ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരളാ കോൺഗ്രസ് എമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ജോസ് കെ. മാണി

കോ​ട്ട​യം: ചി​ല​രു​ടെ സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ത്തു ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​കും. കെ.​എം. മാ​ണി കെ​ട്ടിപ്പടു​ത്ത പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ൽ പ​റ​ഞ്ഞു.

Read More

ജനിച്ച തീയതിയും മാസവും നമ്പറാക്കിയപ്പോൾ  ഭാഗ്യദേവത കടാക്ഷിച്ചു; ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റിയുടെ ഏഴുകോടിയുടെ ഭാഗ്യം വന്നതിനെക്കുറിച്ച് രതീഷ് പറയുന്നതിങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഓ​ണ്‍​ലൈ​നി​ൽ ലോ​ട്ട​റി ന​ന്പ​റി​നാ​യി പ​ര​തി​യ​പ്പോ​ൾ ര​തീ​ഷ് ക​ണ്ണു​വ​ച്ച​ത് 1608-ാം ന​ന്പ​റി​ലാ​യി​രു​ന്നു.1608 എ​ന്ന ന​ന്പ​റി​ന് ര​തീ​ഷി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. അ​ത് ര​തീ​ഷി​ന്‍റെ ജ​ന​ന​ത്തീയ​തി​യാ​ണ്. ആ​ഗ​സ്റ്റ് 16. ജ​ന​ന​ത്തീയ​തി​യെ ലോ​ട്ട​റി ന​ന്പ​റാ​ക്കി മു​ന്പൊരി​ക്ക​ൽ ലോ​ട്ട​റി​യെ​ടു​ത്തി​ട്ടും ഭാ​ഗ്യം ക​ടാ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ ​ന​ന്പ​റി​ൽ നി​ന്ന് പി​ടി​വി​ടാ​ൻ ര​തീ​ഷ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. ജ​ന​ന​ത്തീയ​തി​ലു​ള്ള ക​ടും​പി​ടു​ത്തം ഇ​ക്കു​റി സ​മ്മാ​നി​ച്ച​ത് ഏ​ഴു കോ​ടി​യു​ടെ ഭാ​ഗ്യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ര​തീ​ഷ് ഓ​ണ്‍​ലൈ​നി​ൽ ലോ​ട്ട​റി​യെ​ടു​ത്ത​ത്. മേ​യ് 28നാ​ണ് ന​റു​ക്കെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്ന​ത്. ഏ​ഴു​കോ​ടി​യു​ടെ ലോ​ട്ട​റി​യ​ടി​ച്ചു​വെ​ന്ന​ത് ഇ​പ്പോ​ഴും പൂ​ർ​ണമാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ലെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. ഭാ​ര്യ ര​മ്യ​യും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ നി​ന്നു​ള്ള വ​ലി​യ മാ​റ്റം. അ​ത​ങ്ങ് വി​ശ്വ​സി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ര​തീ​ഷ് ദു​ബാ​യി​ൽ നി​ന്ന് ‘ രാഷ്‌‌ട്രദീ​പി​ക​യോ​ട് ’ പ​റ​ഞ്ഞു. ലോ​ട്ട​റി​യ​ടി​ച്ച​തോ​ടെ ഫോ​ണ്‍ കോ​ൾ സം​സാ​ര​മാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​യെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. നാ​ട്ടി​ൽ…

Read More

പ്രളയം തകർത്തെറിഞ്ഞിട്ടും അവർ ഒന്നേന്ന് തുടങ്ങി; കരീമഠം സ്കൂളിന്‍റെ പ്രവേശനോത്സവത്തിന് പറയാനുള്ളത് ഒരുമയുടെ കഥ…

