കറുകച്ചാൽ: മദ്യപിച്ചുവെന്നാരോപിച്ച് യുവാവിന് പോലീസ് മർദനം. സംഭവത്തിൽ ജനപക്ഷം കങ്ങഴ മണ്ഡലം കമ്മറ്റി ജില്ലാ പോലീസ് ചീഫിനു പരാതി നൽകി. കങ്ങഴ കൂന്പന്താനം പൂതക്കുഴിയിൽവീട്ടിൽ ജിജോ ജോണ് (36) ആണ് പരിക്കേറ്റത്. പരാതിയിൽ പറയുന്നതിങ്ങനെ, ഞായറാഴ്ച്ച രാത്രി ഏഴിനു കറുകച്ചാൽ ടൗണിൽ നിന്നും ജിജോയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം ഇരുവരെയും ചോദ്യം ചെയ്യുകയും ജിജോയെ ലോക്കപ്പിൽ കയറ്റി ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് മർദന വിവരം പുറത്തറിയരുതെന്ന് പറഞ്ഞ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. വീട്ടിലെത്തി ശേഷം ജിയോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെവിയിൽ നിന്നും രക്തം വരികയും ചെയ്തു. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ ജനപക്ഷം പ്രവർത്തകർ ജിജോയെ പാന്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജനപക്ഷം നേതാക്കളായ മാത്യു സ്ക്കറിയ, റെനീഷ്…
Read MoreCategory: Kottayam
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒന്നാം പ്രതി അജിത്ത് ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പരാതിക്കാർ
ഏറ്റൂമാനൂർ: ഏറ്റൂമാനൂരിൽ തട്ടിപ്പ് നടത്തി മുങ്ങിയ അജിത്ത് ജോർജ് ഉദ്യോഗാർഥികളുമായി എംഒഎച്ച് പരീക്ഷയ്ക്കായി എറണാകുളം ഓഫിസിൽ എത്തിയതായി ആരോപണം. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പോലീസ് അന്വേഷിക്കുന്ന ഒന്നാംപ്രതി അജിത്ത് ജോർജാണ് ഗൾഫിലേക്ക് നഴ്സിംഗിനായുള്ള എംഒഎച്ച് പരീക്ഷയ്ക്കായി ഉദ്യോഗാർഥികളുമായി എത്തിയതെന്ന് ആരോപണം. അജിത്ത് ജോർജിനെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു തട്ടിപ്പിനിരയായവർ എറ്റൂമാനൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന അജിത്ത് ജോർജിന്റെ ഓഫിസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും പക്കൽനിന്നും ഒന്പതര ലക്ഷം രൂപ തട്ടിയെടുത്തതോടെ ഇവർ നൽകിയ പരാതിയെ തുടർന്ന് ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34) ഹാരിസ് (50) എന്നീവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.ഒന്നാംപ്രതി അജിത്ത് ജോർജ് ഇപ്പോഴും ഒളിവിലാണ്.…
Read Moreവാദ്യ കലാകാരൻ ബേബി എം. മാരാർ വാഹനാപകടത്തിൽ അന്തരിച്ചു
കോട്ടയം: പ്രമുഖ വാദ്യ കലാകാരൻ ബേബി എം. മാരാർ (52) അന്തരിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്. പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ ഞായറാഴച രാവിലെയാണ് അപകടമുണ്ടായത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലാണ് ബേബി എം. മാരാർ.
