സ്റ്റാൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ൻ കു​ഴി​ക​ളാ​ണ് ബ​സു​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് സ​മീ​പ​ത്തു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ബ​സു​ക​ൾ ക​യ​റി​റ​ങ്ങി കു​ഴി ഓ​രോ ദി​വ​സ​വും വ​ലു​താ​യി വ​രി​ക​യാ​ണ്. പി​ന്നെ സ്റ്റാ​ൻ​ഡി​നു​ള്ളി​ലും പ​ല​യി​ട​ത്തും കു​ഴി​ക​ളാ​ണ്. കി​ഴ​ക്കു ഭാ​ഗ​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തുനി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന പ​ഴ​യ ഹോ​മി​യോ ആ​ശു​പ​ത്രി ഭാ​ഗ​ത്താ​ണ് ര​ണ്ടാ​മ​ത്തെ വ​ലി​യ കു​ഴി. യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന കു​ഴി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വെ​ള്ളം നി​റ​ഞ്ഞ് കു​ഴി​ക​ളു​ടെ ആ​ഴം ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ക​യാ​ണ്. മ​ഴ​യ്ക്കു മു​ൻ​പേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര ബു​ദ്ധി​മു​ട്ടേ​റി​യ​താ​കു​മാ​യി​രു​ന്നി​ല്ല. കു​ഴി​യി​ൽ ചാ​ടി യാ​ത്ര​ക്കാ​രു​ടെ​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും ന​ടു​വൊ​ടി​യു​ന്ന​ത​ല്ലാ​തെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി.കോ​ട്ട​യം നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്നു.

Read More

ആർഭാട ജീവിതത്തിന് ഉണ്ണിക്കണ്ണന്‍റെ ലീലകൾ ഇങ്ങനെ… ഇരുപത്തിരണ്ടാം വയസിൽ വിവാഹിതനായി; ആദ്യ മോഷണം തുടങ്ങിയതും അന്നുതന്നെ;  അതിരമ്പുഴ കേസിൽ പിടിയിലാകുമ്പോൾ 24 പോലീസ് സ്റ്റേഷനുകളിലായി നാൽപതോളം കേസുകൾ

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​നും പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ ക​ഥ കേ​ട്ട് പോ​ലീ​സ് പോ​ലും അ​ത്ഭു​ത​പ്പെ​ട്ടു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര ക​രീ​പ്ര ഇ​ട​യ്ക്കി​ടം അ​ഭി​വി​ഹാ​റി​ൽ എ​സ്. അ​ഭി​രാ​ജാ (ഉ​ണ്ണി​ക്ക​ണ്ണ​ൻ-26) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ വ​യ​സി​ൽ വി​വാ​ഹി​ത​നാ​യ ഉ​ണ്ണി​ക്ക​ണ്ണ​ൻ അ​ന്നു തു​ട​ങ്ങി​യ​താ​ണ് മോ​ഷ​ണം. വി​വാ​ഹം ക​ഴി​ഞ്ഞ് പി​റ്റേ​ന്ന് അ​യ​ൽ​വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ന്ന് അ​ച്ഛ​ന്‍റെ കൂ​ടെ പെ​യി​ന്‍റിം​ഗി​ന് പോ​കു​ന്ന വീ​ടു​ക​ൾ ക​ണ്ടു​വ​യ്ക്കും. മൂ​ന്നു മാ​സം ക​ഴി​ഞ്ഞ് അ​തേ വീ​ട്ടി​ലെ​ത്തി മോ​ഷ്ടി​ക്കും. രാ​വി​ലെ ആ​റു മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്ന​റ​ങ്ങും. അ​പ്പോ​ൾ ത​ന്നെ മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ഫാ​ക്കും. മോ​ഷ​ണം ക​ഴി​ഞ്ഞ് രാ​ത്രി ഏ​ഴി​ന​കം തി​രി​കെ വീ​ട്ടി​ലെ​ത്തും. പ​ക​ൽ മാ​ത്രം മോ​ഷ​ണം. അ​തി​ര​ന്പു​ഴ മു​ണ്ടു​വേ​ലി​പ്പ​ടി മു​രി​ക്ക​ൻ ബോ​സി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ 11ന് ​പ​ട്ടാ​പ്പ​ക​ലാ​യി​രു​ന്നു മോ​ഷ​ണം. ഒ​രു തു​ന്പും കി​ട്ടാ​തി​രു​ന്ന പോ​ലീ​സ് പ​ക​ൽ മോ​ഷ​ണം…

Read More

വൈക്കം ക്ഷേത്രത്തിന് സമീപം ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന സംഘം സജീവം;  ഭീതിയോടെ സ്ത്രീകൾ

വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള സ്ത്രീ​ക​ൾ ഭീ​തി​യി​ൽ. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യ്ക്ക് സ​മീ​പ​ത്തെ മൂ​ട്ട​സ് റോ​ഡി​ലും അ​നു​ബ​ന്ധ വ​ഴി​ക​ളി​ലു​മാ​യി ഇ​തി​ന​കം ആ​റു വ​യോ​ധി​ക​ർ​ക്കാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. വൈ​ക്കം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ എ​സ്.​ഇ​ന്ദി​രാ​ദേ​വി ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം വീ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങു​ന്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കി​ലെ​ത്തി ആ​ക്ര​മി​ച്ച് പ​രി​ഭ്രാ​ന്തി ആ​ക്കി​യ ശേ​ഷ​മാ​ണ് മാ​ല ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് മു​ട്ടു​സ് മ​ന റോ​ഡി​ലൂ​ടെ അ​യ​ൽ​ക്കാ​രി ശാ​ന്ത​കു​മാ​രി​യു​മൊ​ത്ത് ന​ട​ന്നു വ​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ ര​മ​ണി​യ​മ്മ​യു​ടെ ര​ണ്ട​ര​പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് ആ​യു​ധം കൊ​ണ്ട് വ​ര​ഞ്ഞ് മു​റി​വേ​ൽ​പി​ച്ചാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. റോ​ഡി​ലേ​യ്ക്കു തി​രി​ച്ച് നി​ര​വ​ധി കാ​മ​റ​ക​ൾ ഈ ​ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ പ​രി​ശോ​ധി​ച്ചാ​ൽ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​മെ​ന്നുമാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. പൊ​തു​പ്ര​വ​ർ​ത്ത​ക​നും കോ​ണ്‍​ട്രാ​ക്ട​റു​മാ​യ അ​ജി​മാ​ധ​വ​ന്‍റെ മാ​താ​വ് ഇ​ന്ദി​ര,…

Read More

മെഡിക്കൽ കോളജിൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് യുവതി മരിച്ച സംഭവം; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി നൽകി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണെ​ന്നാ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. പ​ത്ത​നം​തി​ട്ട കോ​ന്നി പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് കു​ള​ത്തു​ങ്ക​ൽ നെ​ല്ലി​ക്കു​ഴി മു​രു​പ്പേ​ൽ ഓ​മ​ന​യാ​ണ് പ​രാ​തി​ക്കാ​രി. ഇ​വ​രു​ടെ മ​ക​ൾ പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി​വി​ള​ക്കു വെ​ട്ടം പു​ന്ന​ശ്ശേ​രി അ​ല​ക്സി​ന്‍റെ ഭാ​ര്യ ക​വി​ത (30)യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ മാ​സം 28ന് ​രാ​വി​ലെ ആ​റി​നാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ത​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം എ​ല്ലാ​വ​രേ​യും നേ​രി​ൽ ക​ണ്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി കേ​ട്ട മു​ഖ്യ​മ​ന്ത്രി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷി​ക്കാ​മെ​ന്നും മാ​താ​വ് ന​ഷ്ട​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി…

Read More

വി​ശ​പ്പ് ര​ഹി​ത കോ​ട്ട​യം ! ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട, പ​ക​ൽ​വീ​ട്ടി​ൽ ഉ​ച്ച​യൂ​ണ് റെ​ഡി

കോ​ട്ട​യം: വി​ശ​പ്പ് ര​ഹി​ത കോ​ട്ട​യം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി റെ​ഡ് ക്രോ​സ് ആ​രം​ഭി​ച്ച സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം 250 ദി​വ​സം പി​ന്നി​ട്ടു. വ​യ​സ്ക​ര​കു​ന്നി​ലെ പ​ക​ൽ വീ​ട്ടി​ൽ ദി​വ​സേ​ന 80 പേ​രാ​ണ് ഉ​ച്ച​യൂ​ണി​ന് എ​ത്തു​ന്ന​ത്. ചി​ല​പ്പോ​ഴ​ത് 90 പേ​രാ​കും. ന​ഗ​ര​ത്തി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​രും വ​യ​സ്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മൊ​ക്കെ​യാ​ണ് പ​ക​ൽ​വീ​ട്ടി​ലെ ഉ​ച്ച​യൂ​ണ് തേ​ടി വ​രു​ന്ന​വ​ർ. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം ര​ണ്ടു​മ​ണി​വ​രെ തു​ട​രും. 2018 സെ​പ്റ്റം​ബ​ർ 29ന് ​മി​സോ​റം ഗ​വ​ർ​ണ​റാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ത്ര പേ​ർ വ​ന്നാ​ലും അ​വ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള ഭ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ആ​ർ​ക്കെ​ങ്കി​ലും സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് റെ​ഡ്ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ബി തോ​മ​സ് അ​റി​യി​ച്ചു. വൃ​ദ്ധ ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യും അ​വ​രു​ടെ ഒ​രു കൂ​ട്ടാ​യ്മ​യ്ക്കു​മാ​യി ന​ഗ​ര​സ​ഭ​യാ​ണ് പ​ക​ൽ​വീ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. രാ​വി​ലെ 10 മു​ത​ൽ…

