മ​ര​ണം മാ​ടി​വി​ളി​ക്കു​ന്ന നീലിമംഗലം പാ​ലം; ട്രെ​യി​ൻ വ​രുമ്പോൾ ക​യ​റി​നി​ൽ​ക്കാ​ൻ സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം; പാത ഇരട്ടിപ്പിക്കലിൽ ഇതുണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ

കോ​ട്ട​യം: നീ​ലി​മം​ഗ​ലം റെ​യി​ൽ​വേ പാ​ല​ത്തി​ൽ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു വ​ഴി മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ന​ട​ന്നു പോ​ക​വേ ട്രെ​യി​ൻ എ​ത്തു​ക​യും ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ഒ​രാ​ൾ ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യും ചെ​യ്തു. ആ​റ്റി​ലേ​ക്ക് ചാ​ടി​യ ആ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ന​ട​പ്പാ​ത ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​അ​പ​ക​ടം ഒ​ഴി​വാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നേ​രത്തെ പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ട്രെ​യി​നി​ന് ക​ട​ന്നു​പോ​കാ​ൻ മാ​ത്രം സം​വി​ധാ​ന​മു​ള്ള പാ​ല​ത്തി​ലൂ​ടെ അ​ക്ക​രെ ഇ​ക്ക​രെ സ​ഞ്ച​രി​ക്കു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. പാ​ള​ത്തി​ലൂ​ടെ എ​ളു​പ്പ​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി ജീ​വ​നു​ക​ൾ ഇ​വി​ടെ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ​ക്ക് ട്രെ​യി​ൻ വ​രു​ന്പോ​ൾ ക​യ​റി​നി​ൽ​ക്കാ​ൻ പാ​ല​ത്തി​ൽ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ൽ ന​ട​പ്പാ​ത​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും. പു​തി​യ പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്തും…

Read More

വിശ്വാസികളെ കീഴടക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല’;സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായിസുകുമാരന്‍ നായര്‍

ബെന്നി ചിറയിൽ ച​ങ്ങ​നാ​ശേ​രി: സം​വ​ര​ണ, ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വി​മ​ർ​ശ​നം. ഇ​ന്നു രാ​വി​ലെ പെ​രു​ന്ന എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച എ​ൻ​എ​സ്എ​സ് ബ​ജ​റ്റ് അ​വ​ത​ര​ണ പ്ര​സം​ഗ​ത്തി​ലാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​ത്തു ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ബ​ഹു​ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളും ഈ ​സം​വ​ര​ണം ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​നാ മ​നോ​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്തു ശ​ത​മാ​നം സം​വ​ര​ണ​വും ക​ട​ലാ​സി​ലൊ​തു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പി​ന്നോ​ക്ക…

Read More

നീലിമംഗലം റെയിൽവേ പാലത്തിൽ അടിയന്തര സാഹചര്യത്തിൽ നിൽക്കാൻ ഇടമില്ല; ഇന്നലത്തെ ദുരന്തത്തിൽ  നടുങ്ങി നാട്ടുകാർ

