ഗാന്ധിനഗർ: നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിനും ലാബുകൾക്കും സമീപം മാലിന്യക്കൂന്പാരം.ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ വക സ്ഥലമാണ് മാലിന്യം കൊണ്ടുനിറഞ്ഞത്. മാലിന്യം നിക്ഷേപിക്കരുതെന്നും നിങ്ങൾ കാമറ നിരീക്ഷണത്തിലാണെന്നുമുള്ള ബോർഡിനു താഴെയാണ് മാലിന്യം വലിച്ചെറിയുന്നത്. കാമറയുമില്ല, നിരീക്ഷണവുമില്ല എന്നതാണ് സത്യം. ആർപ്പൂ ക്കര പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ്് കെട്ടിടത്തിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നതും ബോർഡ് സ്ഥാപിച്ചിട്ടുള്ളതും. മാലിന്യക്കൂന്പാരത്തിന് സമീപത്ത് രണ്ടു ലബോറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ബയോപ്സി പരിശോധഫലം തെറ്റായി നൽകിയ ലാബും മാമോഗ്രാം പരിശോധന നടത്തുന്ന ലാബും പ്രവർത്തിക്കുന്നതും ഈ മാലിന്യക്കൂന്പാരത്തിന്റെ സമീപമാണ്. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ അലക്ഷ്യമായി വലിച്ചെറിയുന്ന രോഗിയുമായി ബന്ധപ്പെട്ട നിരവധി മാലിന്യങ്ങളും ഇക്കൂട്ടത്തിൽ കാണാം. മഴക്കാലം ആരംഭിച്ചതോടെ ചില മാലിന്യ വസ്തുക്കൾ പുഴുവരിച്ചു തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഗ്രാമതലങ്ങളിലും, ജില്ലാതലങ്ങളിലും ആഴ്ചകൾ തോറും യോഗം കൂടി വിലയിരുത്തൽ…
Read MoreCategory: Kottayam
ഉണ്ട സിനിമാ കാണാനെത്തിയവർ തിയേറ്റർ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു; ഒഡീഷ സ്വദേശിയുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കോട്ടയം: സിനിമാ തിയറ്റർ ജീവനക്കാർക്ക് ഹെൽമറ്റിനടിയേറ്റു. ഇന്നലെ രാത്രിയിൽ അഭിലാഷ് തിയറ്ററിലാണ് സംഭവം. മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെക്കൻഡ് ഷോയ്ക്ക് കയറിയ ഏതാനും പേരാണ് ജീവനക്കാരെ ആക്രമിച്ചത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത് കയറിയവർക്ക് സീറ്റ് കാണിച്ചുകൊടുക്കുന്പോഴാണ് ഹെൽമറ്റിനടിയേറ്റതെന്നു പറയുന്നു. തിയേറ്റർ ജീവനക്കരായ മാങ്ങാനം സ്വദേശി മനു (22), പേരൂർ സ്വദേശി വിഷ്ണു (25), ഒഡീഷ സ്വദേശി വിന്റു (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തത്തുടർന്ന് പോലീസ് എത്തി മൂന്നു പേരെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ പ്രശ്നം പറഞ്ഞു തീർത്തെന്നും കേസെടുത്തിട്ടില്ലന്നും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് അറിയാൻ കഴിഞ്ഞു.