Read Moreഒറ്റ ക്ലിക്കിൽ കൈയിൽ വരുന്നത് ആയിരും രൂപ; പൊതുസ്ഥലത്ത് മാലിന്യമിടുന്നവരുടെ ചിത്രം നൽകിയാൽ എരുമേലി പഞ്ചായത്ത് നൽകും കൈനിറയെ പണം
എരുമേലി: മാലിന്യമിടുന്നത് കണ്ടാൽ എരുമേലി പഞ്ചായത്ത് ആയിരം രൂപ നൽകും. പൊതുസ്ഥലത്ത് മാലിന്യങ്ങൾ ഇട്ടാൽ ആദ്യം പോയി തെളിവ് നൽകി ആയിരം രൂപ വാങ്ങാം. മാലിന്യങ്ങൾ ഇട്ടവർ ആരാണെന്ന് വ്യക്തമാക്കുന്ന തെളിവ് നൽകിയാൽ പാരിതോഷികമായിട്ടാണ് തുക നൽകുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, മെംബർ കെ. ആർ. അജേഷ്, സെക്രട്ടറി പി.എ. നൗഷാദ് എന്നിവർ അറിയിച്ചു. ചിങ്ങം ഒന്ന് മുതൽ പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി. പോലീസ്, വ്യാപാരി സംഘടന പ്രതിനിധികൾ, ഹരിതമിഷൻ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാലിന്യങ്ങൾ ഇടുന്നതും ആരാണെന്നും വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ, ഫോട്ടോ, സാക്ഷി മൊഴി എന്നിവയിൽ ഒന്ന് തെളിവായി നൽകിയാലാണ് പാരിതോഷികം. തെളിവ് നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കിവെക്കും. മാലിന്യമിട്ടവർക്കെതിരേ ക്രിമിനൽ കേസെടുക്കുന്നതിന് പുറമെ പിഴ ഈടാക്കും.…
Read Moreസ്ഥാനാർഥികൾക്ക് കിട്ടിയില്ലെങ്കിലും സർക്കാരിന്റെ പോലീസുകാർക്ക് പഴയ സീറ്റ് കിട്ടും ; തെരഞ്ഞെടുപ്പിനു മുൻപ് സ്ഥലംമാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തിരികെ വരുന്നു
സി.സി.സോമൻ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലംമാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരികെ പഴയ സ്ഥലത്തേക്ക് നിയമിക്കുന്നതിനുള്ള നടപടികൾ പോലീസ് ആസ്ഥാനത്ത് ആരംഭിച്ചു. ഈമാസം ഒടുവിൽ പോലീസ് ഉദ്യോസ്ഥരെ പഴയ സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുമെന്നാണ് സൂചന. സ്വന്തം ജില്ലയിൽ ജോലി ചെയ്തിരുന്നവരെയും മൂന്നു വർഷത്തിലധികം ഒരേ സ്ഥലത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെയുമാണ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയത്. കോട്ടയം ജില്ലയിലെ 24 എസ്ഐമാരെയും 14 സിഐമാരെയും മൂന്ന് ഡിവൈഎസ്പിമാരെയും ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. എറണാകുളം, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗവും എസ്ഐമാരെയും സ്ഥലം മാറ്റിയത്. 14 സിഐമാരെ മാറ്റിയത് തിരുവനന്തപുരം , കൊല്ലം ജില്ലകളിലേക്കാണ്. അതുപോലെ ചങ്ങനാശേരി, പാലാ നാർക്കോട്ടിക് ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഇവരെല്ലാം ഈ മാസം ഒടുവിൽ പഴയ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് സൂചന. അതേ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read Moreചവിട്ടിക്കൂട്ടിയ കടലാസുപൊതി എടുത്തു നോക്കിയ സുരക്ഷാ ജീവനക്കാരി ഞെട്ടി! കോട്ടയം മെഡിക്കൽ കോളജിൽ സ്വർണാഭരണം കളഞ്ഞുകിട്ടുന്നത് നിത്യസംഭവമാകുന്നതിന് പിന്നിലെ കാരണം ഇതാണ്