കോ​ട്ട​യം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നി​ൽ​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​താ​ണ് നീ​ലി​മം​ഗ​ലം റെ​യി​ൽ​വേ പാ​ല​ത്തി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് കാ​ര​ണം. റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു വ​ന്ന യു​വാ​വ് ട്രെ​യി​ൻ വ​രു​ന്ന​തു ക​ണ്ട് ര​ക്ഷ​പ്പെ​ടാ​നാ​യി ആ​റ്റി​ലേ​ക്ക് ചാ​ടി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ അദ്ഭുതക​ര​മാ​യി ര​ക്ഷ​പ്പെട്ടു. ഏ​റ്റു​മാ​നൂ​ർ വ​യ​ല വ​ള്ളി​ക്കാ​ട്ട് സാ​ബു(40)വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45ന് ​നീ​ലി​മം​ഗ​ലം പാ​ല​ത്തി​ലാ​ണ് സം​ഭ​വം. സാ​ബു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ള്ളി​ക്കാ​ട്ട് കി​ഴ​ക്കേ​ൽ ആ​ന്‍റ​ണി​ആ​ന്‍റ​ണി, ഇ​ടു​ക്കി പ​ട​മു​ഖം മു​ക​ളേ​ൽ ഷി​ന്‌റോ എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ സാ​ബു​വും ആ​ന്‍റ​ണി​യും ഷി​ന്‌റോയും പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ൽ ക​യ​റി പ​കു​തി​യാ​യ​പ്പോ​ഴാ​ണ് ട്രെ​യി​ൻ വ​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സു​ര​ക്ഷി​ത​മാ​യി നി​ൽ​ക്കാ​നു​ള്ള ഇ​ടം സാ​ധാ​ര​ണ​യാ​യി റെ​യി​ൽ​വേ പാ​ല​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ നീ​ലി​മം​ഗ​ലം പാ​ല​ത്തി​ൽ ഇ​തു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന്‍റ​ണി​യു​ടെ മ​രു​മ​ക​ൻ വി​നീ​തും വ​ള്ളി​ക്കാ​ട്ടു നി​ന്നു രാ​വി​ലെ എ​ത്തി ഗാ​ന്ധി​ന​ഗ​ർ, നീ​ലി​മം​ഗ​ലം ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ തെ​ങ്ങി​ൽ ക​യ​റി. തു​ട​ർ​ന്നു ഗാ​ന്ധി​ന​ഗ​റി​ൽ…

Read More

ആവരവ് ആരും  അറിഞ്ഞില്ല; വരാന്തയിലെ ചവറ്റു കൊട്ടയിലും പൊടിപിടിച്ച ഫയലുകൾക്കിടയിലും നോട്ടുകെട്ടുകൾ; കോട്ടയം ആർടി ഓഫീസിലെ മിന്നൽ പരിശോധനയിൽ  കണ്ട കാഴ്ചകൾ ഇങ്ങനെ…

കോ​ട്ട​യം: വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​യൊ​ളി​ക്കു​ന്നത് അപൂർവ മാണ്.  കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സി​ൽ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ​ത് ഇതു വരെ കാണാത്ത സംഭവങ്ങൾ. വിജിലൻസ് റെയ്ഡിന് എത്തിയപ്പോൾ കണ്ടത് ഓഫീസ് വരാന്തയിൽ ഉൾപ്പെടെ പ​ണം ചിത​റി കി​ട​ക്കു​ന്നു. ച​വ​റ്റു​കൊ​ട്ട​യി​ലും ഫ​യ​ലു​ക​ൾ​ക്കു​ള്ളി​ലും നോ​ട്ട് കെ​ട്ടു​ക​ൾ. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി മാ​റി​യ ആ​ർ​ടി ഓ​ഫീ​സി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ 6780രൂ​പ​യും പി​ടി​കൂ​ടി. വി​ജി​ല​ൻ​സ് സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്പോ​ൾ വ​രാ​ന്ത​യി​ൽ ഏ​താ​നും ഏ​ജ​ന്‍റു​മാ​രു​ണ്ടാ​യി​രു​ന്നു. വ്യാ​പ​ക​മാ​യി അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​യ​ലു​ക​ൾ​ക്കി​ട​യി​ലും ച​വ​റ്റു​കു​ട്ട​യി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 6780രൂ​പ ക​ണ്ടെ​ത്തി​യ​ത്. ലൈ​സ​ൻ​സ് കൃ​ത്യ സ​മ​യ​ത്ത് ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ർ​സി ബു​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഏ​ജ​ന്‍റു​മാ​രാ​ണെ​ന്നും വി​ജി​ല​ൻ​സി​നു വ്യ​ക്ത​മാ​യി. ഓ​ഫീ​സ് വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ കൈ​യി​ൽ നി​ന്നും വി​ജി​ല​ൻ​സ് സം​ഘം 90 ആ​ർ​സി ബു​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ…