Read More

അ​നാ​ശാ​സ്യ​വും മോ​ഷ​ണ​വും കൈ​കോ​ർ​ക്കു​ന്നു! കു​റ​വി​ല​ങ്ങാ​ട്ട് മോ​ഷ്ടാ​ക്ക​ൾ അ​ര​ങ്ങ് വാ​ഴു​ന്നു; പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തെത്തിയത് ഞെട്ടിക്കുന്ന കഥ

കു​റ​വി​ല​ങ്ങാ​ട്: മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ത്തി​നി​ൽ​ക്കു​ന്ന​ത് അ​നാ​ശാ​സ്യ ഇ​ട​പാ​ടു​കാ​രി​ൽ. മു​ട്ടു​ങ്ക​ൽ-​മു​ക്ക​വ​ല​ക്കു​ന്ന് ഭാ​ഗ​ത്തെ ഒ​രു വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ പോ​ലീ​സ് വ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ചു​റ്റി​പ്പ​റ്റി പു​റ​ത്തെ​ത്തി​യ​ത് അ​നാ​ശാ​സ്യ ബ​ന്ധ​ങ്ങ​ളാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത് തീ​രും മു​ൻ​പേ രാ​ഷ്ട്രീ​യ ബ​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി മാ​ന്യ​മാ​യി ര​ക്ഷ​പ്പെ​ട്ട​ത് ഇ​വി​ടത്തെ ച​രി​ത്രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ഴാ ഭാ​ഗ​ത്ത് നി​ന്ന് ബൈ​ക്കും സ്കൂ​ട്ട​റും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​വും എ​ത്തു​ന്ന​ത് ഇ​ത്ത​ര​ത്തി​ലാ​ണ്. അ​നാ​ശാ​സ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് എ​ത്തു​ന്പോ​ൾ മോ​ഷ​ണ​വും ഹ​ര​മാ​ക്കു​ന്ന​താ​യാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. കോ​ഴാ ഭാ​ഗ​ത്ത് നി​ന്ന് വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ത​രാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് അ​പ​രി​ചി​ത​നാ​യ യു​വാ​വ് പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പു​റ​ത്തെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ​ക​ളാ​ണ്. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ത്തി​ലൊ​രാ​ളെ​യും വ​ല​യി​ലാ​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ക​ഴി​ഞ്ഞു. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സി​ന് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ര​ട​ക്ക​മാ​ണു​ള്ള​ത്.…

Read More

ഇ​ന്ന് വാ​യ​ന ​ദി​നം! കാ​ഞ്ഞി​ര​പ്പ​ള്ളി​യെ വാ​യി​ക്കാ​ൻ പ​ഠി​പ്പി​ച്ച വായനശാലയാണ്, നശിക്കാതെ നോക്കണം

ജോ​ജി തോ​മ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ​ക്ക് വാ​യ​ന​യു​ടെ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി​യ സ​ഹൃ​ദ​യ വാ​യ​ന​ശാ​ല നാശത്തിന്‍റെ വക്കിൽ. 1936 സെ​പ്റ്റം​ബ​ർ 28നാ​ണ് സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ എം​എ​ൽ​എ​യു​മാ​യി​രു​ന്ന ക​രി​പ്പാ​പ്പ​റ​ന്പി​ൽ കെ.​ജെ. തോ​മ​സി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യി സ​ഹൃ​ദ​യ വാ​യ​ന​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. 1937 ഡി​സം​ബ​ർ 17ന് ​വാ​യ​ന​ശാ​ല​യോ​ടൊ​പ്പം ലൈ​ബ്ര​റി​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി. ​കേ​ശ​വ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും നി​ർ​മി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ക​വ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു സ​ഹൃ​ദ​യ വാ​യ​ന​ശാ​ല. ഡി​സി ബു​ക്സ് സ്ഥാ​പ​ക​ൻ ഡി​സി കി​ഴ​ക്കേ​മു​റി അ​ട​ക്ക​മു​ള്ള ഒ​രു​പാ​ടു മ​ഹാ​ര​ഥന്മാ​ർ തു​ട​ക്കം​കു​റി​ച്ച വാ​യ​നശാ​ല​യി​ൽ ഗ​വേ​ഷ​ണ​ഗ്ര​ന്ഥ​ങ്ങ​ളു​ൾ​പ്പെ​ടെ 25,000ൽ​പ​രം പു​സ്ത​ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. സ​ഹൃ​ദ​യ ന​ട​ന സ​മി​തി എ​ന്ന പേ​രി​ൽ സ​ഹൃ​ദ​യ അം​ഗ​ങ്ങ​ൾ രൂ​പം ന​ൽ​കി​യ നാ​ട​ക സ​മി​തി നാ​ട​ക​ങ്ങ​ൾ രം​ഗ​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രു​മാ​യ പ​ല​രും ആ…