‘ഗാന്ധിനഗർ: സ്വർണാഭരണങ്ങൾ അടങ്ങിയ കടലാസ് പൊതി ചവിട്ടി ആളുകൾ കടന്നു പോയി. ആളുകൾ ചവിട്ടി മെതിച്ച കടലാസ് പൊതി വെറുതെ എടുത്തു നോക്കിയ സെക്യൂരിറ്റി ജീവനക്കാരി ഞെട്ടി. പൊതിയിൽ സർണാഭരണങ്ങൾ. കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ് വീണ്ടും ആഭരണം കളഞ്ഞു കിട്ടിയ സംഭവം റിപ്പോർട്ടു ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനി എം.ഒ.ഷെറിനാണ് ആഭരണം കളഞ്ഞുകിട്ടിയത്. ആലപ്പുഴ സ്വദേശിനി ഷെമിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി ഒരപകടത്തിൽപ്പെട്ടാണ് ഷെമിയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എക്സറേയും മറ്റു പല പരിശോധനകളും നടത്തുന്നതിനായി സ്വർണാഭരണങ്ങൾ അഴിച്ച് ഭർത്താവ് സുനിലിന്റെ കൈവശം നൽകി. തിരക്കിനിടയിൽ സുനിലിന്റെ കൈവശത്തു നിന്നും സ്വർണാഭരണമടങ്ങിയ പൊതി നഷ്ടപ്പെട്ടു. രോഗികളും കൂടെയെത്തിയവരും ഈ കടലാസ് പൊതി ചവിട്ടിപ്പോയെങ്കിലും ആരും ശ്രദ്ധിച്ചില്ല. സംശയം തോന്നിയ സെക്യൂരിറ്റി…
Read Moreഎല്ലാ കണ്ണുകളും പാലായിലേക്ക്; വിജയ പരാജയ കണക്കൂകൂട്ടലുകൾക്കിടെ പാലാ പിടിക്കാൻ കരുക്കൾ നീക്കി പാർട്ടിക്കാർ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെയും പരാജയത്തിന്റെയും കണക്കുകൂട്ടലുകൾക്കിടയിൽ രാഷ്ട്രീയ പാർട്ടികൾ കരുക്കൾ നീക്കുന്നത് പാലായിലേക്ക്. കെ.എം.മാണി അന്തരിച്ച ഒഴിവിൽ പാലായിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇനി എല്ലാവരുടെയും ശ്രദ്ധ. കോട്ടയത്ത് ദയനീയ തോൽവി നേരിട്ട സിപിഎം പാലാ സീറ്റ് എൻസിപിക്ക് നല്കുമോ അതോ സിപിഎം എടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പാലാ സീറ്റ് എൻസിപിയിൽ നിന്ന് ഏറ്റെടുക്കാൻ സിപിഎമ്മിനു താൽപര്യമുണ്ടായ സാഹചര്യത്തിലാണ് അടുത്തയിടെ ഒരു വിഭാഗം എൻസിപിക്കാർ മാണി സി കാപ്പനെ വീണ്ടും സ്ഥാനാർഥിയാക്കാൻ ഒരു മുഴം മുന്നേ പ്രഖ്യാപനം നടത്തിയത്. ലോക്സഭയിലെ യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തിൽ എൻസിപിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാൻ സിപിഎമ്മിന് താൽപര്യമുണ്ടാകാനിടയില്ല. അതേ സമയം മുൻപ് ഉണ്ടാകാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. തോമസ് ചാഴികാടനെ അനുമോദിക്കാൻ അടുത്തയാഴ്ച കോട്ടയത്ത് യുഡിഎഫ് യോഗം ചേരുന്നതിനൊപ്പം ഉപതെരഞ്ഞെടുപ്പു സംബന്ധിച്ചും പ്രാഥമിക ചർച്ച തുടങ്ങും. പാലായിൽ തോമസ്…
Read Moreഇനി ഓർമ്മകളിൽ മാത്രം..! ബോംബിനും തകർക്കാൻ പറ്റാത്ത നാഗമ്പടം പാലം ഒടുവിൽ വെട്ടി നുറുക്കി
കോട്ടയം: ബോംബ് പൊട്ടിച്ചിട്ടും കുലുങ്ങാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചു നീക്കുന്ന ജോലികൾക്കു പുലർച്ചെ തുടക്കമായി. സിമന്റ് പാളികൾ പൊളിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. 24 മണിക്കൂറിനകം ജോലികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. നാളെയും നിയന്ത്രണമുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു റെയിൽവേയുടെ പുതിയ ശ്രമം. ഒരു പകൽ മുഴുവൻ കേരളത്തെ പിടിച്ചിരുത്തിയ പാലം പൊളിക്കൽ പൊളിഞ്ഞത് സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബോംബ് വച്ച് തകർക്കാനുള്ള നീക്കം ഉപേക്ഷിച്ച് അതേ കമ്പനി തന്നെ പാലം അറുത്തുമാറ്റാൻ തീരുമാനിച്ചത്. സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമത്തിനിടെ പാലത്തിന്റെ ബലം മനസിലാക്കിയിരുന്നതാണ്. സ്റ്റീൽ ബ്ലോക്ക് ഉപയോഗിച്ച് പാലത്തിനു താങ്ങു നല്കുന്ന ജോലികൾ പൂർത്തീകരിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം വൈദ്യുതി ലൈനുകൾ അഴിച്ചുനീക്കി.…