കോ​ട്ട​യം: അ​യ്മ​നം ക​രീ​മ​ഠം ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ദേ​വ​ദാ​സ് ഇ​പ്പോ​ൾ തി​ര​ക്കി​ലാ​ണ്. താ​ൻ പ്ര​ഥ​മ അ​ധ്യാ​പ​ക​നാ​യി​രി​ക്കു​ന്ന സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള പെ​യി​ന്‍റിം​ഗി​ലാ​ണ് അദ്ദേഹമിപ്പോ ൾ. ഇ​ദ്ദേ​ഹ​ത്തി​നു കൂ​ട്ടാ​യി സ്കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രും സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ലം ക​രീ​മ​ഠം സ്കൂ​ളി​നും ഇ​വി​ടത്തെ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ​ക്കാ​ൻ പ​റ്റി​ല്ല. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തു​ണ്ടാ​യ മ​ഹാ​പ്ര​ള​യം ക​രീ​മ​ഠം സ്കൂ​ളി​നെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ക്കി​യി​രു​ന്നു. സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര​വ​രെ വെ​ള്ളം ക​യ​റി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ്കൂ​ൾ രേ​ഖ​ക​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു പോ​യി. ര​ണ്ടു മാ​സ​ക്കാ​ലം സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ളു​മാ​യി നാ​ട്ടു​കാ​ർ ഓ​ടു​ന്പോ​ഴും ത​ങ്ങ​ളു​ടെ സ്കൂ​ളി​നെ ക​രു​ത​ലോ​ടെ ഇ​വ​ർ ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു. പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ നാ​ട്ടു​കാ​ർ ഒ​ന്നാ​കെ ചേ​ർ​ന്ന് സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​നെ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യ​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. നാ​ട്ടു​കാ​രു​ടെ​യും…

Read More

മുൻനിര സീറ്റ് പ്രശ്നത്തിനിടെ മോ​ൻ​സ് വി​ദേ​ശ​ത്തേ​ക്ക് പോ​യി: പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​ക​വെ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ വി​ദേ​ശ​ത്തേ​ക്ക് പോ​യി. അ​ഞ്ചു ദി​വ​സ​ത്തെ ന്യൂ​സി​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഉ​ട​ൻ ന​ട​ക്കി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നേ​ര​ത്തേ, ജൂ​ണ്‍ ഒ​ന്പ​തി​ന​കം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം. കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​നു​വ​ദി​ച്ച മു​ന്‍​നി​ര​യി​ലെ സീ​റ്റ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വാ​യ പി.​ജെ. ജോ​സ​ഫി​ന് ന​ല്‍​ക​ണം എ​ന്ന് കാ​ണി​ച്ച് മോ​ന്‍​സ് ജോ​സ​ഫ് സ്പീ​ക്ക​ർ​ക്ക് ന​ല്‍​കി​യ ക​ത്തി​നെ​തി​രെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ പു​തി​യ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​വ​ണ​മെ​ന്നും അ​തി​നാ​ല്‍ പു​തി​യ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​തി​ന് ശേ​ഷം നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നും സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണം എ​ന്നു കാ​ണി​ച്ച് റോ​ഷി അ​ഗ​സ്റ്റി​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യിരുന്നു.…

Read More

ദു​ബാ​യി​ൽ ഭാ​ഗ്യ​ദേ​വ​ത കടാക്ഷിച്ചു! ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഏ​ഴു കോ​ടി ഭാ​ഗ്യം കോ​ഴാ പ​ഞ്ച​മി​യി​ലെ ര​തീ​ഷി​ന്

കു​റ​വി​ല​ങ്ങാ​ട്: ദു​ബാ​യി​ൽനി​ന്ന് ഏ​ഴു​കോ​ടി​യു​ടെ ഭാ​ഗ്യം കോ​ഴാ പ​ഞ്ച​മി വീ​ട്ടി​ലേ​ക്ക്. എ​സ്എ​സ് എ​ൽ​സി മൂ​ന്നാം റാ​ങ്ക് ജേ​താ​വാ​യ ഡോ. ​പി. ആ​ർ ജ​യ​ശ്രീ​യു​ടെ സ​ഹോ​ദ​ര​നെ​യാ​ണ് ദു​ബാ​യി​ൽ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത്. പഞ്ചമി വീടിന് ഇത് ഇരട്ടി മധുരമായി. കോ​ഴാ പ​ഞ്ച​മി​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ-​ര​ത്ന​മ്മ ദ​ന്പ​തി​ക​ളു​ടെ അ​ഞ്ചു​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ പി.​ആ​ർ ര​തീ​ഷി​നാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഏ​ഴു​കോ​ടി രൂ​പ (10 ല​ക്ഷം ഡോ​ള​ർ) ല​ഭി​ച്ച​ത്. ദു​ബാ​യ് ഡ്യൂ​ട്ടി​ഫ്രീ ലോ​ട്ട​റി​യു​ടെ മി​ല്ലെ​നി​യം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഓ​ണ്‍​ലൈ​നി​ലെ​ടു​ത്ത 1608-ാം ന​ന്പ​ർ ടി​ക്ക​റ്റി​ന് ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. 1000 ദി​ർ​ഹ​മാ​ണ് ഒ​രു​ടി​ക്ക​റ്റി​ന്‍റെ വി​ല. പ​ത്തൊ​ൻ​പ​തി​നാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ​വ​രും. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ഭാ​ര്യ ര​മ്യ​യ്ക്കൊ​പ്പം ദു​ബാ​യി​ലാ​ണ് ര​തീ​ഷി​ന്‍റെ താ​മ​സം. സി എ പാ​സാ​യ ശേഷം ദു​ബാ​യി​ൽ ജോ​ലി തേടുകയായിരുന്നു രതീഷ്. എം​ബി​എ ബി​രു​ദ​ധാ​രി​യാ​ണ് ര​മ്യ. ര​തീ​ഷി​നെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച വി​വ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടി​ൽ അ​റി​യു​ന്ന​ത്. എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​നാ​യ…