Read More

വാ​യ്പ​യെ​ടു​ത്താ​യാ​ലും വീ​ട് വ​ച്ചുകൊ​ടു​ക്കും  കോട്ടയം നഗരസഭ; ഭവനപദ്ധതിക്കുവേണ്ട പണം കടമെടുക്കാൻ സർക്കാരിന്‍റെ അനുമതിയും

കോ​ട്ട​യം: വാ​യ്പ​യെ​ടു​ത്താ​ണെ​ങ്കി​ലും പ​ണം ക​ണ്ടെ​ത്തി കോ​ട്ട​യം ന​ഗ​ര​സ​ഭ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് വ​ച്ചു​കൊ​ടു​ക്കും. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി പ്ര​കാ​രം ഈ ​വ​ർ​ഷം 1482 വീ​ടു​ക​ളാ​ണ് കോ​ട്ട​യം ന​ഗ​ര​സ​ഭ നി​ർ​മി​ച്ചു ന​ല്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കു​ന്ന​തും കോ​ട്ട​യം ന​ഗര​സ​ഭ ത​ന്നെ. പ​ദ്ധ​തി​പ​ണം ഉ​പ​യോ​ഗി​ച്ച് 300 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​തെ​ങ്കി​ലും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്ന് വാ​യ്പ​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. 14 കോ​ടി രൂ​പ​യെ​ങ്കി​ലും വാ​യ്പ​യെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​തു സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് വാ​യ്പ​യെ​ടു​ക്കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ന് വി​ഷ​യം അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗം ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. ദീ​ർ​ഘ​കാ​ല വാ​യ്പ ല​ഭി​ച്ചാ​ൽ പ​ദ്ധ​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ത​വ​ണ അ​ട​യ്ക്കു​ക​യും ചെ​യ്യാ​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. വീ​ടി​ല്ലാ​ത്ത​വ​രു​ടെ ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