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; ജയിച്ചേ മതിയാവൂ, സിപിഎം മുന്നൊരുക്ക പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി
കോട്ടയം: പാലാ സീറ്റിൽ പിടിമുറുക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സിപിഎം രംഗത്തിറങ്ങി. എൻസിപിയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെുടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും സിപിഎം പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചുവെന്നു പറയാം. ലാക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി തഴേക്കിടയിൽ ചർച്ച നടത്തുന്നതിനൊപ്പം പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം പാർലമെന്റ് മണ്ഡലം കമ്മറ്റി കോട്ടയം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സാന്നിധ്യത്തിൽ ചേർന്നിരുന്നു. ഇന്നു ചേരുന്ന പാലാ നിയോജക ണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനൊപ്പം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തും. ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് സെക്രട്ടറിയായി പാലാ മണ്ഡലം കമ്മിറ്റി രൂപികരിച്ചു. 10 പഞ്ചായത്തുകൾക്കും പാലാ മുനിസിപ്പാലിറ്റിക്കും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് ചുമതലയും നൽകിക്കഴിഞ്ഞു. സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപീകരിക്കും.…
Read Moreകാലവർഷത്തിൽ ആടിയുലഞ്ഞ് രണ്ടില..! “പിളരാത്ത കേരള കോണ്ഗ്രസാണ് ജനങ്ങളുടെ ആഗ്രഹം’; മനസുതുറക്കാതെ സിഎഫ്
കോട്ടയം: കേരള കോണ്ഗ്രസ്-എമ്മിലെ തർക്കങ്ങളിൽ സമവായ സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് സി.എഫ്. തോമസ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. വിവിധ നേതാക്കൾ സമവായത്തിനായി ഇടപെടുന്നുണ്ടെന്ന് സി.എഫ് പറഞ്ഞു. യോജിച്ച കേരള കോണ്ഗ്രസാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള നിലപാടു സ്വീകരിക്കുമെന്നുമായിരുന്നു യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സി.എഫിന്റെ മറുപടി അതേസമയം, കേരള കോണ്ഗ്രസ്-എമ്മിലെ പിളർപ്പ് ഒഴിവാക്കാൻ കോണ്ഗ്രസിന്റെ അവസാനവട്ട ശ്രമങ്ങൾ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണിൽ സംസാരിച്ചു. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് ഇരുനേതാക്കളും കോണ്ഗ്രസ് നേതാക്കളെ അറിയിച്ചതായാണു സൂചന. സംസ്ഥാന സമിതി യോഗം ഇന്നു ചേരാനിരിക്കെ, യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് കത്തയച്ചിരുന്നു. എംഎൽഎമാർക്കും എംപിമാർക്കും ഇ-മെയിലായാണു ജോസഫ്…
Read Moreകെഎസ്ആർടിസിയിൽ ഷെഡ്യൂൾ പരിഷ്കരണം തുടരുന്നു ; മെഡിക്കൽ കോളജ്-കൈനടി-കാവാലം റൂട്ടിൽ ചെയിൻ സർവീസ് ആരംഭിച്ചു
കോട്ടയം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് എംസി റോഡിൽ ചെയിൻ സർവീസ് ആരംഭിച്ചതിനു പിന്നാലെ കൈനടി റൂട്ടിലും സർവീസ് തുടങ്ങി. കോട്ടയം ഡിപ്പോക്ക് അനുവദിച്ചിരിക്കുന്നത് 32 ബസാണ്. കോട്ടയം – കൊട്ടാരക്കര, കോട്ടയം – മൂവാറ്റുപുഴ ചെയിൻ സർവീസുകളാണ് കോട്ടയം ഡിപ്പോ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കാവാലത്തിന് ഇനി 20 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി സർവീസുണ്ടായിരിക്കും. മെഡിക്കൽ കോളജ് – കൈനടി – കാവാലം റൂട്ടിലാണു ചെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ആറ് ബസുകൾ ഇന്നലെ ഓടിത്തുടങ്ങി. നാല് ബസുകൾ കൂടി വരും ദിവസങ്ങളിൽ സർവീസ് ആരംഭിക്കും. രാവിലെ 5.30 നാണ് കാവാലത്തുനിന്ന് ആദ്യ സർവീസ്, കോട്ടയത്തുനിന്ന് രാവിലെ 5.50ന് സർവീസ് ആരംഭിക്കും. രാത്രി 10നുള്ള പതിവായുള്ള സ്റ്റേ ബസ് തുടരും. തിരുവനന്തപുരം – കൊട്ടാരക്കര, കൊട്ടാരക്കര – കോട്ടയം, കോട്ടയം – മൂവാറ്റുപുഴ, മൂവാറ്റുപുഴ –…
Read Moreശാലിനിയുടെയും മഞ്ജുവിന്റെയും വലയിൽ വീണത് നിരവധി പേർ; ലോൺതരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിച്ചത് കോടികൾ; നെടുംങ്കണ്ടത്തെ തട്ടിപ്പിന്റെ കഥകൾ ഇങ്ങനെ
നെടുങ്കണ്ടം: വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വയംസഹായ സംഘങ്ങളിൽ നിന്നും പണം തട്ടിയതിനു പിന്നിൽ വൻ സംഘമെന്ന് സൂചന. ഇതിനോടകം പ്രതികൾ തട്ടിയെടുത്തത് ഒരു കോടി രൂപയ്ക്കു മേലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ കുമാറിനെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ പൂർണ രൂപം വ്യക്തമാകുകയുള്ളെന്ന് പോലീസ് പറഞ്ഞു. ആയിരത്തോളം പേരിൽ നിന്നും വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം . കൂടാതെ പ്രതികൾ സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയോയെന്ന അന്വേഷണത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ്(43), തൂക്കുപാലം മുരുകൻപാറ വെന്നിപ്പറന്പിൽ മഞ്ജു(33) എന്നിവരെ കഴിഞ്ഞ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതി കുമാറിന്റെ ഭാര്യയെന്ന വ്യാജേന സ്ഥാപനത്തിന്റെ എംഡിയാണെന്ന് പരിചയപ്പെടുത്തിയ ശാലിനിയാണ് ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ശാലിനിയുടെ…
Read Moreഅച്ഛനേയും അമ്മയേയും തനിച്ചാക്കി ഗംഗയും യാത്രയായി; സഹോദരൻ അപകടത്തിൽ മരിച്ചിട്ട് രണ്ടു വർഷം തികഞ്ഞപ്പോൾ സഹോദരിക്കും ബൈക്കപകടത്തിൽ ദാരുണാന്ത്യം
ഗാന്ധിനഗർ: ബൈക്ക് ലോറിയിലിടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. ആലപ്പുഴ തത്തംപള്ളി വിത്തുപുരയ്ക്കൽ കണ്ണൻ നായരുടെ മകൾ ഗംഗ (20)യാണ് മരിച്ചത്. കഴിഞ്ഞ ഏഴിന് ഇടയാഴം കല്ലറ റോഡിൽ ഇടയാഴം ഭാഗത്തു വച്ചായിരുന്നു അപകടം. ഗംഗയുടെ സുഹൃത്തായ അജേഷിന്റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടയാഴം ഭാഗത്ത് വച്ച് കല്ലറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിൻഭാഗത്തെ ടയറിനടിയിലേക്ക് തെറിച്ച് വീണ ഗംഗയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജേഷിന്റെ പരിക്ക് നിസാരമായതിനാൽ ഉടൻ തന്നെ ആശുപത്രി വിട്ടു. ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗംഗ ഇന്നു രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ആലപ്പുഴ കളർകോട് എസ്.റ്റി.വി.…
Read Moreമോഷ്ടാക്കൾക്ക് സന്തോഷവും ഉപയോക്താക്കൾ ദുരിതവും നൽകി വൈദ്യുതി മുടക്കം പതിവാകുന്നു; ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രികാല മോഷണം പതിവാകുന്നു
കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കം പതിവായത് ഉപയോക്തക്കൾക്ക് ദുരിതമാണെങ്കിൽ മോഷ്ടക്കൾക്ക് സന്തോഷമാണ്. കോടികൾ ചെലവിട്ട് കാഞ്ഞിരപ്പള്ളി നഗരത്തിലും മുണ്ടക്കയം, എരുമേലി പട്ടണങ്ങളിലും 11 കെവി ലൈനുകൾ കേബിൾ വഴിയാക്കിയിട്ടും കാര്യമായ പ്രയോജനമില്ല. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലെ വൈദ്യുതി സബ് സ്റ്റേഷനുകൾ 66 കെവിയിൽ നിന്നും 110 ആക്കിയിട്ടും കൂട്ടിക്കൽ, മണിമല എന്നിവിടങ്ങളിൽ 33 കെവി സബ് സ്റ്റേഷനുകൾ ആരംഭിച്ചും എരുമേലിയിൽ 110 കെവി സബ് സ്റ്റേഷൻ തുടങ്ങിയിട്ടും വൈദ്യുതി വിതരണ തടസത്തിൽ നിന്നും കിഴക്കൻ മലയോര മേഖല ഇനിയും മോചിതമായിട്ടില്ല. ചെറിയ മഴ മതി മലയോര മേഖല ഇരുട്ടിലാകാൻ. രാവും പകലും ഇതു തന്നെയാണ് സ്ഥിതി. രാത്രിയിൽ പോകുന്ന വൈദ്യുതി തിരിച്ചെത്തുന്നത് പലപ്പോഴും പിറ്റേ ദിവസമാണ്. സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. എന്നാൽ, രാത്രിയിൽ വൈദ്യുതി മുടങ്ങുന്നത് കവർച്ചക്കാർക്ക് സന്തോഷമാണ്. സിസിടിവി സ്ഥാപിച്ചുണ്ടെങ്കിൽ പോലും ഇവർക്ക്…
Read Moreകാൻസർ ഇല്ലാതെ കീമോ; വീട്ടിമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു; പ്രതിഷേധം അറിയിച്ച് കറുത്ത് ബാഡ്ജ് കുത്തി ഡോക്ടർമാരുടെ പ്രതിഷേധം
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ അകാരണമായി പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ കരിദിനം ആചരിക്കുകയാണ്. ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുടെ ആഹ്വാനമനുസരിച്ചാണ് കരിദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കൽകോളജിലെ ഡോക്ടർമാർ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ സ്വകാര്യ ലാബിൽ നിന്നും ലഭിച്ച തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സ നല്കിയെന്നാരോപിച്ച് വീട്ടമ്മ പോലീസിൽ പരാതി നല്കിയിരുന്നു. ഇതിനെ തുടർന്ന് ചികിത്സിച്ച ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഉച്ചയ്ക്ക് 12ന് വിദ്യാർഥികൾ പിന്തുണ അറിയിച്ചു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തുമെന്നും ഐഎംഎ കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു.
Read Moreലോറി മോഷണക്കേസ്; പ്രതികൾ പിടിയിൽ ! കാവൽ ഏല്പിച്ചത് കള്ളനെത്തന്നെ; സംഭവമിങ്ങനെ…
കോട്ടയം: കോടിമതയിലെ ലോറി മോഷ്ടിച്ചത് ലോറി നോക്കാനേറ്റയാൾ. പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലൂടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. മറ്റൊരു ലോറിയുടെ ഡ്രൈവറും ഉടമയും ചേർന്നാണു മോഷണ പദ്ധതിക്ക് രൂപം നല്കിയതെന്നും പോലീസ് തെളിയിച്ചു. കേരളത്തിൽനിന്നു ലോറി മോഷ്ടിച്ചു തമിഴ്നാട്ടിലെത്തിച്ചു പൊളിച്ചു വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതു സാധിച്ചില്ല. ലോറി ഡ്രൈവർ തമിഴ്നാട് കന്യാകുമാരി കിരത്തൂർ വടക്കുവിള സുരേഷ് (28), ലോറി ഉടമ വട്ടപ്പള്ളിവിളയിൽ തോട്ടവാരം ആർ. രംഗസ്വാമി (42) എന്നിവരെയാണു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ വി.എസ്. പ്രദീപ്കുമാർ അറസ്റ്റ് ചെയ്തത്. സംഭവമിങ്ങനെ: കഴിഞ്ഞ 14നാണു മലപ്പുറം സ്വദേശിയുടെ ലോറി കോടിമതയിൽനിന്നു മോഷണം പോയത്. അതിന് രണ്ടു ദിവസം മുൻപ് ലോറി ഡ്രൈവർ വീട്ടിൽ പോയി. അറസ്റ്റിലായ സുരേഷ് കോടിമതയിൽ മറ്റൊരു ലോറിയുടെ ഡൈവറായി സ്ഥലത്തുണ്ടായിരുന്നു. സുരേഷിനെ ലോറി ഏൽപിച്ചിട്ടാണു മലപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ വീട്ടിൽ…
Read More