Read More

പ്രളയം തകര്‍ത്ത തീരം ഇപ്പോള്‍ നയനമനോഹരം! ഇപ്പോള്‍ സായാഹ്നം ചെലവഴിക്കാനായി ഇവിടെയെത്തുന്നത് നിരവധിയാളുകളാണ്‌

ചി​​ങ്ങ​​വ​​നം: കൊ​​ടൂ​​രാ​​റി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യ്ക്കു മാ​​റ്റു​​കൂ​​ട്ടി​​യ ക​​ള​​ത്തി​​ൽ​​ക​​ട​​വ് ഗ​​സ്റ്റ്ഹൗ​​സ് റോ​​ഡ് കാ​​ണി​​ക​​ൾ​​ക്കും ഏ​​റെ പ്രി​​യ​​ങ്ക​​ര​​മാ​​കു​​ന്നു. കൊ​​ല്ലാ​​ട് ക​​ഞ്ഞി​​ക്കു​​ഴി റോ​​ഡി​​ലൂ​​ടെ വാ​​ഹ​​ന​​ങ്ങ​​ളി​​ലും കാ​​ൽ​​ന​​ട​​യാ​​യും സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​ർ ക​​ള​​ത്തി​​ൽ ക​​ട​​വി​​ലെ​​ത്തി​​യാ​​ൽ ആ​​ദ്യം ശ്ര​​ദ്ധി​​ക്കു​​ക ഈ ​​റോ​​ഡി​​ന്‍റെ ദൃ​​ശ്യ​​ഭം​​ഗി ത​​ന്നെ. വ​​ള​​ഞ്ഞൊ​​ഴു​​കു​​ന്ന കൊ​​ടൂ​​രാ​​റി​​ന്‍റെ തൊ​​ട്ട​​രി​​കി​​ലൂ​​ടെ 865 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും, അ​​ഞ്ച് മീ​​റ്റ​​ർ വീ​​തി​​യി​​ലും മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി ര​​ണ്ടു വ​​ശ​​ങ്ങ​​ളും ക​​രി​​ങ്ക​​ല്ലി​​ൽ കെ​​ട്ടി ഉ​​റ​​പ്പി​​ച്ച് വ​​ർ​​ണ​​ടൈ​​ലു​​ക​​ൾ പാ​​കി​​യാ​​ണ് റോ​​ഡ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യം ഏ​​റെ​​യു​​ള്ള ക​​ള​​ത്തി​​ൽ ക​​ട​​വ് വ​​ഴി​​യോ​​ര വി​​ശ്ര​​മ​​കേ​​ന്ദ്രം കൂ​​ടി​​യാ​​ണ്. ത​​ണ​​ൽ മ​​ര​​ങ്ങ​​ൾ ന​​ട്ടു വ​​ള​​ർ​​ത്തി​​യും ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ സ്ഥാ​​പി​​ച്ചും മോ​​ടി കൂ​​ട്ടി. നി​​ര​​വ​​ധി ആ​​ളു​​ക​​ളാ​​ണു ഇ​​പ്പോ​​ൾ സാ​​യാ​​ഹ്നം ചെ​​ല​​വ​​ഴി​​ക്കാ​​നാ​​യി ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​ത്. ഗ​​സ്റ്റ്ഹൗ​​സ് റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണം കൂ​​ടി പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ കോ​​ട്ട​​യ​​ത്തു​​നി​​ന്നു പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ ക​​ള​​ത്തി​​ൽ ക​​ട​​വി​​ന് ഇ​​പ്പോ​​ൾ ഏ​​ഴ​​ഴ​​കാ​​യി. എം​​എ​​ൽ​​എ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്നും 98 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് റോ​​ഡ് നി​​ർ​​മി​​ച്ച​​ത്. ഇ​​തോ​​ടെ…