Read More

ക​ട​ക്ക് പു​റ​ത്ത്..! സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം

കോ​ട്ട​യം: യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം അ​റി​യി​ച്ചു. സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ നി​ല​വി​ൽ പി.​ജെ. ജോ​സ​ഫി​നൊ​പ്പ​മാ​ണ്. ഇ​താ​ണ് പു​റ​ത്താ​ക്ക​ലി​ന് വ​ഴി​വ​ച്ച​ത്. സാ​ജ​ൻ തൊ​ടു​ക​യെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ആ​ൾ​ക്കൂ​ട്ടം കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന് പി.​ജെ. ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു. സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ നാ​ൽ​പ്പ​ത്തൊ​ന്പ​താം ജ​ന്മ​ദി​നം പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​വും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വും തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ട്ട​യ​ത്തു​മാ​യി ര​ണ്ടാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​എം​എ​സ് ഓ​ർ​ഫ​നേ​ജി​ലെ കു​രു​ന്നു​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന ആ​ഘോ​ഷം. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കോ​ട്ട​യ​ത്തു ജ​ന്മ​ദി​നാ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് ന​ട​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​സ് കെ.…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മി​ണ്ടാ​പ്രാ​ണി​യോ​ട് കൊ​ടുംക്രൂ​ര​ത;ക​ണ്ണി​ൽ മു​ള​ക് തേ​ച്ച നി​ല​യി​ൽ അ​റ​വു മാ​ടി​നെ ക​ണ്ടെ​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മി​ണ്ടാ​പ്രാ​ണി​യോ​ട് കൊ​ടും ക്രൂ​ര​ത. ക​ണ്ണി​ൽ മു​ള​ക് തേ​ച്ച നി​ല​യി​ൽ അ​റ​വു മാ​ടി​നെ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ആ​നി​ത്തോ​ട്ട​ത്തി​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​വു​മാ​ടി​നെ അ​വ​ശ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്. ക​ണ്ണി​ൽ മു​ള​ക് തേ​ച്ച നി​ല​യി​ലും വാ​ലി​ൽ ച​ത​വേ​റ്റ് ര​ക്തം പൊ​ടി​യു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു അ​റ​വുമാ​ട്. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന മാ​ടി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് എ​ഴു​ന്നേ​ല്പി​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​ല​ത്ത് നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. അ​റ​വു​മാ​ട് ഉ​റ​ങ്ങാ​തി​രി​ക്കാ​നാ​യി​രു​ന്നു ഇ​തി​ന്‍റെ ക​ണ്ണി​ൽ മു​ള​ക് തേ​ച്ച​ത് ലോ​റി​യി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി​യ​പ്പോ​ൾ കാ​ള​യു​ടെ കാ​ലു​ക​ൾ ഒ​ടി​ഞ്ഞ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ളു​കൂ​ടി​യ​തോ​ടെ കാ​ള​യെ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ്ഥ​ല​ത്തെ​ത്തി ഇ​തി​നെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന അ​റ​വു​മാ​ടാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​റ​വു​ശാ​ല ന​ട​ത്തി​പ്പു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ബൈക്കോടിച്ചതുമായുളള  തർക്കം തീർക്കാനും ക്വട്ടേഷൻ; കറുകച്ചാലിൽ ആക്രമണം നടത്തിയ  ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കോ​ടി​ച്ച​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം വ​ഴ​ക്കി​ലെ​ത്തി. പ​ക​രം വീ​ട്ടാ​ൻ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ട്ട യു​വാ​ക്ക​ളെ ക​ഞ്ചാ​വു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ കാ​ക്കി​രി​യി​ൽ ജോ​സ​ഫ് (23), ആ​ല​പ്പു​ഴ പു​ന്ന​പ്ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജീ​ത്ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ട​പ്പു​മു​ണ്ടാ​യി​രു​ന്ന മ​നു, ജോ​മോ​ൻ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ ആ​ല​പ്പു​ഴ​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് മാ​മു​ണ്ട ചേ​റ്റു​ത​ട​ത്താ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ കാ​റി​ലെ​ത്തി​യ സം​ഘം മു​തി​ഞ്ഞാ​റ​ക്കു​ളം ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ന്പി​വ​ടി​ക​ളു​മാ​യി എ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ ക​യ​റി ബാ​ബു​വി​ന്‍റെ ഭാ​ര്യ സു​ജാ​ത (52) ,മ​ക​ൻ സു​ധീ​പ് (32) എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെട്ടു. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ എ​ൻ​എ​സ്എ​സ്…

Read More

ഇത് നാഗമ്പടത്തെ പോലീസ്…ബസ് സ്റ്റാന്‍റ് പരിസരത്ത് മൂത്രമൊഴിച്ചാലും പുകവലിച്ചാലും പൊക്കും; കഞ്ചാവ് വിൽപനക്കാർ, പൂവാലൻമാർ, പോക്കറ്റടിക്കാർ ഇവർക്ക് പോലീസിനെ പേടിക്കണ്ട; ജില്ലയിലെ ചില പോലീസ് ഏമാൻമാരുടെ കാര്യം ബഹുകേമം…