Read More

പാ​ഞ്ചാ​ലി​മേ​ട് വി​വാ​ദം! മ​ത സൗ​ഹാ​ർ​ദ​വും ടൂ​റി​സ​വും ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ

പീ​രു​മേ​ട്: തീ​ർ​ഥാ​ട​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ മ​ര​ക്കു​രി​ശു സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള വി​വാ​ദം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ലേ​ക്ക്. മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ ശ്ര​മ​മാ​ണ് പ​ഞ്ചാ​ലി​മേ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും ക​ണ​യ​ങ്ക​വ​യ​ൽ നി​വാ​സി​ക​ൾ. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി.​ശ​ശി​ക​ല ഇ​ന്ന് പാ​ഞ്ചാ​ലി​മേ​ട് സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ഥ​ല​ത്തേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ത​ട​യു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ സ​മാ​ധാന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഡി​ടി​പി​സി​യും ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ല്കു​ന്നു​ണ്ട്. സം​ഘ​ർ​ഷാ​വ​സ​ഥ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സും മു​ൻ ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. ക്ഷേ​ത്ര​വും കു​രി​ശി​ന്‍റെ വ​ഴി​യും എ​ല്ലാം ഉ​ണ്ടെങ്കി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഇ​ത് ത​ട​സ​മ​ല്ല. ജ​ന​ങ്ങ​ൾ ഇ​വി​ടെ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്.​ഇ​തി​നെ​ല്ലാം തി​രി​ച്ച​ടി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​റ​ത്ത് നി​ന്നു​ള്ള ചി​ല സം​ഘ​ട​ന​ക​ളു​ടെ രാഷ്‌ട്രീ​യ പ്രേ​രി​ത​മാ​യ ഇ​ട​പെ​ട​ൽ.…

Read More

 കോട്ടയത്ത് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് അ​മ്മ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം മു​ങ്ങി; അമ്മയെ കാണാതെ  കരഞ്ഞ് തളർന്ന് കുട്ടികൾ

കോ​ട്ട​യം: ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് അ​മ്മ കാ​മു​ക​നൊ​പ്പം പോ​യി. മീ​ന​ടം സ്വ​ദേ​ശി​യാ​യ 22 വ​യ​സു​ള്ള വീ​ട്ട​മ്മ​യെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ന്പാ​ടി പോ​ലീ്സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​മൊ​ത്താ​ണ് വീ​ട്ട​മ്മ പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​യും മൂ​ന്ന​ര​യും വ​യ​സ് പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് വീ​ട്ട​മ്മ ക​ട​ന്ന​ത്. ഭ​ർ​ത്താ​വി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യോ​ടൊ​പ്പ​മാ​ണ് വീ​ട്ട​മ്മ പോ​യ​തെ​ന്ന് പാ​ന്പാ​ടി പോ​ലീ​സ് പ​റ​ഞ്ഞു.  ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തി​നാ​ൽ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

വിദ്യാർഥിനിയെ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറി, തലയോലപ്പറമ്പില്‍ യുവാവിനെതിരേ പോക്സോ നിയമത്തിൽ കേസെടുത്തു

ത​ല​യോ​ല​പ്പ​റ​ന്പ്: പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം പ​ത്ത​നാ​പു​രം പി​റ​വ​ത്തൂ​ർ സ്വ​ദേ​ശി ധ​നീ​ഷി (26) നെ​യാ​ണ് അ​റ​സ്റ്റ ്ചെ​യ്ത​ത്. ത​ല​യോ​ല​പ്പ​റ​ന്പി​ൽ വാ​ഷിം​ഗ് മെ​ഷി​ൻ അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി ചെ​യ്തു​വ​രു​ന്ന ധ​നീ​ഷ് ഇ​ന്ന​ലെ രാ​വി​ലെ പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​താ​നും മാ​സം മു​ന്പ് ഇ​തേ പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് ധ​നേ​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Read More