Read More

കേ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ൽ സംശയം! ബാ​ലി​ക​യെ മ​ർ​ദി​ച്ച അ​മ്മ​യു​ടെ അ​റ​സ്റ്റ് വൈ​കും

ഉ​പ്പു​ത​റ: എ​ട്ടു​വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച അ​മ്മ​യു​ടെ അ​റ​സ്റ്റ് വൈ​കി​യേ​ക്കും. കേ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ൽ സം​ശ​യ​മു​ള്ള​തി​നാ​ൽ കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​യാ​ക്കി​യ ശേ​ഷ​മേ അ​റ​സ്റ്റ് ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്കൂ. കു​ട്ടി​യു​ടെ​യും പി​താ​വി​ന്‍റെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​മാ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. അ​മ്മ​യും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ർ​ദി​ച്ച ബാ​ലി​ക​യെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​മ്മ വീ​ണ്ടും മ​ർ​ദി​ച്ച​താ​യാ​ണ് കേ​സ്. മ​ർ​ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​മ്മ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. രോ​ഗി​യാ​യ പി​താ​വി​നും മ​ർ​ദ​ന​മേ​റ്റ​താ​യി കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പി​താ​വി​നു രോ​ഗം ബാ​ധി​ച്ച​ശേ​ഷം മൂ​ന്നു​കു​ട്ടി​ക​ളു​മാ​യി യു​വ​തി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ ഉ​പ്പു​ത​റ പ​ത്തേ​ക്ക​ർ സ്വ​ദേ​ശി അ​നീ​ഷാ​ണ് ഇ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്ന​ത്. ഇ​യാ​ൾ നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തു​ന്ന​ത് മൂ​ത്ത​കു​ട്ടി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് അ​നീ​ഷ് കു​ട്ടി​യെ മ​ർ​ദി​ച്ച​ത്. ഈ ​കേ​സി​ൽ അ​മ്മ​യെ​യും സു​ഹൃ​ത്തി​നെ​യും ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വ​തി ഇ​ള​യ…

Read More

റം​സാ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ ഏ​റി​! കാ​ർ​ബൈ​ഡ് ഇ​ട്ടു​പ​ഴു​പ്പി​ച്ച 2500 കി​ലോ മാ​ന്പ​ഴം പി​ടി​കൂ​ടി

മ​റ​യൂ​ർ: കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ചു​പ​ഴു​പ്പി​ച്ച 2500 കി​ലോ​ഗ്രാം മാ​ന്പ​ഴം ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി, ദി​ണ്ടി​ഗ​ൽ മേ​ഖ​ല​യി​ൽ നി​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. ദി​ണ്ഡു​ക്ക​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഓ​ഫീ​സ​ർ ന​ട​രാ​ജ​നു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത മാ​ന്പ​ഴം ന​ശി​പ്പി​ച്ചു. ദി​ണ്ടി​ഗ​ൽ, പ​ഴ​നി, ആ​യ​ക്കു​ടി, ബാ​ല​സ​മു​ദ്രം, കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്, അ​മ​രാ​വ​തി, ക​ല്ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മാ​ങ്ങ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ മൂ​പ്പെ​ത്താ​ത്ത മാ​ങ്ങ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച് ക​ട​ത്തു​ക​യാ​ണ്. റം​സാ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഗോ​ഡൗ​ണു​ക​ളും പൂ​ട്ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

നിസാര കുടുംബ പ്രശ്നത്തിന്‍റെ പേരിൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കൽ; കോട്ടയത്തെ വനിതാ കമ്മീഷൻ അദാലത്തിൽ  ഡിഎൻഎ പരിശോധനയ്ക്കെത്തിയത് ആറോളം പേർ