Read Moreയുഡിഎഫ് കോട്ടയ്ക്ക് ഒരു കോട്ടവും തട്ടിയില്ല; ഏഴിൽ ആറ് നിയോജകമണ്ഡലങ്ങളും സ്വന്തമാക്കി തോമസ് ചാഴികാടൻ
കോട്ടയം: യുഡിഎഫ് കോട്ടയായ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു തകർപ്പൻ ജയം. ഏഴു നിയോജക മണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലായിടത്തും വ്യക്തമായ ആധിപത്യം പുലർത്തിയാണ് തോമസ് ചാഴികാടന്റെ വിജയം. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവനെ പരാജയപ്പെടുത്തിയത്. തോമസ് ചാഴികാടന് 4,21,046 വോട്ട് ലഭിച്ചപ്പോൾ വി.എൻ. വാസവന് 3,14,787 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനു 1,55,135 വോട്ടും ലഭിച്ചു. ഇടുത കോട്ടയായ വൈക്കം മണ്ഡലത്തിൽ 9220 വോട്ടിനു വി.എൻ. വാസവൻ ലീഡ് ചെയ്തു. എല്ലാ മണ്ഡലങ്ങളിലും എൻഡിഎ മൂന്നാം സ്ഥാനത്താണ്. പരന്പരാഗത യുഡിഎഫ് മണ്ഡലമായ പാലാ, കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിൽ നിന്നാണ് തോമസ് ചാഴികാടനു വ്യക്തമായ ലീഡ് ലഭിച്ചത്. പരന്പരാഗത യുഡിഎഫ് മണ്ഡലമായ കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയത്തിലൂടെ യുഡിഎഫ് കോട്ടയം യുഡിഎഫ് കോട്ടയ്ക്ക്…
Read Moreആദ്യതോൽവിക്കുശേഷം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി മാറ്റാനൊരുങ്ങുന്നു; നാഗമ്പടം മേൽപ്പാലം 25ന് പൊളിച്ചുമാറ്റും; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ രണ്ടു തവണ ശ്രമം നടത്തി പരാജയപ്പെട്ട നാഗന്പടം റെയിൽവേ മേൽപ്പാലം 25നു പൊളിക്കും. ജൂണ് ആദ്യവാരം പൊളിയ്ക്കാനായിരുന്നു തീരുമാനമെങ്കിലും തിരക്കു പരിഗണിച്ച് 25ലേക്കു മാറ്റുകയായിരുന്നു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി 25നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിക്കും. കൂടാതെ നാളെയും ഞായറാഴ്ചയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണവുമുണ്ടാകും. പാലം പൊളിയ്ക്കൽ നീണ്ടാൽ നിയന്ത്രണം നീളും. പാലം മുറിച്ചു നീക്കാനാണ് റെയിൽവേ തീരുമാനം. പ്രാരംഭ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. സ്റ്റീൽ ബ്ലോക്ക് ഉപയോഗിച്ച് പാലത്തിനു താങ്ങു നൽകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ന് അർധരാത്രിയോടെ പാളത്തിലുടെ പോകുന്ന വൈദ്യുതി ലൈൻ അഴിച്ചു മാറ്റും. പിന്നാലെ പൊളിയ്ക്കൽ ജോലികൾക്കും തുടക്കമാകും. പാലത്തിന്റെ ബലം കേന്ദ്രീകരിച്ചിരിക്കുന്ന ആർച്ചുകൾ ആദ്യം മുറിച്ചുമാറ്റി പാലത്തിന്റെ ലോഡ് കുറയ്ക്കും. രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാകും ആർച്ച് മുറിച്ചു മാറ്റുക. ക്രെയിനിനു എന്തെങ്കിലും തകരാർ ഉണ്ടായാൽ പകരം…
Read More