കോ​ട്ട​യം: പു​ക​വ​ലി​ക്കാ​രെ ഓ​ടി​ച്ചി​ട്ടു പി​ടി​ക്കും. ശ​ങ്ക​മൂ​ത്ത് ബ​സ് നി​ർ​ത്തി​യാ​ലു​ട​ൻ ഓ​ടി വ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​നു സൈ​ഡി​ലെ​ങ്ങാ​നും നി​ന്ന് മൂ​ത്ര​മൊ​ഴി​ച്ചാ​ൽ കു​ടു​ങ്ങും. പ​ക്ഷേ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​നും പി​ടി​ച്ചു​പ​റി​ക്കാ​ര​നും ഒ​രു പോ​ലീ​സി​നെ​യും പേ​ടി​ക്കേ​ണ്ട. അ​പ​ക​ട​മു​ണ്ടാ​യാ​ൽ പോ​ലും തി​രി​ഞ്ഞു നോ​ക്കാ​ത്ത പോ​ലീ​സ് എ​ല്ലാം ക​ഴി​യു​ന്പോ​ൾ വ​ന്ന് എ​ന്തു​ണ്ടാ​യി എ​ന്നു ചോ​ദി​ച്ചി​ട്ട് പോ​കും. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​ര്യ​മാ​ണി​ത്. പു​ക​വ​ലി​ക്കാ​രെ ക​ണ്ടാ​ൽ പോ​ലീ​സ് പു​റ​കെ പാ​ത്തും​പ​തു​ങ്ങി​യും ചെ​ല്ലും. പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കും. കോ​ട​തി​യി​ൽ പോ​യാ​ൽ 500 രൂ​പ​യാ​കു​മെ​ന്നും ഇ​പ്പോ​ൾ 200 ത​ന്നാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ് വി​ര​ട്ടു​ന്പോ​ൾ ഏ​തു പാ​വ​ത്താ​നും കൈ​യി​ലു​ള്ള വ​ണ്ടി​ക്കൂ​ലി പോ​ലും ന​ല്കി ത​ടി​ത​പ്പും. ഇ​ടു​ക്കി​യി​ൽ നി​ന്നും റാ​ന്നി​യി​ൽ നി​ന്നു​മൊ​ക്കെ വ​രു​ന്ന ബ​സു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്ന് വി​ഷ​മി​ച്ചു വ​രു​ന്ന​വ​ർ ബ​സ് നി​ർ​ത്തു​ന്പോ​ഴേ ഓ​ടി സ്റ്റാ​ൻ​ഡി​ന്‍റെ സൈ​ഡി​ലെ​ങ്ങാ​നും നി​ന്ന് മൂ​ത്ര​മൊ​ഴി​ച്ചാ​ൽ അ​വി​ടെ പ​തു​ങ്ങി നി​ൽ​ക്കു​ന്ന പോ​ലീ​സ് പി​ടി​കൂ​ടും. മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രെ പി​ടി​ക്കാ​ൻ ത​ന്നെ ഒ​രു വ​ണ്ടി…

Read More

കാ​ൻ​സ​ർ ഇ​ല്ലാ​ത്ത രോ​ഗി​ക്ക് കീ​മോ​തെ​റാ​പ്പി ; രജനി വരാമെന്ന് ഉറപ്പ് നൽകി; ഉ​ന്ന​ത​ത​ല അന്വേഷണ സം​ഘം നാ​ളെ വീ​ണ്ടും കോട്ടയത്തെത്തും

ഗാ​ന്ധി​ന​ഗ​ർ: കാ​ൻ​സ​ർ ഇ​ല്ലാ​ത്ത രോ​ഗി​ക്ക് കീ​മോ​തെ​റാ​പ്പി (കാ​ൻ​സ​ർ ചി​കി​ത്സ) ന​ൽ​കി​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഉ​ന്ന​ത​ത​ല സം​ഘം നാ​ളെ വീ​ണ്ടും എ​ത്തും. രാ​വി​ലെ 10.30 ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന സം​ഘം പ​രാ​തി​ക്കാ​രി മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ചി​റ​യ്ക്ക​ൽ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ര​ജ​നി (38)യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കും. നാ​ളെ എ​ത്താ​മെ​ന്ന് ര​ജ​നി ഉ​റ​പ്പു ന​ല്കി​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ര​ജ​നി​ക്ക് ക​ത്തു ന​ല്കി​യെ​ങ്കി​ലും യാ​ത്ര​ചെ​യ്യാ​നു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ഹാ​ജ​രാ​കി​ല്ല എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ഡോ ​വി.​വി​ശ്വ​നാ​ഥ​ൻ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ ​അ​ജ​യ​കു​മാ​ർ, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ര​മാ പ്രി​യ ദ​ർ​ശ​നി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. നാ​ളെ പ​രാ​തി​ക്കാ​രി​യു​ടെ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന്…

Read More