കോ​ട്ട​യം: പി​തൃ​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റു​കേ​സു​ക​ൾ വ​നി​ത​ക​മ്മീ​ഷ​നു​മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെയാണ് ഇത്രയും പരാതി ലഭിച്ചത്. ഇ​തി​ൽ ക​മ്മീ​ഷ​ൻ നേ​രി​ട്ട് ന​ട​ത്തി​യ നാ​ലു​കേ​സു​ക​ളി​ലെ പ​രി​ശോ​ധ​യി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​ർ ത​ന്നെ​യാ​ണു പി​താ​വി​ന്‍റെ കു​ട്ടി​യെ​ന്നു തെ​ളി​ഞ്ഞു. മ​റ്റു​ര​ണ്ടു​കേ​സു​ക​ൾ​ക്ക് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​വാ​ദം മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​ത​ക​മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ലും ഒ​രു പ​രാ​തി ല​ഭി​ച്ചു. 15 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ടെ പി​തൃ​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ വ​നി​ത​ക​മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ​ത്. ഭ​ർ​തൃ​മാ​താ​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ​യു​മാ​യാ​ണ് യു​വ​തി​യെ​ത്തി​യ​ത്. ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ര​സി​ച്ച പ്ര​സ​വ​ര​ക്ഷ മൂ​ത്ത​മ​ക​ളും ത​ന്‍റെ അ​മ്മ​യും കൂ​ടി​യാ​ണു ചെ​യ്യു​ന്ന​തെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി കു​ട്ടി​യെ മൂ​ത്ത​മ​ക​ളാ​യ എ​ട്ടു​വ​യ​സു​കാ​രി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​സ​വ​ര​ക്ഷ​യും ചി​കി​ത്സ​യു​മാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കേ​ണ്ട​തെ​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കു​ള്ള ന​ട​പ​ടി മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും…

Read More

ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം;  ഭർത്താവുമൊത്ത് ജോലി തേടി ഗുജറാത്തിലേക്കു പോകുമ്പോഴായിരുന്നു  അപകടം സംഭവിച്ചത്

കു​റ​വി​ല​ങ്ങാ​ട്: മ​ല​യാ​ളി ന​ഴ്സ് മ​ഹാ​രാ​ഷ്്ട്രയി​ൽ ട്രെ​യി​ൻ നി​ന്ന് വീ​ണ് മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ യാ​ത്ര​തി​രി​ച്ച സം​ഘം ഇ​ന്ന് ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ​ത്തും. പു​തു​വേ​ലി കു​ഴി​പ്പാ​നി​യി​ൽ സ​നീ​ഷ് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ സൂ​ര്യ സ​നീ​ഷാ(26)​ണ് മ​രി​ച്ച​ത്. സൂ​ര്യ​യു​ടെ സ​ഹോ​ദ​രി​മാ​രു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ, സ​നീ​ഷി​ന്‍റെ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും അ​ട​ങ്ങു​ന്ന നാ​ലം​ഗ​സം​ഘ​മാ​ണ് മ​ഹാ​രാ​ഷ്‌ട്രയി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി അ​വി​ടെ നി​ന്ന് ട്രെ​യി​നി​ലാ​ണ് സൂ​ര്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ്ര​താ​പ് ന​ഗ​റി​ലെ ജ​ൽ​ഗാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തേ​ക്ക് യാ​ത്ര​ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​യൂ​ർ​വേ​ദ നേ​ഴ്സു​മാ​രാ​യി വ​ട​ക്കേ ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു സ​നീ​ഷും സൂ​ര്യ​യും. ജോ​ലി​ക്കാ​ര്യ​ത്തി​നാ​യി ഇ​രു​വ​രും മ​ഹാ​രാ​ഷ്ട​യി​ൽ നി​ന്നും ഗു​ജ​റാ​ത്തി​ലേ​ക്ക് ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക​ൽ ക​ന്പാ​ർ​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു യാ​ത്ര. ഇ​രു​വ​രും പു​ല​ർ​ച്ചെ ബാ​ത്ത്റൂ​മി​ൽ പോ​യി തി​രി​ച്ചി​റ​ങ്ങ​വേ സൂ​ര്യ ട്രെ​യി​നി​ലെ വാ​തി​ലി​ൽ​നി​ന്നും വീ​ഴു​ന്ന​ത് ക​ണ്ട് ഭ​ർ​ത്താ​വ് സ​നീ​ഷ് അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ…

Read More